അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

“WHAT…? ഭാര്യയുടെ അനിയത്തിയോ….?” ജയൻ പറയുന്നതിന്റെ ഇടക്ക് കയറി ഡോക്ടർ ചോദിച്ചു.

 

“അതെ, ഭാര്യയുടെ അനിയത്തി…ഞാൻ എല്ലാം തുറന്നു പറഞ്ഞോട്ടെ ഡോക്ടർ…”

 

“യെസ് ..പറയു..”

 

“എനിക്ക് ഇപ്പോഴും അവളുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ തോന്നുന്നു…അവളുടെ മുഖമാണ് ഇപ്പോഴും മനസ്സിൽ…എനിക്ക് അവളെ ഒന്ന് കെട്ടിപിടിക്കണം എന്നുണ്ട്…അവളെ വാരി പുണർന്നു ഉമ്മ വെക്കണം എന്നുണ്ട്…അവളെ കെട്ടിപിടിച്ചു ഉറങ്ങാ……”

 

“ജയൻ …ജയൻ…. സ്റ്റോപ്പ്..സ്റ്റോപ്പ്…..താൻ ഇത് എന്തൊക്കെ ആണ് പറയുന്നത്…SHE IS YOUR SISTER-IN-LAW” ഡോക്ടർ ജോർജിന് ജയൻ പറയുന്നത് കേട്ട് കാര്യങ്ങൾ എല്ലാം ഏത് വഴിക്കാണ് പോകുന്നത് എന്ന് മനസ്സിലായി..

 

“സർ…എനിക്ക് അറിയാം…. പക്ഷെ എനിക്ക് അവളോട് എന്തോ ഇഷ്ട്ടം തോനുന്നു…ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് കിട്ടുന്ന കെയർ…അതെനിക് എന്റെ ഭാര്യയിൽ നിന്ന് പോലും ഇത് വരെ കിട്ടിയിട്ടില്ല”

 

“നമ്മളെ ഒരാൾ കെയർ ചെയ്യുമ്പോൾ അവരെ നമ്മൾ ഈ രീതിയിൽ ആണോ കാണുക?..ആ പെൺകുട്ടി നിങ്ങളെ ഒരു ചേട്ടനെ പോലെ കണ്ടു കെയർ ചെയ്യുന്നു…അത്പോലെ തന്നെ താനും തിരിച്ചു ഒരു അനിയത്തി പോലെ കാണണം”

“അവൾ എന്നെ ഒരു ചേട്ടനെ പോലെ അല്ല കാണുന്നത് ഡോക്ടർ… അവൾക്ക് എന്നെ ഇഷ്ട്ടമാണ്. അല്ലാതെ എനിക്ക് ഭക്ഷണം വെച്ച് തരുമോ…എന്റെ കാര്യങ്ങൾ എല്ലാം നോക്കുമോ..”

“ജയൻ….അങ്ങനെ ആണെങ്കിൽ ഇവിടെ ചില റെസ്റ്റോറന്റിൽ ഇപ്പോൾ ലേഡീസ് സപ്ലയർ ഉണ്ട്..അവരെല്ലാം നമ്മുക് ഫുഡ് വിളമ്പുന്നത് നമ്മളെ ഇഷ്ട്ടം ഉള്ളത് കൊണ്ടാണോ?….തന്റെ അനിയത്തി പറഞ്ഞോ തന്നെ ഇഷ്ട്ടമാണെന്നു?”

 

“ഇല്ല…പക്ഷെ അവളുടെ പ്രവർത്തികൾ കാണുമ്പോൾ എനിക്ക് തോന്നുന്നു…”

 

“ഇതെല്ലം തന്റെ തോന്നൽ ആണ്…താൻ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്ന് ആലോചിച്ചു എന്തെങ്കിലും മണ്ടത്തരങ്ങൾ ഒന്നും കാണിക്കേണ്ട…ഇപ്പോൾ അനിയത്തിയോടുള്ള MOMENTS എന്ജോയ് ചെയ്യുക…ഇപ്പോഴും വൈഫുമായി ഒരു കോണ്ടാക്ട് വെക്കുക…അത് മതി…”

 

“പക്ഷെ എനിക്ക്….”

 

“ഒരു പക്ഷെയും ഇല്ല ജയൻ. തനിക് പറ്റും…. YOU ARE NOT A KID JAYAN …. ഇങ്ങനെ ഒരു താൽപര്യം ഉള്ള കാര്യം ആ കുട്ടിയോട് ഒരിക്കലും പറയരുത് ജയൻ …”

ജയന്റെ കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്കാണ് പോവുന്നത് എന്ന് മനസ്സിലാക്കിയ ഡോക്ട്ടർ പതിവിൽ കൂടുതൽ സമയം ജയനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എങ്കിലും അപർണ്ണയോടുള്ള മോഹം മൂലം ജയന്റെ തലച്ചോറിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നു സ്വപ്നങ്ങൾ നിറഞ്ഞ മായിക ലോകത്ത് നിന്നും അവനെ യാഥാർത്ഥ്വത്തിലേക്ക് കൊണ്ട് വരാൻ ആ ഉപദേശങ്ങൾ ഒന്നും തന്നെ ഗുണം ചെയ്യ്തില്ല. അയാൾ ഇപ്പോൾ ചെന്ന് പെട്ടിരിക്കുന്നത് അപർണ്ണയും അയാളും മാത്രമുള്ള ഒരു ഫാന്റസിയിൽ ആണെന്ന് ഡോക്ടർ തിരിച്ചറിഞ്ഞു.

 

ക്ലിനിക്കിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് ഉള്ള യാത്രാമധ്യേ ജയന്റെ ചിന്തകൾ ഡോക്ട്ടർ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് ആയിരുന്നു. ‘ഡോക്ട്ടർ പറഞ്ഞത് പോലെ അവൾക്ക് എന്നോട് ഒരു ചേട്ടൻ എന്നുള്ള ഇഷ്ട്ടം മാത്രമാണോ ഉള്ളത് … ഇതെല്ലാം എങ്ങനെ അറിയും? ആരോട് ചോദിക്കും…? ചോദിക്കാൻ മാത്രം കൂട്ടുക്കാർ ഒന്നും തനിക്ക് ഇല്ല… അനസിനോട് ചോദിച്ചാല്ലോ …..അയ്യോ വേണ്ട … പിന്നെ ഒരാൾ ഉണ്ട് … അനീഷ് സാർ… സാറിനോട് എങ്ങനെ ആണ് …. ഇത്തരം കാര്യങ്ങൾ എല്ലാം….എന്നോട് കാര്യങ്ങൾ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ആൾ അല്ലേ?…. അത് കൊണ്ട് സാറിനോട് തന്നെ ചോദിക്കാം ‘ . കാര്യങ്ങൾ മനസ്സിലുറപ്പിച്ച് കൊണ്ട് ജയൻ ഓഫീസ് ലക്ഷ്യമാക്കി യാത്ര തുടർന്നു.

 

ഓഫീസിൽ എത്തിയ ഉടനെ ജയൻ അനീഷിന്റെ ക്യാമ്പിനിലേക്കാണ് നേരെ പോയത്. പക്ഷേ അവിടെ താൻ തിരയുന്ന ആൾ ഇല്ലാത്തത് കൊണ്ട് നേരെ HR ആയ അനിതയുടെ അടുത്തേക്ക് ചെന്നു.

 

” അനിതേ, സാർ വന്നില്ലേ?”

 

കംമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്ന അനിത ജയന്റെ ചോദ്യം കേട്ട് അയാളെ നോക്കിയപ്പോൾ അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താടി എല്ലാം ഷേവ് ചെയ്ത് മുടി വെട്ടിയൊതുക്കിയ ജയൻ അത്രമേൽ സുന്ദരനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *