എന്താടാ…
ഡീ…. നീ ടെൻഷൻ ആവേണ്ട കേട്ടോ …. അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു വീണ്ടു…
ഏയ്… ഒരു കുഴപ്പവും ഇല്ലെടാ… എനിക്ക് നിങ്ങളെല്ലാം ഉണ്ടല്ലോ … ഐ ആം totally ആൾറൈറ്റ് ഡാ…. ഡോണ്ട് വറി … ഞാൻ അവനെ സമാധാനിപ്പിച്ചു …
എന്തായാലും അവനോടു സംസാരിച്ചപ്പോ ഞാൻ കുറച്ചൊന്നു റിലാക്സ്ഡ് ആയി…. അവൻ പറഞ്ഞത് പോലെ തലയിൽ ആയില്ലല്ലോ എന്ന് കരുതി ആശ്വസിക്കാം… എന്തായാലും ഞാൻ സമാധാനം ആയി ഉറങ്ങി ….
***************************
ബസ് സമയത്തു തന്നെ നാട്ടിൽ എത്തി….
ഞാൻ ബസിൽ നിന്നും പുറത്തു ഇറങ്ങി….
ഓഹ്… നല്ല മഴ പെയ്തു തണുത്ത അന്തരീക്ഷം… നാട്ടിലെത്തുമ്പോ കിട്ടുന്ന ആ ഫീൽ ….ഹമ്മ്…അതൊരു സുഖം തന്നെ ആണ്… പുറത്തു വർക്കു ചെയ്യുന്നവർക്ക് അറിയാം ആ സുഖം…
നന്ദു ആൾറെഡി എത്തിയിരുന്നു… അവന്റെ മുഖത്തൊരു ടെൻഷൻ ഉണ്ട് ഇപ്പോഴും…
അത് ശെരി … ഇപ്പൊ കണ്ടാൽ തോന്നും നീയാണ് ബ്രെക് അപ്പ് ആയതെന്നു…. ഞാൻ കളിയാക്കി…
പോടീ… ഞാൻ കൂളാണെന്നു കണ്ടു അവൻ സമാധാനത്തോടെ പുഞ്ചിരിച്ചു…
നീയങ്ങു ജിമ്മൻ ആയല്ലോടാ…
അവൻ ഇപ്പൊ ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട് …. അതിന്റെ വിത്യാസം ഉണ്ട് അവന്റെ ബോഡിയിൽ….
ചെക്കെൻ നല്ല ചുള്ളൻ ആയിട്ടുണ്ട്…
നല്ല ഉറച്ച ബോഡിയാണ് അവനു …6 അടിയുണ്ട് ഉയരം… ഒതുങ്ങിയ ശരീരം… കണ്ടാൽ സിദ്ധാർഥ് മൽഹോത്രയുടെ ഒരു ഛായ ഉണ്ട് ഉണ്ട്…
ഡാ അമ്മയോട് ഒന്നും പറയാൻ നിൽക്കേണ്ട… വെറുതെ ടെൻഷൻ അടിക്കും …അവന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞു…
ഹമ്മ്… ഓക്കേ ഡി…
‘അമ്മ ഒരു ടെൻഷൻ പാർട്ടി ആണ്…. അത് അവനും അറിയാം…
ഓഫീസ് ഷിഫ്റ്റിംഗ് ആണെന്ന് വല്ലോം പറയാം…. അത് കൊണ്ട് ഒന്നു month വർക്ക് ഫ്രം ഹോം ആണെന്ന് പറയാം??
ആം ഡി… അത് മതി….
പിന്നെ ഞാൻ ഫ്രീ ആണ് കേട്ടോ… എവിടെ വേണേലും പോകാം…
ഹമ്മ്… അത് പ്ലാൻ ചെയ്യമെടാ…
എല്ലാരേയും കൂട്ടി പോയാലോ…. അമ്മക്ക് വരണമെന്നുണ്ടാവും…
ഞാൻ ഒന്ന് ആലോചിച്ചു… ഹമ്മ്… അത് വേണ്ട…. ‘അമ്മ വന്നാൽ എല്ലാത്തിനും റെസ്ട്രിക്‌ഷൻസ് വയ്ക്കും….
ഹമ്മ്….അത് വേണ്ടെടാ…നമുക്കൊരു ബാച്ചിലേഴ്‌സ് ട്രിപ്പ് പ്ലാൻ ചെയ്യാം…. ഞാൻ കണ്ണിറുക്കി…
ഒക്കെ ….
ട്രിപ്പ് ആണെന്ന് പറയേണ്ടെടാ… ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു… അമ്മക്ക് ചിലപ്പോ ഡൌട്ട് അടിക്കും… പിന്നെ അതിനെല്ലാം ഏക്സ്പ്ലനേഷൻ കൊടുക്കണം…
ഹമ്മ്… പിന്നെ???
പിന്നെ എന്ത് പറയും …. ഞാൻ ആലോചിച്ചു… രണ്ടു പേർക്കും ഒരുമിച്ചു മുങ്ങുകയും വേണം….
എന്തെങ്കിലും ട്രെയിനിങ് ഉണ്ടെന്നു പറഞ്ഞാലോ?? ഒരു one വീക്ക് ?? നീ ഫ്രീ ആണല്ലോ അല്ലെ…
മ്മ്മ് … ഓക്കേ … ഡി… അത് മതി… ഞാൻ ഫ്രീ ആണ്… പിന്നെ എന്റെ കാര്യം നീ പറഞ്ഞു സമ്മതിപ്പിച്ചോണം അമ്മയെ…..
ഹമ്മ്…. അത് ഞാൻ എറ്റു … നിന്റെ ഹെല്പ് വേണമെന്ന് പറയാം… അത് പ്രശനം ഇല്ല…..
*****************************
വീട്ടിലെത്തിയ ഞാൻ 1-2 ദിവസം നല്ല റസ്റ്റ് എടുത്തു… നന്നായി എന്ജോയ് ചെയ്തു ഫുഡ് കഴിച്ചു…. എല്ലാം മറന്നു കിടന്നുറങ്ങി…..
മൂഡ് ഓഫ് ആകുമ്പോ…ചിലപ്പോ തനിയെ ഇരുന്നു കരഞ്ഞു…
ആ മൂഡ് ചേഞ്ച് ചെയ്യാൻ രാത്രികളിൽ നന്ദുവിനെ കൂടെ ഇരുന്നു തമാശകൾ പറഞ്ഞു…
അമ്മയുടെയും അച്ഛന്റെയും …. കൂടെ ഇരുന്നു കഥകൾ പറഞ്ഞു…. കളിയാക്കി…
കൂടെ ട്രെയിനിങ്ങിന്റെ കാര്യം ഞാൻ നൈസ് ആയി അവതരിപ്പിച്ചു….
അമ്മെ ..എനിക്കൊരു ട്രെയിനിങ് ഉണ്ട് കൊച്ചിയിൽ…. 5 ഡേയ്സ് ഉണ്ട്… അതാ ഞാൻ വന്നത്… പിന്നെ നന്ദുവിനെ എന്റെ കൂടെ വിടുമോ ??? അവനുണ്ടെൽ എനിക്ക് ഹെൽപ്ഫുൾ ആയിരുന്നു…കുറച്ചു purchase ഒകെ ഉണ്ട് ….
ഹമ്മ്… അതിനെന്താ… അവൻ ഫ്രീ ആണല്ലോ… എക്സാം കഴിഞ്ഞല്ലോ….
അച്ഛൻ ഫുൾ സപ്പോർട്ട്….
ഒരാഴ്ചയോ ??? നന്ദു നെറ്റി ചുളിച്ചു….
അവന്റെ ഭാവാഭിനയം കണ്ടു ഞാൻ കണ്ണുരുട്ടി….
ഓഹ്… അതിനെന്താ… സാറിന് ഇനി റിസൾട്ട് വന്നിട്ട് പഠിച്ചാൽ മതിയല്ലോ…. അച്ഛൻ അവനെ കളിയാക്കി…
