അനുപല്ലവി – 4

അമ്മ ഇവിടിരിക്കു ഞാനും പല്ലവിയുടെ കൂടെ പോയിട്ട് വരാം അതും പറഞ്ഞു അമ്മയും പല്ലവിയുടെ കൂടെ കൗന്റെരിലേക് നടന്നു..

വഴിപാട് കഴിപ്പിച്ചു തിരിച്ചു നടയിലേക് വരുമ്പോൾ.. മുത്തശ്ശി ഇരുന്നിടത്തു ആളുകൾ കൂടി ഇരിക്കുന്ന കണ്ടു..

മുത്തശീ.. എന്നും വിളിച്ചു പല്ലവി ഓടി അവിടേക്കു ചെന്നു….

തൂണിലേക്കും ചാരി എന്തോ അവ്യക്തമായി പൊറു പൊറുത്തു കൊണ്ട് മുത്തശ്ശി അവിടിരുപ്പുണ്ടായിരുന്നു… ഒരു ചേച്ചി മുത്തശ്ശിയെ തൂണിലേക് ചാരി പിടിച്ചിരുത്തിയതാണ്.. ആരോ ഒരു നനഞ്ഞ തോർത്തു കൊണ്ട് തന്നു.. മുത്തശ്ശിയുടെ മുഖം തുടക്കാൻ പറഞ്ഞു…

ബിപി കൂടിയതാണോ… ദേവാ എന്നു പറഞ്ഞു കൊണ്ട് മോഹാലസ്യ പെട്ടു വീണതാണ്.. മുത്തശ്ശിയെ പിടിച്ചിരുന്ന ചേച്ചി പറഞ്ഞു..

മുത്തശ്ശിയോട് ചേർന്നിരുന്നു ആ മുഖം നെഞ്ചോടു ചേർത്ത് നനഞ്ഞ തോർത്ത്‌ കൊണ്ട് മുഖം തുടച്ചു അതിനു ശേഷം കുലുക്കി വിളിച്ചു…
മുത്തശ്ശി മെല്ലെ കണ്ണുകൾ തുറന്നു.. തെക്കു വശത്തെ നടയിലേക് ചൂണ്ടി.. മുത്തശ്ശി പറഞ്ഞു മോളെ പല്ലവി ഞാൻ കണ്ടു.. ലക്ഷ്മി.. നമ്മുടെ ദേവനെ ഞാൻ കണ്ടു… അതാ അവിടെ… മുത്തശ്ശി കിതക്കുന്നുണ്ടായിരുന്നു.. മോളെ ദേവൻ… മുത്തശ്ശി വിതുമ്പി കൊണ്ട് എന്റെ നെഞ്ചത്തേക് ചാഞ്ഞു…

മുത്തശ്ശി ചൂണ്ടിയിടത്തേക് പല്ലവി നോക്കി.. അവിടെ ആരും ഇല്ല മുത്തശ്ശി.. ഇല്ല മോളെ.. ഞാൻ കണ്ടതാ… അമ്മയെ മുത്തശ്ശിയുടെ അടുത്തേക് ഇരുത്തി..പല്ലവി ആകാംഷയോടെ തെക്കേ നടയുടെ വാതിൽക്കലേക് നടന്നു….

(തുടരും )

പ്രിയ വായനക്കാരോട്.. ഈ ഭാഗം എത്രമാത്രം ഇഷ്ടപ്പെട്ടു എന്നെനിക് അറിയില്ല.. നിങ്ങളുടെ അഭിപ്രായങ്ങളും സ്നേഹവും ആണ്‌ വീണ്ടും എഴുതാൻ ഉള്ള പ്രചോദനം… വായിച്ചു കഴിഞ്ഞു മറക്കണ്ട.. മുകളിലെ ഹൃദയവും… പിന്നെ താഴെ രണ്ടു വാക്കുകളും… അതിപ്പോ ഇഷ്ടായാലും ഇല്ലെങ്കിലും… ഏതു അഭിപ്രായവും സന്തോഷത്തോടെ സ്വീകരിക്കും…

ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ♥️നന്ദൻ ♥️

Leave a Reply

Your email address will not be published. Required fields are marked *