ഉത്സവകാലം ഭാഗം – 3

ഷിബു : അളിയാ ആവണിക്ക് അവളെ കണ്ടാൽ പ്രാന്താണ്. കഴിഞ്ഞ മാസം കൂടെ ഇവര് തമ്മിൽ കണ്ടപ്പോൾ ഞാൻ എങ്ങിനെ ആവണിയെ വീട്ടിലെത്തിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ. അവളെങ്ങാനും ഇത് കണ്ടാൽ നല്ല രാസമാകും

ഞാൻ : എന്തേലും കാണിക്കട്ടെ ഞാൻ ആ ഭാഗം മൈൻഡ് ചെയ്യാൻ പോണില്ല

അപ്പോഴേക്കും ആവണി അങ്ങോട്ട് വന്നു മുഖം ഒരു കുട്ട കയറ്റി വച്ചപോലെ ഉണ്ടായിരുന്നു

അവൾ ഷിബുവിനെ നോക്കി : എന്താടാ ഇവിടെ ഇരു സ്വകാര്യം.

ഷിബു : ഒന്നല്ല ഞാൻ ചായ എടുക്കാൻ വന്നതാ.

ആവണി എന്നെ നോക്കി : നീ വന്നേ നമുക്ക് വീട്ടിൽ പോകാം

ഞാൻ : ഇത് കഴിഞ്ഞു പോയാൽ പോരെ

ആവണി : നീ വരുന്നോ ഇല്ലയോ എനിക്ക് തലവേദന എടുക്കുന്നു.
ഞാൻ : വാ പോകാം. ഒരു യുദ്ധം ഒഴിവാക്കുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി.

ഇതെന്ത് ജന്മം ആണ് ദൈവമേ എന്ന് ഞാൻ മനസ്സിൽ കരുതാതെ ഇരുന്നില്ല . ഞങ്ങൾ അമ്പിളി കുഞ്ഞമ്മയോടു പോകുന്നു എന്ന് പറഞ്ഞു വണ്ടിയെടുത്ത് പോന്നു. വീടെത്തുന്നത് വരെ അവൾ മിണ്ടിയില്ല ഞാൻ നേരെ വണ്ടി എന്റെ വീട്ടിലേക്ക് കയറ്റി. അവിടെ പാർക്ക് ചെയ്തു അവളുടേൽ താക്കോൽ കൊടുത്തു അവൾ വാതിൽ തുറന്ന് നേരെ മുകളിലേക്ക് കയറി മുകളിലെ വരാന്ത ഞങ്ങളുടെ ലോകം ആണ്. കസിൻസ് എല്ലാവരും ഒത്തുകൂടുന്ന പ്രധാന സ്ഥലം.

ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ അവൾ കട്ടിലിൽ ചാരി ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ അരികിലായി കമഴ്ന്നു കിടന്ന് അവളെ നോക്കി.

ഞാൻ : എന്താടി കൊരങ്ങേ നിന്നെ പൊട്ടൻ കടിച്ചോ? മുഖം വീർപ്പിച്ച് ഇരികുനുണ്ടല്ലോ?

അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചു

അശ്വതി എന്നെ നോക്കി ഇരിക്കുന്നതായിരുന്നു അത്

ഇവളെന്തിനാ നിന്നെ നോക്കി ഇരിക്കുന്നെ എന്നൊരു ചോദ്യവും

ഞാൻ : അതെങ്ങനെ എനിക്കറിയും അവളോട് ചോദിയ്ക്കാൻ മേലാരുന്നോ

ആവണി : അവളോട് ചോദിക്കുന്നുണ്ട് ഉച്ചക്ക് അവളെ കാണട്ടെ അവൾക്ക് അഹങ്കാരം ഇനിയും മാറിയിട്ടില്ല. കണ്ട വീട്ടിലെ ചെക്കന്മാരെ വലവീശി പിടിക്കാൻ നടക്കുന്നു അവൾ.

ഞാൻ : അവൾ എവിടേലും നോക്കി ഇരുന്നതിന് നീ എന്തിനാ കലി തുള്ളുന്നെ?

ആവണി : എവിടേലും അല്ല, നിന്നെയാ അവൾ നോക്കി ഇരുന്നത് എന്നെ കൊണ്ടൊന്നും പറയിക്കല്ലേ കണ്ണാ

ഞാൻ : ശേടാ ഞങ്ങളിപ്പോൾ രണ്ട് വഴിക്കല്ലേ അത് വിട്

ആവണി വീണ്ടും ഫോട്ടോ കാണിച്ചു : നീ നിന്റെ വഴിക്കാ പക്ഷെ അവളിപ്പോളും നിന്റെ പുറകെയാ എന്ന് ഈ നോട്ടം കണ്ടാൽ അറിയാം.

ഞാൻ : നീ എന്തേലും കാണിക്ക് എന്തായാലും ഒരു കാര്യം ഞാൻ പറയാം വർഷങ്ങൾക്ക് ശേഷം ഈ ഫോട്ടോയിലാണ് ഞാൻ അവളെ കാണുന്നത്

ആവണി : എങ്കിൽ നിനക്ക് കൊള്ളാം ഇല്ലേൽ നീ കൊള്ളും

ഞാൻ: അത് വിട്
ആവണി ഫോൺ താഴെ വച്ചു എന്തൊക്കെയോ പിറുപിറുത്തു മൊത്തം അശ്വതിക്കുള്ള തെറിയാണെന്ന് എനിക്ക് മനസിലായി ഞാൻ ഒന്ന് ചിരിച്ചു.

അവൾ എഴുന്നേറ്റ് എന്റെ പുറത്ത് കയറി മലർന്ന് കിടന്നു

ഞാൻ : കലിപ്പ് അടങ്ങിയില്ലേ

ആവണി: അടങ്ങി വരുന്നു

ഞാൻ ഒന്ന് നെടുവീർപ്പിട്ടു

എന്ത് രസമായിരുന്നു അല്ലെ പ്ലസ് വൺ പ്ലസ് ടു ഒക്കെ

ആവണി : നീ വല്ലാണ്ട് രസിക്കേണ്ട കേട്ടോ

ഞാൻ ചിരിച്ചു അവൾ എന്റെ ഫോൺ എടുത്തു. ഡാ ഫർസാന ഗുഡ്മോർണിംഗ് അയച്ചേക്കുന്നു. ഞാൻ റിപ്ലെ കൊടുക്കുന്നു

എന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. എടി എനിക്ക് ഉറക്കം വരുന്നു എന്റെ ഇന്നലത്തെ ഉറക്കം ശരിയായില്ല.

അവൾ: എന്റേം ഉറക്കം ശരിയായില്ല ഞാനും ഇവിടെ കിടക്കുവാ എന്ന് പറഞ്ഞു അവൾ ഇറങ്ങി കിടന്നു

ഞാൻ : അതെന്താ

അവൾ : കൊതുക് തന്നെ ഇന്നലെ പോരാത്തതിന് സ്മിത ചേച്ചിടെ കൂടാരുന്നു ഉറങ്ങിയപ്പോൾ വൈകി.

ഞാൻ : ഹ്മ്മ്

അവൾ : അല്ലടാ ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോൾ നീ എന്താ ഗോവ വേണ്ടാ എന്ന് പറഞ്ഞെ

ഞാൻ : ഒന്നാമത് എനിക്ക് എക്സാം പിന്നെ പൈസ ചിലവുള്ള കാര്യമാണ് മോളെ. അത്രേം പൊട്ടിക്കണോ മാത്രമല്ല ഗോവയാണ് സ്ഥലം നിങ്ങൾ നാലും ആണെങ്കിൽ ആരപിരി ലൂസും. എനിക്ക് വയ്യ മേക്കാൻ

അവൾ : നീ പിന്നെ പ്രാന്തില്ലാത്ത മോൻ ആണല്ലോ. മര്യാദക്ക് ഗോവ സമ്മതിച്ചോ. ഇല്ലെങ്കി നിന്നോട് ഞാൻ മിണ്ടില്ല ഞാൻ കുറെ സ്വപ്നം കണ്ട് കൂട്ടി

ഞാൻ: തത്കാലം ആ സ്വപ്നം മാറ്റി വച്ചെക്ക്

അവൾ നീ പോടാ നിന്നോട് ഞാൻ മിണ്ടില്ല എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു. ഉറക്കം കേറി നിന്നിരുന്ന ഞാൻ ഉച്ചക്ക് വിളിച്ചാൽ മതി എന്ന് പറഞ്ഞു കമഴ്ന്നു കിടന്നു ഉറങ്ങി.

ചെവിയിൽ പീപ്പി ഊതുന്ന സൗണ്ട് കേട്ടാണ് ഞങ്ങൾ ഞെട്ടി എണീറ്റത്. സ്മിത ചേച്ചി ആയിരുന്നു. എണീറ്റ് നോക്കുമ്പോൾ ആവണിയുടെ കൈ എന്റെ മേൽ ആണ്

എന്ത് ഉറക്കമാ രണ്ടും. ഉറങ്ങാൻ വേണ്ടി ആണല്ലേ അവിടന്നു ചാടി പടഞ്ഞു പോന്നത്. എന്താടി ഞാനും നീയും ഇന്നലെ ഒന്നിച്ചല്ലേ ഉറങ്ങിയത് എനിക്കും ഇല്ലേ ഉറക്ക ക്ഷീണം
ആവണി : ഞാൻ പറഞ്ഞില്ല അമ്പലത്തിലെ അമ്മമാരോടൊപ്പം കിടന്ന് കറങ്ങാൻ. എനിക്ക് ഉറക്കം വന്നു ഞാൻ ഇവനേം കൊണ്ട് ഇങ്ങു പോന്നു കിടന്നുറങ്ങി.

സ്മിത ചേച്ചി : എന്നാലും ചതിയായി നീ ചെയ്തത് എന്നെ കൊണ്ട് അവിടെ മാല വരെ കെട്ടിച്ചു ഞാനിരുന്നു ഉറക്കം തൂങ്ങുവാരുന്നു

ഞാൻ : നല്ലതാ ഇടക്കൊക്കെ പണിയെടുക്കുന്നത്, അല്ലാ ഇന്നലെ എന്തായിരുന്നു രണ്ടിനും ഉറക്കമില്ലാത്ത പണി?

ആവണിയും സ്മിത ചേച്ചിയും പരസ്പരം നോക്കി

സ്മിത ചേച്ചി : അത് എനിക്ക് എഴുതാനുണ്ടായിരുന്നെടാ ഇവള് കമ്പനിക്കിരുന്നു പ്രൊജക്റ്റ്‌ അല്ലെ കുറച്ച് അധികം എഴുതാനുണ്ട്.

ആവണി : ഇന്ന് വേറെ ആളെ നോക്കിക്കോ നാളെ എനിക്ക് ക്‌ളാസുണ്ട് ഞാൻ നേരത്തെ കിടക്കും.

സ്മിത ചേച്ചി : എങ്കി നീ ഇരിക്കെടാ നിനക്കും പടിക്കണ്ടേ സ്റ്റഡി ലീവല്ലേ

ആവണി : വേണ്ടടാ. തനിയെ അങ്ങ് ഇരുന്ന് എഴുതിയാൽ മതി.

സ്മിത ചേച്ചി ആവണിയേ ഒന്ന് നോക്കി

ആവണി എന്നെ നോക്കി : സമയം പന്ത്രണ്ട് മണി ആയി എണീറ്റു ഫ്രഷ് ആകു നീ. ഒരു മണിക്ക് അമ്പലത്തിലെത്തണ്ടതാ.

ഞാൻ എഴുന്നേറ്റ് താഴേക്കിറങ്ങി തോർത്തെടുത്ത് തിരികെ വന്നു ബാത്റൂമിൽ കയറാൻ റൂമിലേക്ക് തിരിഞ്ഞപ്പോൾ ആവണിയും ചേച്ചിയും സംസാരിക്കുന്നതായി തോന്നി ഞാൻ അത് ശ്രദ്ധിച്ചു

ആവണി : റിസ്കാ അവൻ എങ്ങാനും തിരിഞ്ഞാൽ പിന്നെ നിനക്ക് തന്നാ കേട് ഞാൻ പറഞ്ഞാൽ പോലും നിന്നെന്ന് വരില്ല അവൻ.

സ്മിത : എടി അവനെക്കാൾ സേഫ് വേറെ ആരാ നീ ഒന്ന് ഓർത്ത് നോക്ക്

ആവണി : ഞാൻ ഇതിന്റെ ഇടയിൽ നിക്കില്ല ചേച്ചി. നീ എന്നോട് പറഞ്ഞു ഞാനത് കേട്ടു. പിന്നെ അവനെ വച്ചൊരു ഞാണിന്മേൽ കളിക്ക് എനിക്ക് തീരെ താല്പര്യമില്ല അറിയാലോ അവന്റെ സ്വഭാവം. അവനു ഇഷ്ടപ്പെടാതെ നിന്റെ പ്ലാൻ എങ്ങാനും പാളിയാൽ പിന്നെ അവൻ നമ്മളോട് മിണ്ടില്ല ഇവിടന്ന് എങ്ങോട്ടെങ്കിലും പോകും, ഞാൻ പിന്നെ ഇവിടെ ഒറ്റക്കാകും .

Leave a Reply

Your email address will not be published. Required fields are marked *