: ലെച്ചു… എങ്ങനുണ്ട്, സുഖിച്ചോ എന്റെ ചേച്ചിപ്പെണ്ണ്
: ഉം… പുതിയ ഒരു അനുഭവം കൂടിയായില്ലേ…
: സത്യം… ഇങ്ങനൊന്നും നടക്കുമെന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല. എന്തായാലും കിടുക്കി
: മഴയ്ക്ക് ഇങ്ങനെയും ഒരു സുഖം തരാൻ പറ്റുമെന്ന് ഇപ്പൊ മനസിലായി അല്ലെ ശ്രീകുട്ടാ…,
: ഇനി വന്നേ… വേഗം പോയി കുളിക്കാം അല്ലെങ്കിൽ രണ്ടാളും പനിപിടിച്ച് കിടക്കേണ്ടിവരും…
കുളിയൊക്കെ കഴിഞ്ഞ് ഓരോ ചൂട് ചായ കുടിച്ചപ്പോഴാണ് സമാധാനമായത്. എന്തൊക്കെ പേക്കൂത്താ കാണിച്ചുകൂട്ടിയത്, അതും മഴയത്ത്. ബോഡിയോക്കെ ആകെ തണുത്തു വിറച്ചെന്ന് പറഞ്ഞാൽമതിയല്ലോ. ചായ ഊതിയൂതി കുടിച്ച ശേഷം വണ്ടിയുമായി പുറത്തിറങ്ങി. നേരെ ഭീവീസിലേക്ക്. നാട്ടിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല കോഴിബിരിയാണി അത് ബീവീസിലാണ്. ആവി പറക്കുന്ന ബിരിയാണി വാഴയിലയിൽ പൊതിഞ്ഞ് തരുമ്പോ മമ്മദിക്ക കുറച്ച് സ്നേഹം കൂടി അതിൽ ചേർക്കും. അത് കഴിച്ചാ വയറ് മാത്രല്ല മനസും നിറയും. അച്ഛന്റെ പഴയ കൂട്ടുകാരൻ ആണ്. അതുകൊണ്ട് എനിക്ക് എപ്പോഴും ഒരു പീസ് അധികം ഉണ്ടാവും. അതാണ് ഇക്കാന്റെ സ്നേഹം.
വീട്ടിലെത്തി ചൂടോടെ ബിരിയാണി അകത്താക്കിയപ്പോഴാണ് ശരീരം ഒക്കെ ഒന്ന് നോർമൽ ആയത്. മഴയൊന്ന് മാറി വെയിൽ വന്നപ്പോ ലെച്ചുവിനെയും കൂട്ടി പറമ്പിലൂടെ നടന്നു. കണ്ണനെ കണ്ടിട്ട് കുറച്ചുദിവസമായി. അതുകൊണ്ട് അതുവരെ പോയി കണ്ണന്റെ കൂടെ കുറച്ചുനേരം കളിച്ചു.
അമ്മ ഇല്ലാത്തതുകൊണ്ട് ഒരു സുഖമില്ല. രാത്രിയൊക്കെ എന്തോ ഒരു ഒറ്റപ്പെടൽ പോലെ തോന്നി. ലെച്ചു വീട്ടുപണിയൊക്കെ തീർത്ത് വേഗം തന്നെ കിടക്കാൻ വന്നു. അമ്മയില്ലാത്തതുണ്ട് പതിവിലും നേരത്തെ എഴുന്നേൽക്കണം. രാവിലെ കഴിക്കാൻ ഉണ്ടാക്കണ്ടേ. ഉച്ചയ്ക്കത്തേക്ക് ഞാൻ ക്യാന്റീനിൽ നിന്നും കൊണ്ടുകൊടുക്കാം എന്ന്
പറഞ്ഞതുകൊണ്ട് ലെച്ചുവിന് കുറച്ചു പണി കുറഞ്ഞുകിട്ടി.
………….
കാലത്ത് ലെച്ചുവിനെ സഹായിക്കാൻ എണീക്കണം എന്നൊക്കെ ഉറപ്പിച്ചിട്ടാണ് കിടന്നത്. എവിടെ… ഞാൻ എഴുന്നേൽക്കുമ്പോഴേക്കും ലെച്ചു കഴിക്കാൻ ഒക്കെ ഉണ്ടാക്കിവച്ച് കുളിക്കാൻ കയറിയിട്ടുണ്ട്. ഭാഗ്യം.. ഇന്ന് മഴ ലീവാണെന്ന് തോനുന്നു. അതുകൊണ്ട് ബൈക്കിലാവാം യാത്രയെന്ന് വച്ചു. ബാങ്കിന്റെ മുന്നിൽ എത്തിയപ്പോഴാണ് മഴക്കോട്ട് എടുക്കാൻ മറന്നല്ലോ എന്നോർത്ത്. എന്തായാലും കുഴപ്പമില്ല. ഇനി വൈകുന്നേരത്തെ കാര്യമല്ലേ. അപ്പൊ നോക്കാം.
ക്ലാസ്സിൽ എത്തി രണ്ട് പിരിയഡ് കഴിഞ്ഞപ്പോഴേക്കും മഴ ചെറുതായി വന്നുതുടങ്ങി. ഉച്ചയായപ്പോൾ ലെച്ചുവിന് ഫുഡ് കൊണ്ടുകൊടുക്കാൻ നടന്നുപോകേണ്ടിവന്നു. തല്ക്കാലം ക്ലാസ്സിൽ നിന്നും ഒരു കുട വാങ്ങിയാണ് പോയത്. അപ്പോഴാണ് സ്നേഹയുടെ കാര്യം ഓർമ വന്നത്. ഉച്ചയ്ക്ക് ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് സ്നേഹയോട് ക്യാന്റീനിലേക്ക് കുടയുമായി വരാൻ വിനുവിന്റെ അടുത്ത് പറഞ്ഞുവിട്ടിട്ടുണ്ട്.
എന്ത് കാര്യം, ഞാൻ കുറേ നേരം അവളെയും നോക്കിയിരുന്നതല്ലാതെ കുടയും വന്നില്ല ഒരു മൈരും വന്നില്ല. അവസാനത്തെ പിരിയഡ് ക്ലാസ് ഇല്ലാത്തതുകൊണ്ട് ക്യാന്റീനിൽ പോയി ഇരിക്കാമെന്ന് വച്ചപ്പോഴാണ് സ്നേഹ വന്നത്. പെണ്ണിന്റെ കയ്യിൽ കുടയൊന്നും കാണുന്നില്ലല്ലോ. അവസാനം അവൾ വന്നു പറഞ്ഞ കാരണം കേട്ട് എന്റെ കൈതരിച്ചു വന്നു. കുട തുഷാരയുടെ കൈയിലാണ് പോലും. സ്നേഹയ്ക്ക് ഒന്നും അറിയില്ലെന്ന്. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവളോട് ചോദിച്ചോ എന്ന്…. മൈര്…
ഇതാണോ ഇവര് രണ്ടുംകൂടി എനിക്കിട്ട് എന്തോ പണിയുമെന്ന് പറഞ്ഞത്. ഇതൊരുമാതിരി ചീപ്പ് പരിപാടിയായിപ്പോയല്ലോ…
സ്നേഹ പോയ്ക്കഴിഞ്ഞ് കുറച്ചു കഴിയുമ്പോഴേക്കും തുഷാര വെറുംകൈയോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൾ വരുന്ന കണ്ട ഉടനെ പ്രവി കസേരയൊഴിഞ്ഞു. തുഷാരയുടെ കണ്ണുകൾ വിടർന്നു. നൈസായിട്ട് പ്രവിയെ നോക്കിയൊന്ന് ചിരിച്ചു. നീതുവും പിന്നെ വേറെ രണ്ടാളും കൂടി ഉണ്ടായിരുന്നെങ്കിലും പ്രവി മാത്രം എഴുന്നേറ്റ് തുഷാരയ്ക്ക് ഇരിപ്പിടമൊരുക്കി. അവൾ വന്നിരുന്നതും ഞാൻ നീതുവിനോടും ബാക്കിയുള്ളവരോടും ഇപ്പൊ വരാമെന്നും പറഞ്ഞ് രണ്ടുപേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിലേക്ക് മാറിയിരുന്നു. വേറൊന്നുമല്ല, അഥവാ എന്റെ വായിൽ നിന്നും വല്ല ഭരണിപ്പാട്ടോ മറ്റോ വന്നാൽ അവർ കേൾക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഞാൻ മാറിയിരുന്നത്. എന്റെ പുറകേ തുഷാരയും വന്ന് എനിക്ക് അഭിമുഖമായി ഇരുന്നു.
