ഹലോ ഗൈനക് OP
ഡോക്ടർ എത്തിയോ..?
മറു സൈഡിൽ നിന്നും അതായിരുന്നു ചോദിച്ചത്
“ആരാ ലെന സിസ്റ്റർ ആണൊ… “
പല്ലവി ചോദിച്ചു
“അതെ.. “
“സിസ്റ്റർ ഞാൻ പല്ലവിയാണ്.. “
“പല്ലവി.. ഡോക്ടർ വന്നില്ലേൽ അത്യാവശ്യം ആയി ഒന്ന് OT യിലേക്ക് വരുവോ…”
“ഇവിടെ ഒരു പേഷ്യന്റിനു പെയിൻ തുടങ്ങി “
“ഡോക്ടറുടെ മൊബൈൽ നമ്പർ ഉണ്ടോ പല്ലവിയുടെ കയ്യിൽ…”
“ഇല്ല.. “
“ഞാൻ പൃഥ്‌വി സാറിനെ വിളിച്ചു നോക്കട്ടെ….”
പല്ലവി മൊബൈൽ എടുത്തു MD എന്നു സേവ് ചെയ്ത നമ്പറിലേക് ഡയല് ചെയ്തു..
ഈ സമയം പ്രിത്വിയുടെ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചു.. 3പേരും ഹോസ്പിറ്റലിന്റെ ഗേറ്റിനടുത്തേക് എത്തിയിരുന്നു… പ്രിത്വിയുടെ മൊബൈൽ റിങ് ചെയ്തത് കൊണ്ട് ഡ്രൈവ് ചെയ്യുക ആയിരുന്ന പൃഥ്‌വി വണ്ടി സ്ലോ ചെയ്തു. ഫോൺ അറ്റൻഡ് ചെയ്തു.
‘ഹലോ… പൃഥ്‌വി ഹിയർ “
“ഡോക്ടർ ഞാൻ പല്ലവി ആണ്.. “
“ഹ.. പല്ലവി പറയു.. “
“സാർ പുതിയ ഡോക്ടറുടെ നമ്പർ ഉണ്ടോ.. ഗൈനക് OT യിൽ നിന്നു വിളിച്ചിരുന്നു അവിടൊരു പേഷ്യന്റിനു പെയിൻ തുടങ്ങി എന്നു.. “
“ഓക്കേ.. ഡോക്ടർ എന്റെ കൂടെ ഉണ്ട്.. ഞാൻ പറഞ്ഞോളാം… ഓക്കേ “
“ടാ.. നിന്റെ ശത്രു ആണ് വിളിച്ചത്… ഫോൺ കട്ട് ചെയ്തു കൊണ്ട്.. പൃഥ്‌വി പറഞ്ഞു “
“ആര്..”
പല്ലവി ആയിരിക്കും എന്നു തോന്നിയിരുന്നെങ്കിലും ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു..
“എടാ പല്ലവി സിസ്റ്റർ… “
പൃഥ്‌വി മറുപടി പറഞ്ഞു
“അനുവേട്ടൻ ജോയിൻ ചെയ്യുന്നതിനു മുന്നേ ഇവിടെ ശത്രുക്കളും ആയോ.. ” ഡോണ ചോദിച്ചു…
“അതൊരു ചെറിയ കഥ ഞാൻ പിന്നെ പറഞ്ഞു തരാം…”
പൃഥ്‌വി മറുപടി കൊടുത്തു
“അനു നീ OT യിലേക്ക് ചെല്ലണം എന്നു പറയാനാ പല്ലവി വിളിച്ചേ.. “
“എന്നാൽ ഞാൻ ഇവിടെ ഇറങ്ങാം നീ പാർക്ക് ചെയ്തിട്ടു വാ…” ഹോസ്പിറ്റലിന്റെ എൻട്രൻസിൽ തന്നെ അവൻ ഇറങ്ങി കൂടെ ഡോണയും…
“എന്നാൽ ഞാൻ പെട്ടെന്ന് OT യിലേക്ക് ചെല്ലട്ടെ.. പിന്നെ കാണം.. “
ഡോണയോടു അതും പറഞ്ഞു മുന്നോട്ടു നടന്നു…
പല്ലവി പ്രിത്വിയെ ഫോൺ വിളിച്ച ശേഷം നേരേ ലേബർ റൂമിലേക്കു നടന്നു.. ലേബർ റൂമിൽ ചെല്ലുമ്പോൾ വേദന കൊണ്ട് പിടയുന്ന….നിറ വയറുകാരിയെ ആണ് കണ്ടത്…
“ലെന സിസ്റ്റർ കുറെ സമയം ആയോ പെയിൻ തുടങ്ങിയിട്ട്…? “അവൾ ലെന സിസ്റ്ററിനോട് ചോദിച്ചു..
“പല്ലവി.. കുട്ടിക്ക് ഹാർട്ട് ബീറ്റ് കുറവാണെന്നു തോന്നുന്നു.. പെയിൻ ഇപ്പോ തുടങ്ങിയതെ ഉള്ളു..”
ലെന മറുപടി പറഞ്ഞു
“അയ്യോ.. എന്നാൽ കോൺട്രക്ഷനും ഹാർട്ട് ബീറ്റും ചെക്ക് ചെയ്യാം സിസ്റ്റർ.. “
ഉടൻ തന്നെ പല്ലവി cardiotography ചെയ്യാൻ തീരുമാനിച്ചു ടേബിളിൽ കിടന്നിരിന്ന ഗർഭിണിയുടെ വയറിൽ ജെൽ തേച്ചു അടിവയറിനു ചുറ്റും ഒരു ഇലാസ്റ്റിക് ബെൽറ്റ് ഘടിപ്പിച്ചു പിന്നെ ഉള്ളത് efm മെഷീനിൽ നിന്നുള്ള രണ്ടു പ്ളേറ്റുകൾ ആണ് ഒന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കാനും മറ്റേതു വയറിന്റെ സമ്മർദ്ദം അറിയാനും.. ഒരോ സമ്മർദ്ദത്തിന്റെ സമയവും എത്ര ശക്തം ആണെന്നും അതിലൂടെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു… കുഞ്ഞിന്റെ ഫീറ്റൽ ഹാർട്ട് ബീറ്റ് ശ്രദ്ധിച്ച പല്ലവിക് മനസ്സിലായി.. കുട്ടിക്ക് അനക്കം കുറയുന്നുവെന്നും ഉടൻ ഒരു സിസ്സേറിയൻ വേണം എന്നും… അവൾ എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് വിയർത്തു…
സിസ്റ്റർ. ഡോക്ടർ ഉടനെ എത്തും എന്നാ പറഞ്ഞത് അപ്പോളേക്കും അനസ്തീഷ്യസ്റ്റിനെ വിളിക്കു.. എന്തായാലും സിസ്സേറിയൻ വേണം. പല്ലവി ലെന സിസ്റ്ററിനോട് പറഞ്ഞു.
വിളിച്ചിട്ടുണ്ട് പല്ലവി.. ഇപ്പൊ എത്തും….പല്ലവിയുടെ കൂടെ ഹെല്പ് ചെയ്തു കൊണ്ടിരുന്ന ലെന സിസ്റ്റർ മറുപടി പറഞ്ഞു..
സ്‌പൈനലോ എപിഡ്യൂറലോ കൊടുക്കാനുള്ള സമയം ഇല്ലെങ്കിൽ… ജനറൽ അനസ്‌തേഷ്യ തന്നെ കൊടുക്കേണ്ടി വരും എന്നവൾക് തോന്നി … ജനറൽ അനസ്‌തെറ്റിക് കയ്യിൽ ഘടിപ്പിച്ച ക്യാനുല വഴി നല്കുമ്പോളേക്കും വയറിലെ അമ്ലം ശ്വാസ കോശത്തിലേക് കടക്കാതിരിക്കാനുള്ള അന്റാസിഡ് മെഡിസിനും ബാക്കിയുള്ള സജ്ജീകരണങ്ങളും അവൾ റെഡി ചെയ്തു വെച്ചു…
