“ഡോക്ട്ടർ … ജയൻ ചേട്ടന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു … ഫിസിക്കൽ ആയി ചില മോശം അനുഭവങ്ങൾ ഉണ്ടായി… കുറച്ച് ദിവസം മുമ്പ് എന്നെ പിടിച്ച് ഇരുത്തി ഇഷ്ട്ടമാണ് എന്നെല്ലാം പറഞ്ഞു… ദേഷ്യം വന്നപ്പോൾ ഞാൻ എന്തോ പറഞ്ഞു… അതിന് ശേഷം കുറച്ച് ദിവസം ചേട്ടൻ റൂമിൽ വന്നില്ല..പിന്നെ ഒരു ദിവസം വന്ന് മാപ്പ് പറഞ്ഞു… അന്നും ഞാൻ വഴക്ക് പറഞ്ഞു.. …. പിന്നീട് ഞങ്ങൾ സംസാരിച്ചിട്ടില്ല….”
” ഓ മൈ ഗോഡ്…. ഞാൻ പ്രതീക്ഷിചത് തന്നെ സംഭവിച്ചു… ഇപ്പോൾ അയാൾ എവിടെ ആണ് ? ഈ മാസം എന്നെ കാണുവാൻ വന്നിരുന്നില്ല….”
” ഇപ്പോൾ ഞാൻ ചേട്ടന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല….. ഒരു അടക്കും ചിട്ടയും ഇല്ലാതെ തേരാപാരാ നടക്കുന്നത് കാണാം… ഞാൻ എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല …. ഞാൻ ഒരു ചേട്ടനെ പോലെ കണ്ടാണ് പുള്ളിയെ നോക്കിയത് …. പക്ഷേ…” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
” അപർണ്ണ … നിങ്ങൾക്ക് മുന്നിൽ 2 വഴി ഉണ്ട്.. ഒന്നാമത്തെ വഴി… ഇവിടെ പോലീസും നിയമയും ഉണ്ട് …. നിങ്ങൾക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി പോലീസിൽ പരാതി നൽക്കുക… രണ്ടാമത്തെ വഴി… അയാൾക്ക് മാപ്പ് കൊടുക്കുക… കുട്ടിയെ ഉപദ്രവിക്കണം എന്ന ഉദ്ദേശം അയാളുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ല …എന്തോ തെറ്റിധാരണയുടെ പുറത്ത് …. കുട്ടിയോടുള്ള അന്ധമായ സേനഹത്തിന്റെ പുറത്ത് സംഭവിച്ചതാണ്….. കുട്ടിക്ക് ആലോചിച്ച് തീരുമാനിക്കാം….”
” ഡോക്ടർ ഞാൻ… ”
” ഞാൻ പറഞ്ഞത് മനസ്സിലായോ… പിന്നെ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുനത് എങ്കിൽ അയാളെ പരമാവധി തന്നിലേക്ക് ചേർത്ത് നിർത്തണം… ഇനിയും ഒരു ഒറ്റപ്പെടലും മറ്റും സംഭവിച്ചാൽ ഒരു പക്ഷേ അയാളുടെ മനസ്സിന്റെ താളം പൂർണ്ണമായും തെറ്റും..”
“അപ്പോൾ എനിക്ക് വീണ്ടും മോശം അനുഭവം ഉണ്ടായല്ലോ ?” അപർണ്ണ ചോദിച്ചു.
” ഇനി അത് ഉണ്ടാവില്ല… ഇപ്പോൾ എന്താണ് യാഥാർത്ഥ്യം എന്നുള്ള തിരിച്ചറിവ് അയാൾക്ക് വ്യക്തമായി ഉണ്ടായിരിക്കും …. അത് കൊണ്ട് തന്നെ നിങ്ങളുടെ സമ്മതം ഇല്ലാതെ ഒരു നോട്ടം കൊണ്ട് പോലും അയാൾ ഇനി ഉപദ്രവിക്കില്ല….”
തിരികെയുള്ള യാത്രയിൽ അപർണ്ണ തീർത്തും ടെൻഷൻ നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു. അവസാനം അവൾ നടന്ന സംഭവം എല്ലാം തന്നെ ചേച്ചിയോട് തുറന്ന് പറയുവാൻ തീരുമാനിച്ചു.
അതേ ദിവസം തന്നെയാണ് അനീഷ് നാട്ടിൽ നിന്ന് തിരിച്ച് ദോഹയിൽ എത്തിയത്. ഓഫീസിൽ വന്ന് ജോലികിടെ ജയനെ കണ്ടപ്പോൾ വലിയ ആവേശത്തിൽ കാര്യങ്ങൾ എല്ലാം തിരക്കിയ അനീഷീനിനോട് ജയൻ നടന്ന സംഭവങ്ങൾ എല്ലാം നിരാശയോടെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ട അനീഷ് ഉള്ളിൽ ചിരച്ച് കൊണ്ട് പുറമെ വിഷമം അഭിനയിച്ച് അവനെ ആശ്വസിപ്പിച്ചു.
” വിഷമിക്കല്ലേ ജയാ….ഞാൻ ഒരു ഐഡിയ പറയട്ടെ…”
” ഇനി ഐഡിയ ഒന്നും വേണ്ട സാറേ… വയ്യ… ”
“താൻ കേൾക്ക് …. ഞാൻ അനിതയോട് അവളെ വിളിച്ച് ഇവിടെ ജോലി റെഡി ആയി എന്ന് പറയാം… താൻ കാരണമാണ് ജോലി കിട്ടുന്നത് എന്ന് പറയാം… അപ്പോൾ അവൾക്ക് ഒരു സോഫ്റ്റ് കോർണർ വരും… തനിക്ക് അതിൽ പിടിച്ച് കയറാം…”
“അതൊന്നും വേണ്ട സാറേ… സാർ ആ ജോലിയുടെ കാര്യം വേണമെങ്കിൽ ചെയ്തോ… പക്ഷേ ദൈവത്തെ ഓർത്ത് എന്റെ പേര് പറയരുത്… മതിയായി…”
” ഉം തന്റെ ഇഷ്ട്ടം…പിന്നെ നിങ്ങൾ തമ്മിൽ ഇപ്പോൾ എങ്ങനെ ആണ് ?”
“എന്ത്….. ഞങ്ങൾ സംസാരിക്കില്ല …അവൾക്ക് എന്നെ കാണുന്നത് തന്നെ കലിയാണ്… ഞാൻ പോവട്ടെ സാറെ….” ജയന്റെ മുഖത്തെ നിരാശയും വിഷമവും അനീഷിന്റെ ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.
“സാരമില്ലടോ …എല്ലാം ശെരിയാവും” അനീഷ് ജയനെ ആശ്വസിപ്പിച്ചു.
ജയൻ പോയി എന്ന് ഉറപ്പ് വരുന്നിയ ശേഷം ഓഫീസിൽ നിന്ന് പുറത്ത് ഇറങ്ങി തന്റെ കാറിൽ ചെന്നിരുന്ന് ജയൻ ഫോണിൽ ആരെയോ വിളിച്ചു… മനുവിന്റെ ആയിരുന്നു വിളിച്ചത്.
