എന്റെ ഡോക്ടറൂട്ടി – 19 13അടിപൊളി  

ആ കൊലച്ചിരികണ്ടതും എന്റെ കിളിപോയി… അതിനിത്രയ്ക്കു ചിരിയ്ക്കാമ്മേണ്ടിമാത്രം എന്താണ്ടായേ..??

“”…അപ്പൊ… അപ്പൊ കാര്യങ്ങളൊക്കെ അറിഞ്ഞു ചെയ്യാനുമറിയാം… അല്ലേ..?? ഈ കുട്ടിക്കളിമാത്രമേയുള്ളോ അതോ കാര്യവിവരം രണ്ടിനുമുണ്ടോന്നറിയാനായാണ് ഞങ്ങളൊന്നുമുണ്ടാക്കി വെയ്ക്കാതെപോയത്..!!”””_ ചിരിയമർത്താനായി കഷ്ടപ്പെട്ടുകൊണ്ടമ്മയതു പറയുമ്പോഴാണ് ഞാൻ നൈസിനൊന്നു പ്ലിങ്ങിയവിവരമറിയുന്നത്…

അപ്പോളെന്നെ ഊക്കിയതാണല്ലേന്ന മട്ടിലവരെ നോക്കിനിൽക്കുമ്പോൾ,

“”…ഞാനപ്പോഴേ പറഞ്ഞില്ലേടീ, അവനൊണ്ടാക്കിക്കൊടുക്കോന്ന്… അല്ലേലും നിന്നെപ്പോലൊന്നുവല്ല, സ്നേഹവൊള്ളോനാ ന്റെ കോച്ച്..!!”””_ എന്നുംപറഞ്ഞു ചെറിയമ്മയെന്നെയൊന്നു പുകഴ്ത്തുകയുംചെയ്തു…

എന്നാലാ പുകഴ്ത്തൽ, എന്റെ കല്ലറയിലെ അവസാനത്തെ ആണിയായാണ് എനിയ്ക്കുതോന്നീത്…

ഞാൻ സ്നേഹംമൂത്തിട്ടാണു മീനാക്ഷിയ്ക്കു ഭക്ഷണമുണ്ടാക്കിക്കൊടുത്തതെന്നാ അമ്മയും ചെറിയമ്മയുമൊക്കെ കരുതീരിയ്ക്കുന്നേ… എന്നാൽ, മാന്യമായവളെ പൊളന്നുതിന്നാമ്മേണ്ടിയാണ് ഇതൊക്കെചെയ്തതെന്നു പറയാമ്പറ്റോ…??!!

“”…നീയതിനവനെമാത്രം പുകഴ്ത്തുവൊന്നുമ്മേണ്ട… എല്ലാകാര്യങ്ങളും കണ്ടറിഞ്ഞുചെയ്യാൻ മീനുമോൾക്കറിയാം… അതുകൊണ്ടല്ലേ, ഇവനെക്കൊണ്ടീ സാധനങ്ങളൊക്കെ മേടിപ്പിച്ചതും ഇതൊക്കെയുണ്ടാക്കിച്ചതും…!!”””_ ശേഷമമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു;

“”…ഞാൻ വിചാരിച്ചപോലൊന്നുവല്ല, മിടുക്കിയാട്ടോ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ടമ്മ അവൾടെ കവിളിൽതലോടി…

…അതേ മിടുക്കിയാ… മിടുക്കി കഴിഞ്ഞദിവസമിവിടെ തുണിയുംപൊക്കിപ്പിടിച്ചു കാട്ടിക്കൂട്ടിയതൊന്നും നിങ്ങളുകണ്ടില്ലല്ലോ..??

അമ്മയവളെ പുകഴ്ത്തീതിഷ്ടമാകാതെ മനസ്സിൽപറയുമ്പോൾ,

“”…വിശന്നപ്പോൾ സാധനമ്മേടിച്ച് വെച്ചുണ്ടാക്കിക്കഴിച്ചു… അതിനിത്രയൊക്കെ പറയാനെന്തിരിയ്ക്കുന്നു..??”””_ കീത്തുവിന്റസൂയയും മുളപൊട്ടി…

“”…നിനക്കല്ലേലുമസൂയയാ… നീയാരുന്നേലിതെങ്കിലും ചെയ്യുവാരുന്നോ..??”””_ ഉടനെ ചെറിയമ്മ ചോദിച്ചതിന്,

“”…പിന്നേ… ഇവളു മലമറിച്ചേനേ… ഞങ്ങളു തിരിച്ചുവരുന്നവരെ പട്ടിണികിടക്കും… അത്രന്നെ… മടിച്ചി..!!”””_ എന്നുപറഞ്ഞമ്മകൂടി തളിച്ചപ്പോൾ കക്ഷിയൊന്നുചൂളി…

അതുകേട്ടു ഞാനൊന്നറിയാതെ ചിരിച്ചതും കീത്തുവിന്റെവകയൊരു ദഹിപ്പിയ്ക്കുന്ന നോട്ടമായിരുന്നു…

എന്നിട്ടു കൈയിലിരുന്ന ബീഫ്റോസ്റ്റിന്റെ ബൌളിലേയ്ക്കുനോക്കി,

“”…ഇവടല്ലാണ്ടു വെച്ചുണ്ടാക്കുമ്പോൾ തേങ്ങാക്കൊത്തൊന്നുവിടത്തില്ല…
പെണ്ണുമ്പിള്ളയ്ക്കുണ്ടാക്കി കൊടുത്തപ്പോൾ കണ്ടില്ലേ തേങ്ങാക്കൊത്തൊക്കെയിട്ടത്..!!””‘_ എന്നൊരു ഡയലോഗുകൂടിവിട്ടതും ഞാൻവീണ്ടും നശിച്ചു…

അവളുടെ മുമ്പിൽ ആളാവാമ്മേണ്ടി കറിയിൽ തേങ്ങാക്കൊത്തിടാൻ തോന്നിയ നിമിഷത്തെ ഞാനറിയാതെ ശപിച്ചുപോയി…

അതിനെല്ലാംകൂടി ബൌളിലേയ്ക്കുനോക്കി കീത്തുപറഞ്ഞതിലെ വാസ്തവമളക്കുമ്പോൾ ഏതേലുംവഴിയിറങ്ങി ഓടിയാൽ
മതിയെന്നായിരുന്നു എനിയ്ക്ക്…

“”…അതല്ലേലുമങ്ങനാ സ്നേഹമുള്ള ഭർത്താക്കന്മാര്… അല്ലേടാ മോനേ..??””‘_ ചെറിയമ്മ സാഹചര്യംപരമാവധി ഉപയോഗപ്പെടുത്തിയെന്നെ വീണ്ടുമൊന്നു പുകഴ്ത്തിയപ്പോൾ, പട്ടിത്തീട്ടത്തിൽ ചവിട്ടിയഭാവത്തോടെ ഞാൻ മീനാക്ഷിയെനോക്കി…

അവളപ്പോൾ പൊട്ടിവന്ന ചിരിയടക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു…

“”…ആഹ.! നിങ്ങളു സംസാരിയ്ക്ക്… ഞാനീ സാരിമാറ്റീട്ടു വന്നിട്ടരിയിടാം..!!”””_ പറഞ്ഞുകൊണ്ടമ്മ തിരിഞ്ഞതും,

“”…അതുസാരമില്ലമ്മേ… അരി ഞാനിട്ടോളാം..!!”””_ എന്നുംപറഞ്ഞുകൊണ്ടു മീനാക്ഷി ചാടിവീണു…

അതിൽക്കൂടുതലെന്തേലും അമ്മയ്ക്കോ ചെറിയമ്മയ്ക്കോ വേണോ..??

“”…കണ്ടോടീ… കണ്ടോ..?? കൊച്ചിനെ കണ്ടുപഠിയ്ക്കടീ… അടുത്തമാസം കെട്ടി മറ്റൊരു വീട്ടിലേയ്ക്കുപോകേണ്ട പെണ്ണാ… അവൾക്ക് അരിയ്ക്കലമെവിടെയാ ഇരിയ്ക്കുന്നതെന്നുകൂടി അറിയില്ല… അതെങ്ങനാ, അച്ഛനിട്ടു പുന്നാരിച്ചു പുന്നാരിച്ചിപ്പോൾ തിന്നാൻമാത്രമേ കൊള്ളൂ..!!”””_ അമ്മയൊരിയ്ക്കൽക്കൂടി കീത്തൂനെ ചവിട്ടിത്താഴ്ത്തിയപ്പോൾ, നീയൊക്കിത്രേയുള്ളൂ എന്നമട്ടിലൊരു പുച്ഛത്തോടെ മീനാക്ഷിയവളെ നോക്കുന്നുമുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *