പിന്നെ നന്ദു ഉണ്ട്….അവനു എക്സാം കഴിഞ്ഞു ഫ്രീ ആണെന്ന് തോന്നുന്നു…
തന്റെ അഫയറിന്റെ കാര്യം അവനോടു മാത്രം സൂചിപ്പിച്ചിരുന്നു… അമ്മക്ക് അറിയില്ല….
നന്ദുവാണ് അവളുടെ പാർട്ണർ ഇൻ ക്രൈം… എന്ത് കാര്യത്തിനും സപ്പോർട്ട് ചെയ്യും… അവൾക്കു ഈ ലോകത്തു ഏറ്റവും ഇഷ്ടമുള്ളത് അവനെയാണ്…. അവനു തിരിച്ചും അങ്ങനെ തന്നെ ആണ്…
അവൻ ഫ്രീ ആണെങ്കിൽ അവനെയും കൂട്ടി എവിടേലും കറങ്ങാൻ പോകണം,,,, മനസ്സ് ഒന്ന് റിലാക്സ്ഡ് ആകും…
അവളുടെ സാലറി കൊണ്ട് അവൾ ഒരു ബുള്ളറ്റ് വാങ്ങി കൊടുത്തിരുന്നു അവനു…
അവനെ ഒന്ന് വിളിച്ചാലോ??? ബ്രേക്ക് അപ്പ് ന്റെ കാര്യം അവനോടു പറഞ്ഞില്ല… അവനും വിഷമം ആകും…
പക്ഷെ അവനോടു മറച്ചു വെയ്ക്കാൻ കഴിയില്ല…. പറഞ്ഞേക്കാം… അവന്റെ ഒരു മെന്റൽ സപ്പോർട്ടും ഇതിൽ ആവശ്യമാണ്….
അവൾ ഫോൺ എടുത്തു അവനെ വിളിച്ചു ….
ഡാ… ഞാൻ നാട്ടിലോട്ട് വരുവാ…. ഇവിടുന്നു കയറി…
ഓഹ് ..ഓക്കെ ഡി…
രാവിലെ എന്നെ പിക്ക് ചെയ്യാൻ വരുമോ… ഞാൻ വിളികാം അവിടെ എത്തുമ്പോ…
ആം… ഡി …. ഞാൻ വരാം … എന്ത് പറ്റി പെട്ടെന്ന്?? അവിടെ ഹോളിഡേയ്‌സ് വല്ലതും ആണോ…???
സാധാരണ ഞാൻ നാട്ടിൽ വരാന് അത്ര താല്പര്യം കാണിക്കാറില്ല… അതാണ് അവൻ അങ്ങനെ ചോദിച്ചത്…
അവനെക്കാളും 2 വയസു മൂത്ത് ആണെങ്കിലും അവൻ എന്നെ ഡി എന്നാണ് വിളിക്കാറ്… ‘അമ്മ ചിലപ്പോ വഴക്കു പറയും…. പക്ഷെ എനിക്കും അതാണ് ഇഷ്ടം….
ഹമ്മ്… അല്ലെടാ… അറിയാതെ എന്റെ സ്വരം ഇടറി…
മ്മ്മ് … എന്താടി … എനി ഇഷ്യൂ ?? അവൻ പെട്ടെന്ന് അലെർട് ആയി…. എന്റെ സ്വരത്തിലെ ഇടർച്ച അവനു മനസ്സിലായി…
ഹമ്മ്… അവനോടു പറയാൻ ഞാനൊന്നു മടിച്ചു …
എന്താടി….
ഹമ്മ്… ഒന്നും ഇല്ലെടാ,…. ഞാനൊരു ബ്രേക്ക് എടുക്കാം എന്ന് കരുതി…. വർക്ക് ഫ്രം ഹോം ….നെക്സ്റ്റ് വൺ month ഞാൻ വീട്ടിൽ ഉണ്ടാവും….
അവനു മനസ്സിലായി .. എന്തോ കാര്യമായ പ്രശനം ഉണ്ട്…. സാദാരണ ‘അമ്മ നിര്ബന്ധിക്കുമ്പോ ആണ് ഞാൻ നാട്ടിൽ വരാറുള്ളത്…. അല്ലെങ്കിൽ യദുവിന്റെ കൂടെ അവിടെ കറങ്ങി നടക്കും….. ആ ഞാൻ ഒരു മാസം വന്നു നിൽക്കണമെങ്കിൽ???
എന്താടി…. എനി issues?? കാര്യം പറ… നീ ടെൻഷൻ ആക്കാതെ….
ഇനി അവനോടു ഒളിച്ചിട്ടു കാര്യം ഇല്ല….
ഹമ്മ്… ഡാ… ഞാൻ പറഞ്ഞില്ലാരുന്നോ…. ഹമ്മ്…യദു….
അവൻ… അവൻ … ചീറ്റു ചെയ്തടാ … അവനു വേറെ അഫയർ ഉണ്ട്…
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു …
ഞങ്ങൾ ബ്രേക്ക് അപ്പ് ആയി… എന്റെ സ്വരം ഇടറി ….
ഓഹ്… ആദ്യം അവൻ ഒന്ന് അമ്പരന്നു….
ഏയ് …its ഓക്കേ ഡി… വിട്ടു കള … കൂൾ …
പോട്ടെടി … രക്ഷപെട്ടു എന്ന് കരുതിയാൽ മതി… തലയിൽ ആയില്ലല്ലോ ….
ഡോണ്ട് വറി ഡി…. നീ ഇങ്ങു വാ… നമുക്ക് ശെരിയാക്കാം….
അവൻ എന്നെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചു …
പാവം…. അവനു വിഷമം ആയി എന്നെനിക്കു മനസ്സിലായി…
എന്റെ മനസ്സ് വിഷമിച്ചാൽ അവനു താങ്ങാൻ ആവില്ല….
ഹമ്മ്… ഞാൻ ഇപ്പൊ ഓക്കേ ആടാ … നീ വിഷമിക്കേണ്ട… ഞാൻ പറഞ്ഞു എന്നെ ഒള്ളു….
പിന്നെ അമ്മയോടൊന്നും പറയാൻ നിൽക്കേണ്ട…
ഹമ്മ്… ഇല്ലെടി… നമുക്കതു ഡീൽ ചെയ്യാം നീ ഇങ്ങു വാ..
ഹമ്മ്…പിന്നെ … നീ ഫ്രീ ആണോ… നെക്സ്റ്റ് വീക്ക്…. നമുക്ക് എവിടേലും ഒരു റൈഡ് അടിച്ചാലോ?? എനിക്കൊന്നു റിലാക്സ് ആകാമായിരുന്നു…..
ഹമ്മ്… ഓക്കേ ഡി .. എക്സാം കഴിഞ്ഞു… ഞാൻ ഫ്രീ ആണ്… എവിടെ വേണേലും പോകാം… നീയിങ് വാ… നമുക്ക് പ്ലാൻ ചെയ്യാം…
അവനോടു സംസാരിച്ചു വച്ചപ്പോൾ എനിക്ക് കുറച്ചു ആശ്വാസമായി….ഞാൻ അല്പം റിലാക്സ്ഡ് ആയി… എന്ത് സ്നേഹമാ അവനു എന്നോട്…. എന്റെ മനസ്സ് നിറഞ്ഞു…
മതി… എനിക്ക് എന്നെ സ്നേഹിക്കുന്നവർ ഉണ്ട് …. ഒരു ഉപാധിയും വയ്ക്കാതെ… എനിക്ക് അത് മതി…
ഫോൺ വീണ്ടും റിങ് ചെയ്തു…. നോക്കുമ്പോൾ നന്ദു ആണ്… പാവം ടെൻഷൻ ആയിക്കാണും… വീണ്ടും വിളിക്കുവാണ് ….
