അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

 

“എടാ മനു…. നീ പറഞ്ഞത് നേരാണ് … ആ പൊട്ടൻ കലം പൊട്ടിച്ചു…ഹ….ഹ …ഹ…..” അനീഷ് പൊട്ടിച്ചിരിച്ചു.

 

“നീ താഴേക്ക് വാ… ഞാൻ കാറിൽ ഉണ്ട് ….”

 

മനു….. ഓഫീസിൽ ഉള്ളവർക്ക് അവൻ വെറും ഒരു മഞ്ഞപത്രം മാത്രമാണ്. പക്ഷേ നല്ല ഒന്നാന്തരം വിഷ പാമ്പാണ് യത്ഥാർത്ഥത്തിൽ അവൻ. പണത്തിന് വേണ്ടി അനീഷിന് സ്ഥിരമായി സ്ത്രീകളെ കണ്ടെത്തി എത്തിച്ച് കൊടുക്കുന്നത് മനു ആണ്. പച്ചയ്ക് ഒരു ഒന്നാന്തരം പിമ്പ്. മനുവിന്റെ ഐഡിയ പ്രകാരമാണ് അനീഷ് കാര്യങ്ങൾ എല്ലാം ചെയ്യുന്നത്. സത്യത്തിൽ അത്ര ധൈര്യം ഒന്നുമില്ലാത്ത അനീഷിന്റെ ശെരിക്കുമുള്ള ധൈര്യം മനുവിന്റെ ബുദ്ധിയാണ്. ജയന് റൂം എടുത്ത് കൊടുത്തതും ജയനെ കൊണ്ട് സ്ത്രീകളെ അനീഷിന് വേണ്ടി പിക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് എത്തിച്ചിരുന്നതും അത് വഴി ജയനെ ഒരു പിമ്പായി ചിത്രീക്കരിക്കുന്നതും എല്ലാം മനുവിന്റെ ഉപദേശം ആയിരുന്നു. ഇതിന് പുറമെ അവിടെയും ഇവിടെയും നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു തമ്മിൽ തല്ലിക്കാനും ഉള്ള കഴിവ് മനുവിന് ഉണ്ടായിരുന്നു. റിയൽ ലൈഫ് നാരദൻ. അനീഷ് ജയന് അപർണ്ണയെ വളക്കാൻ ഉള്ള വഴി പറഞ്ഞ് കൊടുത്തപ്പോൾ തന്നെ മനു ഇങ്ങനെ എല്ലാം നടക്കുമെന്ന് അനീഷിനോട് പറഞ്ഞിരുന്നു.

 

” പറ അനിയേട്ടാ….. ജയന് അടി കിട്ടിയാ…?” മനു അനീഷിനെ അവർ മാത്രമുള്ള സ്ഥലങ്ങളിൽ ചേട്ടാ എന്നാണ് വിളിക്കുക.

 

“അടി കിട്ടിയില്ല…. രണ്ടും തല്ലി പിരിഞ്ഞ്… എന്നാലും നീ ഇത് എങ്ങനെ മുൻകൂട്ടി കാണുന്നു മനു ”

 

” അതൊക്കെ കഴിവാണ് ചേട്ടാ… ഒരു കാര്യം ചെയ്യ് നമ്മുക്ക് അവിടെ വരെ ഒന്നു പോയ് നോക്കാം…. ഇപ്പോൾ അവളുടെ മനസ്സിൽ കയറി കൂടാൻ പറ്റിയ സമയം ആണ്… എന്റെ ഊഹം വച്ച് അവൾക്ക് ഇപ്പോൾ അവന്റെ നിഴലിൽ നിന്ന് പുറത്ത് വരാൻ നല്ല ആഗ്രഹം ഉണ്ടാവും … നിങ്ങൾ ചെന്ന് ഒരു ജോലി അങ്ങ് ഓഫർ ചെയ്യ് …പിന്നെ നിങ്ങളാണ് അവളുടെ ദൈവം… നമ്മുക്കും വേണ്ടെ സാറെ ഒരു സ്ഥിരം കുറ്റി…”

 

“നീ എന്താടാ പറയുന്നത് …. നമ്മുടെ ജയന്റെ പെങ്ങൾ അല്ലേ? പണിയാവും … ജോലിയുടെ കാര്യം ഞാൻ അവനോട് പറഞ്ഞിരുന്നു … അത് അവർ തമ്മിൽ ഉള്ള പിണക്കം തീർക്കാം എന്നുള്ള നിലക്ക് ആണ്…. ജോലി കൊടുക്കുന്നതിന് അവന് എതിർപ്പ് ഒന്നും ഇല്ല. “അനീഷ് പറഞ്ഞു.

 

” നിങ്ങൾ എന്ത് പൊട്ടൻ ആണ് … അവരുടെ പിണക്കം തീർക്കിട്ട് നിങ്ങൾക്ക് എന്ത് കിട്ടും… വണ്ടി എടുക്ക്… ചരക്കിനെ നേരിട്ട് കണ്ടാൽ നിങ്ങളുടെ മനസ്സ് മാറും ”

 

” വേണോ…അത്ര വലിയ സംഭവം ആണോ…. നീ കണ്ടിട്ടുണ്ടോ?”

 

” നേരിട്ട് കണ്ടില്ല…. അനസിന്റെ ഫോണിൽ ഒരു ഫോട്ടോ കണ്ടു ” മനു അനീഷിനെ വീഴ്ത്താൻ ചുമ്മാ തള്ളിവിട്ടു.

 

” ശെരിക്കും…എങ്ങനെ ഉണ്ട് …?” അനീഷിന് ആകാംക്ഷ വർദ്ധിച്ചു.

 

“വെണ്ണ പോലെ ഒരു സാധനം … തൊട്ടാൽ ചോര പൊടിയും… ചേട്ടൻ നേരിട്ട് പോയി കണ്ട് നോക്ക് … ”

 

” നോക്കാമലെ… പിന്നെ കാര്യം നടന്നാൽ ഇതിന് കമ്മീഷൻ ഒന്നും കിട്ടില്ല മോറന… ” അനീഷ് ചിരിച്ച് കൊണ്ട് പറഞ്ഞു.

 

” നോക്കി ഇരുന്നോ… ബുദ്ധി മുഴുവൻ എന്റെ ആണ് …. വാ നമ്മുക്ക് പോയി നോക്കാം…”

 

” ഇന്ന് വേണ്ട …. കുറച്ച് തിരക്ക് ഉണ്ട് … രണ്ട് ദിവസം കഴിയട്ടെ … പോയി നോക്കാം…”

 

“ശെരി….” മനു പറഞ്ഞു. അവരുടെ സംസാരാം തുടർന്ന് കൊണ്ടിരുന്നു.

 

 

അന്നേരം അപർണ്ണ അനുവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. നടന്ന സംഭവങ്ങൾ എല്ലാം തന്നെ അവൾ ചേച്ചിയോട് പറഞ്ഞു കഴിഞ്ഞിരുന്നു.

 

” ചേച്ചി എന്താ ഒന്നും പറയാത്തത് … എനിക്ക് മടുത്തു..”

 

” അപ്പു….. ചേട്ടൻ ഡോക്ടറുടെ അടുത്ത് പോവുന്നത് എനിക്ക് അറിയാമായിരുന്നു. ” കുറച്ചു സമയത്തെ മനനത്തിന് ശേഷം അനു മറുപടി പറഞ്ഞു.

 

” ചേച്ചി ….എന്നിട്ട് എന്താ ഇത് നേരത്തെ പറയാതിരുന്നത്…?” അപർണ്ണയ്ക് ദേഷ്യം വന്ന് തുടങ്ങി.

 

“അത്…. എനിക്ക് അറിയാമയിരുന്നു ചേട്ടന് ഡിപ്രഷൻ ഉള്ള കാര്യം… ചേട്ടന് ഒരു കൂട്ടാവും എന്ന് കരുതിയാണ് ഞാൻ നിന്നെ കൂടെ നിർത്താൻ ചേട്ടനെ നിർബന്ധം പിടിച്ചത്… എന്റെ നിർബദ്ധത്തിന് വഴങ്ങി ആണ് ചേട്ടൻ നിന്നെ കൂടെ താമസിപ്പിചത് ……. പക്ഷേ …. ഇത് ഇങ്ങനെ ആവും എന്ന് കരുതിയില്ല… തെറ്റ് എന്റെ ഭാഗത്ത് ആണ്…”

Leave a Reply

Your email address will not be published. Required fields are marked *