അപ്പോഴേക്കും ഷിബു എന്റെ അടുത്ത വന്നു
ഞാൻ : എന്താടാ വൈകിയേ
ഷിബു : നൈസ് ആയിട്ടു ലേറ്റായി ഉറങ്ങാൻ
ആവണി : ഇന്നലെ എന്താടാ കക്കാൻ പോയോ നീ
ഷിബു : ആഹാ വേതാളം ഇവിടുണ്ടായിരുന്നോ
ആവണി അവനെ നോക്കി കൊഞ്ഞനം കുത്തി. എന്റെ കയ്യിൽ തല ചായ്ച്ചു
അപ്പോഴേക്കും ഞങ്ങളുടെ എതിർവശത്തായി വീട്ടിലെ ബാക്കി എല്ലാവരും വന്നു നിൽപുണ്ടായിരുന്നു. അറിയാതെ വീണ കുഞ്ഞമ്മയിലേക്ക് എന്റെ ശ്രദ്ധ പോയി. കുഞ്ഞമ്മ സാധാരണ ദിവസങ്ങളിലേത് പോലെ അല്ല എന്നെനിക്ക് തോന്നി മുഖത്ത് ഒരു പ്രസന്നത ഉണ്ട്. സാധാരണ ഒരുങ്ങാറുള്ളത് പോലെ ആണെങ്കിലും എന്തോ ഒരു പ്രത്യേകത എനിക്ക് ഫീൽ ചെയ്തു. ഞാൻ കുഞ്ഞമ്മയെ നോക്കി നിന്നു എപ്പോഴോ ഞങ്ങളുടെ കണ്ണുടക്കി ഞാൻ ചിരിച്ചു കുഞ്ഞമ്മയും. ഞങ്ങളെ കണ്ടതും സ്വാതിയും ശ്രീകുട്ടിയും അങ്ങോട്ട് വന്നു.
വന്ന വഴി ഷിബുവിന് സ്വാതിയുടെ കയ്യിന്നു കിട്ടി. ഇന്നലെ കളിയാക്കിയതിനുള്ളത്.
ഞാൻ ഷിബുവിനു ഒരു പണി കൊടുക്കാൻ തീരുമാനിച്ചു സ്വതിയോടു പറഞ്ഞു
എടി നിന്റെ കൂട്ടുകാരികളിൽ ഒരുത്തിനെ ഇവന് ഇഷ്ടപ്പെട്ടു ഒന്ന് സെറ്റാക്കി കൊടുക്കോ ?
സ്വാതി: ഇവനോ? അതിനുള്ള ധൈര്യമുണ്ടോ നിനക്ക്? ആട്ടെ ആരെയാ?
ഞാൻ : ഇന്നലെ ഒരു പച്ച ചുരിദാർ ഇട്ട് വന്നല്ലേ അവളെ
ഷിബു എന്നെ പിടിച്ചു വലിച്ചു, ഡേയ് അമ്പലം ആണ് അതോണ്ട് ഞാൻ തെറി ഒന്നും പറയുന്നില്ല.
സ്വാതി : ആരെ ലക്ഷ്മിയെയോ? അത് വേണോ മോനെ അതൊരു പാവപെട്ട വീട്ടിലെ കോച്ചാ അച്ഛനും അമ്മയും കൃഷി പണിക്കാരാണ് കഷ്ടപെട്ടാ അവരതിനെ പഠിപ്പിക്കുന്നെ. അവളാണ് അവരുടെ ആകെ ഉള്ള പ്രതീക്ഷ. ഒരു അനിയൻ അഞ്ചിൽ ആയിട്ടുള്ളു.
ഷിബു : ഞാൻ പിന്നെ കോടീശ്വരൻ അല്ലെ അതോണ്ട് കുഴപ്പമില്ല
ആവണിയും ശ്രീകുട്ടിയും ഒന്ന് ചിരിച്ചു
ഞാൻ : ഞങ്ങടെ ചെക്കനെ നീ തള്ളിക്കളയൊന്നും വേണ്ട അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ട് അവനു. സ്വന്തമായി തൊഴിലെടുത്തതാ അവൻ ജീവിക്കുന്നെ. അവൻ അവളെ പൊന്നു പോലെ നോക്കും നീ പ്രൊസീഡ് ചെയ്യ് ആദ്യം ലൈൻ സെറ്റ് ആക്ക്. ബാക്കി നമുക്ക് നോക്കാം
ഷിബുവിന്റെ മുഖമൊന്ന് തിളങ്ങി
ശ്രീക്കുട്ടി : അയ്യടാ അവന്റെ മുഖം ഒന്ന് നോക്ക്
ഞങ്ങൾ നാലും കൂടെ അവനെ ആക്കി ചിരിച്ചു
അപ്പോഴേക്കും പൂജ ഏകദേശം കഴിയാറായിട്ടുണ്ടായിരുന്നു ജയൻ കൊച്ചച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു. ഞങ്ങൾ അങ്ങോട്ട് നീങ്ങി എന്നോട് മുന്നിൽ വന്നു നിൽക്കാൻ പറഞ്ഞു
ഷർട്ടൂരി ഞാൻ മുന്നിൽ കയറി നിന്ന് പ്രസാദം വാങ്ങി ദക്ഷിണ കൊടുത്തു. താഴെ പട്ടിൽ വച്ചിരിക്കുന്ന കുതിര തലയിൽ ചന്ദനം ചാർത്തിയപ്പോൾ ചുറ്റും കുരുവകൾ ഉയർന്നു. പൂജ ചെയ്തിരുന്ന തന്ത്രി എന്നോട് ഉച്ചക്ക് ഒരുമണിക്ക് അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. ചടങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. സ്മിത ചേച്ചിയെ ഗീത മേമ പൊക്കിയിരുന്നു കൂടെ വീണ കുഞ്ഞമ്മയും കൂടി. കുഞ്ഞമ്മയെ രാവിലെ സംസാരിക്കാൻ കിട്ടും എന്ന് കരുതിയത് ആയിരുന്നു അത് നടക്കില്ല എന്നുറപ്പായി. പ്രഭാത ഭക്ഷണം അമ്പലത്തിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും അങ്ങോട്ട് നീങ്ങി ഞാനും ഷിബുവും വിളമ്പുകാരുടെ വേഷത്തിലേക്ക് കടന്നു. രാവിലെ ആയതിനാൽ കഴിക്കാനായി അധികം പേരുണ്ടായിരുന്നില്ല ഉള്ളവരെല്ലാം ആ വലിയ പന്തലിൽ ഇട്ടിരുന്ന ആറു വരികളിലായി ഇരുന്നു. അമ്പലത്തിലെ കാര്യക്കാരും, വെയ്റ്റ് പിടിച്ചു നിക്കുന്ന അമ്മാവന്മാരും, തന്ത്രി മാരും ഒഴികെ ബാക്കി എല്ലാവരും ഇരുന്നിരുന്നു. കുറച്ചു പേര് തിരികെ വീട്ടിലേക്ക് പോയി. ഞാൻ കലവറയിൽ എടുത്ത് കൊടുക്കാൻ കൂടി ഷിബു വിളമ്പാനും. വിളമ്പുന്നതിന്റെ ഇടക്ക് ഷിബു ഓടി എന്റെ അടുത്ത് വന്നു. അളിയാ കാലത്ത് തന്നെ നിനക്ക് വള്ളി വന്നിട്ടുണ്ട് .
ഞാൻ: എന്താടാ?
ഷിബു : ഞാൻ പറയുന്ന രണ്ടിടത്തേക്കും നീ നേരിട്ട് നോക്കരുത്. നീ ആവണി ഇരിക്കുന്ന കണ്ടോ
ഞാൻ ഇടങ്കണ്ണിട്ട് നോക്കി: കണ്ടു. എന്താടാ?
ഷിബു: അപ്പുറത്തെ വരിയിൽ ആവണിക്ക് നേരെ അവൾക്ക് പുറം തിരിഞ്ഞു ഇരുന്നു നിന്നെ നോക്കുന്നത് ആരാ എന്ന് മനസിലായോ?
