അനുപല്ലവി – 4

പക്ഷെ എന്റെ ദേവന് വിശ്വൻ എന്നു വെച്ചാൽ ജീവനായിരുന്നു.. അതിലേറെ സാവിത്രിയും…
വിശ്വന് ചെറുപ്പം തൊട്ടേ പണം എന്ന ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളു.. അതിനു വേണ്ടി എന്ത് നെറികേടും അവൻ ചെയ്യും എന്നു പലപ്പോളും തോന്നിയിട്ടുണ്ട്… പക്ഷെ ദേവൻ അങ്ങനെ അല്ലായിരുന്നു.. അവൻ എന്നും നാട്ടുകാരുടെ കൂടെ ആയിരുന്നു… ഈ നാട്ടിൽ അന്ന് ഏതാവശ്യത്തിനും നാട്ടുകാരുടെ കൂടെ ഇറങ്ങിയിരുന്ന രണ്ടു പേരായിരുന്നു ദേവനും അവൻറെ കൂട്ടുകാരൻ കൃഷ്ണനും…

“കൃഷ്ണൻ “പല്ലവി സംശയത്തോടെ ചോദിച്ചു…

ഹ്മ്മ് നിന്റെ വല്യച്ഛൻ.. ന്റെ സാവിത്രിയുടെ… മുത്തശ്ശി പൂർത്തി ആകാൻ ആവാതെ ഒന്ന് വിതുമ്പി..

കൃഷ്ണൻ ഇവിടെ പല പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട് ദേവന്റെ കൂടെ.. പക്ഷെ നിന്റെ മുത്തശ്ശനും വിശ്വനും കൃഷ്ണനെയും ഇഷ്ടം അല്ലായിരുന്നു… കൃഷ്ണന് സാവിത്രിയെ ഇഷ്ടം ആണെന്ന് ആദ്യം പറഞ്ഞതും ദേവനോട് ആയിരുന്നു… വിശ്വൻ ശക്തിയായി എതിർത്തു.. പക്ഷെ ദേവൻ അവരുടെ കൂടെ നിന്നു ആ വിവാഹം നടത്തി കൊടുത്തു… ഇവിടെ തന്നെ വീടെടുത്തു ഇവിടെ തന്നെ അവർ ജീവിച്ചതും ദേവന്റെ ബലത്തിൽ ആയിരുന്നു… ദേവനും കൃഷ്ണനും തമ്മിലുള്ള ബന്ധം അത്ര ശക്തം ആയിരുന്നു…ആ സമയത്തു ഇടതു പക്ഷ പ്രസ്ഥാനങ്ങളോട് രണ്ടു പേരും അടുത്തു.. പിന്നെ ഈ നാട്ടുകാർക്കു അവർ സഖാവ് ദേവനും…സഖാവ് കൃഷ്ണനും ആയിരുന്നു.. ദേവന് കൊടുത്ത സ്വത്തു അവനു ഇവിടെ ഒരു സ്കൂൾ വരാൻ വേണ്ടി ദാനമായി നൽകി… അതോടെ.. വിശ്വന് ദേവനെ കണ്ണിൽ കണ്ടു കൂടാതെ ആയി…അവനെ വീട്ടിൽ നിന്നും ഇറക്കി വിടുക പോലും ചെയ്തു… എന്നിട്ടും ദേവന് വിശ്വനോട് ഒരു പകയും ഉണ്ടായിരുന്നില്ല..

എന്റെ ദേവൻ സ്നേഹിച്ച പെണ്ണായിരുന്നു നിന്റെ അമ്മ മേലേടത്തെ ലക്ഷ്മി…

ഇന്നും എന്റെ മനസ്സിൽ ഉണ്ട്‌…ഇങ്ങനെ എന്റെ മടിയിൽ തല വെച്ചു കിടന്നു കൊണ്ട് എന്റെ ദേവൻ പറഞ്ഞത്…

“അമ്മേ എന്നോട് പൊറുക്കണം… ഞാൻ ഒരു തെറ്റു ചെയ്തു… അവൾ മേലേടത്തെ ലക്ഷ്മിയുടെ വയറ്റിൽ എന്റെ കുട്ടി വളരുന്നുണ്ട്… അമ്മയുടെ മരു മകളായി അവളെ വിളിച്ചു കൊണ്ടുവരാൻ പോവുകയാണെന്ന്…. “

ആദ്യം അത് കേട്ടു ഒരു ഞെട്ടൽ ആണ്‌ എനിക്കുണ്ടായത്… പക്ഷെ പിന്നെ അവൻറെ അച്ഛനോടും പറഞ്ഞു മേലേടത്‌ ചെന്നു ലക്ഷ്മിയെ പെണ്ണ് ചോദിക്കാൻ തീരുമാനിച്ചു…പക്ഷെ.. അതിനും മുൻപേ എന്റെ എല്ലാ സന്തോഷവും തല്ലി കെടുത്തി കൊണ്ട് അവൻ പോയി… അന്ന് നിലമ്പൂർ കൂപ് ലേലത്തിനെടുത്തതു വിശ്വനും മേലേടത്തെ പ്രതാപനും ചേർന്നായിരുന്നു.. എന്തോ ആവശ്യത്തിന് വിശ്വൻ വിളിച്ചിട്ടാണ് ദേവൻ നിലമ്പൂരെക്കു പോയത്… അവിടെ പോയി തിരിച്ചു വരുന്ന വഴി.. എന്റെ ദേവൻ… ഓർമകളിൽ മുത്തശ്ശിയുടെ കണ്ണുനീർ വന്നു മൂടി… ചുളിഞ്ഞ ആ കപോലങ്ങളെ നനച്ചു കൊണ്ടിരുന്നു…

എങ്കിലും പറഞ്ഞത് പൂർത്തിയാക്കാനായി അവർ തുടർന്നു
മേലേടത്തെ പെണ്ണ് ചീത്തയായതു അവരും അറിഞ്ഞു… പരിഹാരം കണ്ടത് പ്രതാപൻ ആണ്‌.. അവൻ വിശ്വനോട് അവൻറെ പെങ്ങളെ കെട്ടാൻ ആവശ്യപ്പെട്ടു….പിന്നെ എന്റെ മകന്റെ കുഞ്ഞ് ലക്ഷ്മിയുടെ വയറ്റിൽ വളരുന്നത് എനിക്കും അറിയരുന്നു അത് കൊണ്ട് അവളെ വേറെ ആർക്കും വിട്ടു കൊടുക്കാൻ എന്റെ സ്വാർത്ഥത അനുവദിച്ചില്ല…ഞാനും ചെന്നു ഒരുപാട് പറഞ്ഞാണ്.. നിന്റെ അമ്മ കണ്ണീരോടെ ഈ വീട്ടിലേക് വന്നതു… എന്റെ ദേവന്റെ പെണ്ണായി ഈ പടി ചവുട്ടേണ്ടി ഇരുന്നവൾ വിശ്വന്റെ പെണ്ണായി… പടി കയറി വന്നു….

അന്ന് അവളുടെ വയറ്റിൽ ഉണ്ടായിരുന്ന എന്റെ ദേവന്റെ ജീവനാണ് നീ…

എന്റെ ദേവന്റെ മോളാണ് നീ… എന്റെ പല്ലവി..

മുത്തശീ… ഉള്ളിൽ വിങ്ങി വന്ന കണ്ണുനീർ മുഴുവൻ മുത്തശ്ശിയുടെ നെഞ്ചിലേക് പെയ്തു തീർത്തു… മുത്തശ്ശിയുടെ നെഞ്ചിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ചേർന്നിരുന്നു…

എന്റെ ദേവനും ഇങ്ങനായിരുന്നു തന്റേടി ആയിരുന്നു അതെ സമയം കൊച്ചു കുഞ്ഞിനെ പോലെ പാവവും… പല്ലവിയെ വീണ്ടും നെഞ്ചോടു ചേർത്തണച്ചു അവർ പറയുമ്പോൾ.. വാതിലിനടുത്തു നിന്നു ഒരു വിതുമ്പൽ കേട്ടു…മുത്തശ്ശി പറഞ്ഞതെല്ലാം കേട്ടു നിന്ന ലക്ഷ്മി അമ്മ ആയിരുന്നു അത്….

അമ്മയും വന്നു ബെഡിനു അരുകിലേക് ഇരുന്നു… രണ്ടു പേരുടെയും നടുവിലായി പല്ലവിയും…

എന്റെ അച്ഛൻ എങ്ങനെ ആയിരുന്നു മുത്തശീ…

ഒരു ഫോട്ടോ പോലും ഇല്ലല്ലോ മോളെ കാണിക്കാൻ… എന്റെ ദേവൻ സുന്ദരൻ ആയിരുന്നു ചുരുണ്ട മുടിയും കട്ടി മീശയും ഒക്കെ ഉള്ള കുറുമ്പൻ… എന്തോ ഓർമയിൽ പല്ലവിയുടെ മുടിയിഴകളിൽ ആ ചുളിഞ്ഞ വിരലുകൾ കൊരുത്തു വലിച്ചു കൊണ്ടിരുന്നു….

തുറന്നിട്ട ജനലഴികളിലൂടെ മന്ദമായി കടന്നു വന്ന കാറ്റു അവരെ മൂവരെയും തഴുകി കടന്നു പോയി… മഴമാറി ആകാശത്തു തെളിഞ്ഞു നിന്ന താരകം അവളെ നോക്കി മിഴികൾ അടച്ചു തുറന്നു കൊണ്ടിരുന്നു… അവളുടെ കണ്ണുകൾ നിദ്രയെ പുല്കുമ്പോളും ഒരു കുഞ്ഞ് കാറ്റു ഏതോ സാന്ത്വനം പോലെ അവളെ തഴുകി കൊണ്ടിരുന്നു…

***** ****** ***** ***** ***** ***** ***** ******

വരുന്ന വഴി മുഴുവൻ ചിന്ത പല്ലവിയെ കുറിച്ചായിരുന്നു.. അവളോട്‌ വഴക്കു കൂടുമ്പോൾ… വെറുതെ ദേഷ്യം പിടിപ്പിക്കുമ്പോൾ… ഇടക്കൊക്കെ സങ്കടം വരുമ്പോൾ അവളുടെ ഓരോ ഭാവവും മനസ്സിലേക്ക് ശിൽപം പോലെ കൊത്തി വെക്കപ്പെടുന്നു..
എന്താ താത്രി കുട്ടീ… ചിന്താ മഗ്നയായി ഇരിക്കുന്നത്…വീടിനുള്ളിലേക് കയറുമ്പോൾ സിറ്റ് ഔട്ടിൽ പുറത്തേക്കും നോക്കി ഇരിക്കുന്ന അമ്മയെ കണ്ടു കൊണ്ടാണ് ചോദിച്ചത്….

ഒന്നുമില്ല.. നിനക്ക് ചായ എടുക്കട്ടെ..

എടുത്തോ.. അമ്മേ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…

കുളിച്ചിട്ടു വരുമ്പോളേക്കും ആവി പറക്കുന്ന ചായയുമായി അമ്മ മുൻപിൽ..

എടാ നീ അജുനെ വിളിച്ചിരുന്നോ..

ഇന്ന് വിളിച്ചില്ല അമ്മേ ഇങ്ങോട്ടു വരുന്ന അന്നു വിളിച്ചതാ പിന്നെ മെസ്സേജ് അയച്ചതെ ഉള്ളു … ഇപ്പൊ വിളികാം..

അല്ല അവനു ഇങ്ങോട്ടും ഒന്ന് വിളിക്കാല്ലോ… അവിടെ കൃഷ്ണനായിട്ടു നടക്കുക ആയിരിക്കും.. പെൺപിള്ളേരെ വിളിച്ചു കഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിക്കാൻ സമയം വേണ്ടേ..

ഒന്നു പോടാ… എന്റെ മോൻ പെണ്പിള്ളേരുടെ മുഖത്തു പോലും നോക്കില്ല…. അവനു അത്രക്കും പഠിക്കാനുണ്ടാകും അതാ വിളിക്കാതെ.. അല്ലാതെ നിന്നെ പോലെ പെൺപിള്ളേരെ നോക്കി നടക്കുവല്ലേ… എന്നെ ഒന്ന് ആക്കി പറഞ്ഞു

ഹാ അവൻ പെണ്പിള്ളേരുടെ മുഖത്തു നോക്കുന്നുണ്ടാവില്ല… അമ്മേ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ… അല്ല ഞാനേതു പെൺപിള്ളേരെ നോക്കി നടന്നു എന്നാ പറഞ്ഞെ…

നീ പിന്നെ എല്ലാ ദിവസവും ആരെയാ നോക്കുന്നെ…

ഓഹ് അങ്ങനെ… അതെന്റെ പണിയല്ലേ….

ഉം അപ്പുറത്തെ വീട്ടിലെ പെണ്ണിന് നിന്നെ ഒരു നോട്ടം ഉണ്ടെന്നു തോന്നുന്നു… ഇന്നുച്ചക് ഇവിടെ വന്നരുന്നു… ചോദിച്ചത് മുഴുവൻ നിന്നെ കുറിച്ചാ…

Leave a Reply

Your email address will not be published. Required fields are marked *