എന്റെ ഡോക്ടറൂട്ടി – 19 13അടിപൊളി  

അമ്മയെവിളിച്ചതും എവിടെനിന്നെന്നറിയില്ല കീത്തു പാഞ്ഞുപറത്തി വരുകയായിരുന്നു…

എന്നിട്ടടുപ്പിന്റെ ചുവട്ടിലായിനിന്ന മീനാക്ഷിയോട്;

“”…മാറങ്ങട്..!!”””_ എന്നുമ്പറഞ്ഞു തള്ളിമാറ്റിയശേഷം കക്ഷി മറ്റൊരുപാത്രമെടുത്ത് കീഴെവെച്ച് അരിവാർക്കാനായി തുടങ്ങി…

എന്റേയും അമ്മയുടേയുംമുന്നിൽ വലിയാളായി മീനാക്ഷിയെ നാണംകെടുത്തുകയായിരുന്നു പുള്ളിക്കാരത്തിയുടെ ഉദ്ദേശമെങ്കിലും മീനാക്ഷിയതു മൈൻഡുകൂടിചെയ്യാതെ പോയപ്പോൾ പ്ലാനൊക്കെമൂഞ്ചി പണ്ടാരമടങ്ങിപ്പോയി…

അതോടെ പാചകപഠനത്തിനും തിരശ്ശീലവീഴുകയും ചെയ്തു…

രണ്ടുദിവസം ഫുഡുണ്ടാക്കിക്കൊടുത്താൽ എന്റെ അടിമക്കണ്ണിയായി മാറുമെന്നുകരുതിയ മീനാക്ഷിയ്ക്കെന്നാൽ ഞാൻ പ്രതീക്ഷിച്ചപോലൊരു മാറ്റവുമുണ്ടായില്ല താനും…

എന്നാൽ പറഞ്ഞൊരു വാക്ക് കൃത്യമായി പാലിയ്ക്കാനവൾ മനസ്സുകാണിയ്ക്കുവേം ചെയ്തു…

അതിൽപ്പിന്നെ അവളെന്നെ ചൊറിയാനായി വന്നിട്ടില്ല…

അതെങ്ങനെ കണ്ടാൽ മൈൻഡുചെയ്താലല്ലേ ചൊറിയേണ്ടാവശ്യമുള്ളൂ… ഇത് എന്നെക്കണ്ടാൽ അപ്പോഴേ മുഖംതിരിയ്ക്കുവല്ലേ…

ഒരാഴ്ചയ്ക്കുമേലെ അങ്ങനൊക്കെ കടന്നുപോയിട്ടുണ്ടാവും…

അതിനിടയിൽ ഒരുദിവസം വൈകുന്നേരത്തിൽ പ്രാക്ടീസൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എല്ലാംകൂടിയിരുന്നു സീരിയലു കാണുകയായിരുന്നു…

കൂട്ടത്തിൽ മീനാക്ഷിയുമുണ്ടായിരുന്നു…

ഇവൾക്കും നല്ലശീലങ്ങളൊക്കെ തുടങ്ങിയോന്നമട്ടിൽ ഒന്നുനോക്കി ഞാൻ മുകളിലേയ്ക്കു കയറുമ്പോൾ മീനാക്ഷിയെഴുന്നേറ്റ് അടുക്കളയിലേയ്ക്കു പോയി…

ചാരിയിട്ടിരുന്ന ഡോറും തുറന്നകത്തു കയറി, കയ്യിലിരുന്ന ബാഗ് ടേബിളിനു മുകളിലേയ്ക്കുവെച്ചു കട്ടിലിലിരുന്നപ്പോഴേയ്ക്കും ഒരു കപ്പുചായയുമായി മീനാക്ഷി റൂമിലേയ്ക്കു കയറിവന്നു…

“”…സിദ്ധൂ..!!”””_ ചായക്കപ്പ് എന്റെനേരേ നീട്ടി പതിഞ്ഞശബ്ദത്തിലവൾ വിളിച്ചു…

“”…മ്മ്മ്..??””

“”…ദേ ചായ..!!”””

“”…ഇന്നെന്താ പതിവില്ലാതൊരു ചായയൊക്കെ..??”””_ പരമാവധി പുച്ഛംകലർത്തിയാണ് ഞാനതുചോദിച്ചത്…

“”…അത്… ഞാനൊരു ചായയിട്ടപ്പോൾ നിനക്കൂടെ മാറ്റിവെച്ചതാ… മ്മ്മ്..!!”””_ മേടിയ്ക്കാൻ മടിച്ചുനിന്ന എന്റെ മുന്നിലേയ്ക്കവൾ വീണ്ടുമാ ചായക്കപ്പു നീട്ടി…

അതിന്,

“”…എനിയ്ക്കുവേണ്ട നിന്റെ കോപ്പിലെ ചായയൊന്നും… കൊണ്ടുപോടീ..!!”””_ എന്നങ്ങോട്ടു തീർത്തുപറഞ്ഞതും മീനാക്ഷിയുടെ മുഖമൊന്നുമങ്ങി…

അതു ഗൗനിയ്ക്കാതെ എഴുന്നേറ്റു പോകാനായി തുടങ്ങിയപ്പോഴാണ്;

“”…നാളെ എന്റൊപ്പമൊന്നു ഹോസ്പിറ്റലിൽ വരാവോ..??”””_ ന്നുള്ള മീനാക്ഷിയുടെ ചോദ്യമുയരുന്നത്…

അതിനു മറുപടിപറയാതെ തിരിഞ്ഞവളെ നോക്കിയപ്പോൾ മീനാക്ഷി കൂട്ടിച്ചേർത്തു;

“”…നാളെ പിജീക്കാരുടെ കോൺവോക്കേഷൻ നടക്കുവാണ്‌..!!”””

“”…അയ്‌ന്..??”””

“”…അത്… അതിനു വീട്ടിന്നാരേലുംകൂടി വന്നേൽ നന്നായേനെ..!!”””_ അവൾനിന്നു പരുങ്ങി…

“”…ഓഹ്.! അങ്ങനെ… അപ്പൊനിന്റെ കാര്യംകാണാനാല്ലേ ചായേംപൊക്കിപ്പിടിച്ചിങ്ങു പോന്നേ… എന്നാക്കേട്ടോ, ചായയല്ല ചാരായം കൊണ്ടേത്തന്നാലും ഞാമ്മരാമ്പോണില്ല..!!”””_ ഞാൻ തീർത്തുപറഞ്ഞു…

“”…അതുപറ്റൂല… വീട്ടീന്നാരേങ്കിലും കൊണ്ടേച്ചെന്നില്ലേൽ നാണക്കേടാ… അതോണ്ടല്ലേടാ… പ്ളീസ്സ്‌..!!”””

“”…ആഹാ.! അപ്പൊ ഞാൻവന്നില്ലേൽ നീ നാണങ്കെടോ..?? എങ്കിശെരി..!!”””_ ഞാനൊരു റ്റാറ്റയുംപറഞ്ഞു പുറത്തേയ്ക്കു നടന്നതും കൈയിലിരുന്ന ചായക്കപ്പു ടേബിനു പുറത്തുവെച്ച് അവളോടിവന്നെന്റെ കൈയ്ക്കുപിടിച്ചുനിർത്തി,

“”…സിത്തൂ… അങ്ങനെ പറയല്ലേടാ… ഞാൻ… ഞാൻ വേണോങ്കി നിന്റെ കാലുപിടിയ്ക്കാം… പ്ളീസ്സ് ഡാ..!!”””_ അവളു കെഞ്ചിയപ്പോൾ,

“”…നീ കാര്യങ്കാണാൻ കാലല്ല കൊതംവരെ പിടിയ്ക്കും… അതെനിയ്ക്കറിയാത്തതല്ലല്ലോ… അന്നുതന്നെ ഫുഡുണ്ടാക്കിത്തരാൻ നീയിവടെന്തൊക്കെ കാട്ടിക്കൂട്ടി… എന്നിട്ടുണ്ടാക്കിത്തന്നപ്പോൾ അതിന്റെന്തേലുമൊരു നന്ദി നീ കാണിച്ചോ..?? വല്ല പട്ടികൾക്കുമായ്രുന്നു കൊടുത്തതെങ്കിൽ അവറ്റകള് വാലെങ്കിലുമാട്ടിയേനെ..!!”””_ അതായിരുന്നെന്റെ മറുപടി…

Leave a Reply

Your email address will not be published. Required fields are marked *