എന്റെ ഡോക്ടറൂട്ടി – 19 8അടിപൊളി  

“”…എന്താടീയിത്..?? നിന്റച്ഛന്റെ പതിനാറടിയന്തിരത്തിനു പോകാനുള്ള സ്പീഡ്ബോട്ടോ..??”””_ എന്റെയാ ചോദ്യത്തിന്റർത്ഥം മനസ്സിലാവാതെ എന്നെനോക്കി കണ്ണുമിഴിച്ച മീനാക്ഷിയെനോക്കി ഞാൻ വീണ്ടുമലറി:

“”…എടി കോപ്പേ… ഇതിന്റെ കവറഴിക്കാത്തതെന്താന്ന്..!!”””

“”…അതിനു നീയിതു വെള്ളത്തിലിടാനല്ലേ പറഞ്ഞൊള്ളു… അല്ലാണ്ടു കവറു തൊറന്നിടണംന്നൊന്നും പറഞ്ഞില്ലല്ലോ..??!!”””

“”…ഓ.! പറഞ്ഞാലേ നീ ചെയ്യൂ..?? എന്നിട്ടു കണ്ട മൊണ്ടിക്കേസുമുഴുവൻ എന്റെ തലയ്ക്കു വെച്ചുകെട്ടീത് ഞാമ്പറഞ്ഞിട്ടാണോടീ കോപ്പേ..?? അതുപോട്ടേ…
നീയിതുവരെയിതു നുറുക്കാഞ്ഞതെന്താ..??”””

“”…അത്… അതു കവറുപൊട്ടിയ്ക്കാണ്ടെങ്ങനാ നുറുക്കണേ..??”””_ മറുചോദ്യത്തിനിടയിൽ മീനാക്ഷിയെന്നെ ഭവ്യതയോടെനോക്കി… കേട്ടതുമെനിയ്ക്ക് തല ഭിത്തിയിലടിച്ചു പൊട്ടിയ്ക്കാനാ തോന്നിയേ…

“”…നെനക്കു കാണണോ..?? കവറുപൊട്ടിയ്ക്കാണ്ടെങ്ങനെയാ നുറുക്കുന്നേന്നു നെനക്കു കാണണോ..?? എടീ കോപ്പേ… കണ്ട അണ്ടിപ്പിളേളരോടു കളിയ്ക്കുന്നപോലെ എന്നോടു കളിയ്ക്കാൻനിന്നാൽ ഇക്കൂട്ടത്തിലിട്ടു നിന്നേം നുറുക്കും നോക്കിയ്ക്കോ..!!”””_ ശേഷം മേലേയ്ക്കുനോക്കി;

“”…ഈശ്വരാ… പലതരത്തിലുള്ള പെണ്ണുങ്ങളേം കണ്ടിട്ടുണ്ട്… എന്നാലുമിമ്മാതിരിയൊരു സാമാനം… നിങ്ങക്കിതെങ്ങനെ തോന്നി..??”””_ എന്നു സ്വയംപിറുപിറുത്തപ്പോൾ, എന്നെയൊന്നു ചുഴിഞ്ഞുനോക്കിക്കൊണ്ട് സ്ലാബിലിരുന്നൊരു കത്തിയുമായി നുറുക്കാൻപോണതു കണ്ടു…

ചെന്നപാടെ കവറെടുക്കാനായി വെള്ളത്തിലേയ്ക്കു കൈപൂഴ്ത്തിയതും ഹൗ… എന്നൊരുശബ്ദത്തോടെ കൈ പിൻവലിയ്ക്കുവേം ചെയ്തു…

എന്നിട്ടെന്നെ കേൾപ്പിക്കാനായി;

“”…എന്തൊരു തണുപ്പാത്..!!”””_ ന്നൊരു പിറുപിറുക്കലും…

അതിന്,

“”…ഉരുട്ടി വായിലേയ്ക്കു വെയ്ക്കുമ്പഴീതണുപ്പൊന്നും കാണില്ലല്ലോ..?? തിന്നണോന്നുണ്ടേൽ വേഷങ്കെട്ടെടുക്കാതെ മര്യാദയ്ക്കെടുത്തു നുറുക്കിവെയ്യെടീ..!!”””_ എന്നുംപറഞ്ഞു മറുപടികാക്കാതെ ഞാൻനേരെ മുറിയിലേയ്ക്കുപോന്നു…

പിന്നൊരു കുളിയൊക്കെകഴിഞ്ഞു
ബീഫെടുത്തു കറിവെച്ചേക്കാമെന്നു കരുതി ചെന്നപ്പോഴാണ് എനിക്കങ്ങടു വിറഞ്ഞുകേറീത്…

അത്രയുംനേരമായിട്ടും അവളാകെ നുറുക്കീതൊരു കുഞ്ഞുകഷ്ണമായിരുന്നു…

ഒറ്റക്കട്ടയായിട്ടിരിക്കുന്ന ബീഫിന്റെ ഏതുവശത്തുനിന്നു നുറുക്കുമെന്നറിയാതെ അതും കയ്യിൽപ്പിടിച്ചുനിൽക്കുന്ന മീനാക്ഷി എന്നെക്കണ്ടതും, എന്നെക്കൊണ്ടിതു സാധിക്കുമെന്നു തോന്നുന്നില്ല ഷാജിയേട്ടാന്നുള്ള ഭാവത്തിലൊരു നോട്ടം…

ആ സമയം പച്ചത്തെറിയാണു വായിൽവന്നതെങ്കിലും ഞാനൊന്നും മിണ്ടിയില്ല…

മേടിച്ചോണ്ടു വന്നുപോയില്ലേ ഇനിയനുഭവിക്കാതെ പറ്റൂല്ലല്ലോന്നുള്ള ചിന്തയോടെ ഞാൻ നേരെപോയി വേറൊരു കത്തിയെടുത്തു…

അതുകണ്ടതും തന്റെ കത്തിയും കയ്യിലെടുത്തു മീനാക്ഷിയൊതുങ്ങിനിന്നു…

ഞാൻ നുറുക്കാനായി തുടങ്ങീതും മീനാക്ഷി കത്തിയൊക്കെ ഉപേക്ഷിച്ചു…

എന്നിട്ടു ഞാനെങ്ങനെയാണ് നുറുക്കുന്നതെന്നു സസൂക്ഷ്മം വീക്ഷിക്കാൻ തുടങ്ങി…

ഓരോകഷ്ണവും ഞാനെത്രയായ്ട്ടാ നുറുക്കിയതെന്നുപോലും അവളെണ്ണുന്നുണ്ടെന്നു തോന്നിപ്പോകുംവിധമായിരുന്നു പുള്ളിക്കാരീടെ നോട്ടം…

അവൾടപ്പോഴുള്ള നോട്ടങ്കണ്ടാൽത്തോന്നും ഞാനെന്തോ ഓപ്പറേഷൻ ചെയ്യുവാണെന്ന്… അതു നോക്കിപ്പഠിക്കുമ്പോലുള്ള നിൽപ്പുകണ്ട എനിയ്ക്കതങ്ങു സുഖിച്ചില്ല…

“”…ഓ.! എന്നെക്കൊണ്ട് പണിയിപ്പിച്ചിട്ട് തമ്പുരാട്ടി റെസ്റ്റെടുക്കുവാ..?? പോയി രണ്ടു സവോളയെടുത്തു പൊളിച്ചുവെയ്ക്കെടീ..!!”””_ ഞാൻ മുരണ്ടു…

ഉടനെ,

“”…അതെന്തിനാ സവോള..??”””_ എന്നൊരു സംശയമുന്നയിച്ചതും,

“”…നിന്റച്ഛന്റെ ഇരുപത്തെട്ടുകെട്ടിന് പായസം വെയ്ക്കാൻ… പോയെടുത്തു വെയ്ക്കെടീ..!!”””_ ന്നു ഞാനുമങ്ങടു ചീറി…

ഒരുപക്ഷേ,

പട്ടിണികിടക്കേണ്ടി വരുവല്ലോന്നോർത്താവണം തന്തയ്ക്കു വിളിച്ചിട്ടും തിരിച്ചൊന്നും പറയാതിരുന്നത്…

മിക്കാവാറുമെന്റെ തന്ത കല്യാണവീട്ടിലിരുന്നപ്പോൾ ആർത്തുതുമ്മിയിട്ടുണ്ടാവണം…

സവാളക്കുപകരം ഉരുളകിഴങ്ങെടുത്തു പൊളിച്ചു വെക്കുമോന്നു ഞാൻ സംശയിച്ചെങ്കിലും വെറുതേ സംശയിച്ചതായിപ്പോയി…

അവൾക്ക് സവോളയൊക്കെ കണ്ടാലറിയാമായിരുന്നു…

പകുതി പോയെങ്കിലും രണ്ടെണ്ണമെടുത്തു പൊളിച്ചുതന്നു…

എന്നാലതിനുതന്നെ അരമുക്കാൽ മണിക്കൂറെടുത്തതുകൊണ്ടു വേറൊന്നും ഞാനവളോടാവശ്യപ്പെട്ടില്ല…

അതിന്റെയാവശ്യം വേണ്ടിവന്നതുമില്ല…

ഇനിയിപ്പോളെന്തേലും ചെയ്യിച്ചാലവളുപറയും അവനും ഞാനുങ്കൂടാ ബീഫ്കറി വെച്ചതെന്ന്… അങ്ങനെയിപ്പൊ ഊമ്പണ്ട…

“”…കുറച്ചുമുന്നേ ചെറീമ്മവിളിച്ചാരുന്നു… അവരൊക്കെ നാളെരാവിലേയെത്തോന്നാ പറഞ്ഞേ..!!”””_ അരപ്പെല്ലാംചേർത്ത് ബീഫടുപ്പത്തേയ്ക്കു കയറ്റുമ്പോൾ പതിഞ്ഞസ്വരത്തിൽ മീനാക്ഷി പറഞ്ഞു…

“”…അതിന്… അതിനു ഞാനെന്താ തലകുത്തിനിൽക്കണോ..??”””

“”…ങ്ഹൂം..! പറഞ്ഞൂന്നേള്ളൂ..!!””””_ പറഞ്ഞതുമവൾ മുഖംകുനിച്ചു…

പിന്നെ സ്റ്റോർറൂമിലേയ്ക്കു വെച്ചുവിടുകയുംചെയ്തു…

കറി കുറച്ചുസമയംകൂടി അടുപ്പത്തിരുന്നു തിളച്ചുവറ്റാനായി തുടങ്ങിയപ്പോൾ ഒരിയ്ക്കൽക്കൂടി അതിന്റെ ഉപ്പുമെരിവുമൊക്കെ പരിശോധിച്ചശേഷം തീയുംകുറച്ചുവെച്ച് കൈകഴുകാനായി തുടങ്ങുമ്പോഴാണ് മീനാക്ഷി തിരികെവന്നത്…

ഇരുകയ്യിലുമായി അത്യാവശ്യംമുഴുപ്പുള്ള രണ്ടുകപ്പയുമുണ്ട്… വോഷ്ബേസനിലായി കൈകഴുകിനിന്നയെന്റെ മുന്നിലേയ്ക്ക് കപ്പ നീക്കിവെച്ചശേഷം കുറച്ചു മാറിനിന്നയവളെ ഞാൻ രൂക്ഷമായിനോക്കി;

“”…എന്തിനാദ്..??”””

“”…അല്ലാ… ബീഫിനൊപ്പം നമുക്കു കുറച്ചു കപ്പകൂടൊണ്ടാക്കിയാലോ..??”””_ മടിച്ചുള്ളയാ ചോദ്യംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞു…

“”…നീയെന്താടീ കോപ്പേ കരുതീരിയ്ക്കുന്നേ..?? ഞാന്നിന്റടിമക്കണ്ണനാന്നോ..?? അവൾക്കിനി ചോറും കറീമ്മാത്രമ്പോര കപ്പകൂടിയുണ്ടേലെ മൂഞ്ചാമ്പറ്റത്തുള്ളൂ..!!”””_ ഞാൻനിന്നു തെറിച്ചതും,

“”…അത്… അതുപിന്നെ കപ്പയിരിയ്ക്കുന്നതു കണ്ടോണ്ട് ഞാൻ… ഞാനരി അടുപ്പത്തിട്ടില്ല..!!”””_ പതുങ്ങിക്കൊണ്ടവളു പറഞ്ഞു…

അതുകേട്ടതും ഞാൻ തലയ്ക്കു കൈവെയ്ക്കേണ്ട അവസ്ഥയിലായി…

“”…അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ… ഇങ്ങനൊക്കെ ചെയ്യുമ്പോൾ എന്തുസുഖവാ നെനക്കുകിട്ടുന്നേ..??”””_ കണ്ണുതുറുപ്പിച്ചവളെനോക്കി ചോദിച്ചശേഷം ഞാൻതുടർന്നു;

“”…എനിയ്ക്കറിയാം… നീയിതൊക്കെന്നെക്കൊണ്ടു മനഃപൂർവ്വം ചെയ്യിയ്ക്കുന്നതാന്ന്… ജീവനുള്ളൊരു ജന്തുവല്ലേ, എന്തേലുമൊക്കെ തിന്നുകുടിച്ചു കിടന്നോട്ടേന്നു കരുതീപ്പോൾ നെനക്കപ്പഴും പ്രതികാരം… ല്ലേ..??”””_ അവളെയും കപ്പയേയും മാറിമാറിനോക്കി ഞാൻ പറഞ്ഞുനിർത്തി…

“”…ഞാനങ്ങനൊന്നും കരുതീല… ഇതവിടിരുന്നു പാഴായിപ്പോണ്ടെന്നു കരുതിയാ ഞാൻ…”””_ വാക്കുകൾ മുഴുവിപ്പിയ്ക്കാതെ നിർത്തിയ മീനാക്ഷി,

Leave a Reply

Your email address will not be published. Required fields are marked *