അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 2 11

 

“വേണ്ട ചേച്ചി കുറച്ചു കഴിഞ്ഞു ഞാൻ തന്നെ അത് നനച്ചിട്ടോളാം. ” ഞാൻ പറഞ്ഞു.

 

“ഇവിടെ എല്ലാവരുടെയും ഈ ചേച്ചി തന്നെയാ നനച്ചിട്ടുന്നെ. അതിന്റെ കൂടെ നിന്റെയും നനച്ചിടാൻ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ല. മിണ്ടാതെ അവിടെ കിടന്നോ എന്റെ മോൻ. ചേച്ചി ചായ കുടിക്കാൻ വിളിക്കുമ്പോ വന്നാൽ മതി. ” ചേച്ചി എന്ന് പറഞ്ഞു ചേച്ചി ബാത്‌റൂമിൽ കയറി.

 

എനിക്ക് ആകെ നാണക്കേട് തോന്നി. എന്റെ ഷഡി അവിടെ അഴിച്ചിട്ടിരിക്കുകയാ. ചേച്ചി അത് കാണുമല്ലോ. ചേച്ചി അതും എടുക്കുമോ നനക്കാൻ. എങ്കിൽ വലിയ മോശമായിപോയി . ഇന്നലെ കണ്ട ചേച്ചി തനിക്ക് വേണ്ടി എന്തെല്ലാം ചെയ്തു തരുന്നു. ഇതും കൂടെ.

 

അപ്പോഴേക്കും ചേച്ചി ബാത്‌റൂമിൽനിന്നും പുറത്തേക്ക് വന്നു. നാണക്കേട് കാരണം എനിക്ക് ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. ചേച്ചി ഒന്നും മിണ്ടാതെ താഴേക്ക് പോയി. ഞാൻ മെല്ലെ എഴുനേറ്റ് ബാത്‌റൂമിൽ കയറി നോക്കി . അവിടെ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. എല്ലാം ചേച്ചി നനച്ചിടാൻ എടുത്തു കൊണ്ട് പോയി.

 

ഞാൻ കിടന്നു ഉറങ്ങി പോയി.

നാല് മണിയോടെ അന്നമോൾ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഞാൻ ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ചതിന് ശേഷം കൈയും മുഖവും കഴുകി അന്നമോളുടെ കൈ പിടിച്ചു താഴേക്ക് ഇറങ്ങി.

 

ചേച്ചി എനിക്ക് ചായ എടുത്തു തന്നു. ഞാൻ ചായ വാങ്ങി കുടിച്ചു. ചായയുടെ കൂടെ സുഖിയൻ ആണ് ഉണ്ടായിരുന്നത്. എന്റെ മുഖം ചേച്ചി ശ്രദ്ധിച്ചു. എനിക്ക് വല്ലാത്ത നാണം ഉണ്ടായിരുന്നു.

 

“എന്ത് പറ്റി എന്റെ അനിയൻകുട്ടന്റെ മുഖത്തു. ഒരു നാണം പോലെ. എന്റെ മുഖത്തു നോക്കടാ. ചേച്ചി മോന്റെ ഡ്രെസ്സ് നനക്കാൻ എടുത്തത് കൊണ്ടാണോ ഈ നാണം.? അതോ അതിൽ മോന്റെ അടിവസ്ത്രം ഉള്ളത് കൊണ്ടോ.? അതാണെങ്കിൽ മോൻ എന്തിനാ ഇത്രയും നാണിക്കുന്നെ? മോന്റെ ചേച്ചിയല്ലേ ഞാൻ? പിന്നെന്താ?”

ചേച്ചി ചോദിച്ചു.

 

“എനിക്ക് നാണമൊന്നും ഇല്ല. ചേച്ചിക്ക് തോന്നുന്നത. ” ചേച്ചിയുടെ മുഖത്തു നോക്കി തന്നെ ഞാൻ പറഞ്ഞു..

 

“ഇപ്പൊ ശരിയായി. ഇനി അങ്ങനെ എന്തെങ്കിലും തോന്നിയാൽ അത് മറന്നേക്ക്.” ചേച്ചി പറഞ്ഞു.

 

“പപ്പാ നമുക്ക് ബീച്ചിൽ പോകാം. അവിടെ നിത്യ ചേച്ചിയും കുഞ്ഞൂസും വരും. നമുക്കും പോകാം ” അന്നമോൾ ചോദിച്ചു.

 

“ബീച്ചിൽ പോകാം. പക്ഷെ വെള്ളത്തിൽ ഇറങ്ങാം എന്ന് മോള് കരുതേണ്ട. ” ചേച്ചി പറഞ്ഞു.

 

“ഇറങ്ങും. ഞാൻ അങ്കിളിന്റെ കൈ പിടിച്ചോളാം അങ്കിൾ എന്നെ നോക്കിക്കോളും. ” അന്നമോൾ പറഞ്ഞു.

 

” കുരുത്തക്കേട് കാണിച്ചാൽ അങ്കിൾനേയും മോളെയും ഞാൻ വച്ചേക്കില്ല. ഞാൻ പറഞ്ഞേക്കാം. ” ചേച്ചി പറഞ്ഞു.

 

അങ്ങനെ ഞങ്ങൾ ബീച്ച്ലേക്ക് പോയി അന്നമോൾ എന്റെ കൈയിൽ തുങ്ങി നടന്നു. ഞങ്ങൾ അവിടെ എത്തി കുറച്ചു സമയം കഴിഞ്ഞു ഹരിയും കുടുംബവും അവിടെ എത്തിയത്. ഞാൻ അന്നമോളെ എന്റെ തോളിൽ ഇരുത്തി എടുത്തു നടന്നു. ഞങ്ങളുടെ പിറകിൽ ചേച്ചിയും അച്ചായനും കൈകോർത്തു നടന്നു . അങ്ങനെ നടക്കുമ്പോൾ ആണ് ഹരിയും കുടുംബവും അവിടെ എത്തുന്നത്.

 

ഞാൻ അന്നമോളെ എടുത്തു നടക്കുന്നത് കണ്ട് നിത്യ അവളെ എടുക്കാൻ പറഞ്ഞു. എന്നാൽ അന്നമോൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിത്യയെ ഹരിയും കുഞ്ഞൂസിനെ അച്ചായനും തോളിൽ എടുത്തു നടന്നു.

 

കുറച്ചു കഴിഞ്ഞു ഐസ്ക്രീം കണ്ടപ്പോൾ മൂന്നു പേരും ഐസ്ക്രീം വേണം എന്ന് പറഞ്ഞപ്പോൾ. അച്ചായൻ എല്ലാവർക്കും ഐസ്ക്രീം വാങ്ങി. എല്ലാവരും നിരന്നു ഇരുന്നാണ് ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ കുഞ്ഞൂസ് വന്നു എന്റെ മടിയിൽ ഇരുന്നു. നിദയെ കുഞ്ഞൂസ് എന്നാണ് എല്ലാവരും വിളിക്കുന്നത്.

 

ഐസ്ക്രീം കഴിച്ചു കഴിഞ്ഞു ഞാനും അന്നമോളും നിത്യ മോളും കുഞ്ഞൂസും കടലിൽ ഇറങ്ങി കളിച്ചു.. അവരുടെ കൂടെ കൂടിയപ്പോൾ ഞാനും ഒരു കുഞ്ഞായി മാറി. എങ്കിലും എന്റെ ജീവൻ പോലെ അവരെ ഞാൻ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോയി. ഞങ്ങൾ നേരെ പോയത് ഹരിയുടെ വീട്ടിൽ ആയിരുന്നു. അത് അച്ചായനും ഹരിയും തമ്മിലുള്ള ഒരു സ്കോച്ച് ഏർപ്പാട് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *