ഉത്സവകാലം ഭാഗം – 3 2

ഒരു നിമിഷം എന്റെ ഉള്ളിൽ വെള്ളിടി വെട്ടി

എന്റെ പൂർവ്വ കാമുകിയും ആവണി ആജന്മ ശത്രു ആയി പ്രഖ്യാപിച്ചിട്ടുള്ളതുമായ അമ്പലം പ്രസിഡന്റ് കൃഷ്ണേട്ടന്റെ മകൾ അശ്വതി.
അളിയാ ഈ സാധനം ഇപ്പോ എവിടന്നു എഴുന്നള്ളി

ഷിബു : അതൊന്നും അറിയാൻ പാടില്ല ഞാൻ ഇപ്പൊ കണ്ടുള്ളു

അശ്വതിയും ആവണിയും കണ്ണിനു നേരെ കണ്ടാൽ അലമ്പാണ്. വലിയ കൂട്ടായിരുന്നു രണ്ടാളും ഒരേ ബഞ്ചിൽ അടുത്ത് ആയിരുന്നു ഇരുന്നിരുന്നത്. ഞാനും ആവണിയും ഷിബുവും ഒന്നിച്ചാണ് പ്ലസ് ടു വരെ പഠിച്ചത് ഹൈ സ്‌കൂളിൽ എട്ടിൽ വച്ച് അശ്വതി ഞങ്ങൾക്കൊപ്പം ചേർന്നു. അവളും ഞാനും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് പരസ്പരം ഇഷ്ടമാണെന്ന് പറയുന്നത്. ഒരേ നാട്ടുകാർ ആയതിനാൽ വളരെ രഹസ്യമായിരുന്നു ബന്ധം. ഷിബുവിനൊഴികെ ആർക്കും കാര്യമറിയില്ലായിരുന്നു. വീട്ടിൽ മരണം നടന്നിരിക്കുന്ന സമയത്ത് അശ്വതി വീട്ടിൽ വരുമായിരുന്നു. ഇടക്കൊരു ദിവസം ഞാനാകെ കരഞ്ഞു തളർന്നു ഇരിക്കുമ്പോൾ അവളെന്നെ കെട്ടി പിടിച്ച് ഒന്ന് ചുംബിച്ചു അത് ആവണി കണ്ടു. അതിനു ശേഷം ഞാൻ അവളെ കാണുന്നത് ഇന്നാണ്. എന്താണ് പിന്നീടു അവിടെ നടന്നത് അറിയില്ലെങ്കിലും ജയൻ കൊച്ചച്ചൻ കാര്യമറിയുകയും ഞങ്ങൾ രണ്ടും രണ്ടു വഴിക്കാവുകയും ചെയ്തു. ആവണിയുടെ ഫ്രണ്ട്ഷിപ് മുതലെടുത്തു എന്നു പറഞ്ഞു അശ്വതിയെ തല്ലാനൊക്കെ പോയി എന്ന് ഷിബു പറഞ്ഞാണ് ഞാൻ അറിയുന്നത്. ഇത് വരെ ആവണി എന്നോട് അതിനെ പറ്റി സംസാരിച്ചിട്ടില്ല.

ഷിബു : അളിയാ ആവണിക്ക് അവളെ കണ്ടാൽ പ്രാന്താണ്. കഴിഞ്ഞ മാസം കൂടെ ഇവര് തമ്മിൽ കണ്ടപ്പോൾ ഞാൻ എങ്ങിനെ ആവണിയെ വീട്ടിലെത്തിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ. അവളെങ്ങാനും ഇത് കണ്ടാൽ നല്ല രാസമാകും

ഞാൻ : എന്തേലും കാണിക്കട്ടെ ഞാൻ ആ ഭാഗം മൈൻഡ് ചെയ്യാൻ പോണില്ല

അപ്പോഴേക്കും ആവണി അങ്ങോട്ട് വന്നു മുഖം ഒരു കുട്ട കയറ്റി വച്ചപോലെ ഉണ്ടായിരുന്നു

അവൾ ഷിബുവിനെ നോക്കി : എന്താടാ ഇവിടെ ഇരു സ്വകാര്യം.

ഷിബു : ഒന്നല്ല ഞാൻ ചായ എടുക്കാൻ വന്നതാ.

ആവണി എന്നെ നോക്കി : നീ വന്നേ നമുക്ക് വീട്ടിൽ പോകാം

ഞാൻ : ഇത് കഴിഞ്ഞു പോയാൽ പോരെ

ആവണി : നീ വരുന്നോ ഇല്ലയോ എനിക്ക് തലവേദന എടുക്കുന്നു.
ഞാൻ : വാ പോകാം. ഒരു യുദ്ധം ഒഴിവാക്കുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി.

ഇതെന്ത് ജന്മം ആണ് ദൈവമേ എന്ന് ഞാൻ മനസ്സിൽ കരുതാതെ ഇരുന്നില്ല . ഞങ്ങൾ അമ്പിളി കുഞ്ഞമ്മയോടു പോകുന്നു എന്ന് പറഞ്ഞു വണ്ടിയെടുത്ത് പോന്നു. വീടെത്തുന്നത് വരെ അവൾ മിണ്ടിയില്ല ഞാൻ നേരെ വണ്ടി എന്റെ വീട്ടിലേക്ക് കയറ്റി. അവിടെ പാർക്ക് ചെയ്തു അവളുടേൽ താക്കോൽ കൊടുത്തു അവൾ വാതിൽ തുറന്ന് നേരെ മുകളിലേക്ക് കയറി മുകളിലെ വരാന്ത ഞങ്ങളുടെ ലോകം ആണ്. കസിൻസ് എല്ലാവരും ഒത്തുകൂടുന്ന പ്രധാന സ്ഥലം.

ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ അവൾ കട്ടിലിൽ ചാരി ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ അരികിലായി കമഴ്ന്നു കിടന്ന് അവളെ നോക്കി.

ഞാൻ : എന്താടി കൊരങ്ങേ നിന്നെ പൊട്ടൻ കടിച്ചോ? മുഖം വീർപ്പിച്ച് ഇരികുനുണ്ടല്ലോ?

അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചു

അശ്വതി എന്നെ നോക്കി ഇരിക്കുന്നതായിരുന്നു അത്

ഇവളെന്തിനാ നിന്നെ നോക്കി ഇരിക്കുന്നെ എന്നൊരു ചോദ്യവും

ഞാൻ : അതെങ്ങനെ എനിക്കറിയും അവളോട് ചോദിയ്ക്കാൻ മേലാരുന്നോ

ആവണി : അവളോട് ചോദിക്കുന്നുണ്ട് ഉച്ചക്ക് അവളെ കാണട്ടെ അവൾക്ക് അഹങ്കാരം ഇനിയും മാറിയിട്ടില്ല. കണ്ട വീട്ടിലെ ചെക്കന്മാരെ വലവീശി പിടിക്കാൻ നടക്കുന്നു അവൾ.

ഞാൻ : അവൾ എവിടേലും നോക്കി ഇരുന്നതിന് നീ എന്തിനാ കലി തുള്ളുന്നെ?

ആവണി : എവിടേലും അല്ല, നിന്നെയാ അവൾ നോക്കി ഇരുന്നത് എന്നെ കൊണ്ടൊന്നും പറയിക്കല്ലേ കണ്ണാ

ഞാൻ : ശേടാ ഞങ്ങളിപ്പോൾ രണ്ട് വഴിക്കല്ലേ അത് വിട്

ആവണി വീണ്ടും ഫോട്ടോ കാണിച്ചു : നീ നിന്റെ വഴിക്കാ പക്ഷെ അവളിപ്പോളും നിന്റെ പുറകെയാ എന്ന് ഈ നോട്ടം കണ്ടാൽ അറിയാം.

ഞാൻ : നീ എന്തേലും കാണിക്ക് എന്തായാലും ഒരു കാര്യം ഞാൻ പറയാം വർഷങ്ങൾക്ക് ശേഷം ഈ ഫോട്ടോയിലാണ് ഞാൻ അവളെ കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *