അവൾ കുറച്ച് സെക്കന്റുകൾ ആ ഷോക്കിൽ നിന്നു എന്നിട്ട് ചുണ്ട് മാറ്റി
ഞാൻ : ഇപ്പോ മനസ്സിലായോ എന്താ ഉണ്ടായത് എന്ന്
അവളൊന്നും മിണ്ടിയില്ല
ഇതാണ് ഞാൻ പറഞ്ഞത് സാഹചര്യം നോക്കി ദേഷ്യപെടാൻ
അവൾ : മ്മ് ഞാനൊന്നും പറയുന്നില്ലേ
അപ്പോഴേക്കും കഴിക്കാൻ വിളിക്കാൻ അനുമോൾ വന്നതും പോയതും ഒരുമിച്ചാരുന്നു
ഞങ്ങൾ എല്ലാം ഓഫാക്കി നടു തളത്തിലെ ലൈറ്റ് ഇട്ടു കതകടച്ചു വെളിയിൽ ഇറങ്ങി
നടക്കുന്ന കൂട്ടത്തിൽ ആവണി:
കൊള്ളാം കേട്ടോ
ഞാൻ : എന്ത്
ആവണി : ഈ ഫ്രഞ്ച് കിസ്സ്, വേറൊരു തരം ഫീൽ
ഞാൻ : എന്നാ ഇനി ഇടക്ക് ഇടക്ക് വക്കാം
അവൾ : അയ്യടാ! എന്താ പൂതി ഇങ്ങു വാ ഞാൻ നിന്ന് തരാം.
ഞാനവളെ കിസ്സ് ചെയ്യാൻ അടുത്തേക്ക് ചെന്നു. അവൾ തുപ്പുന്ന പോലെ കാണിച്ച് അടുക്കള ഭാഗത്തേക്ക് ഓടി പോയി ഞാൻ നേരെ ഉമ്മറത്തേക്കും
എല്ലാവരും ഒത്തുകൂടി അനുമോളുടെ ടൂർ വിശേഷങ്ങൾ പങ്ക് വക്കുന്നു. ഏതോ ഒരുത്തന്റെ മുഖത്ത് അടിച്ചു നീരുവെപ്പിച്ച വീര സാഹസം ആണ് അനുമോൾ വിളമ്പുന്നത്. സ്ത്രീജനങ്ങൾ പാത്രങ്ങൾ എല്ലാം മേശപുറത്ത് നിരത്തി ഞങ്ങൾ കഴിക്കാൻ ഇരുന്നു. രാത്രി കളമെഴുത്ത് പാട്ട് കാണാൻ പോകാൻ പ്ലാനുണ്ട്. സ്മിത ചേച്ചി എഴുതാനുണ്ടെന്ന് പറഞ്ഞു പോകുന്നില്ല, ആവണിയും ശ്രീകുട്ടിയും ക്ലാസിന് നേരത്തെ പോകേണ്ട കാരണം ഒഴിവായി. അനുമോളുടെ യാത്ര ക്ഷീണത്തിന്റെ കാര്യം പറഞ്ഞു വീണ കുഞ്ഞമ്മയും കൂട്ടിനു ഗീത മേമയും ഊരി അതെന്തിനുള്ളതാണെന്ന് എനിക്കറിയാമായിരുന്നു അത് പറയുന്ന കേട്ടപ്പോൾ ഞാൻ ഒന്ന് ചുമച്ചു കൊണ്ട് കുഞ്ഞമ്മയെ നോക്കി. കുഞ്ഞമ്മ എന്നെ കണ്ണുരുട്ടി. ഭക്ഷണം കഴിച്ചു ആണുങ്ങൾ എല്ലാരും ചർച്ചയിലേക്ക് കടന്നു.
കുമാർ മാമൻ : കണ്ണാ എന്നാ എക്സാം
ഞാൻ :അടുത്ത മാസം ആണ് മാമാ ലാബ് ഒക്കെ കഴിഞ്ഞു അതൊക്കെ പാസായി
അപ്പൊ എന്നെ കൊണ്ട് വിടാൻ നീ ഉണ്ടാകുമല്ലോ ജയന് കോടതി തിരക്കാണ്. ഞാൻ ടാക്സി വിളിക്കാൻ നിക്കാരുന്നു
മാമൻ ഉത്സവം കഴിഞ്ഞ് പിറ്റേന്ന് തന്നെ പോകണോ പിള്ളേരെല്ലാം ടൂർ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിഞ്ഞു പോകാം
ജയൻ കൊച്ചച്ചൻ : ടൂറോ ടൂറൊന്നും വേണ്ട എനിക്ക് ഒഴിവില്ല പിന്നെ പരുപാടി കഴിഞ്ഞാൽ ഉടനെ അടുത്ത ലീവ് ഒന്നും നടക്കില്ല നിനക്ക് പഠിക്കണ്ടേ ഒന്നും? എക്സാം അല്ലെ?
ഞാൻ : എന്റെ കൊച്ചാച്ചാ കോളേജ് ആണ് ഒരു സപ്ലി ഒക്കെ വേണ്ടേ ഈ പറയുന്ന ആള് ലാസ്റ്റ് ഇയറിൽ 6 എണ്ണം ഒന്നിച്ചല്ലേ എഴുതി എടുത്തത്. പിന്നെ ഇവിടത്തെ പോലെ വർഷത്തിൽ അല്ലാ കഷ്ടകാലത്തിന് ഏതെങ്കിലും വിഷയം പൊട്ടിയാൽ തന്നെ അടുത്ത സെമ്മിൽ വീണ്ടും എക്സാം ഉണ്ട്
ജയൻ : ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ഇവിടെ ഉണ്ടെങ്കിൽ എനിക്ക് സൗകര്യം ആണ് പ്രാക്ടീസ് മുടക്കണ്ടല്ലോ. അല്ലാ എവിടയ്ക്ക പ്ലാൻ
അപ്പോൾ അനുമോളും ശ്രീകുട്ടിയും അങ്ങോട്ട് വന്നു ഞാൻ മറുപടി പറയുന്നതിന് മുൻപേ അവർ പറഞ്ഞു ” ഗോവ ”
ജയൻ കൊച്ചച്ചൻ : ഗോവയോ വേറെ എവിടേം കിട്ടിയില്ലേ മക്കൾക്ക്?
ശ്രീക്കുട്ടി : ബാക്കി ഒക്കെ അടുത്തല്ലേ ആരും പോവാത്തെ ഒന്നും അല്ല
ജയൻ കൊച്ചച്ചൻ : എന്തായാലും ഗോവ ഒന്നും വേണ്ട വേറെ എവിടേലും നോക്ക്
അനുമോൾ : ഗോവ മതി വല്യച്ചാ
കുമാർ മാമൻ : ഒരു ടൂർ കഴിഞ്ഞ് പൊന്നുമോൾ ഇങ് വന്നതല്ലേ ഒള്ളു അതിന്റെ ക്ഷീണം മാറാൻ ഉറങ്ങീട്ടു പോലും ഇല്ലാലോ അപ്പോഴേക്കും ഗോവ
ഇടക്ക് അമ്പിളി കുഞ്ഞമ്മ അങ്ങോട്ട് വന്നു : ഗോവ നമുക്ക് പിന്നെ പോകാം വേറെ എവിടേലും നോക്ക് കുറെ നാളായില്ലേ എവിടേക്കെങ്കിലും കറങ്ങാൻ പോയിട്ട്
ജയൻ കൊച്ചച്ചൻ : എനിക്കങ്ങും വയ്യ പ്രാക്ടീസ് മുടങ്ങും
കുഞ്ഞമ്മ : ഒരാഴ്ചത്തെ കാര്യമേ ഒള്ളു ആ കേസുകൾ മാറ്റി വച്ചോ ആകെ വലിച്ചു നീട്ടിയ മൂന്ന് നാല് കേസും ഉണ്ട് ബാക്കി ഒക്കെ കമ്മീഷൻ വാങ്ങി ഒതുക്കും അങ്ങേരാണ് ഈ പറയുന്നത്. അമ്പലത്തിൽ പോണം ഞാൻ റെഡിയായി വരാം അപ്പോഴേക്കും എന്താന്ന് വച്ചാ തീരുമാനിക്ക്.
എന്ന് പറഞ്ഞു അമ്പിളി കുഞ്ഞമ്മ അകത്തോട്ടു പോയി. പുറകെ ശ്രീകുട്ടിയും അനുമോളും.
