അച്ചായന്റെ കാലിൽ തൊട്ട് അനുഗ്രഹം മേടിച്ചു. ഹരിയുടെ കൂടെ ജോലി തുടങ്ങി. വലിയ കമ്പനി ആണ് . വലിയ തുണിക്കട. അതിന്റെ തുണിയുടെ കട്ടിങ്, സ്റ്റിച്ചിങ്, നെയ്തു ശാല പിന്നെയും എന്താല്ലാമോ ബിസിനസ് ഉണ്ട്.
അന്ന് വൈകുന്നേരം ഹരി എന്നെ വർക്ക് ഷോപ്പിൽ ഇറക്കി തന്നു . ബൈക്ക് വാഷ് ചെയ്തു പെട്രോളും അടിച്ചു ഞാൻ നരെ വീട്ടിലേക്ക് വന്നു.
“എങ്ങനെ ഉണ്ട് മോനെ ജോലി? ഹരി നല്ലവൻ തന്നെയാ എന്നാലും മോൻ ശ്രദ്ധിച്ചു ജോലിയൊക്കെ ചെയ്യണം. മോന് ചേച്ചി ഇപ്പോൾ ചായ കൊണ്ടു വരാം ” ആനി ചേച്ചി പറഞ്ഞു.
“ചേച്ചി അന്നമോൾ എവിടെ വന്നില്ലേ? ” ഞാൻ ചോദിച്ചു
“വന്നു . ഹോം വർക്ക് ചെയ്യുന്നു. മോൻ പോയി കുളിച്ചിട്ട് വാ. ചേച്ചി ചായ എടുത്തു തരാം. ” ചേച്ചി പറഞ്ഞു.
ഞാൻ റൂമിലേക്ക് പോയി കുളിച്ചു താഴെ ഇറങ്ങി. ചേച്ചി അപ്പോഴേക്കും ചായ കൊണ്ട് വന്നു.
ഞാൻ ചായ കുടിക്കുമ്പോഴേക്കും അച്ചായൻ വന്നു..
“എങ്ങനെ ഉണ്ടെടാ ജോലി!
ഓക്കെ അല്ലെ? ” അച്ചായൻ ചോദിച്ചു.
” അതേ അച്ചായാ. എനിക്ക് ഓക്കെ ആണ്. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല ” ഞാൻ പറഞ്ഞു.
“ശരി . നളമുതൽ നമുക്ക് ഒരുമിച്ചു പോകാം..” അച്ചായൻ പറഞ്ഞു.
“എന്റെ മോന് അവിടുത്തെ ഭക്ഷണം ഒക്കെ പിടിച്ചോ? അതേ!! അച്ചായാ നാളെമുതൽ രാവിലെ ഭക്ഷണം പൊതിഞ്ഞെടുത്താലോ? ഇവന് അവിടുള്ള ഭക്ഷണം പിടിച്ചില്ലെങ്കിലോ? ” ചേച്ചി ചോദിച്ചു.
“അയ്യടാ!!! അവിടെ ഉള്ള ഭക്ഷണത്തിനു ഒരു കുഴപ്പവും ഇല്ല. ഞാൻ എന്നും കഴിക്കുന്നതാ… അല്ലേടാ ബാലു. നല്ല ഭക്ഷണം അല്ലേ?” അച്ചായൻ ചോദിച്ചു.
“അതെ ചേച്ചി. നല്ല ഭക്ഷണം ആണ്. വെറുതെ പൊതിഞ്ഞു കൊണ്ടുപോകുകയൊന്നും വേണ്ട. രാത്രിയിൽ ഇവിടെ! ചേച്ചി ഉണ്ടാക്കി തരുന്നത് അല്ലേ കഴിക്കുന്നത് പിന്നെ എന്താ.? ” ഞാൻ പറഞ്ഞു.
അപ്പോഴേക്കും അന്നമോൾ അവിടെ വന്നു.
“അങ്കിൾ.. അങ്കിൾ. ഇന്ന് സ്കൂളിൽ എല്ലാവരും അങ്കിളിനെ ചോദിച്ചു. ഒരു ദിവസം അങ്കിളിനെ കൂട്ടി സ്കൂളിൽ വരണം എന്ന് പറഞ്ഞിരിക്കുകയാ എല്ലാവരും.”” അന്നമോൾ പറഞ്ഞു..
“അതിനെന്താ നമുക്ക് പോകാം. ഇപ്പോഴല്ല പിന്നെ. ” ഞാൻ പറഞ്ഞു.
അങ്ങനെ ഞാൻ ആ കുടുംബത്തിലെ ഒരാൾ ആയി മാറി. എന്നാൽ ചിലർക്കെങ്കിലും അത് അത്ര രസിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ അതിന് ദിവസങ്ങളും മാസങ്ങളും എടുത്തു. ജോലിക്ക് കയറിട്ടു ഒരു മാസം ആയി . ആദ്യ ശമ്പളം കിട്ടിയന്നു എനിക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. അക്കൗണ്ടിൽ ആണ് ശമ്പളം വന്നത് . ഞാൻ മുഴുവനും എടുത്തു ചേച്ചിയുടെ കൈയിൽ കൊടുത്തു.
ശമ്പളം കിട്ടിയന്നു.
“ചേച്ചി ചേച്ചി ഇങ്ങ് വന്നേ. ” ഞാൻ വിളിച്ചു.
ചേച്ചി അടുക്കളയിൽ ആയിരുന്നു. അച്ചായനും അന്നമോളും അവിടെ തന്നെ ഉണ്ട്.
“എന്താടാ. ഇങ്ങനെ വിളിച്ചു കൂവുന്നത്. ഞാൻ വരുന്നു. ” ചേച്ചി പറഞ്ഞു.
ചേച്ചി വന്നയുടനെ അച്ചായനെയും ചേച്ചിയേയും ഒരുമിച്ചു നിർത്തി .
“ചേച്ചി. കണ്ണടച്ചുകൊണ്ട് കൈ നീട്ട് ” ഞാൻ ചേച്ചിയോട് പറഞ്ഞു.
“ഇവനെന്താ പറ്റിയെ അച്ചായാ. ഇവൻ എന്തൊക്കെയാ ഈ പറയുന്നേ?” ചേച്ചി ചോദിച്ചു.
“ചേച്ചി ഞാൻ പറഞ്ഞത് പോലെ ചെയ് ആദ്യം. പിന്നെയാക്കാം ചോദ്യം. ” ഞാൻ പറഞ്ഞു.
ചേച്ചി ഞാൻ പറഞ്ഞത് പോലെ നിന്നു. ഞാൻ ശമ്പളം മുഴുവനും ചേച്ചിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് ചേച്ചിയുടെ കാലിൽ തൊട്ടു.
“എന്താടാ ഇത്? ” ചേച്ചി ചോദിച്ചു.
“എന്റെ ആദ്യ ശമ്പളം ആണ്. ഇത് എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ഞാൻ കരുതി അച്ചായന്റെ കൈയിൽ കൊടുക്കാം എന്ന്. പിന്നെ കരുതി എല്ലാവർക്കും എന്തെങ്കിലും വാങ്ങാം എന്ന്. എന്നാൽ എനിക്ക് തോന്നി ഇതാണ് ശരിയെന്ന്. ഇത് എന്റെ പുനർജ്ജന്മം ആണ്. അതിൽ എനിക്ക് അമ്മയും ചേച്ചിയും എല്ലാം ആണ് ചേച്ചി. അപ്പോൾ എന്റെ ആദ്യ ശമ്പളത്തിന്റെ അവകാശി ചേച്ചി ആണ്.” ഞാൻ പറഞ്ഞു.
