അപർണ – മരുഭൂമിയിലെ മാണിക്യം – 2 LikeNew 

 

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ” രണ്ടു പേരും പറഞ്ഞത് ഒന്നിച്ചായിരുന്നു. അപർണ്ണ തിരിഞ്ഞ് നിന്ന് ജയനെ നോക്കി.

 

“ചേട്ടൻ പറയ്..”

 

” ഇല്ല ….അപ്പു പറയ് ”

 

” കുഴപ്പം ഇല്ല ചേട്ടൻ പറയ്…”

 

“ഉം… ശെരി വാ…ഇവിടെ ഇരിക്ക് ” ജയൻ അവളുടെ കൈ പിടിച്ച് കൊണ്ട് ബെഡിൽ കൊണ്ട് വന്ന് ഇരുത്തി.

 

” അപ്പു, ഞാൻ പറയാൻ പോകുന്നത് കുറച്ച് സീരിയസ് മാറ്റർ ആണ്….നിനക്ക് സന്തോഷം ഉള്ള കാര്യമാണ് എന്നാണ് എന്റെ വിശ്വാസം ….”

 

” പറയ് ചേട്ടാ…” അപർണ്ണയുടെ ഉള്ളിൽ ആകാംക്ഷ വർദ്ധിച്ചു. തനിക്ക് ജോലി റെഡി ആയി എന്ന കാര്യം ആയിരിക്കും എന്നാണ് അവൾ കരുതിയത്. അപർണ്ണടെ കണ്ണുകളിലെ തിളക്കവും സന്തോഷും ജയനെ അവളേക്കാൾ സന്തോഷവാനാക്കി.

 

“നീ എന്നോട് ഒരാഴ്ച്ച മുൻപ് ഒരു കാര്യം ചോദിച്ചില്ലേ ?… ഓർമ്മയില്ലേ …”

 

” ഇല്ല … ”

 

“എന്തുകൊണ്ട് ആണ് ചേച്ചിയെ വിളിക്കുന്നില്ല …. ഇവിടെ കാമുകി വല്ലതും ഉണ്ടോ എന്ന് ചോദിച്ചിലേ …”

 

“ഉം.. ചോദിച്ചു…”

 

“നിന്റെ സംശയം ശെരിയാണ് … എനിക്ക് ഒരു കാമുകി ഉണ്ട് ..”

 

“എന്താ ചേട്ടാ പറയുന്നത് …. വെറുതെ കളി പറയല്ലേ” അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘ഈശ്വരാ … ഈ ചേട്ടൻ എന്തെല്ലാം ആണ് പറയുന്നത് ‘ അവൾ മനസ്സിൽ പറഞ്ഞു.

 

“തമാശ അല്ല ….സത്യമാണ് …. നീ ആണ് എന്റെ കാമുകി ….അപ്പൂ…. എനിക്ക് നിന്നെ അത്രമേൽ ഇഷ്ട്ടമാണ് ….നിനക്കും അങ്ങനെ തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം …. നമ്മുക്ക് ഒന്നിച്ച് ജീവിച്ചുടെ … ” ഇത് പറഞ്ഞ് ജയൻ കട്ടിലിൽ ഇരുന്ന് കൊണ്ട് അപർണ്ണയെ വാരി പുണർന്നു.

 

അപർണ്ണയ്ക്ക് തന്റെ കണ്ണുകളിലേക് ഇരുട്ട് കയറുന്നതായി തോന്നി. ശരീരമാക്കെ വിറങ്ങലിച്ചു മരവിച്ച പോലെ….. താൻ എന്താണ് ഇപ്പോൾ കേട്ടത്… അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കാൻ തുടങ്ങി … ജയന്റെ കൈകൾ അവളെ വിരിഞ്ഞ് മുറുകിയിരുന്നു. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി തുടങ്ങി … പെട്ടെന്ന് തന്നെ ജയനെ തള്ളി മാറ്റാൻ ശ്രമിച്ചു …

“ ഞാൻ നിന്നെ ഒന്ന് ഉമ്മ വെച്ചോട്ടെ…. “ജയൻ അവളുടെ കാതിൽ മന്ത്രിച്ചു.

 

” വിട്… എന്നെ വിടാൻ ….” സകല ശക്തിയും ഉപയോഗിച്ചു ജയനെ തള്ളി മാറ്റിയ അവൾ ഓടിമാറി പേടിച്ച് വിറങ്ങലിച്ച ഒരു കൊച്ച് കുട്ടിയെ പോലെ റൂമിന്റെ ഒരു മൂലയിൽ ചെന്ന് നിന്നു. അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ജയന് മനസ്സിലായില്ല.

 

“മോളെ അപ്പു… ” അവൻ അവളുടെ അരികിലേക്ക് നടന്നു.

 

” പോ…പോ… എനിക്ക് ചേട്ടനെ പേടിയാണ് ….എന്നെ തൊടരുത്…പോ…”

 

“അപ്പൂ… ഞാൻ ….” അവൻ അവളുടെ നെറ്റിയിൽ തലോടാൻ കൈ ഉയർത്തി.

 

“പോ …..പോടാ… എന്നെ തൊട്ടാൽ ഞാൻ അലറി വിളിക്കും…” അപർണ്ണയുടെ ദേഷ്യം കലർന്ന മുഖവും ശബ്ദവും എല്ലാം ആയപ്പോൾ പേടിച്ച് പോയ ജയൻ എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ച് നിന്നു. അവന് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല. താന്‍ നെയ്ത് കൂട്ടിയ സ്വപ്ന ലോകത്ത് നിന്നും അവൻ റിയാലിറ്റിയിലേക്ക് മടങ്ങിവന്നു.

View post on imgur.com

പിന്നീട് കുറച്ച് സമയത്തേക്ക് മുറിയിൽ ആകെ ഒരു മൂകത മാത്രം ആയിരുന്നു. അടുത്ത നിമിഷം ജയൻ കാറിന്റെ താക്കോലും ഫോണും എടുത്ത് നീറുന്ന മനസ്സുമായി മുറിയിൽ നിന്നും പുറത്തിറങ്ങി. അവന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ പൊടിഞ്ഞ് തുടങ്ങിയിരുന്നു. അപർണ്ണ അപ്പോഴും ആ ഷോക്കിൽ നിന്നും പുറത്ത് വരാതെ സംരംഭിച്ചിരിക്കുകയായിരുന്നു.

 

അടുത്ത ദിവസം ജയൻ അപർണ്ണയോട് കരഞ്ഞു മാപ്പു പറഞ്ഞെങ്കിലും അവൾ ദേഷ്യത്തിൽ അയാളെ നല്ല രീതിയിൽ ചീത്ത പറഞ്ഞു വിട്ടു. പിന്നീട് രണ്ട് ദിവസം ജയൻ അവിടേക്ക് വന്നതേയില്ല. അന്ന് രാത്രി താൻ അപർണ്ണയോട് ചെയ്തു പോയ കാര്യവും അതിന് മുമ്പ് അവളോട് പെരുമാറിയ രീതിയും എല്ലാം തെറ്റായ രീതിയിൽ ആയിരുന്ന എന്ന തിരിച്ചറിവ് അവന്റെ മനസ്സിൽ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. വീണ്ടും അവളെ കണ്ടു അവളുടെ കാലിൽ വീണ് ചെയ്തു പോയ തെറ്റുകളൾക്ക് മാപ്പ് പറയണമെന്ന് അവന് ആഗ്രഹം തോന്നിയെങ്കിലും ഇനി ജീവിതത്തിൽ ഒരിക്കൽ പോലും അപർണ്ണയെ നേരിട്ട് കാണാൻ ധൈര്യം അവന് ഇല്ലായിരുന്നു. നടന്ന കാര്യങ്ങൾ അപർണ്ണ വീട്ടിൽ അറിയിച്ചിരിക്കാമോ എന്ന ഭയം ആദ്യം ജയന് തോന്നിയിരുന്നു എങ്കിലും ഭാര്യയെ വിളിച്ചപ്പോൾ അവൾ ഒന്നും പറഞ്ഞിട്ടില്ല എന്ന് മനസ്സിലായി. അപർണ്ണ ആകട്ടെ ഏങ്ങനെ എങ്കിലും ഒരു ജോലി കണ്ട് പിടിച്ച് ഇവിടെ നിന്നും മാറണം അലെകിൽ നാട്ടിലേക്ക് മടങ്ങി പോകണം എന്ന് ഉറപ്പിച്ച മട്ടാണ് , തന്റെ ചേട്ടനെ പോലെ കരുതിയിരുന്ന ഒരാളിൽ നിന്ന് നേരിട്ട ദുരനഭവിന്റെ മയാത്ത മുറിവ് അവളുടെ മനസ്സിനേയും ശരീരത്തെയും ഒരുപോലെ തളർത്തിയിരുന്നു.

 

രണ്ട് ദിവസത്തിന് ശേഷം ജയൻ റൂമിലേക്ക് മടങ്ങിവന്നു എങ്കിലും അവർ പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. വള്ളരെ കുറച്ച് നേരം മാത്രമാണ് ജയൻ മുറിയിൽ തങ്ങിയിരുന്നത്. തന്റെ സാമീപ്യം അപർണ്ണയിൽ ഭീതിയും അശ്വസ്ത്ഥയും ജനിപ്പിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ജയൻ അത്തരം ഒരു നീക്കം നടത്തിയത്. രാത്രി ഉറക്കമെല്ലാം അയാൾ കാറിൽ ആക്കി. പയ്യെ പയ്യെ അയാളുടെ ജീവിതം അപർണ്ണ വരുന്നതിന് മുമ്പുള്ള പഴയ നിലയിലേക്ക് മാറി തുടങ്ങി.

 

അങ്ങനെ ഒരു ദിവസം മുറി വൃത്തി ആക്കുന്നതിന്റെ ഇടയ്ക്ക് ആണ് അപർണ്ണ ജയന്റെ ഫോൺ റിങ്ങ് ചെയുന്നത് ശ്രദ്ധിച്ചത്. രാവിലെ പോയപ്പോൾ ഫോൺ എടുക്കാൻ മറന്ന് പോയതാണ് ജയൻ. ഒന്ന് രണ്ടു തവണ റിങ്ങ് ചെയ്ത അവസാനിച്ചു എന്നാലും അവൾ അത് കാര്യമാക്കിയില്ല , പിന്നേയും നിർത്താതെ റിങ് ചെയ്തപ്പോൾ ആണ് അവൾ ഫോൺ എടുത്ത് നോക്കിയത് …

 

” DR. GEORGE CLINIC … ഇതേതാ ഒരു ക്ലിനിക്ക് …. ” അവൾ പിറുപിറുത്ത് കൊണ്ട് ഫോൺ കോൾ അറ്റൻഡ് ചെയ്തു.

 

“ഹല്ലോ … ഗുഡ് മോർണിങ് … മിസ്റ്റർ ജയൻ” മറുവശത്ത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.

 

“ഹല്ലോ…. ജയൻ നോട്ട് … മലയാളി ആണോ?”

 

“അതേ മാഡം മലയാളി ആണ്”

 

“ജയൻ ഇവിടെ ഇല്ല… ഇതാരാ…”

 

“ഇത് FREE MIND ക്ലിനിക്കിൽ നിന്നാണ്… മിസ്റ്റർ ജയന് ഇവിടെ എല്ലാ മാസവും അപോയ്മെന്റ് ഉള്ളതാണ്…അപോയ്മെന്റ് ഡേറ്റ് കഴിഞ്ഞിട്ടും കാണാതയപ്പോൾ വിളിച്ചതാണ് …. 2 ദിവസമായി വിളിക്കുന്നു … പക്ഷേ ഫോൺ എടുക്കുന്നില്ല … ”

 

” ഓഹ്….. ഞാൻ പറയാം…”

 

“താങ്ക്സ് മാഡം..”

 

” ഒരു കാര്യം ചോദിച്ചോട്ടെ?”

 

“യെസ് മാഡം ”

 

“എന്തിനാണ് ഈ അപോയ്മെന്റ് …. ഏത് ഡോക്ടർ ആണ്..”

Leave a Reply

Your email address will not be published. Required fields are marked *