അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 2 11

 

ആ സമയം വീട്ടിലും ഓരോരാളായി വന്നു. എല്ലാവർക്കും എന്നെ അനിയൻ എന്ന് പറഞ്ഞു തന്നെ ചേച്ചി പരിചയപ്പെടുത്തി.

 

“മോൻ കുറച്ചു സമയം മുകളിൽ പോയി റസ്റ്റ്‌ എടുത്തോ.. ചേച്ചി കഴിക്കാൻ എന്തേലും ഉണ്ടാക്കിയിട്ട് വിളിക്കാം.” ചേച്ചി പറഞ്ഞു.

 

“എനിക്ക് ഇപ്പോഴൊന്നും വേണ്ട ചേച്ചി. ” ഞാൻ പറഞ്ഞു.

 

“അത് നീയാണോ തീരുമാനിക്കുന്നെ? പുറത്തൊക്കെ പോയി കറങ്ങി വന്നിട്ട്. അവനൊന്നും കഴിക്കാൻ വേണ്ടെന്ന്. മിണ്ടാതെ ഞാൻ പറഞ്ഞത് കേട്ടോണം. ”

ചേച്ചി പറഞ്ഞു.

 

സത്യത്തിൽ ആരാണ് ഇത്. ശരിക്കും എന്റെ ചേച്ചിയാണോ? അല്ല ഇങ്ങനെ ഒരു ചേച്ചി എനിക്കില്ലായിരുന്നല്ലോ? അതോ എന്റെ അമ്മയോ. ഒരു പക്ഷെ എന്റെ അമ്മയായിരിക്കും.

 

ഞാൻ മുകളിൽ പോയി കിടന്നു. അപ്പോഴാണ് ഹരിയുടെ ശബ്ദം ഞാൻ കേട്ടത്. ഞാൻ താഴെ ഇറങ്ങി.

 

“ചേച്ചി . ചേച്ചിയല്ലേ ഇന്നലെ പറഞ്ഞത് ബാലുന്റെ മുടിയും താടിയും എല്ലാം വെട്ടി വൃത്തിയാക്കി കൊണ്ട് വരണം എന് ഇന്ന് ഒരു കട മാത്രം തുറന്നിട്ടുണ്ട്. ഞാൻ പറഞ്ഞേൽപ്പിച്ചാ വന്നത്. എന്താ വേണ്ടത് ചേച്ചി.? ” ഹരി ചോദിച്ചു.

 

“ആണോ എന്നാ ഞാൻ ബാലുനെ വിളിക്കാം . വേഗം പോയിട്ട് വാ ” ആനിചേച്ചി പറഞ്ഞു അകത്തേക്ക് തിരിയുമ്പോഴേക്കും ഞാൻ അവിടെ എത്തി. ചേച്ചി എന്നോട് പറഞ്ഞു.

 

“ചേച്ചീടെ മോൻ പോയി ഇതൊക്കെ കളഞ്ഞേച്ചു വാ . നളമുതൽ അച്ചായന്റെ കൂടെ കമ്പനിയിൽ പോകേണ്ടതല്ലേ? ചേച്ചി അപ്പോഴേക്കും മോന് കഴിക്കാൻ ഉള്ളത് എടുത്തു വെക്കാം ”

 

“ശരി ഞാൻ പോകാം ചേച്ചി. ” ഞാൻ പറഞ്ഞു. പുറത്തേക്ക് ഇറങ്ങാൻ നോക്കി.

 

“അവിടെ നിക്ക് ചേച്ചി ഇപ്പൊ വരാം. എന്ന് പറഞ്ഞു ചേച്ചി റൂമിലേക്ക് പോയി .

 

അപ്പോഴേക്കും അച്ചായൻ പുറത്തേക്ക് വന്നു. കൂടെ അന്നമോളും.

 

“ശാലു ആന്റി എവിടെ ഹരിയങ്കിൾ ? ചേച്ചിയും കുഞ്ഞൂസും എവിടെ? അവരെ എന്താ അങ്കിൾ കൊണ്ടുവരാഞ്ഞത്?” അന്നമോൾ ചോദിച്ചു.

 

“അയ്യോ അങ്കിൾ മറന്നു പോയല്ലോ? വൈകുന്നേരം തീർച്ചയായും അങ്കിൾ എല്ലാവരെയും കൊണ്ട് വരാമേ. ”

 

“ബാലുനെയും കൂട്ടി എവിടെ പോകാനാ ഹരി ?” അച്ചായൻ ചോദിച്ചു.

 

“ബാലു ഒന്നിങ്ങു വന്നേ ” അപ്പോഴേക്കും ചേച്ചി അകത്തു നിന്നും വിളിച്ചു.

 

ഞാൻ അകത്തേക്ക് പോയി.

 

ചേച്ചി എന്റെ അടുത്ത് വന്നുനിന്ന് എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ എന്തോ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“ഇത് വെച്ചോ… മുടിവെട്ടാനും മറ്റും. മോന് വേറെ എന്തെങ്കിലും വേണെങ്കിൽ വാങ്ങിച്ചോ.?. അതിനുള്ളത് ഉണ്ടാകും. പോയി മുടിയൊക്കെ വെട്ടി ചേച്ചീടെ നല്ല കുട്ടിയായി വാ ”

 

അതേ സമയം പുറത്ത് അച്ചായനോട് ഹരി.

 

“അത് സാറെ ഇന്നലെ ചേച്ചി ബാലുന്റെ മുടി വെട്ടിക്കണം എന്ന് പറഞ്ഞിരുന്നില്ലേ? അതിന് പോകാൻ ”

 

“മോനേ ഹരി നീ കാര്യം പറ. അച്ചായനോട് കളി ഇറക്കുന്നോ.? ” അച്ചായൻ ചോദിച്ചു.

 

“അത് ഒന്നുമില്ല അച്ചായാ . ഇവിടെ അടുത്ത് എന്റെ ഒരു സുഹൃത്ത് ഉണ്ട്. അവന്റെ കൈയിൽ സ്കോച്ച് ഉണ്ട്. അത് മേടിക്കാൻ ആണ്. ?” ഹരി പറഞ്ഞു.

 

“അതിനെന്തിനാ ബാലുനെ കൂട്ടുന്നത്? ”

 

“എന്റെ സാറെ ബാലുന്റെ കാര്യം പറഞ്ഞ വീട്ടിന്നു ചാടിയത്. ഇപ്പോൾ തന്നെ അവള് ചേച്ചിയെ വിളിച്ചു ചോദിക്കും ഞാൻ ഇവിടെ വന്നോ എന്ന്. ഇവിടെ വന്നില്ല എന്നങ്ങാനും അവള് അറിഞ്ഞാൽ. എന്റെ കാര്യം പോക്കാ. ഇതാകുമ്പോൾ ബാലുനെ അവിടെ ഇരുത്തി ഞാൻ മെല്ലെ അവന്റടുത്തു പോയി സാധനം മേടിച്ചു വരും. ” ഹരി പറഞ്ഞു.

 

അപ്പോഴേക്കും ഞങ്ങൾ പുറത്ത് വന്നു.

 

“ഹരി. ഇവനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം ഒരു പോറലും ഏൽപ്പിക്കാതെ എന്റെ മോനേ ഇങ്ങ് കൊണ്ട് വന്നേക്കണം. കേട്ടല്ലോ ” ചേച്ചി പറഞ്ഞു.

 

“ശരി. ഉത്തരവ് പോലെ. ” ഹരി കളിയാക്കുന്നത് പോലെ പറഞ്ഞു.

 

“ആ ഹരി. ഒരു കാര്യം ചെയ്‌. എന്റെ ബൈക്ക് എടുത്തോ കുറച്ചു നാളായി അത് എടുത്തിട്ട് . അത് ഒന്ന് ഓടിച്ചിട്ട് വാ. ഇനി അത് ഇവനുള്ളതാ ബാലുന്. ഒന്ന് വർക്ക്‌ ഷോപ്പിൽ കാണിച്ചേക്ക്. ഒന്ന് ഡീസൽ വാഷും ചെയ്‌തോ ” അച്ചായൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *