**************************
.. അടുത്ത ദിവസം … ഞങ്ങൾ പുലർച്ചെ തന്നെ ഇറങ്ങി… റോഡ് ഫ്രീ ആയിരിക്കും ഏർലി മോർണിംഗ് ആണെങ്കിൽ….
അച്ഛൻ കാർ എടുത്തോളാൻ പറഞ്ഞു… അതുകൊണ്ടു കാർ എടുത്താണ് പോന്നത്….
70 കിലോമീറ്റെർ ഉണ്ട്… 2- 2.5 മണിക്കൂർ എടുക്കും ….
ഇടയ്ക്കു ഇറങ്ങി ചായ കുടിച്ചു… ഹമ്മ്… നല്ല തണുപ്പുണ്ട്… ചൂട് ചായ ഊതി കുടിക്കാൻ നല്ല സുഖം…
ഞാൻ നന്ദുനെ നോക്കി…
അവൻ ചായ ആസ്വദിച്ചു കുടിക്കുന്നു…
അവൻ ഒരു സിമ്പിൾ ടി ഷർട്ടും ഷോർട്സും ആണ് …
നല്ല തിളങ്ങുന്ന കണ്ണുകൾ… നല്ല പ്രസരിപ്പുള്ള മുഖം… ബോഡി ഒന്ന് ഒതുങ്ങി നല്ല ഫിറ്റ് ആയിട്ടുണ്ട്…. ചെക്കൻ നല്ല ചുള്ളൻ ആയിട്ടുണ്ട്…
ഹമ്മ്… ?? അവളുടെ നോട്ടം കണ്ടു അവൻ ചോദിച്ചു …
ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി … പുഞ്ചിരിച്ചു…
നന്ദുട്ടി… ഫുഡ് കഴിക്കണോ ഇപ്പൊ…
ഏയ് വേണ്ടടാ… നമ്മൾ എന്തായാലും 8.30 ആകുമ്പോ എത്തുമല്ലോ…
നിനക്ക് വിശക്കുന്നുണ്ടോ??
ഏയ് ഇല്ലെടി… നമുക്ക് അവിടെ എത്തിയിട്ട് കഴിക്കാം….
ഞങ്ങൾ വണ്ടിയെടുത്തു ….
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വയനാടിന്റെ പച്ചപ്പിലേക്കും കുളിര്മയിലേക്കും കടന്നു….
ഞാൻ ഗ്ലാസ് താഴ്ത്തി… തണുത്ത കാറ്റ് അകത്തേക്ക് അടിച്ചു കയറി…
ഞാൻ ആ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു ഇരുന്നു…
ഞാൻ അവനെ നോക്കി… അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു ഇരിക്കുകയാണ്…
ഡാ… എങ്ങനെ ഉണ്ടായിരുന്നു എക്സാം??
ഹമ്മ്.. കുഴപ്പമില്ലാരുന്നു…
എന്ന റിസൾട്ട് വരുന്നേ ?
25ത് നു…
ഏഹ്.. നാലു ദിവസം കൂടിയേ ഉള്ളല്ലോ…
ഹമ്മ്… ടെൻഷൻ ഉണ്ടോ ..
മ്മ്മ് … കുറച്ചു…
ഏയ് … ടെൻഷൻ വേണ്ടെടാ … ഇത്തവണ പാസ്സാകും .. ഞാൻ അവന്റെ തുടയിൽ തട്ടി…
ഹമ്മ്.. നിന്റെ നാവു പൊന്നാവട്ടെ …
ഹമ്മ് … പാസായാൽ എന്താ നീ ഗിഫ്റ് തരുക???
അവൻ CA inter പാസ്സായപ്പോഴാണ് ഞാൻ ബുള്ളറ്റ് വാങ്ങി കൊടുത്ത്….
ഇത്തവണ എന്ത് കൊടുക്കും??
പാസായാൽ അവന്റെ ലൈഫ് സെറ്റ് ആണ്…. ഈശ്വര …പാസായാൽ മതിയായിരുന്നു…
ഹമ്മ്… നിനക്ക് എന്താ വേണ്ടേ?
നീ എന്ത് തന്നാലും എനിക്ക് സന്തോഷം…ആണ് നന്ദുട്ടി ….
സ്നേഹം കൂടുമ്പോൾ ആണ് അവൻ നന്ദുട്ടി എന്ന് വിളിക്കുന്നത്….
സന്തോഷം കൊണ്ട് എന്റെ കണ്ണ് നനഞു…
നീ എന്ത് ചോദിച്ചാലും ഞാൻ തരും… ഓക്കേ …
ശെരിക്കും..??
അവൻ റോഡിൽ നിന്നും കണ്ണ് എടുത്തു എന്നെ നോക്കി …
ഹമ്മ്… എന്നാൽ ഒരു ഐറ്റം ഉണ്ട്… ഞാൻ റിസൾട്ട് വന്നിട്ട് പറയാം… അവൻ കണ്ണിറുക്കി…
എന്താടാ…. ഞാൻ ആംഗ്‌സൈറ്റിയോടെ ചോദിച്ചു…
ഹമ്മ്… അതൊക്കെ ഉണ്ട് റിസൾട്ട് വരട്ടെ … പറയാം…
പോടാ… നിനക്ക് വലിയ പോസാണെങ്കിൽ പറയേണ്ട… ഞാൻ മുഖ വീർപ്പിച്ചു പുറത്തേക്കു നോക്കിയിരുന്നു…
ഡീ… ചക്കരെ … അപ്പോഴേക്കും പിണങ്ങിയോ…. ദേ നമ്മൾ എത്താറായി… 10 മിനുട്സ്…
ഞാൻ അവനെ കൗതുകത്തോടെ നോക്കി…
അവൻ സാധാരണ അങ്ങനെ വിളിക്കാറില്ല… എല്ലാ സഹോദരങ്ങളെ പോലെ വാടാ പോടാ ബന്ധമായിരുന്നു ഞങ്ങളുടെ ഇടയിലും…. പക്ഷെ ഇപ്പൊ ഞാൻ ഡൌൺ ആണെന്ന് അവനു അറിയാം… അവന്റെ സ്നേഹം അറിയാതെ പുറത്തു വരുന്നത് ആണ്…
അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി…. എനിക്ക് ഇങ്ങനെ മെന്റൽ സപ്പോർട് തരുന്നതിനു…
ഞാൻ പുറത്തേക്കു നോക്കി… ഇപ്പൊ വൻ മരങ്ങൾക്കിടയിൽ കൂടിയാണ് വണ്ടി പോകുന്നത്…. വനം പോലെയുണ്ട്…
അപ്പോഴുണ്ട് ഫോൺ റിങ് ചെയ്യുന്നു… അമ്മയാണ്… എത്തിയോ എന്നറിയാനാവും…
ആഹ് അമ്മെ… ഞങ്ങൾ എത്താറായി… 10 മിനുട്സ് …
ആം… മോളെ … ലേറ്റ് ആയോ…
ഏയ് ഇല്ല ‘അമ്മ… ഞങ്ങൾ ഇടയ്ക്കു നിർത്തി ചായ കുടിച്ചു… പതിയെയാ വന്നത്…
മ്മ്മ്.. മോളൂ ..ഓക്കേ
‘അമ്മ ഫോൺ വെച്ചു …
ഹമ്മ്… ഡാ… നമ്മൾ കൊച്ചിയിൽ ആണ്… മറക്കരുത്… കേട്ടോ … ‘അമ്മ വിളിക്കുമ്പോൾ അത് ഇപ്പോഴും ഓർത്തോണം…
ഓക്കേ ഡി….
ഞങ്ങൾ എത്തുമ്പോൾ 08.45 ആയി…
ഓഹ്… നല്ല പച്ച തുരുത്തു ആണ്… മനോഹരമായ അന്തരീക്ഷം ആണ്…കാടിന്റെ വന്യമായ നിശബ്ദത … അതിനുള്ളിൽ കിളികളുടെ ചിലമ്പൽ…
സ്റ്റാഫ് വന്നു ലഗ്ഗേജ് എല്ലാം എടുത്തു…
