അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 2 11

 

“ബാലു ഇത് കണ്ടു വേണ്ടാത്ത സ്വഭാവം വല്ലതും പഠിച്ചു വെച്ചാൽ ഉണ്ടല്ലോ? എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. ”

ആനി ചേച്ചി പറഞ്ഞു.

 

 

“ഇല്ല ചേച്ചി. എനിക്ക് ഇതൊന്നും ശീലം ഇല്ല.” ഞാൻ പറഞ്ഞു.

 

“വേണ്ട ശീലിക്കേണ്ട. അത് തന്നെയാ ചേച്ചി പറഞ്ഞത്. മോന് മനസിലായല്ലോ അത് ? ” അതും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി.. ടെച്ചിങ്സായി കൊറിക്കാനുള്ള മുട്ട ഓംലറ്റും മിക്സ്ചറും ആയി തിരിച്ചു വന്നു

 

“ശരിക്കും. നിന്റെ പ്രശ്നം എന്താ ബാലു ” ഹരി എന്നോട് ചോദിച്ചു.

 

“എന്ത് പ്രശ്നം.? ” ഞാൻ ചോദിച്ചു.

 

“അതാ എനിക്കും അല്ല ഞങ്ങൾക്കും അറിയേണ്ടത്. ബാലു എങ്ങനെയാ ഇത്രയും ദൂരെ ഇവിടെ എത്തിയത്.?”

 

“അതോ? അതാണോ ? അത് നിസ്സാരമല്ലേ. എനിക്ക് അങ്ങനെ പറയാൻ മാത്രം ആരും ഇല്ല ചോദിക്കാനും . ഒരു നല്ല വാക്ക് ആരും എന്നോട് പറഞ്ഞിട്ടില്ല. എല്ലാവർക്കും പുച്ഛം ആയിരുന്നു എന്നോട്. അപ്പൊ പിന്നെ നാടുവിട്ടു എവിടെയെങ്കിലും പോകാം എന്ന് തീരുമാനിച്ചു ഇറങ്ങി. അത്ര തന്നെ. ഇതാണോ ഇത്രവലിയ കാര്യം.” ഞാൻ പറഞ്ഞു.

 

“അല്ലാതെ വേറെ ഒന്നും ഇല്ല.? അപ്പൊ ഈ ബന്ധുക്കൾ ആരും ഇല്ലേ?”

ഹരി ചോദിച്ചു.

 

“ബന്ധുക്കൾ ഒക്കെ ചിലപ്പോൾ ഉണ്ടായെന്നു വരാം . പക്ഷെ അവിടെ സ്നേഹം ഉണ്ടങ്കിലല്ലേ രക്ത ബന്ധത്തിന് പോലും വില ഉള്ളൂ. അങ്ങനെ ആരെയും ഞാൻ മുൻപ് കണ്ടിട്ടില്ല. ആകെ ജീവിതം മടുത്ത അവസ്ഥയിൽ ആയിരുന്നു. ഇവിടെ വന്നത് പോലും ഈ ജീവിതം അവസാനിപ്പിക്കാൻ ആയിരുന്നു.”

ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു .

 

അത് കണ്ട് എല്ലാവർക്കും സങ്കടമായി ആനിചേച്ചി കരഞ്ഞു. ആനിചേച്ചി എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.

 

“മോൻ ഇനി അങ്ങനെ ഒന്നും ചിന്തിക്കരുത്.. മോന് ഇവിടെ ഒരുപാട് പേരില്ലേ? മോനേ സ്നേഹിക്കാൻ ചേച്ചിയുണ്ട് അച്ചായൻ ഉണ്ട് ഹരിയുണ്ട് ശാലു ഉണ്ട് ഞങ്ങടെ മക്കളുണ്ട്. പോരെ മോന്. അത് പോരെ ചേച്ചിയുടെ മോന്. സത്യം ചെയ്‌ ചേച്ചിയുടെ കൈപിടിച്ച് സത്യം ചെയ്‌. ഇനി അങ്ങനെ ചിന്തിക്കുക പോലും ഇല്ല എന്ന് സത്യം ചെയ്‌. ”

 

ഞാൻ ആനിച്ചേച്ചിയുടെ കൈയിൽ പിടിച്ചു പറഞ്ഞു.

 

“സത്യം. ഇനി ഞാൻ അങ്ങനെ ചെയ്യില്ല . ചിന്തിക്കുക പോലും ഇല്ല.”

 

മണിസാറ് വന്നു കരഞ്ഞുകൊണ്ടിരിക്കുന്ന ചേച്ചിയെ പിടിച്ചു പറഞ്ഞു.

 

“നീ എന്തിനാ ഇനിയും കരയുന്നത്. ഇവൻ സത്യം ചെയ്തില്ലേ. പിന്നെന്തിനാ ഇങ്ങനെ കരയുന്നത് ”

 

“എന്നാലും അച്ചായാ എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. നമ്മൾ ഇവനെ ഇങ്ങ് കൂട്ടികൊണ്ട് വന്നില്ലെങ്കിൽ ഇവൻ ഒരുപക്ഷെ ഇപ്പോൾ… ” ആനിചേച്ചി മണിസാറിനെ കെട്ടിപിടിച്ചു കരഞ്ഞു.

 

“ചേച്ചി ഇങ്ങ് വന്നേ . ഇങ്ങ് വാ. നമുക്ക് താഴെ പോകാം.” എന്ന് പറഞ്ഞു ശാലു ആനിചേച്ചിയെ താഴേക്ക് കൂട്ടികൊണ്ട് പോയി.

 

“ബാലു … ബാലു കരുതുന്നുണ്ടാവും ചേച്ചി എന്താ ഇങ്ങനെ എന്ന്. അല്ലേ? ബാലുന് അറിയോ. ആനിയുടെ നാട്ടിലെ ഒരു കമ്പനിയിൽ സാധാരണ ഒരു സൂപ്പർവൈസർ ആയി ജോലിക്ക് പോയതാ ഞാൻ. അവിടെ പേര് കേട്ട ഒരു തറവാട്ടിലെ കുട്ടിയാണ് ആനി. അതും ഒരു ക്രിസ്ത്യൻ കുടുംബം. ഞാനൊ സാധാരണ ഒരു ഹിന്ദു കുടുംബം. ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി. ബാലു പറഞ്ഞില്ലേ ബാലുന് ആരും ഇല്ലെന്ന്. എനിക്കും അങ്ങനെ തന്നെയാ. ആ എന്നെ ആനി കേറി പ്രേമിച്ചു. പിന്നെ പറയണോ കഥ. ഒടുക്കം ഞങ്ങൾക്ക് നാട് വിടേണ്ടി വന്നു.

കൊല്ലും തിന്നും എന്നൊക്കെ പറഞ്ഞു ആനിയുടെ ബന്ധുക്കളും. അതിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.. കാണാൻ ശരിക്കും ബാലുവിനെ പോലെയൊക്കെ തോന്നും. ആനിയുടെ അനിയൻ ജോയ് . എപ്പോഴും ചേച്ചി ചേച്ചി എന്ന് വിളിച്ചു കൂടെ നടന്ന അനിയൻ. അവൾക്കും ഒരുപാട് ഇഷ്ട്ടം ആയിരുന്നു അവനെ. കുട്ടികാലം മുതൽ ഇവളാ അവനെ നോക്കിയത് ഉണ്ണുന്നതും ഉറങ്ങുന്നതും കളിക്കുന്നതും ഒരുമിച്ച്.. അങ്ങനെ ഉള്ള അനിയൻ ആണ് ഞങ്ങളെ വെട്ടികൊല്ലാൻ വാകത്തിയുമായി ആദ്യം വന്നത്. അത് അവൾക് വലിയ വേദന ആയി. ആരെതിർത്താലും അവൻ കൂടെ ഉണ്ടാകും എന്നായിരുന്നു അവളുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *