അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

 

“ഉള്ളത് പറയാമല്ലോ മനു…നിന്നെ പോലെ ഒരു പരമ നാരി ചെറ്റയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…ഞാൻ പോവുകയ്യാണ്….” തെല്ലൊരു ദേഷ്യത്തോടെ ലഞ്ച് ബോക്സ് അടച്ചു കൊണ്ട് അനസ് എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ മനു കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.

 

“അങ്ങനെ ഓടി പോവല്ലേ മോനെ…അതെ ഞാൻ ചെറ്റ ആണ്….ഈ ചെറ്റ ഇതിനു മുൻപ് നിന്നോട് പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നു പിന്നീട് നിനക്കു മനസ്സിലായിട്ടുള്ളതല്ലേ മോനെ?”

 

“ഏത്? ബോണസ് കിട്ടുന്നതും…അഞ്ജലിയെയും ഷഫ്‌നയെയും ടെർമിനേറ്റു ചെയ്തത് എല്ലാം മുൻകൂട്ടി പറഞ്ഞതോ? അത് നീ ഒളിഞ്ഞു നിന്ന് കേട്ടതല്ലെ….അത് പോലെ ആണോ ഇത്….എന്തായാലും ഇത് ഞാൻ വിശ്വസിക്കില്ല…എന്നോട് പറഞ്ഞത് പറഞ്ഞു…വേറെ ആരോടും പറയേണ്ട”

 

“അതേടാ , ഞാൻ എല്ലാം ഒളിഞ്ഞു കേൾക്കുന്നവൻ ആണ്…ചെവി ഉണ്ടായാൽ പോരാ..കേൾക്കേണ്ടത് കേൾക്കണം…” മനു പറഞ്ഞു.

 

“നീ ഇവിടെ കേട്ട് കൊണ്ട് ഇരുന്നോ…എനിക്ക് വേറെ പണി ഉണ്ട്….” ഇത് പറഞ്ഞു അനസ് അവിടെ നിന്നും എഴുന്നേറ്റു പോയി.

 

“ഇപ്പൊ എന്നെ നൻബേണ്ട… പത്രത്തിൽ വാർത്ത വരുമ്പോൾ മനസ്സിലാവും….” തിരിച്ചു നടക്കുമ്പോൾ പിറകിൽ നിന്നും മനു പറഞ്ഞ ഈ കാര്യം കേട്ടപ്പോൾ അനസിന്റെ മനസ്സിലും ചില സംശയങ്ങളുടെ പുൽനാബുകൾ മുളക്കുവാൻ തുടങ്ങി. കാര്യം എല്ലാവരും മനുവിനെ മഞ്ഞപത്രം എന്ന് വിളിക്കും എങ്കിലും അവൻ പറഞ്ഞ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്. ഓഫീസിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന അഞ്ജലിയും ഷഫ്‌നയും …

പെട്ടന്ന് ഒരു ദിവസം രാത്രി ആണ് മാനേജ്‍മെന്റ് രണ്ടു പേരെയും ടെർമിനേറ്റു നാട്ടിലേക്കു കയറ്റി വിട്ടത്…അനീഷ് സാറിനും HR ഓഫീസർ അനിതക്കും മാത്രം അറിയാവുന്ന ആ കാര്യം വരെ രണ്ടു ദിവസം മുൻപ് തന്നോട് വന്ന പറഞ്ഞ ആളാണ് മനു. ‘ നമ്മുടെ ഓഫീസിൽ നിന്നും രണ്ടു പേര് കുറച്ചു ദിവസത്തിനുള്ളിൽ പുറത്താകും’ അന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ താൻ അത് കാര്യമാക്കിയില്ല…

പക്ഷെ സംഭവം നടന്നു. അത് പോലെ തന്നെ ആവുമോ ഇതും…ഈ ജയൻ ചേട്ടൻ അവൻ പറഞ്ഞ പോലെ മോശം ആളാണോ? അയാൾ ആ പാവം പെങ്കൊച്ചിനെ…ഏയ്…താൻ എന്തിനാ വീണ്ടും ഇങ്ങനെ ചിന്തിക്കുന്നത്..അങ്ങനെ ഒന്നും ഉണ്ടാവില്ല….

 

അനസിന്റെ മനസ് ചിന്തിച്ചു കാട് കയറിത്തുടങ്ങിയിരുന്നു.

 

അടുത്ത ദിവസം ജോർജ് ഡോക്ടറുടെ ക്ലിനിക്കിൽ എല്ലാ മാസവും ഉള്ള പതിവ് സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ജയനെ കണ്ട ജോർജ് ഡോക്ടര്ക്ക് അമ്പരപ്പാണ് തോന്നിയത്..

 

” എടോ ഇതെന്തൊരു മാറ്റം ആണെടോ…താടിയും മുടിയും എല്ലാം വെട്ടി….നല്ല വെൽ ഡ്രെസ്സ്‌ഡ് ആയപ്പോൾ തന്നെ കണ്ടാൽ തന്നെ മനസ്സിലാവാത്ത പോലെ ഉണ്ട്….WHAT A CHANGE …. വാ ഇരിക്കൂ …” ഡോക്ടർ അമ്പരപ്പ് മാറാതെ പറഞ്ഞു.

 

“ഗുഡ് മോർണിംഗ് സർ…”

 

“ഓ സോറി…ഗുഡ് മോർണിംഗ്…ഇത് എന്ത് പറ്റി….YOU LOOK COMPLETELY DIFFERENT…. ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ ”

 

“ഒരു റീസൺ ഉണ്ട്, സർ പറഞ്ഞത് പോലെ റൂമിൽ പുതിയ ഒരാൾ വന്നു … ഭാര്യയുടെ അനിയത്തി…അവൾ വന്നപ്പോൾ എന്റെ ഒറ്റപ്പെടലും മറ്റും മാറിയത് പോലെ ഉണ്ട്..ദേ ഈ മാറ്റത്തിനു എല്ലാം കാരണം അവൾ ആണ്”

 

“GREAT..ഞാൻ അന്ന് പറഞ്ഞതല്ലേ… ഇത്രയേ ഉള്ളു കാര്യങ്ങൾ…. ഇനി ഒറ്റക്കാണ് എന്നുള്ള ടെൻഷൻ ഒന്നും ഉണ്ടാവില്ലലോ അല്ലേ ?”

 

“ഇല്ല സർ…ഇപ്പോൾ ഞാൻ ഒരുപാട് റിലാക്സ്ഡ് ആണ്….പക്ഷെ…..” ജയൻ പറഞ്ഞു നിർത്തി

 

“എന്ത് പക്ഷെ…?”

 

“അത് ഡോക്ടർ…എനിക്ക് മുൻപ് എന്റെ ഭാര്യയെ വല്ലാതെ മിസ് ചെയ്തിരുന്നു…എന്നാൽ ഇപ്പോൾ ആ ഒരു ഫീൽ ഇല്ല”

 

“ഓക്കേ….അത് ഇപ്പൊ കൂടെ തന്റെ അനിയത്തി ഉള്ളത് കൊണ്ടാണ്..”

 

“അങ്ങനെ അല്ല സർ…എനിക്ക് ഇപ്പോൾ ഭാര്യയെ വിളിക്കാൻ പോലും തോന്നുന്നില്ല..ഏപ്പോഴും അനിയത്തിയോടാണ് …അല്ല ഭാര്യയുടെ അനിയത്തിയോടാണ് എനിക്ക് മിണ്ടാൻ തോന്നുന്നത്….”

 

Leave a Reply

Your email address will not be published. Required fields are marked *