ഈ യാത്രയിൽ- 2 Like

‘ഹരിയേട്ടാ ..’

പിറകിൽ നിന്നും അവളുടെ ശബ്‌ദം , ഞാൻ തിരിഞ്ഞു നോക്കി .

ഇന്ന് വാങ്ങിയ ടീഷർട്ടും പാന്റും ഇട്ടു സുന്ദരിയായി നിൽക്കുന്ന അവളെ നോക്കാതിരിക്കാൻ എനിക്കായില്ല .

അതികം ഇറുകി കിടക്കുന്നതല്ലെങ്കിലും ടി ഷിർട്ടിൽ അവളുടെ ശരീരത്തിന്റെ ഘടന വ്യതമായി കാണാം .

‘ഹരിയേട്ടാ ..,ഈ ഡ്രസ്സ് എവിടാ ഇടുക ‘ അവൾ മാറിയ ഡ്രസ്സ് കയ്യിൽ പിടിച്ചാണ് ചോതിച്ചത്

‘ദേ , അവിടെ .ഹാങര്‍ ഉണ്ട് , അതിൽ തൂക്കിക്കൊ ‘

അവളതും കൊണ്ട് പോയി .

തിരിച്ചു വന്നു ഫോണെടുത്തു അവൾ ബെഡിൽ ഇരുന്നു . അപ്പോളാണ് റൂമിൽ ഇരിക്കാനായി വേറെ ഒന്നും ഇല്ല എന്നത് ഞാനോർത്തത് . പുറത്തിരുന്ന കസേര നന്നായി നഞ്ഞിട്ടുണ്ട് .അതിനാല്‍ ഉള്ളിലേക്ക് എടുക്കാൻ ആവില്ല .

കുളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൾ നന്നായി തണുത്തു വിറക്കുന്നുണ്ട് . താടിയെല്ലുകൾ തമ്മിൽ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാവുന്നത് പുറത്തു കേള്‍ക്കാം .

‘ഡോ , കേറി കിടക്കാൻ നോക്ക് , തണുപ്പടിച്ച് വേറെ അസുഖം വരുത്തി വക്കണ്ട ‘

‘ഉം ‘ അവൾ തൂക്കി ഇട്ടിരുന്ന കാൽ ബെഡിലേക്കു വച്ച് , പുതപ്പെടുത്ത കാലിൽ ഇട്ടു , ശേഷം മെല്ലെ നിരങ്ങി പുതപ്പിനുള്ളിലേക്കു കയറി .

‘പുതച്ച് മൂഡി കിടന്നോ തണപ്പു മാറിക്കോളും’

‘ഉം , ഹരിയേട്ടൻ കിടക്കുന്നില്ലേ ‘

‘ഉം,ഞാനും കിടക്കാണ് ‘

ഫോൺ ചാർജിൽ ഇട്ടു ബെഡിന്റെ അപ്പുറത്തെ സൈഡിൽ ആയി ഞാൻ കയറി ഇരുന്നു . അവൾ ഫോണിൽ ഫോണില്‍ തന്നെ ആയിരുന്നു . പുതപ്പെടുത്ത് മേലേക്കിട്ടു ഞാൻ പതിയെ ബെഡിൽ കിടന്നു . ഞങ്ങൾ തമ്മിൽ ചെറിയ ഒരു ഗ്യാപ് ഉണ്ടായിരുന്നു .

അവൾ കിടക്കുന്ന ഭാഗത്തേക്കായി ചെരിഞ്ഞു കിടന്നു കൊണ്ട് ഞാൻ അവളെ നോക്കി . ആർക്കോ കാര്യമായിട്ട് മെസ്സേജ് അയച്ചുകൊണ്ടിരിക്കുയാണ് . ഭർത്താവു തന്നെ ആവും . റൂമിലെ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്ന പോലെ എനിക്ക് തോന്നി .
നനഞ്ഞ മുടി തുമ്പിൽ നിന്നും വീഴുന്ന വെള്ളമായി വെളുത്ത ബെഡ്ഷീറ്റില്‍ വൃത്താകൃതിയിൽ നനവ് പടർന്നിരിക്കുന്നു .അവളുടെ മുകത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല

ശെരിക്കും ഇവൾ തന്നെ അല്ലെ എന്റെ നഷ്ട്ട സ്വപ്നം , ഞാൻ മനസ്സിലോർത്തു . ഇവളെക്കാൾ വലുതായി ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിരുന്നോ ,ഒരിയ്ക്കലും ഇല്ല . ബാക്കിയെല്ലാം ആഗ്രഹിക്കാതെ എന്നിലേക്ക്‌ വന്നതാണ് . പക്ഷെ ഇവൾ……. എന്റെ നിമ്മി ………..

കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞത്‌ ഞാൻ അറിഞ്ഞു . അവളറിയാതെ കണ്ണുനീർ തുടച്ച് ഞാൻ വീണ്ടും അവളെ നോക്കി കിടന്നു . ഫോണെടുത്തു അടുത്ത ടേബിളിൽ വച്ച് അവളും കിടന്നു . ഞാൻ കിടക്കു അതെ പൊസിഷനിൽ എന്നെ നോക്കി .

‘എന്താ ഇങ്ങനെ നോക്കണേ ഹരിയേട്ടാ ..’

ഞാൻ ഒന്നുമില്ല എന്ന രീതിക്കു പതിയെ തലയാട്ടി എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ചുണ്ടിൽ മായാത്ത ഒരു ചിരി വരുത്തി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കിടന്നു . അവൾക്കും നോക്കാതിരിക്കാൻ ആയില്ല .

‘എന്താ ‘ അവള്‍ ചിണുങ്ങി

‘അതോ , നിന്റെ സൌന്ദര്യം നോക്കി കിടന്നു പോയതാ ‘ ഞാൻ കണ്ണുകള്‍ ചിമ്മിയടച്ചു കൊണ്ട് പറഞ്ഞു .

‘ഓഹോ..അങ്ങനാണോ’

‘അതേ . ഈ വെളിച്ചത്തില്‍ നീ സ്വര്ണം പോലെ കിടന്നു തിളങ്ങുന്നുണ്ട് ‘

ഞാൻ പറഞ്ഞത് അവള്‍ ചിരിച്ചു തള്ളി , ഞാൻ വീണ്ടും അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ , അവളുടെ കാണുകളില്‍ നോക്കി കിടന്നു

പുറത്തു നിന്നും ഇടയ്ക്കു ഇടിമിന്നലിന്റെ വെളിച്ചം റൂമിനുള്ളിലേക്കു ഇരച്ചു കയറുന്നു . ആ സമയത്ത് അവൾ പേടിച്ച് ഞെട്ടി കണ്ണ് ചിമ്മുന്നത് കാണാൻ നല്ല രസം തോന്നി .

ഇടയ്ക്കു തല ഒന്ന് വെട്ടിചപ്പോള്‍ കുറച്ചു മുടി അവളുടെ മുന്പിലേക്കായി വീണു . ഇടതു കൈ കൊണ്ട് അവൾ മെല്ലെ അത് കോരി പിറകിലേക്ക് തന്നെ ഇട്ടു .

അവളുടെ മുകത്തുനിന്നും കണ്ണുകള്‍ പിൻ വലിക്കാനായില്ല. മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ വിരിഞ്ഞു . ഈ കിടത്തിൽ തന്നെ ഇല്ലാണ്ടായാലും ഒരു കുഴപ്പവും ഇല്ല എന്ന് വരെ തോന്നി .

അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെയാണ് . ഞാൻ മെല്ലെ കണ്ണുകൾ ഇളകിയപ്പോൾ അത് പോലെ തന്നെ അവളുടെ കണ്ണുകളും ചലിക്കുന്നത് ഞാൻ കണ്ടു .

Leave a Reply

Your email address will not be published. Required fields are marked *