‘ആണോ ‘
‘ഹരിയേട്ടാ, അടുത്തൊരു വാക്കിങ് ട്രാക്ക് കാണിക്കുന്നുണ്ട് ,ചിലപ്പോൾ അവിടെ എന്തെങ്കിലും ഉണ്ടാവാതിരിക്കില്ല ‘
‘ശെരിയാ..’ എനിക്കൊരു ആശ്വാസാം തോന്നി . മനസ്സ് നന്നായി വിറച്ച് ഇരിക്കുകയാണ് . ഇങ്ങനെ ഒരു ഡ്രൈവ് ജീവിതത്തിൽ ആദ്യായിട്ടാണ് . മുന്നിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ കണ്ടാൽ തന്നെ മനസ്സിടറും .
നിമ്മി മാപ്പ് നോക്കി ഇനി ഒരു കിലോമീറ്ററിൽ താഴെയേ അവിടെക്കുള്ളു എന്ന് പറഞ്ഞു . ഞാൻ കാറിന്റെ വേഗത്തിൽ അല്പം കൂട്ടി .
മാപ്പില്‍ കണ്ട സ്ഥലത്തെത്തി . ഇടതു വശത്തായി നീണ്ടു കിടക്കുന്ന ഒരു പാർക്കിംഗ് ഏരിയ ഉണ്ട് . അല്ലാതെ അവിടെ വേറെ ഒന്നുംകാണാൻ ഇല്ല. എന്നാലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലമാണ് . അടുത്ത മരങ്ങളൊന്നും ഇല്ല .ഞാൻ പാർക്കിങ്ങിലേക്കു കാർ കയറ്റി .
വൈഫെർ കൂടുതൽ സ്പീഡിൽ ചലിപ്പിച്ചപ്പോൾ മുന്നിൽ കണ്ട ബോർഡിൽ നിന്നും അടുത്തായി ചെറിയ ഒരു ലേക്ക് ഉള്ളതായും ഇവിടെ നിന്നും അങ്ങോട്ട് നടക്കാൻ ഉള്ള വാക്ക് വേ ഉണ്ടെന്നും മനസ്സിലായി .
ഗിയർ പാർക്കിംഗ് മോഡിൽ ആക്കി ഹാൻഡ് ബ്രേക്ക് ഇട്ടു . ശേഷം പാർക്കിംഗ് ലൈറ്റ് ഓൺ ആക്കി . സീറ്റ് പിറകിലേക്ക് ആയി വച്ച് ഞാൻ രണ്ടു കൈകളും മുഖത്ത് പൊത്തി പിടിച്ച് കിടന്നു . ശ്വാസത്തിനെ വേഗത കൂടിയിട്ടുണ്ട് . ഒറ്റക്കായിരുന്നേൽ പേടിയില്ല. ഇതിപ്പോ അങ്ങനെ അല്ലല്ലോ .
കുറച്ചു നിമിഷം ആ കിടപ്പു കിടന്നു ഞാൻ എഴുനേറ്റു . ഇപ്പോൾ ഇത്തിരി ആശ്വാസം തോന്നുന്നു . പുറത്തു ഇപ്പോളും നല്ല കാറ്റും മഴയും തന്നെ . ഇതൊന്നു കുറയാതെ ഇനി യാത്ര സാധ്യമല്ല . ഞാൻ അടുത്തിരുന്ന നിമ്മിയെ നോക്കി . അവളുടെ കണ്ണുകളിയും ഭയം നിഴലിക്കുന്നുണ്ട് .
ഞാൻ നോക്കുന്നത് ശ്രെദ്ധിച്ച അവൾ മൂകത്ത് ചെറിയ ഒരു ചിരി വരുത്തി എന്നെ നോക്കി . ഞാനും തിരിച്ചു ചിരിച്ചു , രണ്ടു പേരും ഒന്നും മിണ്ടിയില്ല .
ഞാൻ വീണ്ടും കിടന്നു . സമയം അഞ്ചു മണി ആയിട്ടുള്ളൂ . പക്ഷെ ഇരുട്ട് കണ്ടാൽ രാത്രി പത്തു മണി ആയെന്നു തോന്നും .ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ ഫോൺ വാങ്ങി മെസ്സേജുകളെലാം നോക്കി . ശേഷം ഫോൺ ലോക്ക് ചെയ്ത മടിയിൽ വച്ച് കാറിന്റെ വൈഫെർ ഓഫ് ചെയ്തു .
‘സംഭവം ഇത്തിരി പേടിപ്പിച്ചെങ്കിലും നല്ല രസം ഉണ്ടായിരുന്നല്ലേ ..’ഞാൻ അവളോട് പറഞ്ഞു
‘ഞാൻ നന്നായി പേടിച്ചു പോയി ഹരിയേട്ടാ..’
‘മനസ്സിലായടോ ,ഈ കാറ്റൊന്നു മാറാതെ ഇവിടന്നു പോവാൻ ഒക്കൂല , സമയം അഞ്ചു മണി ആയിട്ടേ ഉള്ളു ‘
‘ഉം ‘ അവൾ മൂളി
ഇടയ്ക്കിടയ്ക്ക് മഴ ശക്തി കൂട്ടി തിമിർത്തു പെയ്തു . പാർക്കിംഗ് ലൈറ്റിന്റെ വെളിച്ചത്തിൽ ഗ്ലാസിൽ വീണൊലിക്കുന്ന മഴ വെള്ളം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു . ഞാൻ അത് നോക്കി കിടന്നു .
‘നമ്മൾക്ക് അത്രയും വേണ്ടപ്പെട്ടവരുടെ കൂടെ ഇരുന്നു മഴ ആസ്വദിക്കുന്നത് നല്ല ഫീൽ ആണല്ലേ നിമ്മി ‘
‘ഉം…ആണോ ഹരിയേട്ടാ ….’
‘അതെഡോ ..എനിക്ക് ഫീൽ ചെയ്യുന്നുണ്ട് ‘ അത് പറഞ്ഞുകൊണ്ട് ചുണ്ടില്‍ ചെറിയ ചിരി വരുത്തി തല ചെരിച്ച് ഞാൻ പതിയെ അവളെ നോക്കി .
അവൾ മുന്നിലേക്ക് നോക്കി എന്തോ ആലോചനയിലാണ് . ഞാൻ വിളിക്കാൻ നിന്നില്ല .
ഇടതു കൈ ഗിയർ ലിവറിനു മുകളിലായി വച്ച് ഞാൻ മുന്നിലെ ഗ്ലാസ്സിലേക്കു നോക്കി കിടന്നു .മഴത്തുള്ളികള്‍ ഗ്ലാസില്‍ വീണ് ചിതറി തെറിക്കുന്നു ,കാറിനു മുകളിൽ വലിയ വെള്ളത്തുള്ളികൾ പതിക്കുന്ന ശബ്ദം കേട്ടപ്പോള്‍ പണ്ട് തകര ഷീറ്റ് മേഞ്ഞ വീട്ടില്‍ കിടന്നതോര്‍മ വന്നു .
പഴയ ജീവിതത്തിലേക്ക് ഒന്നു തിരിഞു നോക്കാനിരിക്കെ ഗിയറില്‍ ഇരുന്ന എന്റെ
കൈക്കു മുകളിൽ അവളുടെ കൈ പതിഞ്ഞത് ഞാൻ അറിഞ്ഞു . തല ചരിച്ച് ഞാൻ അവളെ നോക്കി . അവൾ നേരത്തെ കിടന്നിരുന്ന അതെ പോലെ തന്നെ കിടക്കുന്നു . അവളുടെ വലതു കൈ എന്റെ കൈക്കു മേൽ ഇരിക്കുന്നു .മുന്നിലേക്ക് നോക്കികൊണ്ടു തന്നെ എന്റെ കൈ അവൾ അവളുടെ കൈക്കുള്ളിലാക്കി ,വിരലുകൾ കൊണ്ട് ലോക്ക് ചെയ്തു . അവളുടെ കയ്യിന്റെ മാർദ്ദവവും ഉള്ളൻ കയ്യിലെ തണുപ്പും എന്റെ കൈ അറിഞ്ഞു .
