ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും അവളെ കണ്ടു, അല്ല അവൾ എന്നേ തേടി ഇങ്ങോട്ട് വന്നു അതാണ് സത്യം.
“’അടുത്ത ആഴ്ച എന്റെ അവസാന പരീക്ഷയും തീരും. എന്നേ അന്ന്തന്നെ കൊണ്ടൊവോ നിന്റെ വിഷ്ണുവേട്ടനെ കാണിക്കാൻ?. “”
“”അതു വേണോച്ചീ, അങ്ങൊട്ടിനി പോകരുതെന്നാ അമ്മാവൻ പറഞ്ഞേക്കണെ “”
അതിനിടയിൽ ഞാൻ താക്കോൽ എടുക്കുന്നത് അമ്മാവൻ കയ്യോടെ പിടിച്ചുരുന്നു . എന്നിട്ട് പുള്ളിയുടെ വക ഉപദേശവും പേടിപ്പിക്കലും ഹോ. ആ താഴിൽ മന്ത്രിച്ചു കേട്ടിട്ടുണ്ട് പോലും. ആ താക്കോലും ഞങ്ങടെ പൂജാമുറിയിലായിരുന്നു ഇരുന്നത്. അപ്പൊമുതലാണീ പേടി.
എങ്കിലും അരുണിമേച്ചി വാശിയിലാണ്, പക്ഷേ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
“”അപ്പൊ നീ പറഞ്ഞ സത്യാന്നെങ്ങനാ ഞാൻ വിശ്വസിക്കാ?””
“”അപ്പൊ ചേച്ചിക്കെന്നേ വിശ്വാസം ഇല്ലേ. “”
ഞാൻ എനിക്ക് തോന്നിയത് അവളോട് അതേപോലെ പറഞ്ഞിട്ടും എന്നേ വിശ്വാസം ഇല്ലെന്നറിഞ്ഞപ്പോൾ എനിക്കല്പം വിഷമം തോന്നി.
“”അവിടെ പോകുമ്പോ അതിനാത്തു ഞാൻ കണ്ടിട്ടുണ്ട് വിഷ്ണുവേട്ടനെ. അതേട്ടൻ തന്നാ . “”
“”എന്നിട്ട് നിനക്ക് പേടി ഒന്നും ഇല്ലേ? “”
സത്യത്തിൽ ഞാനിപ്പോ പേടിച്ചു നിക്കുവാണല്ലോ, പക്ഷേ അവനെ കാണണം എന്ന ആഗ്രഹവും എനിക്കുണ്ട് . ഇപ്പൊ നടന്നില്ലേ പിന്നെ ചിലപ്പോ ഒരിക്കലും നടക്കേംമില്ല.
“”എന്തിനു അതെന്റെ ഏട്ടനല്ലേ, അവനെ എന്തിനാ പേടിക്കണേ? “”
ഏതൊ ഒരു നിമിഷത്തെ ധൈര്യത്തിൽ ഞാൻ പറഞ്ഞു
“”നീ മാത്രേ കണ്ടിട്ടുള്ളൂ?””
“”ങാഹ.. ആര്യേച്ചിക്കു പറ്റുന്നാ പറയണേ, അവള് വിളിച്ചാ അവിടെ ചെല്ലുമവൻ. പക്ഷേ ആര്യേച്ചി എനിക്ക് വിളിച്ചു കാണിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ചൂ. ഞാൻ എത്ര വിളിച്ചിട്ടും ഇങ്ങട് വന്നില്ലന്നേ അപ്പൊ അങ്ങട് പോയി കാണല്ലേ നല്ലത്.””
“”എന്നിട്ട് നീ എങ്ങനെ കണ്ടു പിടിച്ചു അവിടാ വിഷ്ണു ഏട്ടൻ ഉള്ളെന്ന്.””
“’അത് അവള് പറഞ്ഞു.പിന്നെ പണ്ട് ഞാൻ ഒരുവട്ടം കണ്ടിട്ടുള്ളതാ. പക്ഷേ അതു രഹസ്യാ പറയില്ല.””
“”അതെന്താ പറയാത്തെ? “’
“”അല്ല പെണ്ണുങ്ങളോട് അല്ല ആരോടും പറയാൻ പറ്റില്ല. “”
“”അതെന്താ പറഞ്ഞ? ഞാൻ നിന്റെ ചേച്ചി അല്ലേ! അപ്പൊ എല്ലാ പേഞ്ഞുങ്ങളെ പോലെ ആണോ ഞാൻ, നീ പറഞ്ഞോടാ. ഞാൻ ആരോടും പറയില്ല്യ.””
അവൾ എന്നേ സൈക്ലൊജിക്കൽ ആയി മോട്ടിവേറ്റ് ചെയ്തു.
“”ഹ്മ്മ്… മിച്ചു “”
“”എന്താടാ കുരുത്തക്കേട് വല്ലോം ഒപ്പിച്ചോ നീയ്? “”
എന്റെ ഉള്ളു ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞോ ആവോ.
“”ഏയ് അതൊന്നുല്ല, ഞാൻ പറഞ്ഞാ പക്ഷേ എന്നേ കളിയാക്കോ?””
“”ഇല്ലടാ മണ്ടൂസേ.””
“”എന്നാലും “”
“’ഒരെന്നാലുമില്ല. “”
“”Ok ഞാൻ പറയാം. പണ്ട് ഞാൻ കൊച്ചു കൊച്ചാരുന്നപ്പൊ ആര്യേച്ചി എന്നേ കൂട്ടി അവിടുത്തെ കുളത്തിൽ കുളിക്കാൻ പോയി, ഞാൻ പറയണോ? എനിക്ക്…. “”
“”നിന്റെ ഒരു പോസ്, നി പറയണേ പറയങ്ങട്“”
“”ഹ്മ്മ് അപ്പൊ ഞാൻ അവളെ ഒളിഞ്ഞു നോക്കിന്ന് പറഞ്ഞു അവൾ എന്നേ ഓടിച്ചു. പക്ഷേ ഞാൻ അങ്ങനൊന്നും ചെയ്തില്ലാട്ടോ. അവള് കേറിവന്ന എനിക്ക് തല്ലു കിട്ടുന്നറിയാവുന്നണ്ട് ഞാൻ ഓടി വന്നു കേറിയത് ആ പത്തായപുരയിലാ. അപ്പളാ കണ്ടേ വിഷ്ണു ഏട്ടനെ. ഞാൻ അന്ന് വൈകുന്നേരം വരെ അവിടെ ഇരുന്നു ഏട്ടനോട് സംസാരിച്ചു. പിന്നെ അമ്മാവനൊക്കെ തിരക്കി വന്നതോർമ്മ യുണ്ട് പിന്നെ ഒന്നും ഓർമ്മയില്ല. അന്നേ പറഞ്ഞു അങ്ങോട്ട് ഇനി പോവരുതെന്നു. പക്ഷേ പിന്നേം ഞാൻ പോയിട്ടുണ്ട്, അപ്പോഴെല്ലാം അതു പൂട്ടി ഇട്ടേക്കുവാ. അത് തുറക്കാൻ പറ്റിയാ ഞാൻ കാട്ടിതരാം എന്റെ ഏട്ടനെ””
ഞാൻ പലപ്പോഴായി ഓർത്തെടുത്ത എല്ലാം അവളോട് പറഞ്ഞു.
“”ആഹാ അന്നെന്താ നിങ്ങൾ സംസാരിച്ചത്?””
“”അതോ അത് ചെസ്സ് കളിക്കണതിനെ പറ്റിയാ. “”
“”എന്താന്ന് ചെസ്സോ?””
“”:അതു വിഷ്ണു ഏട്ടന് ചെസ്സ് കളിക്കാൻ ശെരിക്കറിയില്ലന്നേ, ഞാൻ പറഞ്ഞു കൊടുക്കണം പകരം ഏണിയും പാമ്പും അവൻ എന്നോട് കളിക്കും. അവനാ എനിക്ക് പറഞ്ഞു തന്നേ വേറെ ബുദ്ധി വേണുന്ന കളിയാ അതെന്നു, നമ്മൾ പേടിക്കാതെ കളിക്കണം ചിലപ്പോ ഏണി കിട്ടും ചിലപ്പോ ജയിക്കാറാവുമ്പോ പാമ്പ് വിഴുങ്ങും പക്ഷേ അപ്പൊ തോറ്റെന്നു കരുതാതെ വീണ്ടും കളിക്കണം. അതാ അതിന്റെ ബുദ്ധി നമ്മളെവിടെ പോയിവീണാലും കൂടുതൽ ചിന്തിക്കാതെ അവിടുന്ന് വീണ്ടും കളിച്ചു ജയിക്കണം. “”
