അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

ചേച്ചിയുടെ നിർബന്ധ പ്രകാരം അവർ ഒന്നിച്ചുള്ള ഫോട്ടോസ് എല്ലാം അവൾ ചേച്ചിക്ക് അയച്ചു കൊടുത്തിരുന്നു.

 

“ദേ അമ്മേ നോക്കിയേ… അപ്പുവും ചേട്ടനും …” അനു ഫോട്ടോസ് ഒരോന്നായി കാണിച്ചു കൊടുക്കുമ്പോൾ ലക്ഷ്മി ശ്രദ്ധിച്ചത് അത്ര പ്രസന്നമല്ലാത്ത അപർണ്ണയുടെ മുഖമാണ് .

 

“എന്താ അനു അവൾക്ക് ഒരു വിഷമം പോലെ … നീ നോക്കിയെ…”

 

” ഉം… ജോലി ഒന്നും ആകാത്തത് കാരണം ആവും…” അനു പറഞ്ഞു.

 

എന്നാൽ അപർണ്ണയുടെ മനസ്സിൽ അശാന്തതയുടെ കൊടുങ്കാറ്റ് വീശിയടിക്കുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് വരെ ജയൻ റൂമിൽ ഉണ്ടായിരുന്നപ്പോൾ വലിയ ആശ്വാസം കണ്ടെത്തിയിരുന്ന അവൾക്ക് ഇപ്പോൾ ജയന്റെ സാമീപ്യം പോലും അസഹനീയമായി തോന്നി തുടങ്ങി. ഒരോ തവണ ജയൻ അടുത്ത് വരുമ്പോഴും അവൾ ഒരു വിറക്കും, തന്നെ തൊടല്ലേ എന്ന് മനസ്സിൽ പറയും , പക്ഷേ ജയൻ കൈയ്യിലും അരക്കെട്ടിലും തൊട്ട് നോക്കാതെ പോകാറില്ല. എന്നാൽ മറുവശത്ത് താൻ ഒരോ തവണ തൊടുമ്പോഴും ഒരു തവണ പോലും എതിർപ്പ് പ്രകടിപ്പിക്കാത്ത അപർണ്ണയുടെ പ്രവർത്തി അടുത്ത തവണ തൊട്ട് നോക്കുവാൻ ഉള്ള പ്രേരണ ജയനിൽ ജനിപ്പിച്ചു.

 

ലീവ് കഴിയുന്ന എഴാമത്തെ ദിവസം തന്റെ ഉള്ളിലുള്ള ഇഷ്ട്ടം അവളോട് തുറന്ന് പറയാൻ ജയൻ തീരുമാനിച്ചു. അവൾ എതിർപ്പ് ഒന്നും പറയില്ല പൊളയായ വിശ്വാസത്തിൽ ആയിരുന്നു ജയൻ. ജയന്റെ പ്രവർത്തികൾ മൂലം താൻ അനുഭവിക്കുന മാനസിക ബുദ്ധിമുട്ടുകളെ കുറച്ച് ഇന്ന് തന്നെ ജയനോടും തുറന്ന് പറയാൻ അപർണ്ണയും തീരുമാനിച്ചു.

 

അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ടോയ്ലറ്റിൽ പോയി വന്ന ജയൻ കണ്ടത് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന പുറം തിരഞ്ഞു അപർണ്ണയെ ആണ്. അവൾ ഒരു നൈറ്റി ആണ് ധരിച്ചിരുന്നത്. ആദ്യമായാണ് ജയൻ അവളെ നൈറ്റിയിൽ കാണുന്നത്. ഇറുകിയ നെറ്റിയിൽ അവളുടെ പിന് ഭംഗി കണ്ട ജയന് അപ്പോൾ തന്നെ അവളെ വാരിപുണർന്നു കട്ടിലിൽ കിടത്താൻ തോന്നി. ജയൻ അവളുടെ പിറകിൽ ചെന്ന് നിന്നു. ജയൻ തന്റെ പിറകിൽ ഉണ്ടെന്ന് അവൾക്കും മനസ്സിലായി.

 

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ” രണ്ടു പേരും പറഞ്ഞത് ഒന്നിച്ചായിരുന്നു. അപർണ്ണ തിരിഞ്ഞ് നിന്ന് ജയനെ നോക്കി.

 

“ചേട്ടൻ പറയ്..”

 

” ഇല്ല ….അപ്പു പറയ് ”

 

” കുഴപ്പം ഇല്ല ചേട്ടൻ പറയ്…”

 

“ഉം… ശെരി വാ…ഇവിടെ ഇരിക്ക് ” ജയൻ അവളുടെ കൈ പിടിച്ച് കൊണ്ട് ബെഡിൽ കൊണ്ട് വന്ന് ഇരുത്തി.

 

” അപ്പു, ഞാൻ പറയാൻ പോകുന്നത് കുറച്ച് സീരിയസ് മാറ്റർ ആണ്….നിനക്ക് സന്തോഷം ഉള്ള കാര്യമാണ് എന്നാണ് എന്റെ വിശ്വാസം ….”

 

” പറയ് ചേട്ടാ…” അപർണ്ണയുടെ ഉള്ളിൽ ആകാംക്ഷ വർദ്ധിച്ചു. തനിക്ക് ജോലി റെഡി ആയി എന്ന കാര്യം ആയിരിക്കും എന്നാണ് അവൾ കരുതിയത്. അപർണ്ണടെ കണ്ണുകളിലെ തിളക്കവും സന്തോഷും ജയനെ അവളേക്കാൾ സന്തോഷവാനാക്കി.

 

“നീ എന്നോട് ഒരാഴ്ച്ച മുൻപ് ഒരു കാര്യം ചോദിച്ചില്ലേ ?… ഓർമ്മയില്ലേ …”

 

” ഇല്ല … ”

 

“എന്തുകൊണ്ട് ആണ് ചേച്ചിയെ വിളിക്കുന്നില്ല …. ഇവിടെ കാമുകി വല്ലതും ഉണ്ടോ എന്ന് ചോദിച്ചിലേ …”

 

“ഉം.. ചോദിച്ചു…”

 

“നിന്റെ സംശയം ശെരിയാണ് … എനിക്ക് ഒരു കാമുകി ഉണ്ട് ..”

 

“എന്താ ചേട്ടാ പറയുന്നത് …. വെറുതെ കളി പറയല്ലേ” അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘ഈശ്വരാ … ഈ ചേട്ടൻ എന്തെല്ലാം ആണ് പറയുന്നത് ‘ അവൾ മനസ്സിൽ പറഞ്ഞു.

 

“തമാശ അല്ല ….സത്യമാണ് …. നീ ആണ് എന്റെ കാമുകി ….അപ്പൂ…. എനിക്ക് നിന്നെ അത്രമേൽ ഇഷ്ട്ടമാണ് ….നിനക്കും അങ്ങനെ തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം …. നമ്മുക്ക് ഒന്നിച്ച് ജീവിച്ചുടെ … ” ഇത് പറഞ്ഞ് ജയൻ കട്ടിലിൽ ഇരുന്ന് കൊണ്ട് അപർണ്ണയെ വാരി പുണർന്നു.

 

അപർണ്ണയ്ക്ക് തന്റെ കണ്ണുകളിലേക് ഇരുട്ട് കയറുന്നതായി തോന്നി. ശരീരമാക്കെ വിറങ്ങലിച്ചു മരവിച്ച പോലെ….. താൻ എന്താണ് ഇപ്പോൾ കേട്ടത്… അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കാൻ തുടങ്ങി … ജയന്റെ കൈകൾ അവളെ വിരിഞ്ഞ് മുറുകിയിരുന്നു. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി തുടങ്ങി … പെട്ടെന്ന് തന്നെ ജയനെ തള്ളി മാറ്റാൻ ശ്രമിച്ചു …

Leave a Reply

Your email address will not be published. Required fields are marked *