എന്റെ ഡോക്ടറൂട്ടി – 19 8അടിപൊളി  

“”…കണ്ട ആണുങ്ങളെമൊത്തം കോളേജുഹോസ്റ്റലിൽ വിളിച്ചുകേറ്റിയ നിന്നെപ്പിന്നെ പതിവൃതേന്നു വിളിക്കും..!!”””_ എന്നുള്ള എന്റെ മറുപടിചെന്നതും അവളെന്നെ വീണ്ടും തിരിഞ്ഞുനോക്കീതാണ്…

പക്ഷേ അവളെന്തെങ്കിലും പറയുമുമ്പേ ആവന്മാർ ഓടിപ്പിടഞ്ഞുവന്നെന്നെ ബ്ലോക്കാക്കി…

ശേഷം;

“”…ഇവനെയല്ലേടാ അന്നു ഹോസ്റ്റലിൽകെട്ടിയിട്ടു തല്ലിയെന്നുപറഞ്ഞത്..?? എന്നിട്ടിതുവരെയായ്ട്ടും ഇവനെക്കളയാറായില്ലേ ഇവൾക്ക്..??”””_ എന്നൊരു ചോദ്യം…

അതിനുടനേ മീനാക്ഷി;

“”…സിത്തൂ… നീയിതൊന്നും കാര്യവാക്കണ്ട… വാ..!!”””_ എന്നുപറഞ്ഞെന്നെ വിളിച്ചതും അവന്മാരു വീണ്ടുമെന്നെതടഞ്ഞു;

“”…അന്നു ഹോസ്റ്റലിൽ കെട്ടിയിട്ടുതല്ലിയതിന്റെ ബാക്കി ഇവിടെവെച്ചായാൽ എങ്ങനുണ്ടാവും..??”””_ മറ്റൊരുത്തന്റെ ചോദ്യം…

അതിന്,

“”…അതു വളരെ നന്നായിരിയ്ക്കും… പിന്നൊരു വ്യത്യാസമുള്ളത്, അന്നെന്റെ കൈ കൂട്ടിക്കെട്ടിയിരുന്നു… ഇന്നതില്ല..!!”””_ അവന്റെ മുഖത്തുനോക്കി ആ മറുപടികൊടുത്തതും അവനൊന്നു പകയ്ക്കാണ്ടിരുന്നില്ല…

“”…എടീ മീനാച്ചീ… ഒരു കോളേജിക്കേറി അവടത്തെ പിള്ളേരോടിമ്മാതിരി വർത്താനംപറഞ്ഞാൽ രണ്ടുകാലിലു വീട്ടിപ്പോകൂലാന്നുള്ള സാമാന്യബോധമില്ലേടീ നിന്റെയീ മറ്റവന്..??”””_ അതിലൊരുത്തൻ മീനാക്ഷിയെനോക്കി ചോദിച്ചതും, അതിനവളെന്തേലും മറുപടി പറയുന്നതിനുമുന്നേ ഞാൻചാടിവീണു;

“”…അതേ… ഈ തല്ലുകൊള്ളുന്നതൊന്നും എനിയ്ക്കൊരു പുത്തരിയല്ല… അതോണ്ടതുപറഞ്ഞു പേടിപ്പിയ്ക്കേം വേണ്ട… പക്ഷേയൊന്ന്, ആറ്റിങ്ങൽജംഗ്ഷനിൽ കാലുകുത്താത്തവന്മാരു വേണം തല്ലാൻ… ഇല്ലേൽ, രണ്ടുകാലിൽ വീട്ടിപ്പോയാലും കുടുംബത്തുകേറി ഞാനത് വെട്ടിപ്പറിയ്ക്കും… സംശയമുള്ളവന്മാർക്ക് എന്നെ ഇവിടിട്ടടിയ്ക്കാം..!!”””_ പറഞ്ഞു തീരുന്നതിനുമുന്നേ കൂട്ടത്തിലുള്ള രണ്ടുമൂന്നെണ്ണത്തിന്റെ മുഖംവിളറുന്നതു ഞാൻകണ്ടു…

പിന്നെ ഞാൻ വിടോ..??

“”…അപ്പൊ ബ്രോ ആറ്റിങ്ങലാണല്ലേ, ബ്രോയുടെകാര്യത്തിൽ പെട്ടെന്നു തീർപ്പാക്കിത്തരാം..!!”””_ എന്നുകൂടിയായപ്പോൾ മെയ്ൻകക്ഷിയെ അവൻനിന്ന് ചുരണ്ടുന്നതുകണ്ടു…

അതുകൂടി കണ്ടിട്ടാവണം മീനാക്ഷി കേറിയിടപെട്ടത്;

“”…ഇതൊക്കെ കേട്ടതുംപോരാതെ ഇനി അവന്റെകയ്യീന്ന് തല്ലുംകൊണ്ടേ നീയൊക്കെ മാറുള്ളോ..?? മാറടാ വഴീന്ന്..!!”””_ എന്നൊന്നു ചീറുകകൂടി ചെയ്തിട്ട് അവളെന്റെ കയ്യുംപിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു…

പക്ഷേ എന്തുകൊണ്ടോ, അന്നേരമെനിയ്ക്കവളുടെ കൈതട്ടാൻ തോന്നിയില്ല…

പകരം, ആ സമയം അവന്മാരോടങ്ങനെ പറയാൻ ഉപായം തോന്നിപ്പിച്ച ദൈവത്തിനു നന്ദിപറയാനേ കഴിഞ്ഞുള്ളൂ…

അല്ലായിരുന്നേൽ കണ്ട കോളേജിൽക്കിടന്ന് മീനാക്ഷിയുടെമുന്നിൽ ഇടികൊണ്ടു തൂറിമെഴുകേണ്ടിവരുന്ന അവസ്ഥ…

ഹൂ.! ഓർക്കാൻകൂടി വയ്യ.!

അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിനകത്തു കേറി…

ആരൊക്കെയോ കുറച്ചുപേർ
അഭിസംബോധന ചെയ്തുകൊണ്ട് മുന്നിലെ പ്ലാറ്റ്ഫോമിൽലിരിയ്ക്കുന്നു…

ആ പ്ലാറ്റ്ഫോമിനെ ഫേസ്ചെയ്തിട്ടിരുന്ന കസേരകളിലായി പേരെന്റ്സുമുണ്ട്…

ഏറ്റവുംപിന്നിലെ സെപ്പറേഷൻചെയ്ത സീറ്റുകളിലായി പിള്ളേരും…

ഫുൾഎക്സിക്യൂട്ടീവ് ലുക്കിൽ വന്നിരിയ്ക്കുന്ന പേരെന്റ്സിനിടയിലേയ്ക്കു കട്ടക്കൂറ ഷർട്ടും ജീൻസുമിട്ട് ചെന്നുകേറാനൊരു ചടപ്പുതോന്നിയെങ്കിലും മീനാക്ഷി പിടിച്ചുവലിച്ച് അങ്ങോട്ടേയ്ക്ക് കയറ്റുകയായിരുന്നു…

ഞാനകത്തേയ്ക്കു കാലെടുത്തുവെച്ചതും അവിടെ ഇരുന്നവരൊക്കെ എന്നെ തുറിച്ചുനോക്കുകകൂടി ചെയ്തപ്പോൾ ഉണ്ടായിരുന്ന ബാക്കി ഗ്യാസ്സുകൂടെപ്പോയി…

എന്നാലപ്പോഴാണ് പിന്നിലിരുന്നയേതോ ഒരുപെണ്ണ്;

“”…ദേ… സിദ്ധു വന്നൂ..!!”””_ എന്നൊരലർച്ചയിട്ടത്…

അതോടെ ബാക്കിയുള്ളൾമാരുടെ ഒരാരവവും കൈയ്യടിയുമൊക്കെയായി എന്നെയങ്ങോട്ടു ക്ഷണിച്ചു…

ഞാനാണെങ്കിൽ, ഞാനല്ലാതെ വേറേതേലും സിദ്ധുവുണ്ടോ എന്നമട്ടിൽ തിരിഞ്ഞൊന്നു നോക്കുകപോലുംചെയ്തു…

സെലിബ്രിറ്റികളെ ആനയിയ്ക്കുമ്പോലുള്ള അവറ്റകൾടെ ആർപ്പുവിളികേട്ട്, അതെന്നെ കളിയാക്കുന്നതാണോന്നുപോലും അറിയാമ്മേല…

ഇതിനിടയ്ക്കു പലവട്ടം മീനാക്ഷിയെന്നെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു…

അതിനിടയിൽ സ്റ്റേജിൽനിന്നൊരു വ്യക്തി,

“”…ആരാ അത്..??”””_ എന്നുചോദിച്ചതും മീനാക്ഷി ചാടിക്കേറി,

“”…എന്റെ ഹസ്സ്ബെന്റാ..!!”””_ ന്നൊരു മറുപടികൊടുത്തു…

അപ്പോളടുത്തു നിന്നൊരു വേട്ടാവെളിയൻ, നിൽപ്പുംഭാവവുമൊക്കെ കണ്ടാൽ സാറാണെന്ന് തോന്നും…

ആ പുള്ളിയിടയ്ക്കുകേറി;

“”…ഹസ്സ്ബന്റോ..?? അതിനു മീനാക്ഷിയുടെ കല്യാണങ്കഴിഞ്ഞതാണോ..??”””_ ന്നൊരു ചോദ്യം…

അതുകേട്ടതും എനിയ്ക്കങ്ങു പൊളിഞ്ഞു…

ഈ പത്തുനാൽപ്പതു വയസ്സുള്ളയീ മുതുക്കീടെ കല്യാണം കഴിഞ്ഞതാണോന്നു ചോദിയ്ക്കാൻ നെനക്കു നാണമില്ലേടാ കോഴീ..?? എന്നായിരുന്നപ്പോളെന്റെ മനസ്സിൽ…

അപ്പോഴേയ്ക്കും അവിടിരുന്നൊരുത്തൻ;

“”…കഴിഞ്ഞതല്ല സാറേ… കഴിപ്പിച്ചതാ..!!”””_ എന്നൊരു ഡയലോഗുവിട്ടത്… അതുകേട്ടതും ഹോളിൽ കൂട്ടച്ചിരിമുഴങ്ങി…

എനിയ്ക്കാണേൽ ഇതൊക്കെക്കേട്ടിട്ടു മൊത്തത്തോടെ പൊളിഞ്ഞുവന്നു, ആ രോഷത്തോടുകൂടി മീനാക്ഷിയെ നോക്കുമ്പോൾ അവളും നിസ്സഹായയായി നിൽക്കുവായിരുന്നു…

“”…മീനാക്ഷി വാ..!!”””_ എല്ലാം കണ്ടുംകേട്ടുംനിന്ന ഒരു പെണ്ണുമ്പിള്ള അവളെയകത്തേയ്ക്കു ക്ഷണിച്ചതും അവളെന്നേയുംകൂട്ടി പുള്ളിക്കാരീടെ പിന്നാലേനടന്നു…

ഉടനെ;

“”…സിദ്ധൂ… ഇവടെ വാ… ഇവടിരിയ്ക്കാം… വാ..!!”””_ എന്നൊക്കെപ്പറഞ്ഞ് പിന്നിലിരുന്നോരോരുത്തിമാർ എന്നങ്ങോട്ടേയ്ക്കു ക്ഷണിച്ചതും, മഴകാരണം കളി തടസ്സപ്പെടുന്നപോലെ സിദ്ധാർത്ഥ് കാരണം ഫങ്ക്ഷൻ തടസ്സപ്പെട്ടവസ്ഥയായി…

ആ സമയംമുഴുവൻ അവിടുണ്ടായ്രുന്ന മറ്റുടീംസിന്റെയൊക്കെ കണ്ണുകൾ എന്റെ മൂഞ്ചിയിലായ്രുന്നു, ഇവളുമാരൊക്കെ ഇത്രേം ഹൈപ്പുകൊടുക്കാൻ ഇവനാരടാന്ന മട്ടിൽ…

“”…സിദ്ധൂ… വാ… ഇവടെ വാ..!!”””_ വീണ്ടും വിളികേട്ട് നോക്കുമ്പോൾ പഴയ ആതിരയാണ്…

ഇവൾക്കൊന്നും ഇത്രേക്കെ പഠിച്ചിട്ടും മിഴുത്തില്ലേന്നും മനസ്സിൽകരുതി ഒന്നുപുഞ്ചിരിയ്ക്കാൻ ശ്രെമിയ്ക്കുമ്പോഴാണ്, ഇവളുമാരുടെ കോപ്രായങ്ങളൊക്കെക്കണ്ടു പൊളിഞ്ഞമീനാക്ഷി എന്നെനോക്കി ദഹിപ്പിയ്ക്കുന്നത്…

അവളിലേയ്ക്കു ശ്രെദ്ധചെലുത്തീതും കണ്ണുകൾകൊണ്ടു പോകരുതെന്ന് അവളാംഗ്യംകാട്ടി…

എന്റെ സ്വഭാവംവെച്ചു ഞാനങ്ങനെ ചെയ്തുകൂടായ്കയില്ലെന്നവൾക്കു ബോധ്യം കാണുമല്ലോ…

അതുവരെ മനസ്സിപ്പോലുമങ്ങനൊരു ചിന്തയില്ലാതിരുന്നതാണ്…

പിന്നെ മീനാക്ഷിപറയുമ്പോൾ അനുസരിയ്ക്കാതിരിയ്ക്കാൻ കഴിയോ..??!!

നേരേ വെച്ചുകീറി അവളുമാർക്കടുത്തു ചെന്നതും,

“”…ഇങ്ങോട്ടു നീങ്ങിയിരീടീ… അവനിരിയ്ക്കട്ടേ..!!”””_ എന്നുപറഞ്ഞു തട്ടംതാത്ത ബെഞ്ചിന്റെ അറ്റത്തായിരുന്നവളെ അകത്തേയ്ക്കുവലിച്ച് സ്ഥലമൊരുക്കിത്തന്നു…

Leave a Reply

Your email address will not be published. Required fields are marked *