എല്ലാരും ചിരിച്ചു ജയൻ കൊച്ചച്ചൻ അങ്ങിനെ ആണ് സ്വത്ത് തർക്കം, അതിർത്തി പ്രശ്നം, പാർട്ണർ മാർ തമ്മിലുള്ള പ്രശ്നം പോലുള്ള സിവിൽ കേസ് ആണ് പുള്ളി എടുക്കുക . നല്ല പാർട്ടികൾ ആണെങ്കിൽ പുള്ളി കോടതിക്ക് പുറത്ത് വച്ചു പരിഹാരം കാണും എന്നിട്ട് നല്ല ഒരു എമൗണ്ട് കമ്മീഷൻ പറ്റും. അതിൽ നിൽക്കാത്ത കേസുകൾ മാത്രമേ കോടതിയിലേക്ക് നീളു. കോടതിയിലെത്തിയ ആകെ ഒന്നോ രണ്ടോ കേസുകൾ ആണ് പുള്ളി തോറ്റിട്ടുള്ളത്.
ഞങ്ങൾ സംസാരം തുടർന്നു
ഗോവ ട്രിപ്പ് ഇപ്പോ ശരിയാവില്ല എന്ന അഭിപ്രായത്തോട് കുമാർ മാമനും ജയൻ കൊച്ചച്ചനും യോജിച്ചു അപ്പോഴാണ് ശങ്കരൻ മൂപ്പർ ഒരു ഐഡിയ വച്ചത്. സജയൻ(എന്റെ അച്ഛൻ ) വാങ്ങിയ തേനിയിലെ വീടും സ്ഥലവുമൊന്നും ഇവരാരും കണ്ടിട്ടില്ലാലോ ആകെ ജയനും കണ്ണനും മാത്രം അല്ലെ പോയിട്ടൊള്ളു അവിടെ ആണെങ്കിൽ നല്ല സ്ഥലങ്ങളല്ലേ കാണാൻ കൃഷി എസ്റ്റേറ്റുകൾ ഒക്കെ ആയി, അവിടെക്ക് പൊക്കോ ഒരാഴ്ച അവിടെ നിന്നിട്ട് പോരെ. ഗോവക്ക് പിന്നെ പോകാലോ
ഞാൻ : അത് കൊള്ളാം ഞാനും ഇപ്പോ അവിടെ പോയിട്ട് ഒരു വർഷത്തിൽ മേലെ ആയില്ലേ
ജയൻ : മ്മ് അവിടന്ന് വരുന്ന വഴിക്കാണ് അന്ന് അത് സംഭവിച്ചത്
ജയൻ കൊച്ചച്ചൻ മൂഡ് മാറുന്ന കണ്ടപ്പോൾ ഞാൻ ഇടപെട്ടു
ഞാൻ : അപ്പൊ തേനി ഫിക്സ്
അപ്പോഴേക്കും ബാക്കി പോകാനുള്ളവർ എല്ലാവരും റെഡി ആയി വന്നു ഞാൻ എല്ലാരേം ഉമ്മറത്തോട്ട് വിളിച്ചു
എല്ലാവരും വന്നു കഴിഞ്ഞപ്പോൾ
വിഷയം ഞാൻ അവതരിപ്പിക്കാൻ തുടങ്ങി
ഞാൻ : നമ്മൾ ട്രിപ്പ് പോകാൻ തീരുമാനിച്ചിരിക്കുന്നു
എല്ലാരും കയ്യടിച്ചു
ഞാൻ : എന്റെ എക്സാം കഴിഞ്ഞ് ഇവിടെ എത്തി പിറ്റേന്ന് വൈകീട്ട് നമ്മൾ പോകും
ആവണി : അതിനിനി രണ്ട് മാസം ഇല്ലേ
ജയൻ കൊച്ചച്ചൻ : അത് മതി അതാകുമ്പോ എല്ലാവർക്കും വെക്കേഷൻ തുടങ്ങും വീണ ഫ്രീ ആക്കും ഞാനും അതനുസരിച്ച് പ്ലാൻ ചെയ്യാം
പെൺ പിള്ളേരുടെ മുഖത്ത് ഒരു നിരാശ പടർന്നു
ഞാൻ തുടർന്നു : ഗോവയോട് ഭൂരിപക്ഷത്തിന് എതിർപ്പായത് കൊണ്ട് ഗോവ ക്യാൻസൽ ആക്കുന്നു
അതോടെ പെൺപിള്ളേർ മുഴുവനായി ഇടഞ്ഞു
അനുമോൾ: എങ്ങോട്ടാ എന്ന് വച്ചാ നിങ്ങൾ പൊക്കോ ഞങ്ങളെ നോക്കണ്ട അവർ റൂമിൽ പോകാൻ ഒരുങ്ങി
ഞാൻ നിക്ക് പോകാൻ വരട്ടെ
പകരം നിങ്ങൾ കുറെ നാളായി പറയുന്ന ഒരാഗ്രഹം സാധിച്ച് തരാം നമ്മൾ തേനിയിലെ ഫാമിൽ ഒരാഴ്ച ചിലവഴിക്കുന്നു എന്ത് പറയുന്നു
അതോടെ ആവണിയുടെ മുഖം തെളിഞ്ഞു അവൾ പറഞ്ഞു : ഓകെ കുറെ നാളുകൊണ്ട് ഇത് ഞാൻ പറയാൻ തുടങ്ങിട്ടുണ്ട് . ഇത് മതി ഇത് വരെ കാണാത്ത സ്ഥലം അല്ലെ. പക്ഷെ ഗോവക്ക് കൊണ്ട് പോകാം എന്ന് ഞങ്ങൾക്ക് വാക്ക് തരണം
ഞാൻ : കൊണ്ട് പോയിരിക്കും
എല്ലാവരും അതിനോട് യോജിച്ചു സ്മിത ചേച്ചി മനസില്ലാ മനസോടെ ആണെങ്കിലും സമ്മതിച്ചു
ജയൻ കൊച്ചച്ചൻ : എങ്കി പോകാനുള്ളവർ എല്ലാം ഇറങ്ങിക്കോ ബാക്കി ഉള്ളവർ അവരുടെ പരിപാടിയിലേക്ക് കടന്നോ
മുതിർന്നവർ ജയൻ കൊച്ചച്ചന്റെ കാറിൽ കയറി ഞാനും സ്വാതിയും ബുള്ളറ്റിൽ പുറകിലും അമ്പലത്തിലേക്ക് നീങ്ങി
അവൾ എന്റെ തോളിലൂടെ കയ്യിട്ട് ഷോൾഡറിൽ പിടിച്ചു എന്നോട് ചേർന്നിരുന്നു
ഞാൻ : ഒന്ന് വിട്ട് ഇരിയെടി എന്നെ ഇങ്ങനെ പ്രകോപിപ്പിക്കാതെ
അവൾ : എന്താ എനിക്കിങ്ങനെ ഇരുന്നൂടെ പ്രായം കൊണ്ടും സ്ഥാനം കൊണ്ടും നിന്റെ കെട്ടിയോൾ ആകേണ്ടിയിരുന്നത് ഞാനല്ലേ നിനക്ക് കേട്ടാനേ താല്പര്യമില്ലാ എന്ന് പറഞ്ഞ് നടക്കല്ലേ അതോണ്ട് പിന്നെ അങ്ങ് വിട്ടു വച്ചേക്കുവാരുന്നു
ഞാൻ : എന്ന് വച്ച് ഇങ്ങനെ അള്ളി പിടിച്ചു ഇരിക്കണോ
അവൾ : ഞാൻ കെട്ടി പോകുന്നവരെ സഹിക്കണ്ടി വരും
ഞാൻ : മ്മ് നല്ലതല്ല
അവൾ ഒന്ന് ചിരിച്ചു
ഞാൻ : നീ എന്തിനാ ആവണിയുമായി വഴക്കുണ്ടാക്കുന്നെ അവൾക്ക് നിങ്ങളെ രണ്ടിനേം എന്ത് കാര്യമാണെന്ന് അറിഞ്ഞുടെ
സ്വാതി : അവൾ മൂത്തതാ എന്ന രീതിക്ക് ഇപ്പോ അങ്ങ് ഭരണം ആണ്
ഞാൻ : ഇന്ന് ഒരു ആവശ്യവുമില്ലാതെ ആണ് നീ വഴക്കുണ്ടാക്കിയെ ഉള്ള കാര്യം പറഞ്ഞിരുന്നെങ്കിൽ കിഴപ്പമില്ലാരുന്നു
സ്വാതി ഒന്നും മിണ്ടിയില്ല
