എന്റെ ഡോക്ടറൂട്ടി – 19 8അടിപൊളി  

“”…എടാ… അന്നു നീ പറഞ്ഞില്ലേ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യരുതെന്ന്… അതോണ്ടാ ഞാൻ… ഞാനൊതുങ്ങിനടന്നേ… അല്ലാണ്ട്… അല്ലാണ്ടുനിന്നെ പുച്ഛിച്ചതൊന്നുവല്ലടാ..!!”””

“”…ഉവ്വ.! ഇതുഞാൻ വിശ്വസിയ്ക്കണം..!!”””_ ഞാൻവീണ്ടും പുച്ഛംവിതറിയപ്പോൾ,

“”…ഇനിയങ്ങനാണെങ്കി ഞാനതിനും സോറിപറയാം… വേണേ നിന്റെ കാലുംപിടിയ്ക്കാം… പ്ളീസ്സ് ഡാ..!!””_ മീനാക്ഷി ഏകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു…

“”…ഒന്നുപോയേടീ… നിന്റെ കാലുപിടുത്തോക്കെ ഞാങ്കുറേക്കണ്ടതാ… പൂച്ചയുണ്ടല്ലോ പൂച്ച, അതു ചൂടുവെള്ളത്തിലൊരിയ്ക്കലേ ചാടൂ… എന്നാ ഞാനിപ്പൊ മൂന്നാലുപ്രാവശ്യമായി…
അതോണ്ടിനി നടക്കില്ല..!!”””_ ഞാനങ്ങോട്ടു തീർത്തുപറഞ്ഞതും മീനാക്ഷിയുടെ കണ്ണുനിറഞ്ഞു,

“”…വേണേ… വേണേനിന്റെ തലേക്കൈവെച്ചു സത്യംചെയ്യാം, ഇനിമേലിൽ ഞാന്നിന്നെയിൻസൾട്ടു ചെയ്യില്ല..!!”””_ എന്റെ തലയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൾ പറഞ്ഞതും,

“”…ഓ.! എന്നിട്ടുവേണമെന്റെ തലപൊട്ടിത്തെറിയ്ക്കാൻ..!!”””_ എന്നൊരു മറുപടിയും കൊടുത്ത് ഞാനവൾടെ കൈതട്ടിമാറ്റി…

എന്നിട്ടു തുടർന്നു;

“”…നീയിനി എന്തൊക്കെ കാട്ടീന്നുപറഞ്ഞാലും ശെരി ഞാമ്മരൂല… അതോണ്ടു മക്കളുപോയി വേറെന്തേലും വഴിനോക്ക്..!!”””_ അതുപറഞ്ഞതും മീനാക്ഷി കണ്ണുകൾ തുടച്ചുകൊണ്ടെന്നെ തുറിച്ചുനോക്കി…

“”…വന്നില്ലേൽ ഞാമ്പോയി നിന്റച്ഛനോടു പറഞ്ഞുകൊടുക്കും… നോക്കിയ്‌ക്കോ..!!”””_ ഒന്നുംനടക്കാതെ വന്നപ്പോൾ കക്ഷിയെന്നെ ഭീക്ഷണിപ്പെടുത്താനും തുടങ്ങി…

അതുകേട്ടുടൻ ഞാൻ;

“”…ഒരു പ്രശ്നോമില്ല… പിന്നെ പറയുന്നകൂട്ടത്തിൽ നാളെയങ്ങേരെക്കൂടി വിളിച്ചോണ്ടു പൊയ്ക്കോൾണം..!!”””_ എന്നുപറഞ്ഞതങ്ങൊതുക്കി…

അതിനുടനേ,

“”…ഓഹോ.! സത്യായ്ട്ടും നീയെന്റൊപ്പം വന്നില്ലേൽ ഞാമ്പോയി ആത്മഹത്യചെയ്യും… നോക്കിയ്‌ക്കോ..!!”””_ എന്നായി അവൾ…

“”…വെറുതെപറഞ്ഞു കൊതിപ്പിയ്ക്കാനാണെൽ മൂക്കാമണ്ടയിടിച്ചു പൊട്ടിയ്ക്കും… പറഞ്ഞാപ്പറഞ്ഞപോലെ ചെയ്തോൾണം… പിന്നെ, ഈപ്പറഞ്ഞതിനൊക്കെയെന്തേലും സഹായംവേണേൽ ചോദിയ്ക്കാനും മടിയ്ക്കണ്ട..!!”””_ അതുകൂടിയായതോടെ മീനാക്ഷിയുടെ ശൗര്യംമുഴുവൻ ചോർന്നു…

വീണ്ടുമെന്റെ മുഖത്തേയ്ക്കു ദയനീയമായി നോക്കിക്കൊണ്ട്,

“”…എടാ… നീ വരില്ലേടാ..??”””_ ന്നൊരു പ്രതീക്ഷയോടെ ഒരിയ്ക്കൽക്കൂടിയവൾ ചോദിച്ചപ്പോഴും,

“”…നടപടിയില്ല..!!”””_ എന്നുതന്നെയായിരുന്നു എന്റെ മറുപടി…

അതുകേട്ടതുമവൾടെ വിധമ്മാറി;

“”…കാണിച്ചുതരാടാ ഞാൻ..!!”””_ സങ്കടവും ദേഷ്യവുമെല്ലാം കൂട്ടിക്കലർത്തിയതു പറഞ്ഞവൾ താഴേയ്ക്കുപാഞ്ഞു…

പാദസരത്തിന്റെ കിലുക്കമകന്നതും ചെറിയമ്മയോടുപോയി പരാതി ബോധിപ്പിയ്ക്കാനുള്ള പോക്കാണതെന്നെനിയ്ക്കു മനസ്സിലായി…

ചെറിയമ്മയല്ല, ഇനിയാരുവന്നു പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നുറപ്പിച്ചുകൊണ്ട് കട്ടിലിന്റെ ക്രാസ്സിയിലേയ്ക്കു ചാരിയിരുന്നു ഫോണെടുക്കുമ്പോൾ ഡോറുംതള്ളിത്തുറന്ന് അമ്മ കേറിവന്നു….

“”…ഡാ… നാളെ മര്യാദയ്ക്കിവൾക്കൊപ്പം കോളേജിയ്ക്കു പൊയ്ക്കോണം… കേട്ടല്ലോ..!!”””_ വന്നുകേറിയപാടെ അമ്മയുടെ ഉത്തരവതായ്രുന്നു…

ഒന്നാമതേ അമ്മയോടു കട്ടക്കലിപ്പായതിനാൽ ആ ഉത്തരവെനിയ്ക്കത്ര ബോധിച്ചില്ല,

“”…നിങ്ങടെകെട്ടിയോൻ ചൊറിയുംകുത്തി അവിടിരിയ്ക്കുവല്ലേ..?? പുള്ളിയോടുപറ… അല്ലാണ്ടു ഞാമ്പോവോന്നു കരുതണ്ട..!!”””_ ഞാനതേ തലത്തിൽ മറുപടികൊടുത്തതും,

“”…എങ്കിലച്ഛനിങ്ങടു വരട്ടേ… പറഞ്ഞുകൊടുക്കാം..!!”””_ എന്നായി അമ്മ…

അതിന്,

“”…ഓ.! നല്ലകാര്യം.! പിന്നെ പറയുന്നകൂട്ടത്തിൽ നാളെയിവൾടെ കോളേജിലേയ്ക്കൂടൊന്നു പോകാമ്പറേണം കേട്ടോ..!!”””_ അമ്മയ്ക്കുപിന്നലെയായി റൂമിലേയ്ക്കുകയറിവന്ന മീനാക്ഷിയെചൂണ്ടി ഞാൻപറഞ്ഞു…

ഉടനെയമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു,

“”…ഇതിപ്പെന്തോപറ്റി..?? ഇതെന്താ പുതിയപ്രശ്നം..??”””

“”…അത്… അതു ഞാനെന്തോ ജാഡയിട്ടൂന്ന്… ഞാനൊരു ജാഡേമിട്ടില്ലമ്മേ..!!”””_ അമ്മയുടെ ചോദ്യത്തിനവൾ ദയനീയമായി പറഞ്ഞതും,

“”…ജാഡയല്ലെങ്കി മൂന്നാലുദെവസായ്ട്ട് നീയിവടെ കാട്ടിക്കൂട്ടിയേന്റെ പേരെന്താടീ കോപ്പേ..??”””_ ചൊറിഞ്ഞുവന്നഞാൻ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേൽക്കുമ്പോൾ കാണുന്നത്, അമ്മയൊരു പുഞ്ചിരിയോടെ നിൽക്കുന്നതാണ്…

ശെരിയാ.! അമ്മയ്ക്കു ഞങ്ങള് ആജന്മശത്രുക്കളാന്നറിയില്ലല്ലോ…

അതുകൊണ്ടിനി മീനാക്ഷി ജാഡകാണിച്ചതിന്റെ പേരിൽ ഞാൻ കൊതികുത്തി പിണങ്ങിയതാണെന്നാവുമോ..??

“”…ഇതൊക്കെയൊരു പ്രശ്നമാണോടാ..?? മോനതു കാര്യവാക്കണ്ട… മക്കള് നാളെയിവൾടൊപ്പം പോ..!!”””_ പ്രശ്നം ഗുരുതരമല്ലെന്നു തോന്നിയതും അമ്മയൊന്നയഞ്ഞു…

“”…ഞാനാരുടേം മോനും മക്കളുമൊന്നുമല്ല… എന്നെയങ്ങനാരും വിളിയ്ക്കുവേം വേണ്ട..!!”””_ അതുപറയുമ്പോഴേയ്ക്കും ചെറിയമ്മയും റൂമിലേയ്ക്കു കയറിവന്നു…

എന്നിട്ട്,

“”…എന്തായി… വല്ലമാറ്റവും വന്നോ..??”””_ എന്നൊരു ചോദ്യവും…

അതിന്,

“”…എവിടെമാറാൻ..?? നിന്റെ കുഞ്ഞാവയല്ലേ… അപ്പൊ നീതന്നെപറഞ്ഞു സമ്മതിപ്പിയ്ക്ക്..!!”””_ എന്നായിരുന്നു അമ്മയുടെമറുപടി…

ഉടനെതന്നെ,

“”…ഓ.! എന്റെ കുഞ്ഞിനെപറഞ്ഞു സമ്മതിപ്പിയ്ക്കാനെനിയ്ക്കറിയാം… നീ അപ്പുറത്തെങ്ങാനും പോ..!!”””_ എന്നുംപറഞ്ഞു ചെറിയമ്മ അമ്മയെപ്പിടിച്ചു റൂമിനുപുറത്താക്കി…

ശേഷമെന്റെ നേരേതിരിഞ്ഞ്,

“”…എന്റെ കൊച്ചേ… നിന്നോടിപ്പെന്താ ഞാമ്പറക..?? രണ്ടുപേരൂടെ ഒന്നഡ്ജെസ്റ്റുചെയ്തു പോവാനെത്രയായി ഞാമ്പറേണു… എന്റെ കുഞ്ഞാവയല്ലേ, മക്കളൊന്നു പോയിട്ടുവാടാ..!!”””_ കൊഞ്ചിയ്ക്കുന്ന സ്വരത്തിൽപറഞ്ഞ് അവരെന്റടുക്കലേയ്ക്കിരുന്നു…

“”…അതേ… നിങ്ങളുകൂടുതലിട്ടു പതപ്പിയ്ക്കണ്ട..!!”””_ എന്റെ തലമുടിയിൽ തഴുകിത്തുടങ്ങിയ കൈതട്ടിമാറ്റിക്കൊണ്ടു ഞാൻ തുടർന്നു;

“”…നിങ്ങളൊറ്റ പെമ്പറന്നോത്തി കാരണവാ ഞാനന്നിവൾക്കു വെച്ചുണ്ടാക്കിക്കൊടുത്തത്… ഒരു നാണോമില്ലാണ്ടതു വലിച്ചുവാരിക്കേറ്റീട്ട് പിന്നെ എന്നെക്കാണുമ്പോളിവൾക്ക് അയ്യം… ആ ഒരുനേരത്തെയാഹാരം ഏതേലും പട്ടിയ്ക്കാണു കൊടുത്തതെങ്കിൽ അതു പിന്നീന്നു മാറില്ലാർന്നു..!!”””_ ഒന്നുനിർത്തിയ ശേഷം,

“”…അപ്പോളിത്രേം നന്ദികാണിച്ചയിവൾക്കുവേണ്ടി ഇനിഞാൻ കോളേജിലേയ്ക്കൂടി പോവാം..!!”””_ പുച്ഛത്തോടങ്ങനെകൂടി കൂട്ടിച്ചേർത്തപ്പോൾ ചെറിയമ്മ മുഖംചെരിച്ചു മീനാക്ഷിയെനോക്കി…

അന്നേരമവളെ നോക്കുകയല്ലാതെ ചെറിയമ്മയ്ക്കു മറ്റൊന്നുംമിണ്ടാനുള്ള വോയിസില്ലെന്നതാണ് സത്യം…

ചെറിയമ്മയുടെയാ നോട്ടംകണ്ടതും മീനാക്ഷി കണ്ണുനനച്ചുകൊണ്ട്;

“”…ഇനി സത്യായ്ട്ടും ഞാനങ്ങനൊന്നും ചെയ്യില്ലെന്നുപറ ചെറീമ്മേ… ഇപ്രാവശ്യങ്കൂടിയൊന്നു വരാമ്പറ..!!”””_ എന്നൊന്നു പറഞ്ഞുനോക്കി…

Leave a Reply

Your email address will not be published. Required fields are marked *