അമ്മയടുക്കളയിൽ നിന്നുമിറങ്ങിയതിനു പിന്നാലെയായി ഞാനുമെന്റെ റൂമിലേയ്ക്കു കയറി…
സമയമാറരയേ ആയിട്ടുള്ളൂ…
അപ്പോളൊന്നൂടെ കിടക്കാമെന്നചിന്തയിൽ ഒന്നുകൂടി മൂടിപ്പുതച്ചു കിടന്നു…
പിന്നെ എഴുന്നേൽക്കുന്നത് മീനാക്ഷി തട്ടിവിളിയ്ക്കുമ്പോഴാണ്…
“”…സിദ്ധൂ… എഴുന്നേൽക്ക്… കോളേജിപ്പോണില്ലേ..??”””_ അവൾ വീണ്ടുമാവർത്തിച്ചപ്പോൾ ഞാൻ ഉറക്കച്ചടവോടെതന്നെ എഴുന്നേറ്റു…
കുളിച്ചൊരുങ്ങി കോളേജിലേയ്ക്കു പോകാനായി റെഡിയായിനിന്ന മീനാക്ഷിയപ്പോൾ പ്ലെയ്ൻപിങ്ക് കുർത്തിയും വെള്ളലെഗ്ഗിൻസുമായിരുന്നു ധരിച്ചിരുന്നത്…
കുർത്തിയിൽനിന്നും തള്ളിത്തെറിച്ചുനിന്ന മുലക്കുന്നുകളിലേയ്ക്കു കണ്ണൊന്നുപാളിയെങ്കിലും അതിനുകൂടുതൽ ശ്രെദ്ധകൊടുക്കാതെ ഞാനെഴുന്നേറ്റു ബാത്ത്റൂമിലേയ്ക്കുവിട്ടു…
കുളികഴിഞ്ഞ് ഡ്രെസ്സുംമാറി പുറത്തുവന്നപ്പോൾ മീനാക്ഷി വണ്ടിയ്ക്കടുത്തായി നിൽപ്പുണ്ടായിരുന്നു…
ഒന്നുംമിണ്ടാതെപോയി വണ്ടിയെടുത്തു തിരിച്ചതും
അവള് പിന്നിലേയ്ക്കു കയറി…
അപ്പോഴേയ്ക്കും പുറത്തേയ്ക്കിറങ്ങിവന്ന ചെറിയമ്മയോടു തലകുലുക്കി പോണെന്നാംഗ്യം കാട്ടുമ്പോഴേയ്ക്കും ഞാൻ വണ്ടിയെടുത്തിരുന്നു…
പോണപോക്കിലൊക്കെ എന്നോടെന്തോപറയാനായി മീനാക്ഷി ശ്രെമിയ്ക്കുന്നതുപോലെ തോന്നിയെങ്കിലും ഞാനതുകാര്യമാക്കിയില്ല…
ഒടുവിൽ,
“”…അമ്മയ്ക്കും ചെറീമ്മയ്ക്കുമൊക്കെ ബീഫൊത്തിരിയിഷ്ടായി… ഞാങ്കുറച്ചേ മാറ്റിവെച്ചുള്ളൂന്നുപറഞ്ഞെന്നെ വഴക്കുമ്പറഞ്ഞു..!!”””_ ഹോസ്പിറ്റലിനടുത്തെത്താറായപ്പോഴാണ് അവളതുപറയുന്നത്…
അല്ലേലിനി ഞാൻ വണ്ടീന്നു ചാടിച്ചുവിടുമെന്നു കരുതീട്ടാണോ ആവോ..??
“”…അതിനിപ്പെന്താ പ്രത്യേകത..?? ഞാനുണ്ടാക്കുന്നതവര് ആദ്യായ്ട്ടൊന്നുവല്ല കഴിയ്ക്കുന്നേ… നിന്റെ കാശിനു മേടിച്ചതാണെന്നുമ്മെച്ച് അതും കൊട്ടിഘോഷിച്ചോണ്ടു വരണ്ട..!!”‘””_ ചെറിയമ്മയുടേം കീത്തുവിന്റേംമുന്നിൽ തനിപെണ്ണാളനായിപ്പോയതിന്റെ കലിപ്പിലാണു ഞാനതുപറഞ്ഞത്…
“”…അതല്ല… തേങ്ങാക്കൊത്തിട്ടതവർക്ക് ഒത്തിരിയിഷ്ടായി… സാധാരണ തേങ്ങാക്കൊത്തിടാണ്ടാ ചെയ്യുന്നേന്നു കീത്തുപറഞ്ഞല്ലോ..!!”””
“”…തേങ്ങകൊത്തിയല്ലാതെ പിന്നെ മുഴുവൻതേങ്ങയിടണോ..??”””_ എന്റെയാ ചോദ്യംകേട്ടതും മീനാക്ഷി പിന്നിലിരുന്നു പല്ലുകടിയ്ക്കുന്നതുകണ്ടു…
എന്നിട്ടുമവൾ വിട്ടില്ല;
“”…കുഞ്ഞുള്ളിയ്ക്കുപകരം സവോളയിട്ടതെന്തിനാന്നും ചെറീമ്മചോദിച്ചു… ഞാനെന്തോ പറയാനാ..?? അല്ല, എന്തിനാ സവോളയിട്ടേ..??”””
“”…ചെറിയുള്ളിയിട്ടാലേ മൂഞ്ചൂന്നുണ്ടേൽ മൂഞ്ചണ്ടെന്നുപറ..!!”””
“”…അയ്യോ… അവരു മോശായ്ട്ടു പറഞ്ഞതല്ല… നന്നായിട്ടുണ്ടെന്നു പറഞ്ഞതാ..!!”””_ ഒന്നുനിർത്തിയ ശേഷം,
“”…പിന്നെ… പിന്നെയാ ഗരംമസാലയുടെ മണവും നന്നായിട്ടുണ്ടായിരുന്നാ അമ്മപറഞ്ഞേ..!!”””_ അവൾ കൂട്ടിച്ചേർത്തു…
അതിന്,
“”…ഗരംമസാലയിട്ടാൽപ്പിന്നെ ഗരംമസാലയുടെ മണമല്ലാതെ തീട്ടത്തിന്റെ മണംകിട്ടോ..??”””_ എന്നൊന്നു തിരിച്ചുചോദിയ്ക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ,
മീനാക്ഷി വായടയ്ക്കാൻ…
പിന്നെ കോളേജെത്തുന്നതുവരെ അവളൊരക്ഷരമുരിയാടിയില്ല…
എന്നാലും ഒന്നുരണ്ടു ദിവസത്തേയ്ക്ക് അമ്മേടേം ചെറിയമ്മേടേം മുഖത്തുവിരിയുന്ന ചിരിയിൽ ഞാനൊരു പെണ്ണാളനായിപ്പോയീന്നൊരു ധ്വനിയുണ്ടാരുന്നു…
അതോണ്ടുതന്നെ കൂടുതൽസമയോം അവരുടെ കണ്മുന്നിൽ ചെന്നുപെടാണ്ടിരിക്കാൻ ഞാൻപരമാവധി ശ്രദ്ധിച്ചു…
എന്നാലതേസമയം വീട്ടിലുണ്ടായ ഒരുമഹാത്ഭുതമായിരുന്നു കീത്തുവിന്റെ പാചകപഠനം…
മീനാക്ഷിയോടുള്ള മത്സരമെന്നോണം ചെറിയമ്മയെ ചാക്കിലാക്കിയവൾ പാചകംപഠിയ്ക്കാനായി തുടങ്ങി…
വീട്ടിൽനിന്നാണു പഠിയ്ക്കുന്നതെങ്കിൽ മീനാക്ഷികേട്ടാലോന്നു കരുതി കുശുമ്പു തൊട്ടുതീണ്ടാത്ത എന്റെചേച്ചി ചെറിയമ്മയുടെ വീട്ടിൽ ഒളിച്ചുപോയായിരുന്നു സംഗതിയൊപ്പിച്ചെടുത്തത്…
അതു ഞങ്ങളറിഞ്ഞതാകട്ടേ, ഒരുദിവസം മീനാക്ഷി അരിയടുപ്പത്തിട്ടശേഷം വാർത്തിറക്കാനായി അമ്മയെ സഹായത്തിനു വിളിയ്ക്കുമ്പോഴാണ്…
