റൂമിലേക്ക് കയറിയ ജയന്റെ കൈയ്യിലെ ബാഗ് വാങ്ങിയ ശേഷം വാതിൽ അടച്ച അപർണ ജയനെ നോക്കി. അവൻ അവളുടെ മുഖത്ത് പോലും നോക്കാത്തെ അടുക്കളയിൽ പോയി വെള്ളം എടുത്ത് കുടിച്ച് കൊണ്ടിരുന്നു. ഏങ്ങനെ സംസാരിച്ച് തുടങ്ങണം എന്നറിയാതെ അപർണ്ണ കട്ടിലിൽ ഇരുന്നു അടുക്കളയിൽ പുറംതിരിഞ്ഞ് നിന്ന് വെള്ളം കുടിക്കുന്ന ജയനെ നോക്കി. അവസാനം തന്നോട് മാപ്പ് പറയാൻ വന്നപ്പോൾ യാതൊരു ദയയുമില്ലാതെ ആണ് താൻ ചേട്ടനെ ചീത്ത പറഞ്ഞ് വിട്ടത്….. അത് കൊണ്ട് തന്നെ എങ്ങനെ ഇനി ജയനോട് സംസാരിക്കും എന്ന് അവൾക്ക് അറിയിലായിരുന്നു. മറുവശത്ത് ജയൻ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. സാധാരണ അവൻ വരുമ്പോൾ അപർണ്ണ ഉറങ്ങിയിട്ടുണ്ടാവും , അപ്പോൾ അവളെ ഫേസ് ചെയ്യാതെ എളുപ്പത്തിൽ വസ്ത്രം മാറി താഴെ കാറിൽ പോയി കിടക്കാറാണ് പതിവ്… ഇന്നിപ്പോൾ ….എന്ത് ചെയ്യണം എന്നറിയാതെ , അവളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം അവൻ തിരിഞ്ഞ് നോക്കാതെ അടുകളയിൽ തന്നെ നിന്നു. മുറിയിൽ കുറച്ച് നേരത്തേക്ക് നിശബ്ദ്ധത പടർന്നു.
“ചേട്ടാ…. ഒന്ന് ഇവിടേക്ക് വരുമോ… ഇവിടെ വന്നിരിക്ക് …..എനിക്ക് സംസാരിക്കണം… ” നിശബ്ദതയെ മുറിച്ച് കൊണ്ട് അപർണ്ണ സംസാരിച്ചപ്പോൾ അത് കേട്ട ജയൻ ഒന്നും മിണ്ടാതെ അവിടെ നിന്നു.
“ചേട്ടാ… ഇവിടെ വാ….” അവൾ വീണ്ടും വിളിച്ചപ്പോൾ തന്റെ കൈയിലെ ഗ്ലാസ് നിലത്ത് വെച്ച് ജയൻ കട്ടിലിന്റെ ഒരു അറ്റത്ത് അപർണ്ണയിൽ നിന്ന് അകലം പാലിച്ച് അവളുടെ മുഖത്ത് നോക്കാതെ വന്നിരുന്നു.
“ചേട്ടാ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് … ”
” ഉം…” അവൻ മൂളി.
“ചേട്ടന്റെ ഓഫീസിൽ നിന്നും ഒരു അനിത വിളിച്ചിരുന്നു… ജോലിയുടെ കാര്യം പറയാൻ…… 2 ദിവസം കഴിഞ്ഞാൽ വരാൻ പറഞ്ഞു…”
“അറിയാം… മാനേജർ പറഞ്ഞിരിന്നു… ഇപ്പോൾ സന്തോഷം ആയില്ലേ… ഇനി നിനക്ക് ഇവിടെ നിന്നും മാറാം… എന്റെ ശല്യം ഉണ്ടാവില്ല…. പിന്നെ ഓഫീസ് …. അവിടെ ഞാൻ നിന്നെ ശല്യം ചെയ്യില്ല…” അവൻ പറഞ്ഞു.
“ചേട്ടാ… ഞാൻ …..എനിക്ക് ഇവിടെ നിന്നും മാറണം എന്നൊന്നും ഇല്ല… ഞാൻ അന്നത്തെ ദേഷ്യത്തിൽ …..”
“നീ ചെയ്തത് തന്നെ ആണ് ശെരി…. ഞാൻ അത്ര മോശമായാണ് നിന്നോട് പെറുമാറിയത്… വീണ്ടും സോറി….”
” ചേട്ടാ, ഞാൻ ഒരു ദിവസം ജോർജ് ഡോക്ടറുടെ ക്ലിനിക്കൽ പോയിരുന്നു……കുറച്ചു ദിവസം മുന്‍പ് ചേട്ടൻ ഫോൺ മറന്ന് വെച്ച് പോയില്ലേ… അതിൽ കാൾ വന്നിരുന്നു … ക്ലിനിക്കിൽ നിന്ന് …. ചേട്ടനെ അന്വേഷിച്ച് … ഞാൻ അവിടെ പോയിരുന്നു …. ഡോക്ടറെ കണ്ടിരുന്നു… ” അവൾ പറഞ്ഞു. ജയൻ ചെറിയ ഞെട്ടലോടെ തല താഴ്ത്തി ഇരുന്നു.
” അപ്പോൾ എല്ലാം പറഞ്ഞ് കാണുമല്ലോ ഡോക്ട്ടർ … ” തല താഴ്ത്തി കൊണ്ട് തന്നെ ജയൻ ചോദിച്ചു. അപർണ്ണ കട്ടിലിൽ നിന്ന് എഴുന്നേറ്റു ജയന്റെ മുന്നിൽ ചെന്ന് നിന്നു.
” ഞാൻ ചേട്ടന്റെ ആരാണ്…?” അവൾ ചോദിച്ചു.
” അനിയത്തി…” അവൻ തല താഴ്ത്തി കൊണ്ട് തന്നെ അവളുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു. അപർണ്ണ ജയന്റെ കവിളിൽ പിടിച്ചു മുഖം അവന്റെ ഉയർത്തി. ജയന് പെട്ടെന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു. അവൾ ഇങ്ങനെ ചെയ്യുമെന്ന് ജയൻ ഒരിക്കലും കരുതിയതല്ല.
” ഞാൻ ഇവിടെ മുന്നിൽ നിൽക്കുകയല്ലേ… എന്റെ മുഖത്ത് നോക്കി പറയ്…. എന്നെ എത്ര ഇഷ്ട്ടം ഉണ്ട്?”
“എനിക്കറിയില്ല…… ” അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ജയന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി നിർക്കുന്നത് അപർണ്ണ ശ്രദ്ധിച്ചു. അവൾ തന്റെ കൈ വിരലുകൾ കൊണ്ട് ജയന്റെ കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി. അവളുടെ സുന്ദരമായ മുഖത്ത് പുഞ്ചിരി വിടർന്നപ്പോൾ ജയന് തന്റെ നെഞ്ചിൽ കുറച്ച് ദിവസ്സങ്ങളായി ഉറച്ച് നിന്നിരുന്ന മഞ്ഞ് കട്ടകൾ ഉരുക്കി തീരുന്ന പ്രതീതി ആണ് ഉണ്ടായത്.
“ചേട്ടൻ ഇനി വിഷമിക്കേണ്ട, എനിക്ക് ചേട്ടനോട് ഒരു പിണക്കവും ഇല്ല ….. വേഗം കുളിച്ചിട്ട് വാ….. ഞാൻ ഒരു സ്പെഷൽ സാധനം കുക്ക് ചെയ്തിട്ടിട്ടുണ്ട്…..” അവൾ ജയന്റെ കൈ പിടിച്ച് ഉയർത്തി. അപ്പോൾ പുറഞ്ഞ് വേനലിന്റെ വരവറിയിച്ച് കൊണ്ടുള്ള മഴ ചാറ്റലിന്റെ രൂപത്തിൽ പെയ്ത് തുടങ്ങിയിരുന്നു. കുളി കഴിഞ്ഞ് അവർ രണ്ട് പേരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഭക്ഷണ ശേഷം പുറത്ത് പോകാനായി ഒരുങ്ങിയ ജയനെ തടഞ്ഞ് കൊണ്ട് അപർണ്ണ ചോദിച്ചു.
