അല്ലേലും ആജന്മശത്രുതന്നെ നമ്മളെ പുകഴ്ത്തുന്നതു കേൾക്കുന്നതേ ഒരുസുഖവാണല്ലോ..??!!
എന്നാലാ സന്തോഷം പരമാവധി ഞാൻ പുറത്തുകാണിയ്ക്കാൻ ശ്രെമിച്ചില്ല, പകരമാ വിഷയം മാറ്റുകയായിരുന്നെന്റെ ഉദ്ദേശം…
അതിൻപ്രകാരമാണ്,
“”…ഞാൻ കളിച്ചോണ്ടുനിന്നപ്പോൾ നീയെന്തിനാ ആവശ്യമില്ലാണ്ടെന്നെ വിളിച്ചേ..?? ഒരുകാര്യം ഞാമ്പറഞ്ഞേക്കാം, ഇനിമേലിൽ… എന്തുമൈരുണ്ടാക്കീന്നു പറഞ്ഞാലുമെന്നെ വിളിച്ചുപോകരുത്..!!”””_ എന്നുംപറഞ്ഞു കഴിയ്ക്കുന്നതിനിടയിൽ ഞാനവളെ നോക്കീത്,
“”…നിന്നെപ്പോലൊരു ചളുക്കെന്നെവിളിയ്ക്കുന്നത് എനിയ്ക്കു നാണക്കേടാ… നിന്നെപ്പോലല്ല, എനിയ്ക്കുകുറച്ചു മാനാഭിമാനോക്കെയുള്ളതാ..!!”””_ എന്നുകൂടി കൂട്ടിച്ചേർപ്പോൾ,
“”…ഞാമ്മനഃപൂർവ്വം നാണങ്കെടുത്താനായി വിളിച്ചേന്നുവല്ല, നേരമിരുട്ടിത്തുടങ്ങീപ്പോൾ… ചെറിയ… ചെറിയൊരുപേടി..!!”””_ മീനാക്ഷി നേർത്ത ശബ്ദത്തോടെ മൊഴിഞ്ഞു…
“”…മ്മ്മ്.! നല്ലകൊണം.! ഇങ്ങനാണേ പ്രസവമെടുത്തോണ്ടുനിയ്ക്കുമ്പോൾ കറന്റാണംപോയാൽ നീയാദ്യമിറങ്ങിയോടുവല്ലോ..??!! കഷ്ടം..! ഇത്രേംധൈര്യമുള്ള ഡോക്ടർമാരെയൊന്നും ഒരു പേഷ്യന്റ്സിനും കൊടുക്കല്ലേയീശ്വരാ..!!”””_ വാക്കുകളിൽ പരമാവധി പുച്ഛംകലർത്തിയങ്ങനെ പറയുമ്പോൾ മീനാക്ഷിയുടെ മുഖത്തേയ്ക്കു ദേഷ്യമിരച്ചു കയറുന്നുണ്ടായിരുന്നു…
എന്നാൽ തിരിച്ചെന്തേലുംപറഞ്ഞാൽ കഴിച്ചോണ്ടിരിയ്ക്കുന്നതു പിടിച്ചുമേടിച്ചാലോന്നുള്ള പേടികൊണ്ടാവണം,
“”…അതിനു ഹോസ്പിറ്റലിലങ്ങനൊന്നും കറന്റുപോകില്ല… ജനറേറ്ററൊക്കെണ്ട്… പോരാത്തേനടുത്തു നേഴ്സുമാരുംകാണും..!!”””_ എന്നൊരയഞ്ഞ മറുപടിയാക്കീത്…
“”…ഹൊ.! അന്നേരമെങ്ങാനമാ നേഴ്സിനുമുള്ളാമ്മുട്ടി ബാത്ത്റൂമിലേയ്ക്കുപോയാൽ ഡോക്ടറോപ്പറേഷൻ തീയേറ്ററിൽ പെടുക്കും..!!”””_ ഒടുവിലെ കപ്പകഷ്ണവും വായിലേയ്ക്കു കുത്തിക്കയറ്റിക്കൊണ്ടു
ഞാനെഴുന്നേറ്റപ്പോൾ അവളെന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു…
അതിൽപ്പിന്നെ അന്നത്തെദിവസം മറ്റുപറയത്തക്ക വിശേഷങ്ങളൊന്നുമുണ്ടായില്ല…
രാത്രി റൂമിൽ ലൈറ്റുമിട്ടിരുന്നു പഠിയ്ക്കുന്നതിനിടയിൽ കയറിച്ചെന്ന എന്നെക്കണ്ടതും പഠിത്തംനിർത്തണോ വേണ്ടയോന്നുള്ള ആശയക്കുഴപ്പത്തിലായി മീനാക്ഷി…
എന്നാലൽപ്പം ടയേഡായിപ്പോയിരുന്ന എനിയ്ക്ക് മറ്റൊരു തല്ലുപിടുത്തത്തിനുള്ള മൂഡില്ലായിരുന്നതിൽ തിരിഞ്ഞുകിടന്നുറങ്ങുകയായിരുന്നു…
നല്ലുറക്കത്തിലെപ്പോഴോ കോളിങ്ബെൽ മുഴങ്ങിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്…
എന്നിട്ടുമെഴുന്നേൽക്കാൻ മടിച്ചുകിടന്നപ്പോൾ ചെറിയമ്മേടെ കോളുവന്നു;
“”…ഡാ… ഞങ്ങളുവന്നു… വാ… വന്നു കതകുതുറക്ക്..!!”””_ എന്നുമ്പറഞ്ഞ്…
സമയംനോക്കുമ്പോൾ ആറുമണിയാകുന്നതേയുള്ളൂ…
മൈര്.! ഇവറ്റോൾക്കൊക്കെ നേരംവെളുത്തിട്ടു കെട്ടിയെഴുന്നള്ളിയാൽപ്പോരേ..?? മനുഷ്യന്റുറക്കം കളയാനായ്ട്ട്…
പ്രാകിക്കൊണ്ടു കട്ടിലീന്നെഴുന്നേൽക്കാനായി തുടങ്ങുമ്പോൾ അപ്പോഴുമൊരു ബോധോമില്ലാണ്ടു പുതപ്പിനുള്ളിൽ നൂണ്ടുകിടന്നൊന്നുമറിയാതുള്ള ഉറക്കത്തിലായിരുന്നു മീനാക്ഷി…
പെട്ടെന്നുതന്നെ അടുത്ത കോളിങ്ബെൽ ശബ്ദംമുഴങ്ങീതും ഞാനവളെയൊറ്റ ചവിട്ട്…
തൊഴികിട്ടീതും ഉറക്കത്തിൽനിന്നു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മീനാക്ഷിയ്ക്കു വെളിവു വരുന്നതിനുമുന്നേ;
“”…പോയ് ഡോറുതുറക്കെടീ..!!”””_ ന്നൊരലർച്ചയായിരുന്നു ഞാൻ…
“”…പോടാ… എനിയ്ക്കൊറങ്ങണം… വേണേ നീ പോയ് തൊറക്ക്..!!”””_ ഉറക്കച്ചടവിൽ പറഞ്ഞുകൊണ്ട് വീണ്ടും ചെരിഞ്ഞുകിടക്കാനായി തുടങ്ങിയപ്പോൾ ഒരുതൊഴികൂടെ കൊടുത്തുകൊണ്ടു ഞാനൊച്ചയിട്ടു;
“”…പോയ് ഡോറ് തുറന്നുകൊടുക്കാതെ നീയിവടെക്കെടന്നുറങ്ങൂല… മര്യാദയ്ക്കു പോടീ..!!”””_ അതുപറഞ്ഞു കഴിയുമ്പോഴേയ്ക്കും വീണ്ടും കോളിങ്ബെൽ കേട്ടതും
മീനാക്ഷി പ്രാകിക്കൊണ്ടെഴുന്നേറ്റു…
“”…നാശംപിടിയ്ക്കാനായ്ട്ട്..!!”””
ഡോറുതുറക്കാനായി റൂമിന്റെ പുറത്തേയ്ക്കിറങ്ങുമ്പോഴും ഉറക്കം പൂർണ്ണമാകാത്തതിനാൽ മീനാക്ഷിയുടെ കാലുകളുറയ്ക്കുന്നുണ്ടായിരുന്നില്ല…
