ഉത്സവകാലം ഭാഗം – 3

ചേച്ചി : മനസിലായില്ല

ആവണി: എന്തായാലും നീ വേറെ കെട്ടി പോകും ബാക്കി ഉള്ള അവളുമ്മാരും അവരുടെ വഴിക്ക് പോകും എന്റെ കാര്യത്തിൽ തൊണ്ണൂറ് ശതമാനം ഗീതാന്റിയുടെ അവസ്ഥ ആണ്. അവനും കൂടെ പോയാൽ പിന്നെ ഞാൻ ഒറ്റക്കായില്ലേ മനസിലായോ. കഴിഞ്ഞ ദിവസം അമ്പലത്തിലെ പണിക്കർ പറഞ്ഞത് 5 വർഷം എങ്കിലും കഴിഞ്ഞേ ആലോചന പോലും വേണ്ടു എന്നാ ബാക്കി രണ്ടിന്റേം അതിന് മുൻപേ കഴിയും എന്നും. അതോണ്ടൊക്കെ തന്നെയാ എന്തൊക്കെ എങ്ങനൊക്കെ എന്നറിയാൻ എന്ന് കരുതി നീ നിർബന്ധിച്ചപോഴൊക്കെ കൂടെ നിന്നത് അതിന്റെയാണ് കഴിഞ്ഞ ദിവസം കിട്ടിയ പണിയും. പക്ഷെ ഇത് റിസ്കാ
ചേച്ചി : അതൊക്കെ ഭാവി കാര്യങ്ങൾ അല്ലെ. ഞാനെന്തായാലും ഒന്ന് ശ്രമിച്ച് നോക്കട്ടെ. ഒരു ചെറിയ കാര്യം അല്ലെ അവൻ സമ്മതിക്കും.

ആവണി : നമുക്ക് ഇത് ഇവിടെ വച്ചു നിർത്താം നീ എന്താന്ന് വച്ചാ ചെയ്യ് എന്നോട് ഒന്നും പറയേം വേണ്ടാ, എനിക്ക് കേൾകുകേം വേണ്ട.

ചേച്ചി : ഒത്താൽ പിന്നെ എന്നേം കൂടെ എന്ന് പറഞ്ഞു വരരുത്.

ആവണി : എന്നെ കൂട്ടണ്ട ഞാൻ വേണങ്കിൽ തനിയെ നോക്കിക്കോളാം. ദേ അവൻ കേറി വരും അല്ലെങ്കിലെ സംശയം തോന്നിയാൽ എന്റെ വായിന്നു എങ്ങനേലും അവൻ കാര്യം തിരിഞ്ഞെടുക്കും. വേറെ എന്തെങ്കിലും പറ.

അവർ വിഷയം മാറ്റി കോളേജിലെ എന്തോ കാര്യം പറയാൻ തുടങ്ങി

എന്തോ ഉള്ളു കളികൾ ഉള്ളത് പോലെ എനിക്ക് തോന്നി. അത് കണ്ട് പിടിക്കണം ഇവളുമ്മാരെ അങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞാൻ മനസ്സിൽ കരുതി കുളിക്കാൻ കയറി.

കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും അവർ താഴെ പോയിട്ടുണ്ടായിരുന്നു തുണി മാറി വാതിലുകൾ പൂട്ടി ഞാൻ അമ്പലത്തിലേക്ക് ഇറങ്ങി, കാർ കാണാത്തത് കൊണ്ട് അവർ എല്ലാവരും എനിക്ക് മുൻപേ പോയെന്ന് മനസിലായി. ഞാൻ ബുള്ളറ്റെടുത്ത് അമ്പലത്തിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ പൂജക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതേ ഒള്ളു എന്നെ കണ്ടതും ഗീത മേമ വന്നു ഷർട്ട് ഊരി വാങ്ങി എന്നെ തന്ത്രിക്കരികിലേക്ക് പറഞ്ഞു വിട്ടു. തന്ത്രി പൂജ തുടർന്നു കുറച്ച് സമയത്തിന് ശേഷം കുതിരത്തല കയ്യിലെടുത്ത് പ്രദിക്ഷണത്തിനായി ഞങ്ങൾ നീങ്ങി മുൻപിൽ വിളക്കും അതിനു പുറകിലായി ദേവി തിടമ്പേന്തി ആനയും അതിനു പുറകിലായി കുതിരത്തല കയ്യിലെന്തി ഞാനും ബാക്കി ജനങ്ങളും ഇങ്ങനെ ആയിരുന്നു പോയിരുന്നത് എനിക്ക് തുണയായി ഷിബുവും ജയൻ കൊച്ചച്ചനും കൃഷ്ണേട്ടനും എന്നോടൊപ്പം മുന്നിലുണ്ടായിരുന്നു. തുടർച്ചയായ മൂന്ന് പ്രദിക്ഷണത്തിനു ശേഷം കുളക്കടവിൽ തിടമ്പിറക്കി ഞാനും,തിടമ്പുമായി തന്ത്രിയും കുളത്തിൽ മൂന്ന് തവണ മുങ്ങി നിവർന്നു തിരികെ കുതിരചുവട്ടിൽ എത്തി. കുതിര പണിതവർ തട്ടുകളായി എനിക്ക് മുൻപിൽ തല വക്കാൻ തയ്യാറായി നിന്നു.

നാട്ടുകാർ തലയെവിടെ എന്ന് മൂന്ന് തവണ ചോദിച്ചു ഞാൻ മൂന്ന് തവണയും കയ്യിലുണ്ട് എന്ന് മറുപടി കൊടുത്തു. തുടർന്ന് കുതിര തല മുതിർന്ന ആശാരി വാങ്ങി അവർ കൈമാറ്റം നിർത്താതെ തല കുതിരയലുറപ്പിച്ചു കുരവയും ബഹളവും അതിനിടയിൽ വെടികെട്ടും കൂടി ആയപ്പോൾ ഉത്സവത്തിനുള്ള കേളി കൊട്ടി മൂന്ന് തവണ ക്ഷേത്രമണിയടിച്ചു.
നേരെ ക്ഷേത്രത്തിനകത്തേക്ക് കയറി അവിടെ ഒരു ഇലയിൽ വച്ചിരുന്ന പായസവും പടച്ചോറും എനിക്ക് നൽകി, ഞാൻ അവിടെ തന്നെയുള്ള തറയിൽ ഇരുന്ന് അത് കഴിച്ചു അത് കഴിഞ്ഞു എന്നോട് തിരികെ നോക്കാതെ വീട്ടിൽ പൊക്കോ എന്ന് പറഞ്ഞു ഞാൻ ഈറാനോട് കൂടി വണ്ടിയിൽ കയറി നേരെ വീട്ടിൽ ചെന്ന് ഒരു കുളി കൂടെ പാസാക്കി. അപ്പോഴാണ് ഞാനെന്റെ ഫോൺ അന്വേഷിക്കുന്നത് ഭാഗ്യത്തിന് അത് വരാന്തയിലെ കട്ടിലിൽ തന്നെ ഉണ്ടായിരുന്നു. നോക്കിയപ്പോൾ സൂരജേട്ടനും അമൃതയും വിളിച്ചിട്ടുണ്ട്. കണ്ണൻ ഫർസാന പ്രണയ ബന്ധം കോളേജിൽ പാട്ടായി എന്ന് ഞാനുറപ്പിച്ചു. എന്തായാലും സൂരജേട്ടനെ ഒന്ന് വിളിക്കാം എന്ന് കരുതി ഡയൽ ചെയ്തു

പക്ഷെ എടുത്തത് അമൃതയായിരുന്നു

അമൃത : എടാ കാമുക എന്തോകിണ്ട് വിശേഷം

ഞാൻ : നിങ്ങളെവിടെയാ

അമൃത : ആലത്തൂരുള്ള വീട്ടിൽ കമ്പയിൻ സ്റ്റഡി

ഞാൻ : എടി കുറച്ചൊക്കെ പഠിച്ചാൽ മതി അല്ലെങ്കിൽ അല്ലെങ്കിൽ എക്സാം ആകുമ്പോഴേക്കും റിസൾട് വരും കേട്ടോ

അമൃത : എക്സാം എഴുതിയിട്ടേ അമൃതയ്ക്ക് റിസൾട് വരൂ മോനെ

ഞാൻ : രണ്ടും കൂടെ നാട്ടുകാർക്ക് പണിയുണ്ടാക്കി വെക്കരുത്

അമൃത : അതോർത്ത് പേടിക്കണ്ട ഞങ്ങളെ വീട്ടിൽ പിടിച്ചു. ഞങ്ങടെ റൂട്ട് ക്ലിയർ ആയി.

ഞാൻ : ഓഹോ അങ്ങനെ ഒക്കെ ഉണ്ടായല്ലേ? ലീവ് തുടങ്ങുന്ന അന്നായിരിക്കും

അമൃത : കറക്റ്റ്, അമ്മ തേങ്ങ എടുക്കാൻ വന്നതാ മുന്നിൽ തന്നെ പെട്ടു

ഞാൻ: നിങ്ങടെ ആവേശം കണ്ടപ്പോഴേ ഞാൻ അത് പ്രതീക്ഷിച്ചതാ ആരുടേലും കയ്യിൽ പെടും എന്ന്. ആട്ടെ എന്താ രണ്ടും പരുപാടി. വെപ്പും കുടിയും അവിടെ തന്നെ ആണോ?

അമൃത : ഏറെക്കുറെ. പക്ഷെ ചേട്ടൻ ഇന്ന് വന്നൊള്ളു നാളെ പോകും പിന്നെ റിൻസി ഉണ്ട് കൂടെ അലക്സും (റിൻസിയുടെ കാമുകൻ )

ഞാൻ : അപ്പൊ കൂട്ടത്തോടെ ആണ്

അമൃത : ഇനിയിപ്പോൾ നിങ്ങളും കൂടിയാൽ ക്ലിയർ ആയി

ഞാൻ : ഏത് നിങ്ങൾ

അമൃത : പോന്നു മോനെ ഫർസാനയുടെ അയൽവാസിയും അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ആണ് ഞാൻ ആ എന്നോട് വേണോ
ഞാൻ ഒന്ന് ചിരിച്ചു

സൂരാജേട്ടൻ ഇടക്ക് കയറി : എന്നാലും നീ ഇങ്ങനെ പണി പറ്റിക്കും എന്ന് വിചാരിച്ചില്ലടാ മോനെ എന്നോടൊരു വാക്ക് നീ പറഞ്ഞില്ലാലോ

ഞാൻ : എല്ലാം ആ ട്രയിൻ യാത്രയിൽ സംഭവിച്ചു പോയി, പറയാനുള്ള ടൈം കിട്ടിയില്ല

അമൃത : എന്നോട് അവൾ വിശദമായി പറഞ്ഞു. ട്രീട്ടുണ്ട് കേട്ടോ

ഞാൻ: എക്‌സാമിന് വരുമ്പോ നോക്കാം

സൂരജേട്ടൻ: എന്നാൽ ശരി ഞങ്ങൾ കുറച്ച് ബിസിയാ

ഞാൻ : നടക്കട്ടെ നടക്കട്ടെ

ഫോൺ കട്ടായി

ഞാൻ തിണ്ണയിൽ കയറി ഇരുന്നു ഫർസാനക്ക് ഒരു ഹായ് വിട്ടു

അപ്പോൾ തന്നെ റിപ്ലെ വന്നു : അമൃത വിളിച്ചോ

ഞാൻ : വിളിച്ചു

ഫർസാന : ഇന്നലെ അവളോട് ഞാൻ നല്ല പോലെ തള്ളിയിട്ടുണ്ട്

ഞാൻ : തോന്നി, എന്താ നിന്റെ പരുപാടി

ഫർസാന: ബുക്ക്‌ ഒക്കെ ഒന്ന് എടുത്തു നോക്കുവാരുന്നു

അല്ലാ നീ പഠിക്കുന്നില്ലേ ഉത്സവം കൂടി നടക്കുന്നതിന്റെ ഇടക്ക് അത് കൂടി നോക്കണേ

ഞാൻ : ബുക്ക്‌ എടുത്ത് ഇരുന്നതെ ഒള്ളു അമ്പലത്തിൽ ചടങ്ങുണ്ടായിരുന്നു

ഫർസാന : ഡാ, ഉമ്മ വിളിക്കുന്നു വൈകീട്ട് വിളിക്കാം

ഞാൻ പോസ്റ്റായ പോലെ ആയി അവർ വരാൻ ഇനിയും ടൈം എടുക്കും ഞാൻ അൽപ നേരം ബുക്കെടുക്കാം എന്ന് വച്ചു. ഒന്ന് മറിച്ചു നോക്കി അപ്പോഴേക്കും ബെല്ലടി കേട്ടു താഴെ ചെല്ലുമ്പോൾ ചോറും കറിയുമായി വീണ കുഞ്ഞമ്മ നിൽക്കുന്നു

ഞാൻ വീണ കുഞ്ഞമ്മയെ നോക്കി ചിരിച്ചു

ഞാൻ : കുഞ്ഞമ്മ ഒറ്റക്കെ ഒള്ളു?

കുഞ്ഞമ്മ : അതെന്താടാ ഞാൻ ഒറ്റക്ക് വരണ്ടേ? ഷിബു എന്നെ ഇങ്ങോട്ടാക്കി. നീ ഇരിക്ക് ചോറ് കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *