അതുകേട്ടതും ചെറിയമ്മ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റു;
“”…അപ്പൊ… അപ്പൊ നീയുമെനെ അനുസരിയ്ക്കില്ലല്ലേ..?? ഞാനിത്രേന്നാളുങ്കരുതീരുന്നത് ആരെന്റൊപ്പമില്ലേലും നീ കൂടെക്കാണുവെന്നാ… എന്നിട്ടു നിനക്കും ഞാമ്പറഞ്ഞതു കേൾക്കാമ്മയ്യേൽ പിന്നെന്തിനാ ഞാഞ്ചീവിച്ചിരിയ്ക്കണേ..??”””_ വാക്കുകളൊന്നു മുറിച്ചുകൊണ്ടവര് കയ്യിൽക്കരുതീരുന്ന സ്ലീപ്പിങ്പിൽസിന്റെ ബോട്ടിലെന്റെനേരേ കാട്ടി…
എന്നിട്ട്;
“”…കണ്ടോ നീയിത്..?? ഞാൻ പറയുന്നതനുസരിയ്ക്കാൻ നിനക്കൊക്കത്തില്ലേൽ ഞാനിതിപ്പൊ വിഴുങ്ങും..!!”””_ അങ്ങനൊരു ഭീഷണിയുംമുഴക്കി…
“”…ഓ.! സൈക്കോളജിയ്ക്കൽ മൂവായിരിയ്ക്കും… ഇതൊക്കെയിപ്പൊ സീരിയലുകളിലെ ക്ലീഷേസീനാണല്ലോ… ഇന്നലെയവളും ചാവോന്നൊക്കെപ്പറഞ്ഞതേയുള്ളൂ… ഏതായാലും നടക്കട്ടേ..!!”””_ എന്നതിനു പുച്ഛത്തോടെ മറുപടികൊടുത്തു കഴിഞ്ഞതും, ചെറിയമ്മ ബോട്ടിലിൽനിന്നും കുറേ ടാബ്ലെറ്റ്സ് കയ്യിലേയ്ക്കുവീഴ്ത്തി വായിലേയ്ക്കിട്ടു…
ഒരുനിമിഷം സ്തംഭിച്ചുപോയ ഞാൻ, എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയെങ്കിലും അടുത്തനിമിഷമവരെ പിടിച്ചുനിർത്തി കഴുത്തുമുന്നിലേയ്ക്കു കുനിച്ചു വായപിളർത്തി കുലുക്കിയപ്പോൾ ഗുളികകളോരോന്നായി ചാടിപ്പോയി…
അവസാനം വായ്ക്കുള്ളിലേയ്ക്കു വിരലിട്ട് തൊണ്ടക്കുഴിയിലും നാവിനടിയുമൊക്കെ പരിശോധിച്ചശേഷമാണ് എനിയ്ക്ക് പോയ ജീവൻ തിരികെകിട്ടീത്…
ഒരു ദീർഘനിശ്വാസത്തോടെ ബെഡ്ഡിലേയ്ക്കു തിരികെയിരുന്നപ്പോൾ ഒന്നുമറിയാത്തപോലെ കക്ഷിയുംവന്ന് എന്റൊപ്പമിരുന്നു…
എന്നിട്ട്;
“”…പേടിച്ചുപോയോ..??”””_ ന്ന് പുഞ്ചിരികലർത്തിയൊരു ചോദ്യവും…
കേട്ടപാടെ ബെഡ്ഡിൽനിന്നും കുതിച്ചെഴുന്നേറ്റ ഞാൻ കരണംതീർത്തൊന്നു പൊട്ടിച്ചു…
ശേഷം,
“”…മനുഷ്യനെ തീ തീറ്റിച്ചിട്ട് പേടിച്ചോന്നോടീ കോപ്പേ..??”””_ എന്നൊരു ചോദ്യത്തോടെ കഴുത്തിനു കുത്തിപ്പിടിച്ച് ബെഡ്ഡിലേയ്ക്കമർത്തി…
ശ്വാസംകിട്ടാൻ ബുദ്ധിമുട്ടിയ ചെറിയമ്മ പിടഞ്ഞുകൊണ്ട്;
“”…എടാ വിടടാ… നില.. നിലവിളിച്ചാപ്പോലും വന്നുരക്ഷിയ്ക്കാനിവടെ… ഇവടെ ആരൂല്ലടാ… ന്റെ… ന്റെ വാവയല്ലേ..!!”””_ എന്നൊക്കെ പറഞ്ഞൊപ്പിയ്ക്കാൻ ശ്രെമിച്ചപ്പോൾ ഞാനൊന്നു കൈയയച്ചു…
ഉടനെതന്നെ എന്റെ കൈയുംതട്ടിമാറ്റി എഴുന്നേറ്റ ചെറിയമ്മ;
“”…ഇനീം നീയവൾടെ കോളേജിപ്പോയില്ലേൽ സത്യായ്ട്ടും ഞാൻ വാതിലുകുറ്റിയിട്ടിട്ടിങ്ങനെ ചെയ്യും… നോക്കിയ്ക്കോ… അപ്പെങ്ങനെന്നെ രക്ഷിയ്ക്കോന്നറിയണോലോ..!!”””_ എന്ന അടുത്ത ഭീഷണികൂടി മുഴക്കിയപ്പോൾ എനിയ്ക്ക് അനുസരിയ്ക്കാനല്ലാതെ മറ്റുമാർഗ്ഗമൊന്നും മുന്നിൽതെളിഞ്ഞില്ല…
എങ്കിലും,
“”…നിങ്ങളിതെന്തൊക്കെയാ പെണ്ണുമ്പിളേള കാട്ടുന്നേ..?? ഇത്രേം ചെറിയൊരു കാര്യത്തിനിങ്ങനൊക്കെ കാട്ടാൻ നിങ്ങക്കു പ്രാന്താണോ..??”””_ ഞാൻ ചോദിച്ചു…
അതിന്,
“”…പിന്നെ..?? ഞാമ്പറേണതനുസരിയ്ക്കാൻ നെനക്കുവയ്യേല് പിന്നെ ഞാനെന്തോത്തിനാ ജീവിച്ചിരിയ്ക്കുന്നേ..??”””_ ചോദ്യത്തിനുശേഷം എന്റെ മുഖത്തേയ്ക്കു നോക്കി;
“”…ഒന്നൂല്ലേലും ശ്രീക്കുട്ടനെക്കാളും എന്നെക്കൊണ്ടുനടന്ന നിനക്കെന്റെ വാക്കുകേൾക്കാൻ പറ്റത്തില്ലേൽ ഞാൻ മരിയ്ക്കുന്നതു തന്നാ മെച്ചം… എന്റെ മോനാണേൽ ഞാമ്പറഞ്ഞതനുസരിയ്ക്കണം..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,
“”…നിങ്ങൾക്കു പ്രാന്താ പെണ്ണുമ്പിളേള… അവളെന്നെ ഇവടിട്ടൂഞ്ഞാലാട്ടുന്നതൊന്നും നിങ്ങളുകാണുന്നില്ലേ..?? എന്നിട്ടെപ്പോളും വന്നെന്റെ നെഞ്ചത്തേയ്ക്കുകേറാൻ നിങ്ങക്കു നാണവില്ലേ..??”””_ ന്നു ഞാനും തിരിച്ചുചോദിച്ചതാണ്…
പക്ഷേ,
“”…അതൊന്നുമെനിയ്ക്കു കേൾക്കണ്ട… എനിയ്ക്കതൊന്നും ബാധകോമല്ല… എന്തുവന്നാലും നീ സമ്മതിച്ചേപറ്റൂ..!!”””_ എന്ന ലെവലിലായി ചെറിയമ്മ…
“”…വാവേ… ഒന്നൂല്ലേലുമാ കൊച്ചിന്റെ ഭാവിയോർത്തല്ലേ ചെറിയമ്മയീ പറേണത്… നമ്മളുകാരണമതിന്റെ നല്ലൊരുഭാവിപോയാ ജീവിതകാലം മുഴുവനതൊരു ശാപമായിരിയ്ക്കും… എന്റെ കുഞ്ഞിന്റെതലേൽ അങ്ങനൊരു ശാപംവന്നുവീഴുന്നതു കാണാൻ ചെറിയമ്മയ്ക്കാവോ..?? അതോണ്ടെന്റെ മക്കളുചെല്ല്… ഞാനല്ലേ പറേണത്… പെട്ടെന്നു ഡ്രസ്സുമാറ്..!!”””_ അങ്ങനെകൂടി പറഞ്ഞുകൊണ്ടു കണ്ണീരോടെ ചെറിയമ്മയെന്നെ തള്ളിയെഴീപ്പിച്ചപ്പോൾ പിന്നെയും എതിർക്കാനെനിയ്ക്കു കഴിഞ്ഞില്ല…
