അനുപല്ലവി – 4

കുഞ്ഞിന്റെ പുറത്തെ അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് അവൾ വൃത്തിയാക്കി..അവൾ എന്റെ മുഖത്തേക് നോക്കുന്നുണ്ടായിരുന്നില്ല ഞാൻ സക്ഷൻ ബൾബ് യൂസ് ചെയ്തു കുഞ്ഞിന്റെ മൂക്കിലേയും വായിലെയും ഫ്‌ല്യൂയിഡ് നീക്കം ചെയ്തു… എന്നിട്ടും കുഞ്ഞിന് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല… കുഞ്ഞിന്റെ ദേഹം ആകെ തണുത്തിരുന്നു…എന്റെ ഉള്ളിലെ ഭാവ ഭേദങ്ങൾ ഒന്നും ഞാൻ പുറത്തു കാണിച്ചില്ല ..പക്ഷെ അസ്സിസ്റ്റ്‌ ചെയ്ത പല്ലവി അടക്കം ഉള്ളവരുടെ മുഖത്തു ഒരു ഭീതി നിറയുന്നത് ഞാൻ കണ്ടു.

കുഞ്ഞിന് ചെസ്റ്റ് കംപ്രഷൻ കൊടുത്താൽ ശ്വസിക്കാൻ കഴിഞ്ഞേക്കും എന്നെനിക്കു തോന്നി.. മുൻപ് പലപ്പോളും ചെയ്തിട്ടുണ്ടെങ്കിലും ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത അന്ന് തന്നെ ഇങ്ങനൊരു കോംപ്ലിക്കേഷൻ വരും എന്നു ചിന്തിച്ചിരുന്നില്ല.. മനസ്സിൽ അച്ഛനെ വിളിച്ചു പ്രാർത്ഥിച്ചു… കൂടെ വിശ്വസിക്കുന്ന ദൈവങ്ങളെയും…

സിസ്റ്റർ ഒരു കട്ടിയുള്ള ക്ലോതോ ടർക്കി യോ എടുക്കു ഞാൻ പല്ലവിയോട് പറഞ്ഞു..

അവൾ അപ്പോൾ തന്നെ അവിടെ എടുത്തു വെച്ചിരുന്ന ടർക്കി എന്റെ നേരേ നീട്ടി.
ഞാൻ കുഞ്ഞിനെ ആ ടർക്കിയിൽ പൊതിഞ്ഞു മാസ്ക് ഉപയോഗിച്ച് വെന്റിലേഷൻ കൊടുത്തു കൊണ്ട് ചെസ്റ്റ് കമ്പ്രെസ്സ് ചെയ്തു രണ്ടു സെക്കൻഡ് ഇടവിട്ട് ചെറുതായി നെഞ്ചിൽ പ്രെസ്സ് ചെയ്തു കൊണ്ടിരുന്നു… ഇടക്കിടക്ക് ഹൃദയമിടിപ്പ് പരിശോധിച്ച് കൊണ്ടിരുന്നു… ഒടുവിൽ 4മിനിറ്റോളം കഴിഞ്ഞപ്പോൾ.. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടി.. ശക്തമായി ശ്വാസം ഉള്ളിലേക്കു എടുത്തു കരഞ്ഞു തുടങ്ങി… ആ കരച്ചിൽ കണ്ടപ്പോളാണ് എന്റെ ശ്വാസം നേരേ വീണത്

ഞാൻ മെല്ലെ കുഞ്ഞിനെ തോളിലേക് ചേർത്തു പിടിച്ചു .. അപ്പോളേക്കും എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു വന്നിരുന്നു…

ആ സമയം ഡോണയും ലേബർ റൂമിലേക്കു എത്തിയിരുന്നു…അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു അഭിനന്ദിച്ചു..

കൂടെ അസ്സിസ്റ്റ്‌ ചെയ്ത എല്ലാ സിസ്റ്റേഴ്സും ഓരോന്ന് പറഞ്ഞു അഭിനന്ദിക്കുന്നുണ്ടായിരുന്നു … ഞാൻ പല്ലവിയെ നോക്കി അവൾ പ്രേത്യേകിച്ചു ഒരു ഭാവ മാറ്റവും ഇല്ലാതെ മാറി കുഞ്ഞിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…പക്ഷെ അവളുടെ മുഖത്തു എന്നോട് മിണ്ടാനുള്ള ചമ്മൽ എനിക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു.. ഞാൻ മുഖത്തേക് നോക്കുമ്പോൾ ഒക്കെയും അവൾ കണ്ണുകൾ വേറെ യിടത്തേക് മാറ്റു ന്നുണ്ടായിരുന്നു

ഡോണ കുട്ടിയെ ഒന്ന് നോക്കിക്കൊള്ളു.ഞാൻ ഡോണയോടു ആവശ്യ പെട്ടു..

ഡോണ കുഞ്ഞിനെ പരിശോധിച്ചു കൂടുതൽ കേറിങ്ങിനായി NICU വിലേക് ഷിഫ്റ്റ്‌ ചെയ്യാൻ നിർദ്ദേശം നൽകി..

അപ്പോളേക്കും അമ്മയുടെ മുറിവുകൾ സ്റ്റിച് ചെയ്തു ഒബ്സെർവഷൻ റൂമിലേക്കു മാറ്റാനായി ഞാൻ ലെന സിസ്റ്ററിനു നിർദ്ദേശം നൽകിയിരുന്നു..

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയത് ഒരു ദീർഘ നിശ്വാസത്തോടെ ആയിരുന്നു …പുറത്തു കാത്തു നിന്നവരോട് വിവരം പറഞ്ഞതിന് ശേഷം നേരേ നടന്നത് ഗൈനക് ഒപിയിലേക് ആയിരുന്നു..

“പല്ലവി നീ OP യിൽ അല്ലേ.. പെട്ടെന്ന് പൊയ്ക്കോ.. സാർ ചിലപ്പോ ദേഷ്യപ്പെടും… ശ്രുതിക് രാവിലെ കേട്ടതാ… ലെന സിസ്റ്റർ പല്ലവിയോട് പറഞ്ഞു… “

എന്തോ ചിന്തിച്ചു നിക്കുക ആയിരുന്ന പല്ലവി ഒന്ന് ഞെട്ടി..

“എന്താ പല്ലവി.. നിന്റെ കിളി പോയോ…ആകെ ഡൾ ആയല്ലോ.. നേരത്തെ സംഭവിച്ചത് അറിയാതെ അല്ലേ.. അതൊക്കെ വിട്.. നീ ഇപ്പൊ പോ…”
പല്ലവിയും.. ഇനിയും എന്തൊക്കെ സംഭവിക്കും എന്ന ചിന്തയോടെ അനു പോയ പുറകെ OP യിലേക്ക് നടന്നു…

ഈ കാലമാടൻ ഡോക്ടർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലല്ലോ ഭഗവാനെ… ഇനി എല്ലാം വരുന്നിടത്തു വെച്ചു കാണം..

ഞാൻ OP റൂമിനു മുന്നിൽ എത്തുമ്പോളേക്കു റൂമിനു പുറതു അപ്പോളും അക്ഷമരായി കാത്തു നിൽക്കുന്ന രോഗികളെ കണ്ടു … നേരേ റൂമിനുള്ളിലേക് കയറി സീറ്റിലേക് ഇരുന്നു.. ഡോറിനടുത്തേക് നോക്കി അപ്പോളും പല്ലവി എത്തിയിരുന്നില്ല… പിന്നെയും രണ്ടു മിനിറ്റ് കഴിഞ്ഞാണ് പല്ലവി എത്തിയത്..

“ഓഹ് താൻ വന്നോ ഞാൻ വിചാരിച്ചല്ലോ ആലവട്ടവും വെഞ്ചാമരവും ആയി എഴുന്നെള്ളിചോണ്ട് വരണം എന്നു…”

എന്റെ മുഖ ഭാവം കണ്ടിട്ടാവണം പല്ലവി പതറി… അവളുടെ കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ കവിളിനെ നനക്കാൻ എന്ന വണ്ണം നിറഞ്ഞു വന്നു.. തുടുത്ത മുഖം വിതുമ്പലിന്റെ വക്കോളം എത്തി…

അവളുടെ കണ്ണുകൾ നിറഞ്ഞതു കണ്ട എന്റെ ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാക്കിയെങ്കിലും അവളുടെ പെരുമാറ്റം ഓർത്ത എനിക്ക് ഗൗരവം വിടാൻ ഒരുക്കം ആയിരുന്നില്ല .

അവൾ ഒന്നും പറയാതെ കുറച്ചു മുൻപേ റെഡി ആക്കി വെച്ച ഫയലുകൾ എടുത്തു..

സാർ പുറത്തിരിക്കുന്ന പേഷ്യന്റ്‌സിനെ വിളിക്കട്ടെ…എന്റെ മുഖത്തേക് നോക്കാതെ ആയിരുന്നു ചോദ്യം

“താൻ എവിടെയാടോ പഠിച്ചേ… “

എനിക്ക് അവളെ എങ്ങനെയും ദേഷ്യം പിടിപ്പിക്കണം എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു

പിന്നെയും ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത്

” വല്ല തമിഴ് നാട്ടിലും പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആവും… “

പല്ലവിക് ഞാൻ ദേഷ്യപെട്ടത് എന്തിനാണെന്ന് മനസ്സിലായില്ല എന്നു തോന്നി … പക്ഷെ അവളെ കളിയാക്കിയത് പോലെ ഫീൽ ചെയ്തിരിക്കണം.. ഞാൻ ആ ദേഷ്യത്തിൽ തന്നെ തുടർന്നു..

പുറത്തിരിക്കുന്നതു പേഷ്യന്റ്സ് അല്ല.. ഗർഭിണികൾ ആണ്‌..

Pregnancy is not a disease

Its just a normal part of womans life..

ഓഹ് താൻ പേഷ്യന്റ്സ് എന്നു പറഞ്ഞതിനാണ് ഇയാൾ ഇത്രയും പ്രസംഗം നടത്തിയത്… എന്നു പല്ലവിക് മനസ്സിലായി…
“ഓഹ്.. അതിനായിരുന്നോ ഇത്ര ഉറഞ്ഞു തുള്ളിയത്.. പ്രെഗ്നൻസി ഒരു അസുഖം അല്ല എന്നെനിക്കും അറിയാം… പക്ഷെ സാറ് പഠിച്ചത് വൈദ്യ ശാസ്ത്രം അല്ലേ അല്ലാതെ ജ്യോതിഷം അല്ലല്ലോ..”

ഹ്മ്മ്.. പെണ്ണ് വീണ്ടും പഴയ ഫോമിലേക് വരുന്നത് എനിക്ക് മനസ്സിലായി..

“എന്ത്..”

അവൾ പറഞ്ഞത് കേട്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല. എന്താണ് ഉദ്ദേശിക്കുന്നതെന്നും

അവൾ പിന്നെയും തുടർന്നു

“ഇവിടെ ഗൈനക്കോളജിസ്റിനെ കാണാൻ ഗർഭിണികൾ മാത്രം അല്ല വരുന്നത്.. യൂട്രസിൽ മുഴ ആയിട്ട് വരുന്നവരുണ്ട് മെൻസസ് പ്രോബ്ലം ആയിട്ട് വരുന്നവർ ഉണ്ട്‌… എല്ലാരേയും ഗർഭിണികൾ എന്നു വിളിച്ചാ മതിയോ… അല്ല ഇയാള് വല്ല വ്യാജ ഡോക്ടർ ആണൊ?? “

അവളെ ദേഷ്യം പിടിപ്പിക്കാൻ ചോദിച്ചതിന് അവൾ എന്നെ ദേഷ്യം പിടിപ്പിച്ചു.. എന്നിട്ടും അവളുടെ നെടുങ്കൻ ഡയലോഗ് കേട്ടു ഞാൻ ഒന്നും പറയാൻ ആവാതെ ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി..

ദേഷ്യം വരുമ്പോൾ വല്ലാത്തൊരു ചന്തം ഉണ്ട്‌ പെണ്ണിന്….കവിളുകൾ തുടിക്കുന്നു.. മൂക്കിന്റെ അറ്റം ചുവന്നു തുടുക്കുന്നു.. മിഴികൾ വലുതായി വരുന്നു.. എന്റെ നോട്ടം അവളുടെ മുഖത്തേക് തന്നെ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *