ഈ യാത്രയിൽ- 2

————————————————————————————————

കണ്ണിൽ വെളിച്ചമടിച്ചപ്പോളാണ് ഞാൻ ഉണർന്നത് , എപ്പോളാണുറങ്ങിയതെന്നു ഓർമ ഇല്ല, പക്ഷെ ഉറക്കം നന്നായി തെളിഞ്ഞിട്ടുണ്ട് . ഇന്നലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു . കെട്ടി പിടിച്ചു കിടന്നിരുന്ന നിമ്മിയെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടില്ല .

കൈ കുത്തി ഉയർന്നു ഞാൻ ചുറ്റും നോക്കി . ഇല്ല, ബാത്‌റൂമിൽ ആവും എന്ന് കരുതി ഞാൻ എഴുനേറ്റു . ബെഡ് സൈഡ് ടേബിളിൽ ഇന്നലെ ഊരി വച്ച അവളുടെ താലി മാല ഞാൻ നോക്കി , പക്ഷെ അതവിടെ കണ്ടില്ല . അതവൾ അണിഞ്ഞു കാണും .

ബാത്റൂമിലെ വാതിലിൽ മുട്ടി ഞാൻ നിമ്മിയെ വിളിച്ചു . പക്ഷെ അവളതിനകത്ത് ഇല്ലായിരുന്നു .

റൂമിന്റെ ഡോർ തുറന്നു കിടന്നത് കണ്ടപ്പോൾ അവൾ പുറത്തു എവിടെങ്കിലും കാണും എന്ന് ഉറപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങി . മാനം ഏറെ കുറെ തെളിഞ്ഞിരിക്കുന്നു . സൂര്യൻ ഉദിക്കാനാവുന്നതേ ഉള്ളു . മുറ്റത്തേക്കിറങ്ങിയപ്പോളാണ് വലതു ഭാഗത്തായി പരന്നു കിടക്കുന്ന തടാകം എന്റെ ശ്രെദ്ധയിൽ പെട്ടത് . ചുറ്റുഭാഗം ഒന്നു നോക്കി ഞാൻ പതിയെ തടാക കരയിലേക്ക് നടന്നു

കുറച്ചപ്പുറത് തടാകത്തിലേക്കായി നിർമിച്ച ഒരു മരത്തിന്റെ ജെട്ടി . അതിന്റെ അറ്റത് ഇന്നലെ വരുമ്പോൾ ഇട്ട അതെ ഡ്രെസ് ധരിച്ചു കൊണ്ട് നിമ്മി നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു .

തടാകത്തിന്റെ അപ്പുറത്തെ ഭാഗത്തുള്ള മലയിലൂടെ കോട മഞ്ഞു താഴേക്ക് ഇറങ്ങുന്നുണ്ട് . സൂര്യൻ ഉദിച്ചുയരാൻ നിൽക്കുന്ന കാഴ്ച ഞാൻ ഞെട്ടിയിലേക്കു കയറിയപ്പോളാണ് കണ്ടത് . അവിടേക്കു കണ്ണും നട്ടാണ് നിമ്മിയുടെ നിൽപ്പ് .

ഞാനടുത്തേക്കു വരുന്നുണ്ടെന്നു അവൾ മനസിലാക്കിയിട്ടുണ്ടാവും , പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല . ഞാൻ അവളുടെ അടുത്തേക്കെത്തി .

അഴിഞ്ഞു കിടക്കുന്ന മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളം കണ്ടപ്പോൾ അവൾ രാവിലെ തന്നെ കുളിച്ചിട്ടുണ്ടെന്നു മനസ്സിലായി .
‘ഡോ …’ ഞാൻ അവളുടെ അടുത്ത് ചെന്ന് വിളിച്ചു .പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല .

ഞാൻ എന്റെ ഇടതു കൈ എടുത്ത് അവളുടെ വലതു ഷോള്ഡറിൽ വച്ചു . കരഞ്ഞു കലങ്ങിയ കണ്ണുകളാൽ തല താഴ്ത്തി അവൾ തിരിഞ്ഞു നിന്നു .

വിരലുകൾ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് ഞാൻ മെല്ലെ അവളുടെ മുഖം ഉയർത്തി .

‘എന്താ പറ്റിയെ മോളെ , കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ടല്ലോ’

‘ഒന്നുല്ല ഹരിയേട്ടാ ‘

‘അല്ല , എന്തോ ഉണ്ട് , എന്നോട് പറ ‘ ഞാൻ അവളെ നിർബന്ധിച്ചു .

‘അത് പിന്നെ ഹരിയേട്ടാ ..’

”പറയടോ

‘ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യാമോ ‘

‘എന്താ കാര്യം ‘

‘ആദ്യം ചെയ്യാമോ എന്ന് പറ ‘

എന്താവും എന്ന് ചിന്തിച്ചിട്ട് ഒരു പിടുത്തം കിട്ടിയില്ല.

‘ചെയ്യാം ‘ ഞാൻ പറഞ്ഞു .

‘ഉറപ്പായിട്ടും ‘

‘ഉം , ഉറപ്പായിട്ടും ‘

‘എന്നാൽ കണ്ണടക്ക് , എന്നിട്ടു പറയാം ‘

ഞാൻ പതിയെ തലയാട്ടി ചിരിച്ചു കൊണ്ട് കണ്ണടച്ചു .

‘ഇനി തുറന്നോ ‘

ഞാൻ കണ്ണ് തുറന്നു . വലതു കൈ കുമ്പിളിൽ ഇന്നലെ അഴിച്ച അവളുടെ താലി മാലയും എനിക്കുമുന്നിലേക്കു നീട്ടി പിടിച്ച് നിൽക്കുകയാണ് നിമ്മി .

എന്താണ് സം ഭവിക്കുന്നതെന്നോർത് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല .

‘ഈ മാലയെടുത്ത് എന്റെ കഴുത്തിൽ അണിയിക്ക് ഹരിയേട്ടാ , ഇനിയുള്ള ഈ ദിവസങ്ങളെങ്കിലും എനിക്ക് ഹരിയേട്ടന്റെ പെണ്ണായി ജീവിക്കണം ‘

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി . പിന്നെ അതികം ചിന്തിച്ചു ശെരിയും തെറ്റും തിരഞ്ഞു സമയം കളഞ്ഞില്ല.

അവളുടെ കയ്യിൽ നിന്നും ആ മാലയെടുത്ത് ഉദിച്ചുയരുന്ന സൂര്യനെയും കാഴ്ചകാരായി നിന്ന മലനിരകളെയും, താളം സൃഷ്ട്ടിച്ച തടാകത്തിലെ ഓള പരപ്പുകളെയും സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിൽ താലിയായി ചാർത്തി .നെഞ്ചിൽ കൈകൾ താമര മൊട്ടുപോലെ പിടിച്ച് കണ്ണടച്ചു പ്രാര്ഥിച്ചുകൊണ്ടവള്‍ എന്റെ മുന്നില്‍ നിന്നു .

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *