വഴി അവസാനിച്ചത് ചെറിയ ഒരു വീടിന്റെ മുറ്റത്താണ് . പുറത്തു നിന്നും കാണുമ്പോൾ പൂര്‍ണമായും മരം കൊണ്ട് നിർമിച്ചതു പോലെ തോന്നുന്ന ഒരു നില വീട് . അതിനു മുന്നിലെ ബോർഡ് കണ്ടപ്പോൾ ഓഫീസ് ആണെന്ന് തോന്നി .
നിമ്മിയെ കാറിൽ ഇരുത്തി പാസ്പോര്ട്ട് കോപ്പിയുമായി ഞാൻ കാറിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് കയറി .
അടഞ്ഞു കിടന്നിരുന്ന വാതിലിൽ ഞാൻ മുട്ടി വിളിച്ചു . കുറച്ചു നിമിഷങ്ങൾക്കകം അറുപതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു . കാര്യം അവതരിപ്പിച്ചപ്പോള്‍ അവർ അകത്തേക്ക് ക്ഷണിച്ചു . ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞ് റൂമിലേക്കുള്ള വഴി അവർ എനിക്ക് പറഞ്ഞു തന്നു .
ഇവിടെ നിന്ന് കുറച്ചു കൂടി മുന്നിലേക്ക് പോയാൽ തടാക കരയിലായി കാണുന്നതാണ് ഞങ്ങൾക്ക് താമസിക്കാൻ ഉള്ള വില്ല . രാത്രി ആയതിനാൽ കാഴ്ച്ചകൾ ഒന്നും വ്യക്തമല്ല . ഭക്ഷണം വേണമെങ്കിൽ നേരത്തെ പറയണം എന്ന് പറഞ്ഞു കീ തന്നവർ ഉള്ളിലേക്ക് പോയി .
ഞാൻ തിരിച്ച് കാറിലേക്കോടി . മുന്നിൽ കണ്ട വഴിയിലേക്ക് കാർ എടുത്തു . ഏകദേശം നൂറു മീറ്ററിൽ തന്നെ ഒരു ചെറിയ വില്ല കണ്ടു . നേരത്തേ കണ്ട വീടിനേക്കാൾ ചെറിയ വില്ല .പക്ഷെ കാണാൻ അത് പോലെ തന്നെ ഉണ്ട് .
വില്ലയുടെ മുന്നിലായി കാര്‍ പാർക്ക് ചെയ്തു, പുറകിൽ നിന്നും വാങ്ങിയ സാധനങ്ങളും വെള്ളവും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി .
ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി . ഒരു വലിയ റൂം , അറ്റാച്ചഡ് ബാത്റൂമും മൂന്നു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു കട്ടിലും . പുറത്തെ സിറ്റൌട്ടില്‍ രണ്ടു ചെയറും ഒരു ടേബിളും ഉണ്ട് . പക്ഷെ റൂഫില്ലാത്തതിനാൽ അവിടെ ഇരിക്കാൻ സാധിക്കില്ല . ഞാൻ നേരത്തെ വിചാരിച്ചതു പോലെ അല്ല . ഈ വില്ല മൊത്തത്തിൽ മരം കൊണ്ട് തന്നെ ആണ് നിർമിച്ചിട്ടുള്ളത് .
നിമ്മി നടന്നു റൂമു കാണുകയാണ് . ചുമരിൽ തൂക്കിയ ഫോട്ടോസ് എല്ലാം സൂക്ഷ്മതയോടെ അവൾ നിരീക്ഷിക്കുന്നു . നിറയെ ആന്റിക് സാധനങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മുറിയാണ് . ബൾബിൽ നിന്നും വരുന്ന മഞ്ഞ വെളിച്ചം അവയെ കൂടുതൽ സൌന്ദര്യമുള്ളതാക്കുന്നു .
ഞാൻ ബാത്രൂം തുറന്നു . നല്ല വൃത്തിയുണ്ട് . ബാത്ത് ടബ് ഒക്കെ ഉണ്ട് , പക്ഷെ ഈ തണുപ്പിൽ അതില്‍ കിടന്നു കുളിക്കാൻ ആവില്ല, പിന്നെന്തിനാ ബാത്ത് ടബ് .
ഡ്രസ്സ് കൊണ്ട് വന്ന കവറില്‍ നിന്ന് ടർക്കി എടുത്ത് ഞാൻ തല തുവർത്തി കൊണ്ട് ജനവാതിൽ തുറന്നു . പുറത്ത് ഒന്നും കാണാനാവുന്നില്ല , കൂരാ കൂരിരുട്ടു മാത്രം .
ജനൽ അടച്ചു തിരിഞ്ഞപ്പോൾ ടർക്കി എടുത്ത് ദേഹത്തായ വെള്ളം തുടക്കുകയായിരുന്നു നിമ്മി .
‘തണുക്കുന്നുണ്ടല്ലേ ‘ ഞാൻ അവളോട് ചോദിച്ചു
‘ഉം , നല്ല തണുപ്പാ ‘
‘രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ കാലാവസ്ഥ ‘ ഞാൻ രണ്ടു കൈകളും കൊണ്ട് കൈത്തണ്ടയിൽ ഉരതികൊണ്ടു പറഞ്ഞു .
അവൾ ഒന്ന് ചിരിച്ചു . പിന്നെയാണ് ഇന്നലെ അടിച് അവൾ കാട്ടി കൂട്ടിയതെല്ലാം ഓര്മ വന്നത് . അത് ഓർത്തിട്ടു തന്നെ ആവും അവൾ ഇപ്പോൾ ചിരിച്ചതെന്നു എനിക്ക് തോന്നി .
‘കുളിക്കുന്നില്ലേ ‘
‘ഈ തണുപ്പത്തോ’ അവൾ ചോതിച്ചു .
‘ഇത്രേം യാത്ര ചെയ്തതല്ലേ . കുളിക്കാൻ തോന്നുന്നില്ലേ ‘
‘കുളിക്കണം എന്നുണ്ട് , പക്ഷെ എങ്ങനെയാ ‘
‘ഹീറ്റർ ഉണ്ട് ‘
‘ആണോ , എന്നാല്‍ ഒരു കൈ നോക്കാം ‘ അവള്‍ പറഞ്ഞു
‘എന്നാല്‍ ഞാന്ന്‍ ആദ്യം കുളിച്ചു വരാം ‘ അതും പറഞ് ടർക്കിയും വാങ്ങിയ ഡ്രെസ്സും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി .
ചൂട് വെള്ളത്തിൽ നന്നായൊന്നു കുളിച്ചു . മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി . ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി . ഇട്ടിരുന്ന ഡ്രസ്സ് ഹാങ്ങറിൽ തൂക്കി . ഞാൻ ഇറങ്ങിയതിനു പിന്നാലെ മനസ്സില്ല മനസോടെ കവറും എടുത്ത് അവളും ബാത്റൂമിലെ ഉള്ളിലേക്ക് കയറി .
സമയം എട്ടര ആയിട്ടുണ്ട് . കുറച്ചു വെള്ളം കുടിച്ച് ഞാൻ ജനവാതിലിന്റെ അടുതായി
നിന്ന് പുറത്തു മഴ പെയ്യുന്നത് നോക്കി . എപ്പോ തുടങ്ങിയതാ ഈ മഴ . ഫോണെടുത്ത് താമസിക്കുന്ന ഹോട്ടലിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന വിവരം ധരിപ്പിച്ചു . ശേഷം ഫോണിൽ വന്ന മെസ്സേജുകൾ എല്ലാം ഒന്നെടുത്ത് നോക്കി . ലാപ്ടോപ്പുള്ള ബാഗ് കാറിൽ നിന്നും എടുത്തിട്ടില്ല .അതിനാൽ മെയിൽ ചെക്ക് ചെയ്യാൻ സാധിച്ചില്ല .
