അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 2 11

 

അവിടെ എത്തിയ ഉടനെ നിത്യമോളും അന്നമോളും കുഞ്ഞൂസും ചേർന്നു വീട് മുഴുവൻ കാണിച്ചു തന്നു. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് ഹരിയും ശാലുവും നിർബന്ധം പിടിച്ചെങ്കിലും. അച്ചായന്റെ കോട്ട രണ്ടു പെഗ്ഗ് ആയപ്പോൾ ഞങ്ങൾ അവിടുന്ന് ഇറങ്ങി . മടക്കത്തിൽ ഞാൻ ആണ് വണ്ടി എടുത്തത്. വീട്ടിൽ എത്തി ഫ്രഷ് ആയി ഫുഡ് കഴിച്ചു കിടന്ന് ഉറങ്ങി.

 

വണ്ടിയിൽ പോയികൊണ്ടിരുന്നപ്പോൾ അച്ചായൻ പാടിയ പാട്ട് എന്റെ നാവിൽ അപ്പോഴും ഉണ്ടായിരുന്നു.

 

തന്നന്നം താനന്നം താനോ

തന്നനം താനന്നം താനോ

തന്നന്നം താനന്നം താനോ

തന്നന്നം താനന്നം താനോ

 

കറുകറുതങ്ങു മാനം

കറുത്തിരുണ്ടങ്ങു മാനം

പൊട്ടിക്കരഞ്ഞങ്ങു മാനം

കണ്ണീർ പെരുമഴ പിന്നെ

 

കോപിച്ചലറിയങ്ങു മാനം

ഇടിയുടെ ശബ്ദത്തിലാകെ

പിന്നെ പൊട്ടിച്ചിരിച്ചങ്ങു മാനം

പല്ല് മിന്നല് പോലെ തെളിഞ്ഞേ

 

ആ മിന്നലു കണ്ടങ്ങു ഞാനും

പേടിച്ചു പോയത് നേരാ.

അന്നേരം വന്നൊരു കാറ്റിൽ

പറന്നങ്ങ് പോയെങ്ങു ഞാനും

 

നാട് മുഴുവൻ നിറയാൻ

ഈ മഴ പെയ്യണമെന്നാൽ

നാട് മുഴുവൻ മുടിയാൻ

ഈ മഴ തന്നങ്ങു മതിയേ.

 

ഈ മഴ കൊണ്ടങ്ങു നാടും

പൊട്ടിക്കരഞ്ഞങ്ങു നിന്നെ

ഈ മഴ പ്രളയമായ്‌ വന്നാൽ

ഈ നാട് മുഴുവൻ മുടിയും.

 

തന്നന്നം താനന്നം താനോ

തന്നന്നം താനന്നം താനോ

തന്നന്നം താനന്നം താനോ

തന്നന്നം താനന്നം താനോ

രാവിലെ ചേച്ചിയാണ് വന്നു വിളിച്ചത്. അതും പുലർച്ചെ.

 

“എടാ മോനേ ബാലു എഴുനേൽക്ക്. അച്ചായൻ നടക്കാൻ ഇറങ്ങി. അച്ചായന്റെ കൂടെ നടക്കാൻ പോയിട്ട് വാ. എഴുനേൽക്ക് ”

 

“കുറച്ചു സമയം കൂടെ ഉറങ്ങട്ടെ ചേച്ചി . ഞാൻ നാളെ മുതൽ നടക്കാൻ പോയിക്കോളാം. ” ഞാൻ പറഞ്ഞു.

 

“ഒരു നാളെയും ഇല്ല ഇന്ന് മുതൽ എന്ന് പറഞ്ഞാൽ ഇന്ന് മുതൽ. ചായ മേശപ്പുറത്തു വെച്ചിട്ടുണ്ട്. അതും കുടിച്ചു വേഗം റെഡിയായി വന്നോളണം. ഇല്ലെങ്കിൽ എന്റെ കൈയിൽ നിന്നും നല്ല അടികിട്ടും. പോത്ത് പോലെ വളർന്നു എന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം.” അതും പറഞ്ഞു ചേച്ചി താഴേക്ക് പോയി.

 

ഞാൻ എഴുനേറ്റ് ഇരുന്നു ചായ കുടിച്ചു വേഗം റെഡിയായി. നടക്കാൻ പോകുമ്പോൾ ഇടാനുള്ള ഡ്രെസ്സ് ചേച്ചി അവിടെ കൊണ്ട് വെച്ചിരുന്നു.

 

പിന്നെ ഒരുമണിക്കൂറോളം അച്ചായന്റെ കൂടെ നടത്തം. അതിനിടയിൽ കമ്പനിയിൽ നിന്ന് പെരുമാറേണ്ട രീതികളെകുറച്ചു അച്ചായന്റെ വക ക്ലാസ്സ്‌. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി. ചേച്ചി തന്ന ചായയും കുടിച്ചു അവിടെ ഇരുന്നു.

 

“അന്നമോൾ എഴുന്നേറ്റില്ലേ? ചേച്ചി.” ഞാൻ ചോദിച്ചു.

 

“എഴുനേറ്റു. കുറച്ചു ദിവസം ആയില്ലേ സ്കൂളിൽ പോയിട്ട്. അതിന്റെ ഒരുക്കത്തിലാ. ”

 

“ഇത്രയും രാവിലെയോ? “”പിന്നെ!!! സ്കൂളിൽ ബസ് ഇപ്പോൾ വരും. ”

 

“സ്കൂൾ ബസിൽ പോകണ്ട. എന്നെ അങ്കിൾ ബൈക്കിൽ കൊണ്ട് വിട്ടോളും. ” അന്നമോൾ പറഞ്ഞു.

 

“പിന്നെ!!! എന്റെ മോളെ കൊണ്ടുവിടൽ അല്ലെ അങ്കിളിന്റെ പണി. അങ്കിളിന് വേറെ പണി ഉണ്ട്. എന്റെ മോള് സ്കൂൾ ബസ്സിൽ പോയാൽ മതി..”

ചേച്ചി പറഞ്ഞു.

 

അന്നമോൾ കരഞ്ഞു. ഒടുവിൽ ചേച്ചിയോട് പറഞ്ഞു സമ്മതം മേടിച്ചു. ഞാൻ തന്നെ ബൈക്കിൽ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ കുറെ ടീച്ചർമാറും സാറന്മാരും കുട്ടികളും ഞങ്ങളെ വളഞ്ഞു. ഒടുവിൽ പിന്നീട് ഒരു ദിവസം വരാം എന്ന് പറഞ്ഞു അവിടെ നിന്ന് നേരെ പോയത്. വർക്ക്‌ ഷോപ്പിൽ. അവിടെ ഹരി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

 

“നിന്നെ ഒന്ന് വിളിക്കാം എന്ന് വെച്ചാൽ ഒരു ഫോണും ഇല്ലല്ലോ നിന്റെ കൈയിൽ.” അവിടെ എത്തിയ ഉടനെ ഹരിയുടെ വായിൽ നിന്നും കിട്ടി.

 

“സാർ പറഞ്ഞിട്ട നിന്നെ ഇവിടെ കാത്തു നിന്നത്. ”

 

ബൈക്ക് അവിടെ കൊടുത്തു നേരെ കമ്പനിയിൽ. അവിടെ എത്തുമ്പോഴേക്കും ഒൻപതു മണി ആയിരുന്നു. എട്ടുമണി ആണ് കമ്പനി സ്റ്റാർട്ടിങ് ടൈം. പക്ഷെ അന്ന് മുതലാളി ജേകബ് സാറിനെ കണ്ടിട്ട് ജോലിക്ക് കയറിയാൽ മതിയെന്ന് അച്ചായൻ പറഞ്ഞത് കൊണ്ട് അവിടെ ഇരുന്നു. സാർ വരുമ്പോഴേക്കും ഒൻപതര ആയി. സാറിനെ കണ്ട് അനുഗ്രഹം വാങ്ങിച്ചു നേരെ അച്ചായനെ കാണാൻ പോയി.

Leave a Reply

Your email address will not be published. Required fields are marked *