ഉത്സവകാലം ഭാഗം – 3

ആവണി : അതിനിനി രണ്ട് മാസം ഇല്ലേ

ജയൻ കൊച്ചച്ചൻ : അത് മതി അതാകുമ്പോ എല്ലാവർക്കും വെക്കേഷൻ തുടങ്ങും വീണ ഫ്രീ ആക്കും ഞാനും അതനുസരിച്ച് പ്ലാൻ ചെയ്യാം

പെൺ പിള്ളേരുടെ മുഖത്ത് ഒരു നിരാശ പടർന്നു

ഞാൻ തുടർന്നു : ഗോവയോട് ഭൂരിപക്ഷത്തിന് എതിർപ്പായത് കൊണ്ട് ഗോവ ക്യാൻസൽ ആക്കുന്നു

അതോടെ പെൺപിള്ളേർ മുഴുവനായി ഇടഞ്ഞു

അനുമോൾ: എങ്ങോട്ടാ എന്ന് വച്ചാ നിങ്ങൾ പൊക്കോ ഞങ്ങളെ നോക്കണ്ട അവർ റൂമിൽ പോകാൻ ഒരുങ്ങി

ഞാൻ നിക്ക് പോകാൻ വരട്ടെ

പകരം നിങ്ങൾ കുറെ നാളായി പറയുന്ന ഒരാഗ്രഹം സാധിച്ച് തരാം നമ്മൾ തേനിയിലെ ഫാമിൽ ഒരാഴ്ച ചിലവഴിക്കുന്നു എന്ത്‌ പറയുന്നു

അതോടെ ആവണിയുടെ മുഖം തെളിഞ്ഞു അവൾ പറഞ്ഞു : ഓകെ കുറെ നാളുകൊണ്ട് ഇത് ഞാൻ പറയാൻ തുടങ്ങിട്ടുണ്ട് . ഇത് മതി ഇത് വരെ കാണാത്ത സ്ഥലം അല്ലെ. പക്ഷെ ഗോവക്ക് കൊണ്ട് പോകാം എന്ന് ഞങ്ങൾക്ക് വാക്ക് തരണം

ഞാൻ : കൊണ്ട് പോയിരിക്കും

എല്ലാവരും അതിനോട് യോജിച്ചു സ്മിത ചേച്ചി മനസില്ലാ മനസോടെ ആണെങ്കിലും സമ്മതിച്ചു

ജയൻ കൊച്ചച്ചൻ : എങ്കി പോകാനുള്ളവർ എല്ലാം ഇറങ്ങിക്കോ ബാക്കി ഉള്ളവർ അവരുടെ പരിപാടിയിലേക്ക് കടന്നോ

മുതിർന്നവർ ജയൻ കൊച്ചച്ചന്റെ കാറിൽ കയറി ഞാനും സ്വാതിയും ബുള്ളറ്റിൽ പുറകിലും അമ്പലത്തിലേക്ക് നീങ്ങി
അവൾ എന്റെ തോളിലൂടെ കയ്യിട്ട് ഷോൾഡറിൽ പിടിച്ചു എന്നോട് ചേർന്നിരുന്നു

ഞാൻ : ഒന്ന് വിട്ട് ഇരിയെടി എന്നെ ഇങ്ങനെ പ്രകോപിപ്പിക്കാതെ

അവൾ : എന്താ എനിക്കിങ്ങനെ ഇരുന്നൂടെ പ്രായം കൊണ്ടും സ്ഥാനം കൊണ്ടും നിന്റെ കെട്ടിയോൾ ആകേണ്ടിയിരുന്നത് ഞാനല്ലേ നിനക്ക് കേട്ടാനേ താല്പര്യമില്ലാ എന്ന് പറഞ്ഞ് നടക്കല്ലേ അതോണ്ട് പിന്നെ അങ്ങ് വിട്ടു വച്ചേക്കുവാരുന്നു

ഞാൻ : എന്ന് വച്ച് ഇങ്ങനെ അള്ളി പിടിച്ചു ഇരിക്കണോ

അവൾ : ഞാൻ കെട്ടി പോകുന്നവരെ സഹിക്കണ്ടി വരും

ഞാൻ : മ്മ് നല്ലതല്ല

അവൾ ഒന്ന് ചിരിച്ചു

ഞാൻ : നീ എന്തിനാ ആവണിയുമായി വഴക്കുണ്ടാക്കുന്നെ അവൾക്ക് നിങ്ങളെ രണ്ടിനേം എന്ത് കാര്യമാണെന്ന് അറിഞ്ഞുടെ

സ്വാതി : അവൾ മൂത്തതാ എന്ന രീതിക്ക് ഇപ്പോ അങ്ങ് ഭരണം ആണ്

ഞാൻ : ഇന്ന് ഒരു ആവശ്യവുമില്ലാതെ ആണ് നീ വഴക്കുണ്ടാക്കിയെ ഉള്ള കാര്യം പറഞ്ഞിരുന്നെങ്കിൽ കിഴപ്പമില്ലാരുന്നു

സ്വാതി ഒന്നും മിണ്ടിയില്ല

ഞാൻ തുടർന്നു : എന്നാലും നീയെന്നെ ലിപ് ടു ലിപ് അടിച്ചല്ലോ സ്വാതി മോശമായി

കണക്കായി പോയി എന്ന് പറഞ്ഞു അവളെന്റെ തോളിൽ കടിച്ചു എന്നിട്ട് ഒന്നുടെ ചേർന്നിരുന്നു

അവൾ തുടർന്നു : പക്ഷെ അപ്രതീക്ഷിതമായതോണ്ട് എൻജോയ് ചെയ്യാൻ പറ്റിയില്ല, ഒരെണ്ണം കൂടെ തരോ

ഞാൻ : അയ്യട ഇങ്ങ് വാ കിട്ടും എന്റേന്ന്

സ്വാതി എന്റെ ചെവിയിൽ വേദനിപ്പിക്കാതെ കടിച്ചു

ഞാൻ കയ്യ് പുറകിലിട്ടു അവളുടെ മുട്ടിൽ പിച്ചാനുള്ള എന്റെ ശ്രമം പക്ഷെ തുടയിലായി പോയി ആ പിച്ചിന് അധികം വേദനയുണ്ടായില്ല പക്ഷെ

സ്വാതി: വേദനിച്ചു

ഞാൻ : അതിന് വേണ്ടിയാ പിച്ചിയെ

ഞങ്ങൾ അമ്പലത്തിലെത്തി വണ്ടി ഒതുക്കി അമ്പലത്തിന്റെ ഫ്രണ്ടിൽ തന്നെ ഭഗവതിയുടെ രൂപ കളം ഒരുങ്ങിയുട്ടുണ്ട്. നല്ല ഭംഗിയിൽ വരച്ചെടുത്ത രൂപം അത് നോക്കി ഞങ്ങൾ നിന്നു. സ്വാതിയുടെ കൂട്ടുകാരെ കണ്ടപ്പോൾ അവളെങ്ങോട്ട് പോയി പോകുമ്പോൾ വിളിക്കാൻ പറഞ്ഞു

ഞാൻ ഒറ്റക്കായി ഷിബുവും ഇല്ല ഞാൻ ആൽത്തറയുടെ മുകളിൽ കയറി നിന്നു ഇപ്പോൾ എല്ലാവരെയും കാണാം. പൂജ നടക്കുന്നുണ്ട് ഞാൻ ചുറ്റും ഒന്ന് നോക്കി ആളുകൾ ഉണ്ട് പരുപാടി കാണാൻ,ഇടക്ക് എന്നെ നോക്കുന്ന രണ്ട് കണ്ണുകൾ എന്റെ കണ്ണിലുടക്കി. അശ്വതി, അവൾ എന്നേം നോക്കി നിൽക്കുന്നു. ഞാൻ ആദ്യം നോട്ടം മാറ്റി പക്ഷെ പഴയ കാമുകിയെ കാണുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പ് വീണ്ടും അവളെ നോക്കാൻ പ്രേരിപ്പിച്ചു. ആരെങ്കിലും കണ്ടാൽ പ്രശ്നമാകും എന്നോർത്ത് ഞാൻ അവിടെ നിന്നും ആനയെ കെട്ടിയ ഇടത്തേക്ക് മാറി പൂജയ്ക്ക് ശേഷം കളമെഴുത്ത് പാട്ട് ആരംഭിച്ചു.
പുറകിൽ നിന്ന് ഒരു ഹായ് ഞാൻ കേട്ടു

തിരിഞ്ഞപ്പോൾ അശ്വതിയാണ്

ഞാൻ ഒന്ന് ചിരിച്ചു തിരിച്ചു ഹായ് പറഞ്ഞു

അശ്വതി : എന്തൊക്കെ ഉണ്ട് വിശേഷം

ഞാൻ : ഇങ്ങനെ പോകുന്നു

അശ്വതി : കാണ്ണനിപ്പോ കോയമ്പത്തൂർ ആണല്ലേ പഠിക്കുന്നെ

ഞാൻ : അതെ

അശ്വതി : ഞാൻ എറണാകുളത്താണ് മഹാരാജാസിൽ

ഞാൻ: അവളെ നോക്കി ചിരിച്ചു വീണ്ടും ആനയെ നോക്കി നിന്നു

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം

അശ്വതി : എന്നെ ഒന്ന് വീട്ടിലാക്കാമോ അച്ചൻ തിരക്കിലാ വൈകും

ഞാൻ അവളുടെ കൂടെ പുറകിലെ ഗേറ്റ് വഴി പുറത്തേക്ക് നടന്നു അവിടന്ന് കുറച്ചു ദൂരം ഇടവഴിയിലൂടെ നടന്നാൽ അവളുടെ വീടെത്തും ആ പ്രദേശത്ത് തെങ്ങിൻ പറമ്പുകൾ ആണ് കൂടുതൽ വീടുകൾ ഒറ്റപ്പെട്ട് ആണ്. ഞാൻ മൊബൈൽ ടോർച് തെളിയിച്ചു അവൾ കയ്യിലിണ്ടായിരുന്ന ടോർച്ചും രണ്ട് പേരും ഒന്നും സംസാരിച്ചില്ല കുറച്ച് നേരം. ഞാൻ സൈലൻസ് ബ്രെക്ക് ചെയ്തു

ഇപ്പോൾ എന്തിനാ പടികുന്നെ

അശ്വതി : ബി എസ് സി കെമിസ്ട്രി

ഞാൻ : ഞാൻ ബയോടെക് ആണ്

അശ്വതി : അറിയാം ഞാൻ വീണ ടീച്ചറെ ഇടക്ക് കാണാറുണ്ട്

ഞാൻ : അവിടെ എങ്ങിനെ ഹോസ്റ്റലിൽ ആണോ

അശ്വതി : അല്ല ചേച്ചിടെ കൂടെ അവളെ അങ്ങോട്ടാണല്ലോ കെട്ടിച്ചു വിട്ടിരിക്കുന്നത് ചേട്ടൻ ഗൾഫിലാ ചേട്ടന്റെ അച്ഛനും അമ്മയും മരിച്ചതാ ഇപ്പോൾ ഒറ്റക്കാ താമസം സൊ അവൾക്ക് കൂട്ട്.

പിന്നെയും നിശബ്ദത

അശ്വതി : ആവണിക്ക് എന്നോടിപ്പോഴും ദേഷ്യം മാറീട്ടില്ല അല്ലെ

ഞാൻ : അവൾ അങ്ങിനെ ആണ് ഒരാളോട് ഇഷ്ടക്കേട് തോന്നിയാൽ കുറച്ച് സമയം എടുക്കും

അശ്വതി : നിനക്ക് എന്നോട് ദേഷ്യമുണ്ടോ?

ഞാൻ : എന്തിന്

അശ്വതി : നിന്നോടൊരു വാക്ക് പോലും പറയാതെ പോയതിന്

ഞാൻ : അങ്ങിനെ നോക്കിയാൽ ഞാനും നിന്നോടങ്ങനെ അല്ലെ ചെയ്തേ

അശ്വതി : ചിലപ്പോ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന് ചിലപ്പോ അതിനേക്കാൾ നല്ല സമയം വേറെ എനിക്ക് കിട്ടിയിട്ടില്ല എന്നും തോന്നും.
ഞാൻ : കാലം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നതല്ലേ അത് അത്ര എളുപ്പത്തിൽ വേണ്ടപ്പെട്ടവരെ ഒന്നിച്ചുനിർത്തില്ല അപൂർവമായേ എല്ലാവരെയും എപ്പോഴും കൂടെ നിർത്തൂ.

അശ്വതി : ഞാനും ഇപ്പോ അങ്ങിനീയൊക്കെ തന്നെ കരുതുന്നു

ഞാൻ : മ്മ് എത്ര ദിവസം ഉണ്ട് ലീവ്

അശ്വതി: നാളെ പോകും മറ്റന്നാൾ തിരികെ വരും ഒരു ബുക്ക് സബ്‌മിറ്റ് ചെയ്യാൻ ഉണ്ട് അത് മറന്നു പിന്നെ കുറച്ച് ദിവസം കാണും ഇവിടെ.

ഞാൻ : മ്മ്മ്

അശ്വതി : കോളേജിൽ എങ്ങിനാ റിലേഷൻഷിപ് ഒക്കെ ഉണ്ടോ

ഞാൻ : ഇല്ല

അശ്വതി : അതെന്ത് പറ്റി

ഞാൻ : വേണ്ടാ എന്ന് വച്ചു

അശ്വതി ഒന്ന് മൂളി

എന്നിട്ട് തുടർന്നു

അശ്വതി : എന്റെ കല്യാണം ആണ് ഉത്സവം കഴിഞ്ഞ് രണ്ടാം നാൾ

എന്റെ ഉള്ളൊന്ന് കാളി പെട്ടെന്ന് ഒരു നിരാശ എനിക്ക് തോന്നി. അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *