എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

“”…ഓഹ്.! അങ്ങനൊന്നും പറയാമ്പാടില്ലേൽ ഇനി ചോദിയ്ക്കുന്നില്ല… ഞാനൊരു മര്യാദപ്പുറത്ത് ചോദിച്ചതാ… ഇഷ്ടായില്ലേൽ സോറി..!!”””_ ന്ന് പറഞ്ഞ ചേച്ചി;

“”…പറമ്പില് പണിക്കാരുണ്ട്…
അമ്മ രാവിലെയുള്ള കാപ്പിയുമായിപോയതാ…
ഇനിയിപ്പൊ ഉച്ചയ്ക്കുള്ളതിനുള്ളതിനായ്ട്ട് ആളെവിടും… അപ്പോഴേയ്ക്കുമെന്തേലും ആക്കിവെയ്ക്കണം..!!”””_ എന്നും തുടർന്നുകൊണ്ട് കണ്ണിൽക്കണ്ട പച്ചക്കറിയൊക്കെടുത്ത് അരിയാനും പിടിയ്ക്കാനുമൊക്കെ തുടങ്ങി…

പിന്നെയും പിടിച്ചുനിൽക്കാനെന്തോ എനിയ്ക്കും കഴിയുമായ്രുന്നില്ല…

ഇന്നലവരെ അത്രേം കമ്പനിയടിച്ചുനടന്നിട്ട് ഒരുനിമിഷംകൊണ്ട് ആരുമല്ലാത്തവസ്ഥയിലേയ്ക്കു മാറുന്നതെന്തോ എനിയ്ക്കങ്ങോട് സഹിയ്ക്കില്ലായ്രുന്നു…

എന്നാലെന്തേലും പറയാനായി തുടങ്ങുന്നതിനുമുന്നേ,

“”…ചേച്ചീ… ഞാമ്പറയാം..!!”””_
ന്നുള്ള വാക്കുകൾ മീനാക്ഷിയിൽനിന്നുമുയർന്നിരുന്നു…

അതിന്,

“”…മ്മ്മ്.! എന്നാപ്പറ..!!”””_ ന്ന് പറഞ്ഞുകൊണ്ട് ചേച്ചിതിരിഞ്ഞു ഞങ്ങളെനോക്കി കൈചുറ്റിനിന്നു…

പിന്നെ താമസിച്ചില്ല; അന്നുവരെനടന്നതെല്ലാം വള്ളിപുള്ളിതെറ്റാതെയവൾ ചേച്ചിയ്ക്കുമുന്നിൽ വിസ്‌തരിച്ചു…

എല്ലാംകേട്ടുകഴിഞ്ഞപ്പോൾ കണ്ണുംതള്ളി ഞങ്ങളെ
മാറിമാറിയൊരു
നോട്ടമായ്രുന്നാ പാവം…

“”…ഇത്രയൊക്കെ
കാണിച്ചുകൂട്ടീട്ടാണോ പിള്ളേരേ നീയൊക്കിങ്ങനെ നടന്നേ..??”””_ കുറച്ചുനേരത്തെ നിശബ്ദതയ്ക്കൊടുവിൽ ചേച്ചിചോദിച്ചെങ്കിലും ഞങ്ങളൊന്നുംമിണ്ടീല…

അല്ലേത്തന്നെ എന്തുമിണ്ടാനിരിയ്ക്കുന്നു..??

“”…ആഹ്.! അതുപോട്ടേ…
എന്നിട്ടെന്താ നിങ്ങടെതീരുമാനം..??”””

“”…അത് ഡിവോസ് ചെയ്യാൻതന്നെയാ… ഉടനെപറ്റില്ലെന്നാ
ചെറീമ്മപറഞ്ഞേ… എന്നാലും നല്ല അഡ്വക്കേറ്റ്സിനെ നോക്കുന്നുണ്ട്..!!”””_ ചേച്ചിയുടെചോദ്യത്തിന് മീനാക്ഷി മറുപടികൊടുത്തപ്പോൾ ഞാനവളെയൊന്നു നോക്കി…

എന്നാലാനോട്ടത്തിന്റെ അർത്ഥം…

“”…അപ്പൊരു കാരണവശാലും നിങ്ങക്കൊരുമിച്ചുപോകാൻ പറ്റില്ലെന്നുതന്നാണോ..??”””_ ചേച്ചിയുടടുത്തചോദ്യം…

എന്നാലതിനു
മറുപടികൊടുക്കാനവളെ സമ്മതിയ്ക്കാതെ
ഞാനിടയ്ക്കുകേറി;

“”…ഇല്ലേച്ചീ… ഇത്രയൊക്കെ കന്നന്തിരിവുകാണിച്ച ഇവളെയിനീം സയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!”””

“”…അതേ… ഞാൻ
കന്നന്തിരിവു കാണിച്ചിട്ടുണ്ടേൽ
അതിലുങ്കൂടുതല് കാണിച്ചത് നീതന്നെയാ… അത്രയൊക്കെ വേണ്ടാത്തരംകാണിച്ച ഇവനെ ആക്സേപ്റ്റ്ചെയ്യാൻ എനിയ്ക്കുംപറ്റത്തില്ല ചേച്ചീ..!!”””

“”…ആയിക്കോട്ടേ… എന്നാലിതൊക്കെ
തുടങ്ങിവെച്ചതാരാ..?? ഞാനാണോ..?? നീപറ.. ഞാനാണോന്ന്..??”””

“”…മതി.! നിർത്ത്..!!”””_ വാക്പോര് നീണ്ടപ്പോൾ ചേച്ചി കൈയുയർത്തി തടഞ്ഞു…

ശേഷം,

“”…അപ്പൊ ഒന്നിച്ചുപോവാൻ രണ്ടുപേർക്കും പറ്റില്ലാന്നുറപ്പാല്ലേ..??”””_ കൂട്ടിച്ചേർത്തപ്പോൾ ഞങ്ങൾ ഭാവവ്യത്യാസമില്ലാതെ നോക്കി…

ഉടനെതന്നെ ചേച്ചി തുടർന്നു;

“‘”…എന്നാൽ ജോക്കുട്ടന്റെയൊരു കൂട്ടുകാരനുണ്ട്… ഹൈക്കോടതീലൊക്കെ പ്രാക്ടീസ്ചെയ്യുന്ന വക്കീലാ… കേസ് പുള്ളീനെ ഏല്പിച്ചാലോ..?? പുള്ളിയാകുമ്പോ അധികം ബുദ്ധിമുട്ടിയ്ക്കാതെ പിരിച്ചുതരും… എന്താപറയട്ടേ..??”””

“”…ചേച്ചീ..??”””_ ചേച്ചിയുടെയാ ചോദ്യത്തിനുമുന്നിൽ മീനാക്ഷിയത്ഭുതപ്പെട്ടപ്പോൾ പുള്ളിക്കാരി വീണ്ടും സ്വരമുയർത്തി;

“”…അല്ലപിന്നെ… നിങ്ങളെല്ലാം മുന്നേതന്നെ തീരുമാനിച്ചുറപ്പിച്ചു വെച്ചേക്കുന്നസ്ഥിതിക്ക് ഞാങ്കൂടുതലെന്തു പറയാനാ..??”””_ ചേച്ചിതുടർന്നു;

“”…ഞാനൊന്നു ചോദിയ്ക്കട്ടേ… ഈപ്പറഞ്ഞ ആക്സെപ്റ്റൻസെന്നതുകൊണ്ട് എന്താ നിങ്ങളുദ്ദേശിയ്ക്കുന്നേ..??
പറ കേൾക്കട്ടേ..!!”””_ കേട്ടതിനപ്പോഴും ഞങ്ങൾക്കു മറുപടിയില്ലായ്രുന്നു…

അല്ലേത്തന്നെ എന്തിട്ട് മറുപടിയ്ക്കാൻ..??!!

“”…എന്റെ പിള്ളേരേ..””‘_ വീണ്ടും ചേച്ചിയുടെ ശബ്ദമുയർന്നു;

“”…സത്യത്തിൽ ഇതിൽക്കൂടുതൽ തമ്മിൽതമ്മിൽ മനസ്സിലാക്കി പെരുമാറാനും ആക്സെപ്റ്റ് ചെയ്യാനുമൊന്നും നിങ്ങളെക്കൊണ്ട് പറ്റില്ല… അല്ല നീയെന്താ ഉദ്ദേശിയ്ക്കുന്നേ..??”””_ ചേച്ചിയെന്റെനേരേ
നോട്ടംപായിച്ചു;

Leave a Reply

Your email address will not be published. Required fields are marked *