എന്റെ ഡോക്ടറൂട്ടി – 19 13അടിപൊളി  

“”…അതിന്… അതിനു ഞാനെന്തോ നന്ദികേടാ കാട്ടിയേ..?? നീയെന്നോടങ്ങനെ പറഞ്ഞേപ്പിന്നെ നിനക്കൊരുപദ്രവവും ഞാഞ്ചെയ്തില്ലാല്ലോ..?? നീയടുത്തുവന്നപ്പോഴൊക്കെ ഒഴിഞ്ഞുമാറി പോകയല്ലേ ചെയ്തുള്ളൂ..??”””

“”…ഓഹ്.! നീയതൊഴിഞ്ഞുമാറി പോയതായ്രുന്നോ..?? അല്ലാണ്ടെന്റെമുന്നിൽ ജാഡയിട്ടതല്ലാല്ലേ..??”””

“”…ഞാൻ ജാഡേന്നുമിട്ടില്ല..!!”””_
അവൾ വീണ്ടുമെതിർക്കാൻ ശ്രെമിച്ചപ്പോളെന്റെ വിധംമാറി;

“”…നീ ജാഡകാണിച്ചില്ലെന്നോ..?? ഇത്രേംദിവസം എല്ലാം കണ്ടോണ്ടിരുന്ന എന്നോടു കള്ളംപറഞ്ഞാലുണ്ടല്ലോ, ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കും ഞാൻ… അവളു ജാഡ കാണിച്ചില്ലപോലും..!!”””_ ഞാൻ ഫുൾ കലിപ്പുമോഡിലേയ്ക്കു മാറീതും മീനാക്ഷി പിന്നെതിർക്കാനൊന്നും നിന്നില്ല…

കാരണമവൾടെ ആവശ്യമായതിനാലാവണം പെട്ടെന്നുതന്നെ നിറവുംമാറിയത്;

“”…സോറി.! ഇനിയുറപ്പായുമങ്ങനൊന്നും കാണിയ്ക്കില്ല..!!”””_ ദയനീയതകലർത്തി മീനാക്ഷിപറഞ്ഞതും,

“”…നീ കാണിയ്ക്കണ്ട… ഞാനങ്ങോട്ടൊട്ടു വരണുമില്ല..!!”””_ എന്നായിരുന്നെന്റെ മറുപടി…

“”…എടാ… അങ്ങനെപറയല്ലേ… വരാതിരിയ്ക്കാമ്പറ്റൂലാ… ആരുംവന്നില്ലേൽ അവളുമാരെന്റെ തൊലിയുരിയ്ക്കും..!!”””_ അവൾതന്റെ നിസ്സഹായവസ്ഥ പ്രകടിപ്പിയ്ക്കാനായി ശ്രെമിച്ചപ്പോൾ,

“”…പിന്നേ, നിന്റെ തൊലിയുരിഞ്ഞാൽ എനിയ്ക്കു മൈരാണ്..!!”””_ ഞാൻപറഞ്ഞു…

അതുകേട്ടതും മീനാക്ഷിയുടെ മുഖമാകെ വല്ലാതായി…

ഉടനെ ഞാൻതുടർന്നു;

“”…അന്നു ഞാമ്പറഞ്ഞപോലൊക്കെ കേട്ട് ഇവടെയടങ്ങിയൊതുങ്ങി കിടന്നിരുന്നെങ്കിൽ ഞാമ്പിന്നേം വന്നേനെ… അപ്പൊ നിനക്കഹങ്കാരം..!!”””_ ഒന്നുനിർത്തിയശേഷം,

“”…നീയൊണ്ടല്ലോ… നീയേ… നീയവസരവാദത്തിന്റെ കൂടാണ്… അന്നു കരഞ്ഞുകാലിവീണിട്ടു ഫുഡൊണ്ടാക്കിത്തന്നിട്ട് പിന്നെന്നെ കാണുമ്പൊ നെനക്കു പുച്ഛവല്ലേടീ..?? ഇപ്പൊയിങ്ങനാണേ പിജികൂടി ഒണ്ടാക്കിയാൽ നീയെന്തായിരിയ്ക്കും..?? അതുകൊണ്ട്, ഞാമ്മന്നിട്ടിപ്പോൾ നീ പഠിച്ചു ഡോക്ട്രാവണ്ട..!!”””_ ഞാനൊരു മയവുമില്ലാതെ കൂട്ടിച്ചേർത്തു…

“”…എടാ… അന്നു നീ പറഞ്ഞില്ലേ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യരുതെന്ന്… അതോണ്ടാ ഞാൻ… ഞാനൊതുങ്ങിനടന്നേ… അല്ലാണ്ട്… അല്ലാണ്ടുനിന്നെ പുച്ഛിച്ചതൊന്നുവല്ലടാ..!!”””

“”…ഉവ്വ.! ഇതുഞാൻ വിശ്വസിയ്ക്കണം..!!”””_ ഞാൻവീണ്ടും പുച്ഛംവിതറിയപ്പോൾ,

“”…ഇനിയങ്ങനാണെങ്കി ഞാനതിനും സോറിപറയാം… വേണേ നിന്റെ കാലുംപിടിയ്ക്കാം… പ്ളീസ്സ് ഡാ..!!””_ മീനാക്ഷി ഏകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു…

“”…ഒന്നുപോയേടീ… നിന്റെ കാലുപിടുത്തോക്കെ ഞാങ്കുറേക്കണ്ടതാ… പൂച്ചയുണ്ടല്ലോ പൂച്ച, അതു ചൂടുവെള്ളത്തിലൊരിയ്ക്കലേ ചാടൂ… എന്നാ ഞാനിപ്പൊ മൂന്നാലുപ്രാവശ്യമായി…
അതോണ്ടിനി നടക്കില്ല..!!”””_ ഞാനങ്ങോട്ടു തീർത്തുപറഞ്ഞതും മീനാക്ഷിയുടെ കണ്ണുനിറഞ്ഞു,

“”…വേണേ… വേണേനിന്റെ തലേക്കൈവെച്ചു സത്യംചെയ്യാം, ഇനിമേലിൽ ഞാന്നിന്നെയിൻസൾട്ടു ചെയ്യില്ല..!!”””_ എന്റെ തലയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൾ പറഞ്ഞതും,

“”…ഓ.! എന്നിട്ടുവേണമെന്റെ തലപൊട്ടിത്തെറിയ്ക്കാൻ..!!”””_ എന്നൊരു മറുപടിയും കൊടുത്ത് ഞാനവൾടെ കൈതട്ടിമാറ്റി…

എന്നിട്ടു തുടർന്നു;

“”…നീയിനി എന്തൊക്കെ കാട്ടീന്നുപറഞ്ഞാലും ശെരി ഞാമ്മരൂല… അതോണ്ടു മക്കളുപോയി വേറെന്തേലും വഴിനോക്ക്..!!”””_ അതുപറഞ്ഞതും മീനാക്ഷി കണ്ണുകൾ തുടച്ചുകൊണ്ടെന്നെ തുറിച്ചുനോക്കി…

“”…വന്നില്ലേൽ ഞാമ്പോയി നിന്റച്ഛനോടു പറഞ്ഞുകൊടുക്കും… നോക്കിയ്‌ക്കോ..!!”””_ ഒന്നുംനടക്കാതെ വന്നപ്പോൾ കക്ഷിയെന്നെ ഭീക്ഷണിപ്പെടുത്താനും തുടങ്ങി…

അതുകേട്ടുടൻ ഞാൻ;

“”…ഒരു പ്രശ്നോമില്ല… പിന്നെ പറയുന്നകൂട്ടത്തിൽ നാളെയങ്ങേരെക്കൂടി വിളിച്ചോണ്ടു പൊയ്ക്കോൾണം..!!”””_ എന്നുപറഞ്ഞതങ്ങൊതുക്കി…

അതിനുടനേ,

“”…ഓഹോ.! സത്യായ്ട്ടും നീയെന്റൊപ്പം വന്നില്ലേൽ ഞാമ്പോയി ആത്മഹത്യചെയ്യും… നോക്കിയ്‌ക്കോ..!!”””_ എന്നായി അവൾ…

“”…വെറുതെപറഞ്ഞു കൊതിപ്പിയ്ക്കാനാണെൽ മൂക്കാമണ്ടയിടിച്ചു പൊട്ടിയ്ക്കും… പറഞ്ഞാപ്പറഞ്ഞപോലെ ചെയ്തോൾണം… പിന്നെ, ഈപ്പറഞ്ഞതിനൊക്കെയെന്തേലും സഹായംവേണേൽ ചോദിയ്ക്കാനും മടിയ്ക്കണ്ട..!!”””_ അതുകൂടിയായതോടെ മീനാക്ഷിയുടെ ശൗര്യംമുഴുവൻ ചോർന്നു…

Leave a Reply

Your email address will not be published. Required fields are marked *