ഉത്സവകാലം ഭാഗം – 3

അമ്പലത്തിൽ എത്തുന്നവരെ അവൾ അങ്ങിനെ തന്നെയാണ് ഇരുന്നത്.ഞങ്ങൾ വണ്ടി അമ്പലത്തിനരികിൽ വച്ച് അകത്തേക്ക് കയറി അത്യാവശ്യം ആളുണ്ടായിരുന്നു. അവർ രണ്ടു പേരും പെണ്ണുങ്ങളുടെ ഭാഗത്തേക്ക് പോയി ഞാൻ ഷിബുവിനെ തിരഞ്ഞു പക്ഷെ കണ്ടില്ല, ഞാൻ അമ്പലത്തിനു വെളിയിൽ നിന്ന് ഒന്ന് തൊഴുതു. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നു അപ്പോൾ ആവണി വെളിയിൽ വന്നു.

ഞാൻ ചോദിച്ചു : എന്താ ഇറങ്ങിയെ? സ്മിത ചേച്ചി എവിടെ?

ആവണി : അവിടെ ഉണ്ട് ഗീതാന്റി ഉണ്ട് കൂട്ടിനു. നീ ഒറ്റക്ക് നിക്കുന്ന കണ്ട് ഇറങ്ങി വന്നതാ.

ഞാൻ ഒന്ന് മൂളി കൈ കെട്ടി നിന്നു. അവൾ എന്റെ കയ്യിൽ തൂങ്ങി. അപ്പോഴേക്കും ഹോമം കഴിഞ്ഞു. കെട്ടു കുതിരയെ ഒരുക്കിയിരുന്ന സ്ഥലത്തെ പ്രഭാത പൂജയ്ക്കായി എല്ലാവരും വെളിയിൽ വന്നു. ഞങ്ങളെല്ലാം അങ്ങോട്ട് നീങ്ങി

എല്ലാവരും പൂജ നടക്കുന്നതിനു ചുറ്റും നിന്നു. ഗീതമേമയുടെ നേതൃത്വത്തിൽ ഉള്ള കുറച്ചു പെണ്ണുങ്ങൾ പാരായണം ആരംഭിച്ചു

ഞാൻ ആവണിയോട് : സ്മിത ചേച്ചി പെട്ടു .

ആവണി : ഇപ്പോ മനസിലായോ ഞാൻ എന്താ മുങ്ങിയെ എന്ന്

ഞാൻ : അല്ലാതെ നമ്മളോടുള്ള സ്നേഹം കൊണ്ടല്ല

ആവണി കണ്ണിറുക്കി

ഞാൻ ചിരിച്ചു ചുറ്റും ഒന്ന് നോക്കി : ഏഴുമണി ആകാറായിട്ടും ഈ ഭാഗത്തെ പെൺകുട്ടികൾ ഒന്നും എണീറ്റില്ലേ? കളക്ഷൻ കുറവാണല്ലോ
ആവണി : ആയ്യട! കുറുക്കൻ കോഴിയെ തപ്പാൻ തുടങ്ങി എന്ന് പറഞ്ഞു അവളെന്റെ കയ്യിലൊന്നു നുള്ളി.

അപ്പോഴേക്കും ഷിബു എന്റെ അടുത്ത വന്നു

ഞാൻ : എന്താടാ വൈകിയേ

ഷിബു : നൈസ് ആയിട്ടു ലേറ്റായി ഉറങ്ങാൻ

ആവണി : ഇന്നലെ എന്താടാ കക്കാൻ പോയോ നീ

ഷിബു : ആഹാ വേതാളം ഇവിടുണ്ടായിരുന്നോ

ആവണി അവനെ നോക്കി കൊഞ്ഞനം കുത്തി. എന്റെ കയ്യിൽ തല ചായ്ച്ചു

അപ്പോഴേക്കും ഞങ്ങളുടെ എതിർവശത്തായി വീട്ടിലെ ബാക്കി എല്ലാവരും വന്നു നിൽപുണ്ടായിരുന്നു. അറിയാതെ വീണ കുഞ്ഞമ്മയിലേക്ക് എന്റെ ശ്രദ്ധ പോയി. കുഞ്ഞമ്മ സാധാരണ ദിവസങ്ങളിലേത് പോലെ അല്ല എന്നെനിക്ക് തോന്നി മുഖത്ത് ഒരു പ്രസന്നത ഉണ്ട്. സാധാരണ ഒരുങ്ങാറുള്ളത് പോലെ ആണെങ്കിലും എന്തോ ഒരു പ്രത്യേകത എനിക്ക് ഫീൽ ചെയ്തു. ഞാൻ കുഞ്ഞമ്മയെ നോക്കി നിന്നു എപ്പോഴോ ഞങ്ങളുടെ കണ്ണുടക്കി ഞാൻ ചിരിച്ചു കുഞ്ഞമ്മയും. ഞങ്ങളെ കണ്ടതും സ്വാതിയും ശ്രീകുട്ടിയും അങ്ങോട്ട് വന്നു.

വന്ന വഴി ഷിബുവിന്‌ സ്വാതിയുടെ കയ്യിന്നു കിട്ടി. ഇന്നലെ കളിയാക്കിയതിനുള്ളത്.

ഞാൻ ഷിബുവിനു ഒരു പണി കൊടുക്കാൻ തീരുമാനിച്ചു സ്വതിയോടു പറഞ്ഞു

എടി നിന്റെ കൂട്ടുകാരികളിൽ ഒരുത്തിനെ ഇവന് ഇഷ്ടപ്പെട്ടു ഒന്ന് സെറ്റാക്കി കൊടുക്കോ ?

സ്വാതി: ഇവനോ? അതിനുള്ള ധൈര്യമുണ്ടോ നിനക്ക്? ആട്ടെ ആരെയാ?

ഞാൻ : ഇന്നലെ ഒരു പച്ച ചുരിദാർ ഇട്ട് വന്നല്ലേ അവളെ

ഷിബു എന്നെ പിടിച്ചു വലിച്ചു, ഡേയ് അമ്പലം ആണ് അതോണ്ട് ഞാൻ തെറി ഒന്നും പറയുന്നില്ല.

സ്വാതി : ആരെ ലക്ഷ്മിയെയോ? അത് വേണോ മോനെ അതൊരു പാവപെട്ട വീട്ടിലെ കോച്ചാ അച്ഛനും അമ്മയും കൃഷി പണിക്കാരാണ് കഷ്ടപെട്ടാ അവരതിനെ പഠിപ്പിക്കുന്നെ. അവളാണ് അവരുടെ ആകെ ഉള്ള പ്രതീക്ഷ. ഒരു അനിയൻ അഞ്ചിൽ ആയിട്ടുള്ളു.

ഷിബു : ഞാൻ പിന്നെ കോടീശ്വരൻ അല്ലെ അതോണ്ട് കുഴപ്പമില്ല

ആവണിയും ശ്രീകുട്ടിയും ഒന്ന് ചിരിച്ചു

ഞാൻ : ഞങ്ങടെ ചെക്കനെ നീ തള്ളിക്കളയൊന്നും വേണ്ട അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ട് അവനു. സ്വന്തമായി തൊഴിലെടുത്തതാ അവൻ ജീവിക്കുന്നെ. അവൻ അവളെ പൊന്നു പോലെ നോക്കും നീ പ്രൊസീഡ് ചെയ്യ് ആദ്യം ലൈൻ സെറ്റ് ആക്ക്. ബാക്കി നമുക്ക് നോക്കാം
ഷിബുവിന്റെ മുഖമൊന്ന് തിളങ്ങി

ശ്രീക്കുട്ടി : അയ്യടാ അവന്റെ മുഖം ഒന്ന് നോക്ക്

ഞങ്ങൾ നാലും കൂടെ അവനെ ആക്കി ചിരിച്ചു

അപ്പോഴേക്കും പൂജ ഏകദേശം കഴിയാറായിട്ടുണ്ടായിരുന്നു ജയൻ കൊച്ചച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു. ഞങ്ങൾ അങ്ങോട്ട് നീങ്ങി എന്നോട് മുന്നിൽ വന്നു നിൽക്കാൻ പറഞ്ഞു

ഷർട്ടൂരി ഞാൻ മുന്നിൽ കയറി നിന്ന് പ്രസാദം വാങ്ങി ദക്ഷിണ കൊടുത്തു. താഴെ പട്ടിൽ വച്ചിരിക്കുന്ന കുതിര തലയിൽ ചന്ദനം ചാർത്തിയപ്പോൾ ചുറ്റും കുരുവകൾ ഉയർന്നു. പൂജ ചെയ്തിരുന്ന തന്ത്രി എന്നോട് ഉച്ചക്ക് ഒരുമണിക്ക് അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. ചടങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. സ്മിത ചേച്ചിയെ ഗീത മേമ പൊക്കിയിരുന്നു കൂടെ വീണ കുഞ്ഞമ്മയും കൂടി. കുഞ്ഞമ്മയെ രാവിലെ സംസാരിക്കാൻ കിട്ടും എന്ന് കരുതിയത് ആയിരുന്നു അത് നടക്കില്ല എന്നുറപ്പായി. പ്രഭാത ഭക്ഷണം അമ്പലത്തിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും അങ്ങോട്ട് നീങ്ങി ഞാനും ഷിബുവും വിളമ്പുകാരുടെ വേഷത്തിലേക്ക് കടന്നു. രാവിലെ ആയതിനാൽ കഴിക്കാനായി അധികം പേരുണ്ടായിരുന്നില്ല ഉള്ളവരെല്ലാം ആ വലിയ പന്തലിൽ ഇട്ടിരുന്ന ആറു വരികളിലായി ഇരുന്നു. അമ്പലത്തിലെ കാര്യക്കാരും, വെയ്റ്റ് പിടിച്ചു നിക്കുന്ന അമ്മാവന്മാരും, തന്ത്രി മാരും ഒഴികെ ബാക്കി എല്ലാവരും ഇരുന്നിരുന്നു. കുറച്ചു പേര് തിരികെ വീട്ടിലേക്ക് പോയി. ഞാൻ കലവറയിൽ എടുത്ത് കൊടുക്കാൻ കൂടി ഷിബു വിളമ്പാനും. വിളമ്പുന്നതിന്റെ ഇടക്ക് ഷിബു ഓടി എന്റെ അടുത്ത് വന്നു. അളിയാ കാലത്ത് തന്നെ നിനക്ക് വള്ളി വന്നിട്ടുണ്ട് .

ഞാൻ: എന്താടാ?

ഷിബു : ഞാൻ പറയുന്ന രണ്ടിടത്തേക്കും നീ നേരിട്ട് നോക്കരുത്. നീ ആവണി ഇരിക്കുന്ന കണ്ടോ

ഞാൻ ഇടങ്കണ്ണിട്ട് നോക്കി: കണ്ടു. എന്താടാ?

ഷിബു: അപ്പുറത്തെ വരിയിൽ ആവണിക്ക് നേരെ അവൾക്ക് പുറം തിരിഞ്ഞു ഇരുന്നു നിന്നെ നോക്കുന്നത് ആരാ എന്ന് മനസിലായോ?

ഒരു നിമിഷം എന്റെ ഉള്ളിൽ വെള്ളിടി വെട്ടി

എന്റെ പൂർവ്വ കാമുകിയും ആവണി ആജന്മ ശത്രു ആയി പ്രഖ്യാപിച്ചിട്ടുള്ളതുമായ അമ്പലം പ്രസിഡന്റ് കൃഷ്ണേട്ടന്റെ മകൾ അശ്വതി.
അളിയാ ഈ സാധനം ഇപ്പോ എവിടന്നു എഴുന്നള്ളി

ഷിബു : അതൊന്നും അറിയാൻ പാടില്ല ഞാൻ ഇപ്പൊ കണ്ടുള്ളു

അശ്വതിയും ആവണിയും കണ്ണിനു നേരെ കണ്ടാൽ അലമ്പാണ്. വലിയ കൂട്ടായിരുന്നു രണ്ടാളും ഒരേ ബഞ്ചിൽ അടുത്ത് ആയിരുന്നു ഇരുന്നിരുന്നത്. ഞാനും ആവണിയും ഷിബുവും ഒന്നിച്ചാണ് പ്ലസ് ടു വരെ പഠിച്ചത് ഹൈ സ്‌കൂളിൽ എട്ടിൽ വച്ച് അശ്വതി ഞങ്ങൾക്കൊപ്പം ചേർന്നു. അവളും ഞാനും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് പരസ്പരം ഇഷ്ടമാണെന്ന് പറയുന്നത്. ഒരേ നാട്ടുകാർ ആയതിനാൽ വളരെ രഹസ്യമായിരുന്നു ബന്ധം. ഷിബുവിനൊഴികെ ആർക്കും കാര്യമറിയില്ലായിരുന്നു. വീട്ടിൽ മരണം നടന്നിരിക്കുന്ന സമയത്ത് അശ്വതി വീട്ടിൽ വരുമായിരുന്നു. ഇടക്കൊരു ദിവസം ഞാനാകെ കരഞ്ഞു തളർന്നു ഇരിക്കുമ്പോൾ അവളെന്നെ കെട്ടി പിടിച്ച് ഒന്ന് ചുംബിച്ചു അത് ആവണി കണ്ടു. അതിനു ശേഷം ഞാൻ അവളെ കാണുന്നത് ഇന്നാണ്. എന്താണ് പിന്നീടു അവിടെ നടന്നത് അറിയില്ലെങ്കിലും ജയൻ കൊച്ചച്ചൻ കാര്യമറിയുകയും ഞങ്ങൾ രണ്ടും രണ്ടു വഴിക്കാവുകയും ചെയ്തു. ആവണിയുടെ ഫ്രണ്ട്ഷിപ് മുതലെടുത്തു എന്നു പറഞ്ഞു അശ്വതിയെ തല്ലാനൊക്കെ പോയി എന്ന് ഷിബു പറഞ്ഞാണ് ഞാൻ അറിയുന്നത്. ഇത് വരെ ആവണി എന്നോട് അതിനെ പറ്റി സംസാരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *