അധികം കാത്തു നില്കാൻ സമയം ഇല്ല പെട്ടെന്ന് തന്നെ.. പേഷ്യന്റിന്റെ അടി വയറിൽ ഹൊറിസോണ്ടൽ ആയി കട്ട് ചെയ്തു കുട്ടിയെ പുറത്തെടുത്തു…
കുഞ്ഞിന് തീരെ അനക്കം ഉണ്ടായിരുന്നില്ല…
കുഞ്ഞിനെ എടുത്തു തല കീഴായി പിടിച്ചെങ്കിലും കുഞ്ഞിന് അനക്കം ഒന്നുമില്ല കുഞ്ഞ് കരയുന്നതും ഇല്ല ഉള്ളിൽ ചെറിതായി ഒന്ന് ഭയന്നു.. ജോയിൻ ചെയ്തിട്ടു ആദ്യത്തെ സിസ്സേറിയൻ..സ്ത്രീയുടേത് ആണെങ്കിൽ ലേറ്റ് പ്രെഗ്നൻസി.. ഒരു പക്ഷെ ഒരുപാട് കാത്തിരുന്നു കിട്ടിയ കുട്ടി ആവണം.. എന്റെ മനസ്സിലേ ചിന്ത എന്റെ ഉള്ളിൽ സങ്കടം ഉണ്ടാക്കി..
സിസ്റ്റർ പീഡിയാട്രിഷ്യനോട് വരാൻ പറയു.. അർജന്റ്…
ഓക്കേ സാർ.. അതും പറഞ്ഞു… ലെന സിസ്റ്റർ ഫോൺ ചെയ്യാൻ പുറത്തേക് പോയി..
അപ്പോളേക്കും കുഞ്ഞിനെ എന്റെ കയ്യിൽ നിന്നും പല്ലവി വാങ്ങിയിരുന്നു..
കുഞ്ഞിന്റെ പുറത്തെ അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് അവൾ വൃത്തിയാക്കി..അവൾ എന്റെ മുഖത്തേക് നോക്കുന്നുണ്ടായിരുന്നില്ല ഞാൻ സക്ഷൻ ബൾബ് യൂസ് ചെയ്തു കുഞ്ഞിന്റെ മൂക്കിലേയും വായിലെയും ഫ്‌ല്യൂയിഡ് നീക്കം ചെയ്തു… എന്നിട്ടും കുഞ്ഞിന് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല… കുഞ്ഞിന്റെ ദേഹം ആകെ തണുത്തിരുന്നു…എന്റെ ഉള്ളിലെ ഭാവ ഭേദങ്ങൾ ഒന്നും ഞാൻ പുറത്തു കാണിച്ചില്ല ..പക്ഷെ അസ്സിസ്റ്റ് ചെയ്ത പല്ലവി അടക്കം ഉള്ളവരുടെ മുഖത്തു ഒരു ഭീതി നിറയുന്നത് ഞാൻ കണ്ടു.
കുഞ്ഞിന് ചെസ്റ്റ് കംപ്രഷൻ കൊടുത്താൽ ശ്വസിക്കാൻ കഴിഞ്ഞേക്കും എന്നെനിക്കു തോന്നി.. മുൻപ് പലപ്പോളും ചെയ്തിട്ടുണ്ടെങ്കിലും ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത അന്ന് തന്നെ ഇങ്ങനൊരു കോംപ്ലിക്കേഷൻ വരും എന്നു ചിന്തിച്ചിരുന്നില്ല.. മനസ്സിൽ അച്ഛനെ വിളിച്ചു പ്രാർത്ഥിച്ചു… കൂടെ വിശ്വസിക്കുന്ന ദൈവങ്ങളെയും…
സിസ്റ്റർ ഒരു കട്ടിയുള്ള ക്ലോതോ ടർക്കി യോ എടുക്കു ഞാൻ പല്ലവിയോട് പറഞ്ഞു..
അവൾ അപ്പോൾ തന്നെ അവിടെ എടുത്തു വെച്ചിരുന്ന ടർക്കി എന്റെ നേരേ നീട്ടി.
ഞാൻ കുഞ്ഞിനെ ആ ടർക്കിയിൽ പൊതിഞ്ഞു മാസ്ക് ഉപയോഗിച്ച് വെന്റിലേഷൻ കൊടുത്തു കൊണ്ട് ചെസ്റ്റ് കമ്പ്രെസ്സ് ചെയ്തു രണ്ടു സെക്കൻഡ് ഇടവിട്ട് ചെറുതായി നെഞ്ചിൽ പ്രെസ്സ് ചെയ്തു കൊണ്ടിരുന്നു… ഇടക്കിടക്ക് ഹൃദയമിടിപ്പ് പരിശോധിച്ച് കൊണ്ടിരുന്നു… ഒടുവിൽ 4മിനിറ്റോളം കഴിഞ്ഞപ്പോൾ.. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടി.. ശക്തമായി ശ്വാസം ഉള്ളിലേക്കു എടുത്തു കരഞ്ഞു തുടങ്ങി… ആ കരച്ചിൽ കണ്ടപ്പോളാണ് എന്റെ ശ്വാസം നേരേ വീണത്
ഞാൻ മെല്ലെ കുഞ്ഞിനെ തോളിലേക് ചേർത്തു പിടിച്ചു .. അപ്പോളേക്കും എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു വന്നിരുന്നു…
ആ സമയം ഡോണയും ലേബർ റൂമിലേക്കു എത്തിയിരുന്നു…അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു അഭിനന്ദിച്ചു..
കൂടെ അസ്സിസ്റ്റ് ചെയ്ത എല്ലാ സിസ്റ്റേഴ്സും ഓരോന്ന് പറഞ്ഞു അഭിനന്ദിക്കുന്നുണ്ടായിരുന്നു … ഞാൻ പല്ലവിയെ നോക്കി അവൾ പ്രേത്യേകിച്ചു ഒരു ഭാവ മാറ്റവും ഇല്ലാതെ മാറി കുഞ്ഞിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…പക്ഷെ അവളുടെ മുഖത്തു എന്നോട് മിണ്ടാനുള്ള ചമ്മൽ എനിക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു.. ഞാൻ മുഖത്തേക് നോക്കുമ്പോൾ ഒക്കെയും അവൾ കണ്ണുകൾ വേറെ യിടത്തേക് മാറ്റു ന്നുണ്ടായിരുന്നു
ഡോണ കുട്ടിയെ ഒന്ന് നോക്കിക്കൊള്ളു.ഞാൻ ഡോണയോടു ആവശ്യ പെട്ടു..
ഡോണ കുഞ്ഞിനെ പരിശോധിച്ചു കൂടുതൽ കേറിങ്ങിനായി NICU വിലേക് ഷിഫ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി..
അപ്പോളേക്കും അമ്മയുടെ മുറിവുകൾ സ്റ്റിച് ചെയ്തു ഒബ്സെർവഷൻ റൂമിലേക്കു മാറ്റാനായി ഞാൻ ലെന സിസ്റ്ററിനു നിർദ്ദേശം നൽകിയിരുന്നു..
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയത് ഒരു ദീർഘ നിശ്വാസത്തോടെ ആയിരുന്നു …പുറത്തു കാത്തു നിന്നവരോട് വിവരം പറഞ്ഞതിന് ശേഷം നേരേ നടന്നത് ഗൈനക് ഒപിയിലേക് ആയിരുന്നു..
“പല്ലവി നീ OP യിൽ അല്ലേ.. പെട്ടെന്ന് പൊയ്ക്കോ.. സാർ ചിലപ്പോ ദേഷ്യപ്പെടും… ശ്രുതിക് രാവിലെ കേട്ടതാ… ലെന സിസ്റ്റർ പല്ലവിയോട് പറഞ്ഞു… “
