“”…അറിയാടീ… ആ കൊണ്ടുവെച്ച സാധനം വേവിച്ചണ്ണാക്കീന്നിറക്കാതെ നെനക്കു സമാധാനങ്കിട്ടത്തില്ലാന്ന്..!!”””_ പറഞ്ഞുകൊണ്ടു ഞാൻ വണ്ടിതിരിച്ചു ഗേറ്റിനു പുറത്തേയ്ക്കിറക്കുമ്പോഴും മീനാക്ഷി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു…
അവിടുന്നു ഗ്രൗണ്ടിലെത്തുമ്പോഴേയ്ക്കും കളിതുടങ്ങിയിരുന്നു…
ലേറ്റായതിനു കോച്ചിന്റെവായീന്നു രണ്ടുതെറിയുംകേട്ടാണ് പിച്ചിലേയ്ക്കു നടന്നത്…
അങ്ങനെ കളി പുരോഗമിയ്ക്കുമ്പോൾ ബാറ്റു ചെയ്യാൻനേരം ഫോൺനോക്കാനേൽപ്പിച്ച മനു കൈകാട്ടിയെന്നെ വിളിച്ചു;
“”…സിദ്ധൂ… ആരോ വിളിയ്ക്കുന്നു..!!”””
“”…ആരാ..??”””_ ഫൂട്ട്സ്റ്റെപ്പ് ലെവലാക്കിക്കൊണ്ടു ഞാൻ തിരിച്ചുചോദിച്ചതും ആക്കിയചിരിയോടെ മറുപടിയെത്തി…
“”…മീനാക്ഷിയാ..!!”””_ അവനതു വിളിച്ചുപറയേണ്ട താമസം വലിയെന്തോ തമാശകേട്ടപോലെ ചുറ്റിലുംനിന്നവന്മാര് ആർത്തുചിരിച്ചു…
ഇതെന്താ ഈ മീനാക്ഷീന്നു പറേണതെന്തേലും തെറിയാണോ..??
മനസ്സിലങ്ങനെ ചിന്തിച്ചുകൊണ്ട്,
“”…അതവിടെങ്ങാനും വെച്ചേക്ക്..!!”””_ എന്ന് താല്പര്യമില്ലാത്ത സ്വരത്തിൽ ഞാൻ മറുപടികൊടുത്തു…
എന്നാലാ ഒറ്റവിളികൊണ്ടൊന്നും മീനാക്ഷിനിർത്തീല…
അവൾ വീണ്ടുംവീണ്ടും വിളിച്ചുകൊണ്ടേയിരുന്നു…
അവിടുള്ളവന്മാരാണേൽ അതിനനുസരിച്ചെന്നെ കളിയാക്കാനും മറന്നില്ല…
അവസാനം സഹികെട്ടു ബാറ്റും പിച്ചിലേയ്ക്കുവലിച്ചെറിഞ്ഞ് ഞാമ്പോയി മനുവിന്റെ കയ്യിൽനിന്നും റിങ്ചെയ്തുകൊണ്ടിരുന്ന എന്റെ ഫോൺ പിടിച്ചുവാങ്ങി;
“”…എന്താടീ മൈരേ..?? നിന്റച്ഛന് വാവടുത്തോ..??”””_ ന്നൊറ്റ ചീറലായിരുന്നു…
അതിനുതിരിച്ച്;
“”…അല്ല… വരാറായോന്നറിയാമ്മേണ്ടി വിളിച്ചതാ..!!”””_ എന്നായിരുന്നാ സാധനത്തിന്റെ മറുപടി…
“”…ഊമ്പീ.! നെനക്കു കൊലത്തീറ്റയ്ക്കുള്ളതൊണ്ടാക്കി അണ്ണാക്കിൽത്തള്ളിത്തരാനല്ലേടീ കോപ്പേ നീയീക്കിടന്നു മരണവിളി വിളിയ്ക്കുന്നത്..?? തല്ക്കാലമെനിയ്ക്കു സൗകര്യമുള്ളപ്പോഴേ വരാനൊക്കൂ..!!”””_ പറഞ്ഞുകൊണ്ടു ഫോൺകട്ടുചെയ്തതും, കുറച്ചുമാറിനിന്നു വിളിച്ചതിനാൽ കാര്യമെന്തെന്നു മനസ്സിലാകാത്തയവന്മാർ കുത്തിക്കുത്തി കാര്യംതിരക്കാൻതുടങ്ങി…
അതൊന്നും ചെവികൊടുക്കാതെ വീണ്ടും പിച്ചിലേയ്ക്കു കയറിയ ഞാൻ ബാറ്റു കയ്യിലെടുത്തതും വീണ്ടുംവന്നൂ മീനാക്ഷിയുടെ കൊലവിളി…
ഉടനവിടെ നിർത്താതെയുള്ള ചിരിയും മുഴങ്ങിയപ്പോൾ അത്രയുംനേരം മിണ്ടാതെനിന്ന കോച്ചാണതുചോദിച്ചത്;
“”…എന്താടാ… എന്തിനാ കൊച്ചു കിടന്നു വിളിയ്ക്കുന്നേ..??”””_ ന്ന്…
പുള്ളിക്കാരനോടു പിന്നെ മറുപടി കൊടുക്കാതിരിയ്ക്കാൻ കഴിയാത്തതു കൊണ്ടുമാത്രം,
“”…വീട്ടിലെല്ലാരുങ്കൂടൊരു കല്യാണത്തിനുപോയി… അവളുതനിച്ചേയുള്ളൂ… അതാ..!!”””_ എന്നുംപറഞ്ഞു തടിയൂരാൻഞാൻ ശ്രെമിച്ചെങ്കിലും ഉടനെയൊരു തൊലിയൻ അറുത്തുമുറിച്ചൊരു ചോദ്യം;
“”…അപ്പോളവിടൊരു മാച്ചുമുടക്കീട്ടാണല്ലേ ഇവടെയീ ബാറ്റുംകുത്തി നിൽക്കുന്നത്..??”””_ എന്ന്…
അതിനവന്മാരു വീണ്ടും തകർത്തുചിരിയ്ക്കുമ്പോൾ മറുപടിയെന്നോണം എന്റെ വായിൽവന്നത് പുറത്തുപറയാൻ കൊള്ളത്തില്ലാത്തതുകൊണ്ടുമാത്രമാണ് പറഞ്ഞവനെ ചുഴിഞ്ഞൊരുനോട്ടത്തോടെ ഞാനൊതുക്കീത്….
“”…അങ്ങനെയാണേൽ സിദ്ധുവിട്ടോടാ… ബാക്കിനാളെ നോക്കാം..!!”””_ കോച്ചിന്റെയോഡറെത്തി…
എന്നാൽ എനിയ്ക്കതവിടെ പകുതിയിൽനിർത്താൻ താല്പര്യമില്ലാതിരുന്നിട്ടും അവിടെനിന്നവന്മാരുടെയൊക്കെ തൊലിച്ചുവെച്ചമുഖം കാണാൻ വയ്യാത്തതുകൊണ്ട് ഞാനും നിർത്താൻതീരുമാനിച്ചു…
ഗ്രൗണ്ടിൽനിന്നുമിറങ്ങി വണ്ടിയ്ക്കരികിലേയ്ക്കു നടക്കുമ്പോൾപോലും അവന്മാരടങ്ങിയില്ലെന്നതു മറ്റൊരുസത്യം…
ഇനി കാര്യമായിട്ടുമിവരെന്നെ കോമഡിപീസ്സായി കാണുന്നുണ്ടോ..?? അതോ ഇനിയെന്തേലും തരത്തിലുള്ള പൂർവ്വവൈരാഗ്യമിങ്ങനെ തീർക്കുന്നതോ..??
എനിയ്ക്കു സംശയം തോന്നാതിരുന്നില്ല…
പക്ഷേ, എന്റെപേര് സിദ്ധാർത്ഥെന്നായതിനാലാവണം മൈരുവിലപോലും ഞാനതിനു കൊടുക്കാതെ പോയത്…
അവിടെന്നെന്നേംകൊണ്ട് ചീറിപ്പാഞ്ഞവണ്ടി വീടിന്റെ ഗെറ്റുകടന്ന് പോർച്ചിലേയ്ക്കഭയം പ്രാപിച്ചതും കാത്തിരുന്നതുപോലെ മീനാക്ഷി വാതിൽത്തുറന്നു…
