അനുപല്ലവി – 4 2

അഞ്ചു മണിക്ക് മുന്നേ രോഗികളെ എല്ലാം പരിശോധിച്ച് കഴിഞ്ഞിരുന്നു…

അഞ്ചരക് പൃഥ്‌വി വിളിച്ചു ചേർത്ത സ്റ്റാഫ്‌ മീറ്റിങ്ങിൽ വെച്ചു അനുരാഗിനെ എല്ലാ സ്റ്റാഫിനും ഇൻട്രൊഡ്യൂസ് ചെയ്തു…

അനുവും എല്ലാവരുമായും പരിചയപ്പെട്ടു.. സ്റ്റാഫിനോടും ഡോക്ടർസിനോടും എല്ലാം ജാടയില്ലാതെ… പുഞ്ചിരിയോടെ പെരുമാറുന്ന സുമുഖനായ പുതിയ ഡോക്ടറെ എല്ലാർക്കും ഇഷ്ടം ആയി…

മീര ഡോക്ടർ അനുവിനെ ഒറ്റക് കിട്ടാൻ വേണ്ടി വെയിറ്റ് ചെയ്തു…

ഒടുവിൽ ഒറ്റക് കിട്ടിയപ്പോൾ അവൾ അവൻറെ അരികിലേക്കു വന്നു…
ഹായ് ഡോക്ടർ അയാം മീര..

ഞാൻ അവളെ ശ്രദ്ധിച്ചു.. വെളുത്തു സുന്ദരി ആയിരുന്നു മീര.. ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക് ബോബ് ചെയ്തിട്ട മുടി.. എല്ലാം കൂടെ ഒരു മോഡേൺ ഔട്ട്‌ ലുക്ക്‌ ഉള്ള പെണ്ണ്..

ഞാൻ തിരിച്ചും അവളുടെ കൈ പിടിച്ചു കുലുക്കി കൊണ്ട് പ്രത്യാഭിവാദ്യം ചെയ്യ്തു

ഹായ് ഡോക്ടർ… നമ്മൾ പരിചയപ്പെട്ടിരുന്നല്ലോ.. രണ്ടു ദിവസം മുൻപ്.. ക്യാഷലിറ്റിയിൽ…ഓർക്കുന്നുണ്ടോ..ഞാൻ മീരയോട് ചോദിച്ചു…

ഉണ്ട്‌ അന്ന് ഡോക്ടർ ആണെന്ന് അറിഞ്ഞിരുന്നില്ലലോ…

ഡോക്ടർ നമുക്ക് ഓരോ ചായ കുടിച്ചാലോ… മീര ചോദിച്ചു..

ഓക്കേ.. നോ പ്രോബ്ലം.

എന്നാ വാ ക്യാന്റീനിൽ പോകാം….മീര മുൻപേ നടന്നു.. ഞാൻ പുറകിൽ ആയും..

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാനായി കോറിഡോറിലൂടെ നടന്നു വരുമ്പോൾ ആണ്‌.. അനു ഡോക്ടറിന്റെ കൂടെ.. ചേർന്നു നടന്നു പോകുന്ന മീര ഡോക്ടറെ പല്ലവി കണ്ടത്…

നല്ല ചേർച്ച ഉണ്ടല്ലേ സിസ്റ്ററെ.. പല്ലവി അവരെ നോക്കി നിക്കുന്ന കണ്ട ലെന സിസ്റ്റർ കൂടെ നടന്നു വന്നു പല്ലവിയോടായി പറഞ്ഞു…

ഹ്മ്മ് അലുവേം മത്തി കറിയും പോലുണ്ട്..

നീ ഇപ്പോളും ഡോക്ടറോട് ദേഷ്യത്തിൽ ആണൊ..

നിന്നെ അനു ഡോക്ടറുടെ പെർമെനെന്റ അസിസ്റ്റന്റ് ആയി നിയമിച്ചുന്നു അറിഞ്ഞല്ലോ..

ഇത്ര പെട്ടെന്ന് അത് നോട്ടീസ് അടിച്ചു വിതരണം ചെയ്തോ MD..

ഹ ഹ അതിനെന്താ നല്ലതല്ലേ.. നല്ല സുന്ദരൻ ഡോക്ടറുടെ കൂടെ അല്ലേ..

ഓഹ്.. ഒരു ചുന്ദരൻ… അവൾ ചുണ്ട് ഒരു വശത്തേക്കു കോട്ടി.. ലെന സിസ്റ്ററെ തുറിച്ചു നോക്കി…
വീട്ടിലേക്കു പോകണോ അതോ സംഗീതയുടെ അടുത്തേക് പോകണോ… സംഗീതയുടെ അടുത്ത് പോയാൽ… ഡോക്ടറെ പരിചയപ്പെടാൻ പോകണം എന്ന് പറയും… വേണ്ട.. അല്ലേൽ തന്നെ ഇതുവരെ നേരിട്ട്..സൗമ്യം ആയിട്ട് ഒരു വാക്ക് പോലും തന്നോട് പറഞ്ഞിട്ടില്ല.. കാട്ടു മാക്കാൻ… ബാക്കി എല്ലാരോടും എന്തൊരു ഒലിപ്പീരും സ്നേഹവും ആണ്‌…

അവൾക് അവളോട്‌ തന്നെ ദേഷ്യം തോന്നി…. ആ സമയം കോറിഡോറിനു അറ്റത്തു ഒരു പൊട്ടു പോലെ മറഞ്ഞിരുന്നു അനുവും മീരയും..

പിന്നിലോട്ടു നോക്കിയപ്പോൾ ഞാനും കണ്ടിരുന്നു.. ലെന സിസ്റ്ററുമായി സംസാരിച്ചു കൊണ്ട് നടന്നു വരുന്ന പല്ലവിയെ.. അവർ ഒരുമിച്ചെത്താൻ വേണ്ടി വളരെ സാവധാനം ആണ്‌ ഞാൻ നടന്നത്… പക്ഷെ ലെന സിസ്റ്റർ മാത്രം സ്പീഡിൽ നടന്നു ഞങ്ങളുടെ അടുത്തേക്കെത്തി..

എന്തെ കൂടെ നടന്ന ആൾ സ്ലോ ആയി പോയോ..

അവൾക്കിപ്പോളും രാവിലത്തെ ഹാങ്ങോവർ മാറീട്ടില്ല എന്നു തോന്നുന്നു സാർ..

ആഹാ അതെന്താ രാവിലത്തെ… മീര ഡോക്ടർ ആണ്‌ ചോദിച്ചത്..

രാവിലെ ലേബർ റൂമിൽ സംഭവിച്ച കാര്യങ്ങൾ… ലെന തന്നെ മീരയോട് പറഞ്ഞു… അത് കേട്ടതും മീര പൊട്ടി ചിരിക്കാൻ തുടങ്ങി… അല്ലെങ്കിലും അവൾക്കു കുറച്ചു അഹങ്കാരം ആണ്‌ അനു ഡോക്ടറെ …

അത് കേട്ട ലെന സിസ്റ്റർ മീര ഡോക്ടറെ ഇഷ്ടപെടാത്ത രീതിയിൽ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

ഹേയ് അഹങ്കാരം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല ആൾ സ്മാർട്ട്‌ ആണ്‌.. കഴിവുള്ള കുട്ടിയാണ്… പിന്നെ ആരായാലും പുറത്തുന്നു ഒരാൾ ലേബർ റൂമിലേക്കു ചാടി കേറി ചെന്നാൽ ഡ്യൂട്ടിയിൽ ഉള്ള നേഴ്സ് അങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്.. ഞാൻ പല്ലവിയെ ന്യായികരിച്ചു പറഞ്ഞു.. മീര ഡോക്ടറുടെ മുഖം മാറുന്നത് കണ്ടെങ്കിലും.. ശ്രദ്ധിക്കാൻ പോയില്ല.. ലെന സിസ്റ്ററിനു ആ മറുപടി ഇഷ്ടം ആയി എന്നു അവരുടെ മുഖം പറഞ്ഞു…

എന്നാൽ ഞാൻ പോട്ടെ സാർ… യാത്ര പറഞ്ഞു ലെന മുൻപോട്ടു നടന്നു..

Leave a Reply

Your email address will not be published. Required fields are marked *