എന്റെ ഡോക്ടറൂട്ടി – 25 47അടിപൊളി  

“”…ഹലോമിസ്റ്റർ…
ഇതുവള്ളിനിക്കറല്ല… ജംസ്യൂട്ടാ… അന്ന് ജീനയിട്ടിരുന്നത് കണ്ടപ്പോഴേ കരുതീരുന്നതാ, ഒരെണ്ണം മേടിയ്ക്കണംന്ന്..!!”””_ പറഞ്ഞുകൊണ്ടവളത്
പിടിച്ചുവാങ്ങി…

ഉടനെ,

“”…നീയതൊന്നിട്ടേടീ…
വള്ളീപ്പിടിച്ച് വലിച്ചടിച്ചാ ടക്കെന്ന് കേക്കോന്നുനോക്കട്ടേ..!!”””_ ന്നു പറഞ്ഞുനോക്കി…

അതിനവള് ഓ.. വേണ്ടന്നമട്ടിൽ ചുണ്ടുകോട്ടി പുച്ഛിച്ചിട്ട് അതെല്ലാം തിരികെ ബോക്സിലേയ്ക്കുവെച്ചു…

“”…കാശുകൊറവാ…
ഒരുലോഡ് സാനോംമേടിച്ചു…
ഒരുത്തൻ കൂടെയുണ്ടെന്നൊരു
ചിന്ത… മ്ഹൂം.! ഒരു തൂവാലയെങ്കിലും… എവിടെ..!!”””_ വേണോന്നൊരാഗ്രഹോമില്ലേലും ചുമ്മാതെന്തേലുംപറഞ്ഞു ചൊറിയണോലോന്നു
കരുതി ഞാനിരുന്നു കിലുത്തു…

അതിനവളൊന്നു
നോക്കിതുറിപ്പിച്ചതും,

“”…ആഹ്.! അതെങ്ങനാ… അതിനൊക്കെക്കുറച്ച് അന്തസ്സുവേണം… ഞാൻതന്നെ ലിവർറോസ്റ്റുണ്ടാക്കീപ്പോൾ എല്ലാർക്കുമ്മേണ്ടി മാറ്റിവെച്ചതാ… എന്നിട്ടതിന്റൊരു നന്ദിയെങ്കിലും കാണിയ്ക്കായ്രുന്നല്ലോ…
ആം.! പിന്നെ പറഞ്ഞിട്ടുകാര്യോല്ല, അങ്ങനല്ലേ പഠിച്ചുവെച്ചിരിയ്ക്കുന്നേ..!!”””_ ഞാൻകൂട്ടിച്ചേർത്തു…

ഉടനെ,

“”…കിടന്നുകാറണ്ട… നെനക്കൂടുള്ളതെടുത്തിട്ടുണ്ട്… ഇന്നാ പിടി..!!”””_
പറഞ്ഞതിനൊപ്പം അവളൊരു
കവറെടുത്തെനിയ്ക്കു നീട്ടി…

“”…എന്താദ്..??”””_
താല്പര്യമില്ലാത്തമട്ടിൽ
മീനാക്ഷിയെ നോക്കി…

അതിനവൾ,

“”…നെനക്കുവേണ്ടി മേടിച്ചതാ… തുറന്ന് ഇഷ്ടായോന്നുനോക്ക്..!!”””_ ന്നു മറുപടിപറഞ്ഞതും,

“”…എനിയ്ക്കൊന്നും വേണ്ട..!!”””_ ന്നും പിറുപിറുത്ത് ഞാനതുതട്ടിയെറിഞ്ഞു…

“”…വേണ്ടെങ്കിപ്പിന്നെന്തിനാ കിടന്നുചൊറിഞ്ഞേ..?? മ്മ്മ്.! വേണംന്നൊക്കെ
എനിയ്ക്കറിയാം..!!”””_ കുനിഞ്ഞാ ബോക്സ് കയ്യിലെടുത്ത മീനാക്ഷി ബോക്സ്തുറന്നശേഷം,

“”…നോക്കിയേ… മാച്ചിങ് മാച്ചിങ്ങായ്രിയ്ക്കും..!!”””_
ന്നു പറഞ്ഞ് അവൾടെ ബോക്സുംതുറന്ന് രണ്ടു ജംസ്യൂട്ടൂടി കട്ടിലിലേയ്ക്കു നിവർത്തിയിട്ടു…

എന്നിട്ടെന്നെനോക്കി;

“”…എങ്ങനൊണ്ട്..?? ഒരേകളറ്… ഒരേഡിസൈൻ… വള്ളീടിവടത്തെ ബട്ടൻസുപോലും സെയിം… ഇഷ്ടായില്ലേ..??”””_ ന്നൊരു ചോദ്യംകൂടി…

മുന്നേയവൾതന്ന പണിയ്ക്കും ചൊറിയലിനുമൊപ്പം എന്നെയൂക്കാനായൊരു വള്ളിനിക്കറൂടെ മേടിച്ചൂന്നുകണ്ടതും ഞാനിരുന്നിടത്തൂന്ന് ചാടിയെഴീച്ചു;

“”…എന്താടീദ്..??”””

“”…എന്തേയ്..?? സെറ്റപ്പല്ലേ..??”””

“”…ആർക്കാടീയിദ്..?? നിന്റെതന്തയ്‌ക്കോ..?? അവൾടെസെറ്റപ്പ്.! അവളവൾടെ തന്തയെയൊരുക്കാനായി വള്ളിനിക്കറും മേടിച്ചോണ്ടു വന്നേക്കുന്നോ..?? നിന്റെ തന്തേകൊണ്ടോടീപ്പിയ്ക്കെടീ… അല്ലേക്കൊണ്ടോയി സൂക്ഷിച്ചുവെച്ചോ; അവഞ്ചത്ത് കുഴീലേയ്ക്കു വെയ്ക്കുമ്പയിടീയ്ക്കാം..!!”””

“”…എടാ… നീ…”””

“”…വേണ്ടാ… നീയൊന്നും മൂഞ്ചണ്ട… എനിയ്ക്കറിയാം, എന്നെ മനഃപൂർവ്വങ്കളിയാക്കാമ്മേണ്ടി തന്നാ നീയിതും തൂക്കിപ്പിടിച്ചോണ്ടുവന്നേന്ന്… പുറത്തിറങ്ങുമ്പോളൊരു ടീഷർട്ടുപോലും ഇടാത്തെനിയ്ക്കവള് മേടിച്ചോണ്ടുവന്നേക്കുന്ന കണ്ടില്ലേ..?? എടുത്തുവെച്ചോ അടുത്തോണത്തിന് ഇതുമിടീച്ചാ രാജീവിനെക്കൊണ്ട് പുലികളിപ്പിയ്ക്കാം… അവനാവുമ്പൊ ചേരും..!!”””

“”…നീയതിനെന്റ പപ്പേപ്പറയണ്ട… വിലക്കുറവിൽ കിട്ടീപ്പൊ മേടിച്ചൂന്നേയുള്ളൂ; അല്ലാതെ നിന്നെ കളിയാക്കാനൊന്നും നോക്കീതല്ല..!!”””

“”…എന്നാ നീപോയി ഫുട്പാത്തീന്ന് നാലഞ്ച് കള്ളിനിക്കറുമ്മേടിച്ചിട്ടുവാടീ… ഞാനതുമിട്ട് റോഡിലിറങ്ങി തുള്ളിനടക്കാം… അതാവുമ്പൊ ഇതിലുംവെലകൊറവാ…
അഹ്.! അല്ലേലുമെനിയ്ക്കറിയാ… എന്നെങ്ങനൊക്കെ കളിയാക്കാമ്പറ്റോ അതൊക്കെ നീ ചെയ്യോന്ന്..!!”””

“”…മ്മ്മ്മ്.! ശെരി.! എന്നാ നീയിടണ്ട… ഞാനിതങ്ങു തിരിച്ചുകൊടുത്തേക്കാം… തീർന്നല്ലോ നിന്റെപ്രശ്നം..??”””_ കട്ടിലിലിരുന്ന ജംസ്യൂട്ടെടുത്ത് ബോക്സിലേയ്ക്കുവെച്ചവൾ ചോദിച്ചു…

“”…ആഹ്.! നീ കൊണ്ടേക്കൊടുക്കും… അതെനിയ്ക്കറിയാ… അതിനുവേണ്ടീട്ടാണല്ലോ നീയീ സമാനോം താങ്ങിപ്പിടിച്ച് പോന്നേ… എന്നിട്ടു തിരികെക്കൊണ്ടോയ് കൊടുത്തിട്ടവരെക്കൊണ്ട് എനിയ്ക്കഹങ്കാരോന്നുകൂടി പറയിയ്ക്കണം നെനക്കല്ലേ..??”””

Leave a Reply

Your email address will not be published. Required fields are marked *