മറുവശത്ത് ചെറിയ ഒരു ഞെട്ടലിൽ ആയിരുന്നു അപർണ്ണ . ജയൻ പെട്ടെന്ന് തന്റെ കവിളിലും നെറ്റിയിലും എല്ലാം തലോടിയപ്പോൾ അവൾ കുറച്ച് നിമിഷ നേരം വിറങ്ങലിച്ചു നിന്നു പോയി. സാധാരണ ചേട്ടൻ ഇങ്ങനെ ഒന്നും തന്നെ തൊടാത്തതാണ്. ഇതിപ്പോൾ …ഏയ് … ഇല്ല … ഇത് ചേട്ടൻ തമാശ കാണിച്ചതാവും , സ്വയം ആശ്വസിപ്പിച്ച് ചിരിച്ച മുഖുമായി തിരിഞ്ഞ് നിന്ന് അവൾ ജയനോട് ചോദിച്ചു..
“ചേട്ടന് ഇവിടെ വേരെ കാമുകി വലതും ഉണ്ടോ?…”
അവളുടെ ചിരിച്ച മുഖം കണ്ട ജയന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തുടങ്ങി. ‘ഭാഗ്യം അപ്പു എതിർപ്പ് ഒന്നും കാണിച്ചില്ല … അപ്പോൾ അതിനർത്ഥം അനീഷ് പറഞ്ഞത് പോലെ ഞാൻ തൊട്ടാലും അവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് തന്നെ ‘അവൻ ഉള്ളിൽ ഉറപ്പിച്ചു.
“ചേട്ടാ …. ചോദിച്ചത് കേട്ടിലെ… ”
“എന്ത് … കാമുകിയാ …. പോടി..”
” എന്നോട് ചേച്ചി പറഞ്ഞു … ചേച്ചിയെ ഇപ്പോൾ ഒട്ടും വിളിക്കുന്നില്ല എന്ന് … ഇവിടെ എന്തോ ചുറ്റികളി ഉണ്ടെന്ന് … എന്താ ചേച്ചിയെ വിളിക്കാത്തത്.”
“ഏയ്… അങ്ങനെ ഒന്നും ഇല്ല…ഞാൻ വിളിച്ചിരുന്നു …അതൊക്കെ അവളുടെ തോന്നൽ ആണ്…പിന്നെ ഒരു കാര്യം ഉണ്ട് ..”
“എന്താ…?”
” ഞാൻ ഒരാഴ്ച്ച ലീവ് ആണ് ”
” ശെരിക്കും… എന്തിന് ”
” നമ്മുക്ക് പുറത്തെല്ലാം ഒന്ന് കറങ്ങാം… ജോലിയെല്ലാം ഒരു ശെരിയാകേണ്ടേ.” ജയൻ ഇത് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുവാൻ തുടങ്ങി.
“സത്യമായിട്ടും ”
” സത്യം”
” എങ്കിൽ ഞാൻ ഇപ്പോൾ തന്നെ ചേച്ചിയോട് പറയട്ടെ ”
” ശെരി … ശെരി… ഞാൻ ഒന്ന് കുളിച്ചിട്ട് വരാം … “ജയൻ കുളിക്കാൻ ബാത്റൂമിൽ കയറിയതും അപർണ്ണ ഫോണെടുത്ത് ചേച്ചിയെ വിളിക്കാൻ തുടങ്ങി.
പിന്നെ ഉള്ള ഒരാഴ്ച്ച ജയൻ അവളെയും കൊണ്ട് പല സ്ഥലങ്ങളിലും പോയി.
ആദ്യ ദിവസം പാർക്കിൽ പോയപ്പോൾ മുതൽ ജയന്റെ പെറുമാറ്റത്തിൽ ചില . പൊരുത്തക്കേട് അപർണ്ണക്ക് തോന്നിയിരുന്നു.
പാർക്കിൽ ചുമ്മാ സൊറ പറഞ്ഞ് ഇരിക്കുവായിരുന്നു രണ്ട് പേരും . വൈകുന്നേരം സമയമാണ്. ഇരുട്ട് ആയി വരുന്നു.അവിടെയും ഇവിടേയും ആയി കുറച്ച് പേർ ഇരിക്കുന്നുണ്ട്. പെട്ടെന്ന് ജയൻ അവളുടെ അരികിലേക്ക് ചേർന്ന് ഇരുന്നു. അവൾക്ക് ഒന്നും തോന്നിയില്ല.
“ഞാൻ ഇങ്ങനെ ചേർന്നിരിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ അപ്പൂ?” ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി . കുറച്ച് കഴിഞ്ഞപ്പോൾ ഒരു കപ്പിൾസ് കൈ ചേർത്ത് പിടിച്ച് അവരുടെ മുന്നിലൂടെ കടന്നുപോയത്.
“അപ്പൂ , അവരെ പോലെ ഞാൻ കൈ ചേർത്ത് പിടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ?” അവൾ മറുപടി ഒന്നും പറഞ്ഞിലെങ്കിലും ജയൻ അവളുടെ കൈ ചേർത്ത് പിടിച്ച് മെല്ലെ തഴുക്കുവാൻ തുടങ്ങി … ഭയത്തിന്റെ കരിനിഴൽ അവളുടെ മനസ്സിൽ ഭീതി ജനിപ്പിച്ചു… അവൾക്ക് എന്തോ പന്തിക്കേട് തോന്നി… ഇത് എന്താ ഇങ്ങനെ …. കുറച്ച് സമയം ആയല്ലോ… തൊട്ടാൽ പ്രശ്നമുണ്ടോ… പിടിച്ചാൽ പ്രശ്നമുണ്ടോ …. അടുത്തത് എന്താവും …. അവളുടെ ചിന്തകൾ കാട് കയറി ….
“അപ്പൂ…. ഈ ആളുകൾ പബ്ലിക്ക് ആയി കിസ്സ് ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?” അടുത്ത ചോദ്യം വന്നതോടെ കാറ്റ് പോയ അവസ്ഥ ആയി അവൾക്ക് … ഈശ്വരാ… എന്താ ഇങ്ങനെ … അവൾ ജയന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ അവിടെ നിന്നും ചാടി എഴുന്നേറ്റു …
“ദേ ചേട്ടാ ഒട്ടക്കം…” മനപൂർവം അവൾ അവിടെ നിന്നും മാറി.
പക്ഷേ ഇതെല്ലാം അടുത്ത ദിവസങ്ങളിൽ തുടർന്ന് കൊണ്ടിരുന്നു.. അടുത്ത ദിവസം സിനിമ തിയേറ്ററിൽ തന്റെ കൈ മുറുകെ ചേർത്ത് പിടിച്ച് കൈമുട്ട് മുതൽ കൈപത്തി വരെ തലോടി കൊണ്ടിരുന്നതും പാർക്കിൽ നടക്കുമ്പോൾ കൈ ചേർത്ത് പിടിച്ച് നടന്നതും ബീച്ചിൽ ഫോട്ടോ എടുക്കുമ്പോൾ അരക്കെട്ടിന്റെ ചുറ്റും ചേർത്ത് വെച്ചതും ഷോപ്പിങ്ങ് മാളിൽ വെച്ച് വീഴാൻ പോയപ്പോൾ വാരിയെടുത്ത് കുറച്ച് ദൂരം നടന്നതും എല്ലാം തന്നെ അവളെ വല്ലാതെ അസ്വസ്ഥയാക്കി.
