അനുപല്ലവി – 4 2

എന്തോ ചിന്തിച്ചു നിക്കുക ആയിരുന്ന പല്ലവി ഒന്ന് ഞെട്ടി..

“എന്താ പല്ലവി.. നിന്റെ കിളി പോയോ…ആകെ ഡൾ ആയല്ലോ.. നേരത്തെ സംഭവിച്ചത് അറിയാതെ അല്ലേ.. അതൊക്കെ വിട്.. നീ ഇപ്പൊ പോ…”
പല്ലവിയും.. ഇനിയും എന്തൊക്കെ സംഭവിക്കും എന്ന ചിന്തയോടെ അനു പോയ പുറകെ OP യിലേക്ക് നടന്നു…

ഈ കാലമാടൻ ഡോക്ടർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലല്ലോ ഭഗവാനെ… ഇനി എല്ലാം വരുന്നിടത്തു വെച്ചു കാണം..

ഞാൻ OP റൂമിനു മുന്നിൽ എത്തുമ്പോളേക്കു റൂമിനു പുറതു അപ്പോളും അക്ഷമരായി കാത്തു നിൽക്കുന്ന രോഗികളെ കണ്ടു … നേരേ റൂമിനുള്ളിലേക് കയറി സീറ്റിലേക് ഇരുന്നു.. ഡോറിനടുത്തേക് നോക്കി അപ്പോളും പല്ലവി എത്തിയിരുന്നില്ല… പിന്നെയും രണ്ടു മിനിറ്റ് കഴിഞ്ഞാണ് പല്ലവി എത്തിയത്..

“ഓഹ് താൻ വന്നോ ഞാൻ വിചാരിച്ചല്ലോ ആലവട്ടവും വെഞ്ചാമരവും ആയി എഴുന്നെള്ളിചോണ്ട് വരണം എന്നു…”

എന്റെ മുഖ ഭാവം കണ്ടിട്ടാവണം പല്ലവി പതറി… അവളുടെ കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ കവിളിനെ നനക്കാൻ എന്ന വണ്ണം നിറഞ്ഞു വന്നു.. തുടുത്ത മുഖം വിതുമ്പലിന്റെ വക്കോളം എത്തി…

അവളുടെ കണ്ണുകൾ നിറഞ്ഞതു കണ്ട എന്റെ ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാക്കിയെങ്കിലും അവളുടെ പെരുമാറ്റം ഓർത്ത എനിക്ക് ഗൗരവം വിടാൻ ഒരുക്കം ആയിരുന്നില്ല .

അവൾ ഒന്നും പറയാതെ കുറച്ചു മുൻപേ റെഡി ആക്കി വെച്ച ഫയലുകൾ എടുത്തു..

സാർ പുറത്തിരിക്കുന്ന പേഷ്യന്റ്‌സിനെ വിളിക്കട്ടെ…എന്റെ മുഖത്തേക് നോക്കാതെ ആയിരുന്നു ചോദ്യം

“താൻ എവിടെയാടോ പഠിച്ചേ… “

എനിക്ക് അവളെ എങ്ങനെയും ദേഷ്യം പിടിപ്പിക്കണം എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു

പിന്നെയും ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത്

” വല്ല തമിഴ് നാട്ടിലും പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആവും… “

പല്ലവിക് ഞാൻ ദേഷ്യപെട്ടത് എന്തിനാണെന്ന് മനസ്സിലായില്ല എന്നു തോന്നി … പക്ഷെ അവളെ കളിയാക്കിയത് പോലെ ഫീൽ ചെയ്തിരിക്കണം.. ഞാൻ ആ ദേഷ്യത്തിൽ തന്നെ തുടർന്നു..

പുറത്തിരിക്കുന്നതു പേഷ്യന്റ്സ് അല്ല.. ഗർഭിണികൾ ആണ്‌..

Pregnancy is not a disease

Its just a normal part of womans life..

ഓഹ് താൻ പേഷ്യന്റ്സ് എന്നു പറഞ്ഞതിനാണ് ഇയാൾ ഇത്രയും പ്രസംഗം നടത്തിയത്… എന്നു പല്ലവിക് മനസ്സിലായി…
“ഓഹ്.. അതിനായിരുന്നോ ഇത്ര ഉറഞ്ഞു തുള്ളിയത്.. പ്രെഗ്നൻസി ഒരു അസുഖം അല്ല എന്നെനിക്കും അറിയാം… പക്ഷെ സാറ് പഠിച്ചത് വൈദ്യ ശാസ്ത്രം അല്ലേ അല്ലാതെ ജ്യോതിഷം അല്ലല്ലോ..”

ഹ്മ്മ്.. പെണ്ണ് വീണ്ടും പഴയ ഫോമിലേക് വരുന്നത് എനിക്ക് മനസ്സിലായി..

“എന്ത്..”

അവൾ പറഞ്ഞത് കേട്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല. എന്താണ് ഉദ്ദേശിക്കുന്നതെന്നും

അവൾ പിന്നെയും തുടർന്നു

“ഇവിടെ ഗൈനക്കോളജിസ്റിനെ കാണാൻ ഗർഭിണികൾ മാത്രം അല്ല വരുന്നത്.. യൂട്രസിൽ മുഴ ആയിട്ട് വരുന്നവരുണ്ട് മെൻസസ് പ്രോബ്ലം ആയിട്ട് വരുന്നവർ ഉണ്ട്‌… എല്ലാരേയും ഗർഭിണികൾ എന്നു വിളിച്ചാ മതിയോ… അല്ല ഇയാള് വല്ല വ്യാജ ഡോക്ടർ ആണൊ?? “

അവളെ ദേഷ്യം പിടിപ്പിക്കാൻ ചോദിച്ചതിന് അവൾ എന്നെ ദേഷ്യം പിടിപ്പിച്ചു.. എന്നിട്ടും അവളുടെ നെടുങ്കൻ ഡയലോഗ് കേട്ടു ഞാൻ ഒന്നും പറയാൻ ആവാതെ ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി..

ദേഷ്യം വരുമ്പോൾ വല്ലാത്തൊരു ചന്തം ഉണ്ട്‌ പെണ്ണിന്….കവിളുകൾ തുടിക്കുന്നു.. മൂക്കിന്റെ അറ്റം ചുവന്നു തുടുക്കുന്നു.. മിഴികൾ വലുതായി വരുന്നു.. എന്റെ നോട്ടം അവളുടെ മുഖത്തേക് തന്നെ ആയിരുന്നു…

അവളുടെ മുന്നിൽ അങ്ങനെ തോറ്റു കൊടുക്കാനും ഞാൻ ഒരുക്കം ആയിരുന്നില്ല

“ഗർഭിണികളെ പേഷ്യന്റ്സ് എന്നു വിളിക്കേണ്ട എന്നാ ഞാൻ പറഞ്ഞത്… “

“അത് തന്നെയാ ഞാനും പറഞ്ഞത് ഞാൻ കണിയാനല്ല.. വരുന്നത് ഗർഭിണി ആണൊ അതോ വേറെന്തെങ്കിലും അസുഖത്തിനാണോ എന്നു കണ്ട പാടെ മനസ്സിലാക്കാൻ… “

അവൾ പിന്നെയും കണ്ണ് മിഴിച്ചു കൊണ്ട് തുടർന്നു

“വിവരം ഇല്ലേലും.. ഒന്നര മീറ്റർ നാവുണ്ടല്ലോ… “ഞാനും തിരിച്ചു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *