എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..””
സ്വയം മറന്നു അവൾ ആടുന്ന കണ്ടപ്പോ, അവളുടെ ചുവടുകളും കൈകളുടെ ചലനവുമൊക്കെ കണ്ടപ്പോ, ഞാൻ എന്റെ ആര്യേച്ചിയെ ഓർത്തുപോയി.
എന്റെ മുന്നിൽ ഇപ്പൊ ആടുന്നത് ആര്യ മഹാദേവാണ് . അതുകൊണ്ട് തന്നേ എന്റെ ശബ്ദത്തില്‍ നിഴലിച്ചത് ശെരിക്കും എന്‍റെ ഉള്ളിലെ പ്രണയമായിരുന്നോ അറിയില്ല. എന്റെ ചുറ്റിലുമുള്ള ആ ക്ലാസ്സ് മാഞ്ഞു, ബെഞ്ചും ഡെസ്ക്കും മാഞ്ഞു. പിന്നെ തെളിഞ്ഞത് സന്ത്യാ ദീപങ്ങള്‍ കത്തി നിക്കുന്ന ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്, അന്നവളുടെ പുറകെ ഞാന്‍ നടന്നപോലെ ഇപ്പൊ ഞാന്‍ അവളുടെ ചുറ്റും നടന്നു പാടുകയാണ് അവള്‍ എന്‍റെ മുന്നില്‍ കൈ മെയ് മറന്നാടുന്നു . ഏതോ പഴയ സിനിമയിലെയൊക്കെ പോലെ .
ആ പാട്ടിന്റെ അവസാനം ആര്യേച്ചി എന്നിൽ വന്ന് ചേരുന്നത് ഞാനറിഞ്ഞു. അവൾ എന്റെ ചുണ്ടുകൾ കവർന്നു അൽപ്പം സമയം ഞങ്ങളുടെ ചുണ്ടുകൾ സകലതും മറന്നു പരസ്പരം പ്രണയം കൈ മാറി. അതിലെപ്പോഴോ വിഷ്‌ണുവേട്ടാ എന്നൊരു നേര്‍ത്ത വശ്യമായ വിളി ഞാന്‍ കേട്ടു. അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.
“”ആയോ അരുണിമേച്ചി .””
അവളും ഒന്ന് ഞെട്ടി എന്റെ ശരീരത്തിൽ നിന്ന് അടർന്നുമറി.
“”അരുണിമേച്ചി അറിയാതെ ഞാൻ….””
അവളുടെ കണ്ണിൽ ഒരു വശ്യമായി നാണം ഞാൻ കണ്ടു. പക്ഷേ അതെനിക്ക് ഒട്ടും അങ്ങികരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ. ഞാന്‍ ഒരിക്കലും അരുണിമേച്ചിയെ ആഗ്രഹിച്ചിട്ടില്ല, പക്ഷെ അവള്‍ ഇപ്പൊ എന്നോട് ….
“”ചേട്ടത്തിയമ്മേ “”
ഞാന്‍ അവളെ വിലക്കി. ആ വിളി അൽപ്പം കടുപ്പിച്ചു തന്നെ ആയിരുന്നു.
അവൾ അവിടെ പൊട്ടി വീണു, അവളുടെ കണ്ണുകൾ നിറഞ്ഞു, അപമാന ഭാരത്തില്‍ അവളുടെ തല താണു. അവളുടെ കണ്ണില്‍ നിന്നു കണ്ണീര്‍തുള്ളികള്‍ നിലത്തു പതിച്ചു.
ഞാന്‍ അപ്പോഴാണ് അവിടെ ആ ടേബിളിനു മുകളിൽ അവളുടെ പൗച്ചില്‍ എന്റെ ഏട്ടന്റെ ഒരു ഫോട്ടോ ചാരി വെച്ചേക്കുന്നത് ഞാന്‍ ശ്രെധിച്ചത്. അപ്പൊ അവള്‍ ആടിയത് അവന്റെ മുന്നിലാണ് എന്റയല്ല… ആര്യേച്ചി പറയാറുള്ളത് ശെരിയാണ് ഏട്ടന് എന്റെ മുഖവുമായി ചെറുതല്ലാത്ത സാമ്യം ഉണ്ട്. പിന്നെ അവള്‍ എന്നേ വിളിച്ചതും വിഷ്ണു എന്നല്ലേ. എന്‍റെ ഏട്ടനെ മാത്രം ആലോചിച്ചു നൃത്തംചെയ്തവളേ അറിയാതെ ആണെങ്കിലും പ്രലോഭിപ്പിച്ചത് ഞാനല്ലേ. എല്ലാം പോട്ടെ, ഞാനും അവളെ ആര്യേച്ചിയായല്ലേ കണ്ടത് ആ ചുമ്പനം ആര്യേച്ചിയുടേന്നു ഞാൻ കാലങ്ങളായി ആഗ്രഹിക്കുന്നതല്ലേ. അപ്പൊ തെറ്റുകാരന്‍ ഞാനല്ലേ? അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.
അല്ലങ്കില്‍ തന്നെ അത് തെറ്റാണോ എനിക്ക് ആര്യേചിയോടും അവള്‍ക്കു ഏട്ടനോടും മൂടിക്കെട്ടി മനസിൽ വെച്ച പ്രണയം എങ്ങനോ പുറത്തുവന്നൂ. പക്ഷേ ഞങ്ങൾക്ക് രണ്ടാള്‍ക്കും അത് പ്രകടിപ്പികേണ്ടിരുവർ തെറ്റി പോയി അത്രേ ഉള്ളു. ഞാൻ അരുണിമേച്ചിയെ കെട്ടി പിടിച്ചു കരഞ്ഞു. എന്റെ ഏട്ടത്തിയെ എനിക്കങ്ങനെ വിഷമിപ്പിക്കാൻ പറ്റില്ലരുന്നു. അവളുടെയും അവസ്ഥ മറ്റൊന്നല്ലാരുന്നു.
പിന്നെ എനിക്ക് ചേച്ചിയോട് മനപ്പൂര്‍വ്വം ഒരകല്‍ച്ച ഉണ്ടായിരുന്നു. ഞാന്‍ അവളെ ഒറ്റപ്പെടുത്തുന്നു എന്ന് പറഞ്ഞു കരഞ്ഞപ്പോ ഞാന്‍ പഴയപോലെ പെരുമാറാന്‍ ശ്രെമിച്ചു.
വീണ്ടും നാളുകൾ കടന്നുപോയി ആയിടക്കെപ്പഴോ അവളുടെ ഒരാഗ്രഹം ഞാൻ സാധിച്ചു കൊടുക്കാം എന്ന് വാക്ക് കൊടുത്തിരുന്നു. എന്റെ വിഷ്ണുവേട്ടനെ അരുണിമേച്ചിക്കും കാണിച്ചു കൊടുക്കണം, എനിക്കറിയില്ല അത് എങ്ങനയെന്ന്. ആര്യേച്ചി എനിക്കെ കട്ടിതരില്ല അവക്കാന്നറിഞ്ഞാ പിന്നെ ഒട്ടും സമ്മതിക്കില്ല എന്നുറപ്പാണല്ലോ.
ഒരു ദിവസം ഞാൻ വിഷ്ണുവേട്ടനെ സ്വപ്നം കണ്ടു, അവനെന്റെ തറവാട്ടിൽ ഉണ്ട് ആ പത്തായപുരയിൽ. ഞാൻ ഞെട്ടിയുണർന്നു. അവൻ എന്നേ അങ്ങോട്ട് വിളിക്കണതായ് തോന്നി. അപ്പൊ ഞാൻ ആര്യേച്ചി കുറച്ചു നാൾ മുൻപ് എന്നോട് പറഞ്ഞ കഥ ഓർത്തു. അപ്പൊ അവിടെ തന്നേ ഇണ്ടാവും അവൻ. പിന്നെ ആ സ്വപ്നം ഞാൻ സ്ഥിരമായി കാണാൻ തുടങ്ങി. അതിനിടയിൽ എന്റെ ഓർമ്മയിൽ പണ്ട് ഞാൻ അവിടെ കയറിയതും അവനെ കണ്ടതും ഒക്കെ വന്നു. പക്ഷേ അത് സ്വപ്നം ആണോ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല.
ഞാനത് അരുണിമേച്ചിയോട് പറഞ്ഞു. ആ സമയം ചേച്ചിയുടെ പ്ലസ് ടു പരീക്ഷ നടന്നോണ്ടിരിക്കയാണ്, എന്റെ പത്താം ക്ലാസ്സ് പരീക്ഷയും. അടുത്ത പൗർണമി ഞങ്ങൾ കണക്കു കൂട്ടി, അവളുടെ അവസാന പരിക്ഷയുടെയന്ന്. എന്റെ പരീക്ഷയും അപ്പോളേക്കും കഴിയും. ചേച്ചി എന്റെ കൂടെ അങ്ങോട്ട് വരാമെന്നു വാക്ക് പറഞ്ഞു ഞങ്ങൾ രണ്ടും അങ്ങനെ ഓരോന്നും പ്ലാൻ ചെയ്തു. അവസാന ദിവസം പരീക്ഷയുടെ അന്ന് ചന്ത്രൻ ഉദിക്കുമ്പോൾ തന്നെ അതിനകത്തു കയറണം. നല്ല ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചു വരണം. അങ്ങനെ ഓരോന്നും. പക്ഷേ അരുണിമേച്ചി എന്നെ അറിയിക്കാതെ മറ്റെന്തൊക്കെയോ കൂടി ചെയ്യാൻ പോണുണ്ടന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ ഞാൻ അപ്പൊ അതോന്നും കാര്യമാക്കിയില്ല.
